പുലച്ചോനമാർ സ്വാമി സന്ദീപാനന്ദഗിരി എം കെ സാനു മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു

പുലച്ചോനമാർ സ്വാമി സന്ദീപാനന്ദഗിരി എം കെ സാനു മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു

Comments Off on പുലച്ചോനമാർ സ്വാമി സന്ദീപാനന്ദഗിരി എം കെ സാനു മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു

എം ആർ അജയൻ എഴുതിയ ചരിത്രം കഥ പറയുന്ന നോവലായ പുലച്ചോനമാർ ചാവറ കൾച്ചറൽ സെന്ററിൽ സ്വാമി സന്ദീപാനന്ദഗിരി എം കെ സാനു മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു .കൊച്ചിൻ കോളേജ് അലുംമ്‌നി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഫാദർ റോബി കണ്ണച്ചിറ അധ്യക്ഷത വഹിച്ചു . കുമ്പളങ്ങിയുടെ കഥാകാരനും എം പിയുമായ പ്രൊഫ.കെ വി തോമസ് ,വൈസ് ചാൻസലറും പിഎസ്‌സി ചെയർമാനായിരുന്ന ഡോ .കെ എസ് രാധാകുഷ്ണൻ ,സിഐടിയു അഖിലേന്ത്യ സെക്രട്ടറിയും മുൻ എംപിയുമായ കെ ചന്ദ്രൻപിള്ള
Complete Reading

പാര്‍ട്ടി തുടങ്ങാന്‍ ആരാധകരുടെ സഹായം അഭ്യര്‍ത്ഥിച്ച് കമല്‍ഹാസന്‍

Comments Off on പാര്‍ട്ടി തുടങ്ങാന്‍ ആരാധകരുടെ സഹായം അഭ്യര്‍ത്ഥിച്ച് കമല്‍ഹാസന്‍

കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയിട്ട് ദിവസങ്ങളായി. നാളെ പിറന്നാള്‍ ദിനത്തില്‍ ആരാധകരോട് ഒരുങ്ങിയിരിക്കാനും ആഹ്വാനം ചെയ്തു. പക്ഷെ പാര്‍ട്ടി പ്രഖ്യാപിക്കണമെങ്കില്‍ പണം വേണം. പാര്‍ട്ടി തുടങ്ങാനുള്ള സംഭാവന ആരാധകരില്‍ നിന്നും പ്രതീക്ഷിക്കുന്നതായും കമല്‍ഹാസന്‍ ആരാധകരോട് പറഞ്ഞു. പുതിയ പാര്‍ട്ടിയുമായി ഉടന്‍ രാഷ്ട്രീയത്തിലിറങ്ങും. പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ 30 കോടി രൂപയെങ്കിലും ആവശ്യമുണ്ട്. ഈ പണം എന്റെ ആരാധകര്‍ വഴി ശേഖരിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശമൊന്നും ഇല്ല. എനിക്ക് സ്വിസ് ബാങ്കില്‍ അക്കൗണ്ടില്ല; അവിടെയുള്ള കള്ളപ്പണം
Complete Reading

ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് ആവശ്യപ്പെടാതെ സായുധ സംരക്ഷണമെരുക്കി ഗുജറാത്ത് സര്‍ക്കാര്‍

Comments Off on ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് ആവശ്യപ്പെടാതെ സായുധ സംരക്ഷണമെരുക്കി ഗുജറാത്ത് സര്‍ക്കാര്‍

ഗുജറാത്ത് തെരഞ്ഞെടുപ്പ്; ജിഗ്നേഷ് മേവാനിക്ക് സായുധ സംരക്ഷണം ഏർപ്പെ ടുത്തി.ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് ആവശ്യപ്പെടാതെ സായുധ സംരക്ഷണമെരുക്കി ഗുജറാത്ത് സര്‍ക്കാര്‍. എന്നാല്‍ താന്‍ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും, തന്റെ നീക്കങ്ങള്‍ അറിയാനുള്ള സര്‍ക്കാര്‍ തന്ത്രമാണിതെന്നും ജിഗ്നേഷ് മേവാനി ആരോപിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് മേവാനിക്ക് സംരക്ഷണമൊരുക്കിയതെന്നാണ് പൊലീസ് വാദം. തന്നെ നിരീക്ഷിക്കാന്‍ വേണ്ടിയാണോ എന്ന് കമാന്‍ഡോയോട് ചോദിച്ചപ്പോള്‍ അതെ എന്ന ഉത്തരമാണ് ലഭിച്ചതെന്ന് മേവാനി പറഞ്ഞു. ഗുജറാത്തിലെ സാഹചര്യം വ്യക്തമാക്കുന്നതാണ് ഈ നടപടിയെന്നും മേവാനി പറഞ്ഞു.
Complete Reading

തോമസ് ചാണ്ടിക്കുമേൽ പരുന്തും പറക്കില്ല;തോമസ് ചാണ്ടിയുടെ രാജി നിയമോപദേശം വരെ കാക്കാന്‍ സിപിഐഎം സെക്രട്ടറിയേറ്റ്

Comments Off on തോമസ് ചാണ്ടിക്കുമേൽ പരുന്തും പറക്കില്ല;തോമസ് ചാണ്ടിയുടെ രാജി നിയമോപദേശം വരെ കാക്കാന്‍ സിപിഐഎം സെക്രട്ടറിയേറ്റ്

കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടി ഉടന്‍ രാജിവെക്കേണ്ടതില്ലെന്ന് തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. എജിയുടെ നിയമോപദേശം വരുന്നതുവരെ കാക്കാനാണ് യോഗത്തില്‍ തീരുമാനം. തോമസ് ചാണ്ടിക്കെതിരായ ആരോപണം യോഗം വിശദമായി ചര്‍ച്ച ചെയ്തില്ല. വിഷയത്തില്‍ സര്‍ക്കാരാണ് നിലപാട് സ്വീകരിക്കേണ്ടതെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്. പാര്‍ട്ടിക്ക് മാത്രമായി ഒരു തീരുമാനമെടുക്കാന്‍ സാധിക്കില്ല. എജിയുടെ നിയമോപദേശം വരുന്നതുവരെ കാത്തിരിക്കണമെന്നും നേതാക്കള്‍ പറഞ്ഞു. നിയമോപദേശത്തിന് ശേഷം അന്തിമ തീരുമാനം എന്ന നിലപാടിലേക്ക് യോഗം എത്തിച്ചേരുകയായിരുന്നു.

‘വണ്‍ മാന്‍ ഷോയും ടു മെന്‍ ആര്‍മിയും’ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് ശത്രുഘ്നന്‍ സിന്‍ഹ

Comments Off on ‘വണ്‍ മാന്‍ ഷോയും ടു മെന്‍ ആര്‍മിയും’ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് ശത്രുഘ്നന്‍ സിന്‍ഹ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും ഏകാധിപത്യ നടപടികള്‍ക്കെതിരെ തുറന്നടിച്ച് മുന്‍ സിനിമാ നടനും അദ്വാനി പക്ഷത്തെ പ്രമുഖനുമായ ശത്രുഘ്നന്‍ സിന്‍ഹ രംഗത്തെത്തി. പേരെടുത്തു പറയാതെയാണ് മോഡിയുടെയും ഷായുടേയും അമിതാധികാര പ്രയോഗം ഇല്ലാതാക്കണമെന്ന് സിന്‍ഹ ആവശ്യപ്പെട്ടത്. വണ്‍ മാന്‍ ഷോയും ടു മെന്‍ ആര്‍മിയും അവസാനിപ്പിക്കാതെ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കൊത്തുയരാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രവര്‍ത്തനങ്ങളെയാണ് ‘വണ്‍ മാന്‍ ഷോ’ എന്ന പ്രയോഗം
Complete Reading

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍; തമിഴ് കാര്‍ട്ടൂണിസ്റ്റ് അറസ്റ്റില്‍

Comments Off on മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍; തമിഴ് കാര്‍ട്ടൂണിസ്റ്റ് അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ച് ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റ് ജി ബാലയെ അറസ്റ്റുചെയ്തു. തിരുനെല്‍വേലിയില്‍ കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയെയും പൊലീസിനെയും കളക്ടറെയും വിമര്‍ശിച്ച് കൊണ്ടാണ് ബാലയുടെ കാര്‍ട്ടൂണ്‍. ജി.ബാല എന്ന പേരിലറിയപ്പെടുന്ന ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റായ ജി. ബാലകൃഷ്ണയെയാണ് തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 24നാണ് ബാല തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ വൈറലായ കാര്‍ട്ടൂണ്‍ 12,000ത്തിലധികം പേരാണ് ഷെയര്‍ ചെയ്തത്. വലിയ
Complete Reading

കൊല്ലത്ത് സ്വാകാര്യ സ്കൂൾ അധ്യാപികയുടെ ആത്മഹത്യ; കാമുകൻ അറസ്റ്റിൽ

Comments Off on കൊല്ലത്ത് സ്വാകാര്യ സ്കൂൾ അധ്യാപികയുടെ ആത്മഹത്യ; കാമുകൻ അറസ്റ്റിൽ

കൊല്ലം കൊട്ടിയത്ത് സ്വകാര്യ സ്ക്കൂള്‍ അധ്യാപികയായ കാവ്യലാല്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. മയ്യനാട് കൂട്ടിക്കട സ്വദേശി അബിന്‍ പ്രദീപാണ് പൊലീസ് പിടിയിലായത്. സ്ക്കൂള്‍ കാലം തൊട്ടേ ഇരുവരും പ്രണയത്തിലായിരുന്നതായി പൊലീസ് പറയുന്നു. ഇവർ തമ്മിൽ പിണക്കത്തിലായി അബിൻ കൈയ്യൊഴിഞ്ഞതിന് ശേഷമാണ് കാവ്യയെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആഗസ്റ്റ് 24നാണ് കാവ്യയുടെ മൃതദേഹം കണ്ടെത്തുന്നത്. എന്നാൽ ഈ സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രദീപ് കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. വിവാഹ
Complete Reading

കമല്‍ഹാസനെ നിശബ്ദനാക്കാന്‍ ഭീഷണികള്‍ക്ക് ആവില്ല; പിണറായി യുടെ ഫേസ് ബുക്ക് പോസ്റ്റ്

Comments Off on കമല്‍ഹാസനെ നിശബ്ദനാക്കാന്‍ ഭീഷണികള്‍ക്ക് ആവില്ല; പിണറായി യുടെ ഫേസ് ബുക്ക് പോസ്റ്റ്

നടന്‍ കമല്‍ഹാസനുനേരെയുള്ള വധഭീഷണി മത നിരപേക്ഷതയ്ക്കെതിരായ കൊലവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമല്‍ഹാസനെതിരെ ഭീഷണി മുഴക്കിയ വര്‍ഗീയ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് പിണറായി വിജയൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുട ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കൊലപാതക- ഉന്മൂലന ആഹ്വാനവുമായി അഴിഞ്ഞാടുന്ന ഫാസിസ്റ്റ് മനസ്സുള്ള മത -വർഗീയ ശക്തികളെ നിയമപരമായി നേരിടണം. കമൽ ഹാസനെതിരെ വധഭീഷണി മുഴക്കിയ വർഗീയ നേതാക്കളെ അറസ്റ്റ് ചെയ്യാൻ ബന്ധപ്പെട്ടവർ തയാറാകണം. ജനാധിപത്യ ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ
Complete Reading

കോട്ടയത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച പതിമൂന്നുകാരന്‍ പിടിയില്‍

Comments Off on കോട്ടയത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച പതിമൂന്നുകാരന്‍ പിടിയില്‍

കോട്ടയത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച പതിമൂന്നുകാരന്‍ പിടിയില്‍; പതിമൂന്നുകാരൻറെ പിതാവും ബലാത്സംഗ ക്കേസിലെ പ്രതി കോട്ടയത്ത് കുറവിലങ്ങാടിനെ നടുക്കിയ.എ​ട്ടു​ വയസുകാ​രി​ പെണ്‍കുട്ടിയെ 13 വ​യ​സു​കാ​ര​ൻ പി​ഡീ​പ്പി​ച്ച കേസിലെ പ്രതിയെ പോ​ലീ​സ് പി​ടി​കൂ​ടി. ​പീ​ഡ​ന​ക്കേ​സി​ൽ ജ​യി​ൽ ശി​ക്ഷ അനുഭവിച്ച്‌ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്രതിയുടെ മകനാണ് 13കാരൻ. മാ​താ​പി​താ​ക്ക​ൾ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ങ്ങ​ളി​ൽ 13കാ​ര​ൻ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി നി​ര​ന്ത​ര​മാ​യി പി​ഡീ​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം പീഡനത്തിന്‌ ​ശേ​ഷം പെ​ണ്‍​കു​ട്ടി​യു​ടെ കൈ​യും കാ​ലു​ക​ളും 13കാ​ര​ൻ കെ​ട്ടി​യി​ട്ടു. ഈ ​സം​ഭ​വ​ങ്ങ​ളെ​ല്ലാം പെ​ണ്‍​കു​ട്ടി​യു​ടെ അ​ഞ്ചു വ​യ​സു​കാ​ര​ൻ അനിയന്‍
Complete Reading

സിപിഎം നിലപാട് കടുപ്പിക്കുന്നു, മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടനെ

Comments Off on സിപിഎം നിലപാട് കടുപ്പിക്കുന്നു, മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടനെ

ഭൂമി കയ്യേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടി ഉടന്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.മന്ത്രിക്കെതിരെ വിജിലന്‍സ് കോടതി ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടതോടെ വിഷയത്തില്‍ സിപിഎം നിലപാട് കടുപ്പിക്കുകയാണ്. അടുത്തയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന കമ്മറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. മന്ത്രിക്കെതിരെ സംസ്ഥാന തലത്തില്‍ പ്രതിഷേധം വ്യാപകമാകുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാക്കുമെന്നാണ് സിപിഎം നിലപാട്.മന്ത്രിയെ പിന്‍വലിക്കാന്‍ എന്‍സിപി തയ്യാറാകാത്തതാണ് രാജി തീരുമാനം നീളുന്നതെന്നാണ് സൂചന. സിപിഐയ്ക്ക് പിന്നാലെ സിപിഎമ്മും നിലപാട് കടുപ്പിക്കുന്നതോടെ മന്ത്രിക്ക് രാജിവെക്കേണ്ടതായിവരും. അതേസമയം, രാജിവെക്കില്ലെന്ന വാശിയിലാണ്
Complete Reading

Create Account



Log In Your Account