അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ എട്ടു മുതല്‍; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും

അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ എട്ടു മുതല്‍; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും

Comments Off on അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ എട്ടു മുതല്‍; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും

ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ എട്ടിന് വൈകിട്ട് നിശാഗന്ധിയില്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. പ്രശസ്ത ബംഗാളി നടി മാധവി മുഖര്‍ജി മുഖ്യാതിഥിയായിരിക്കും. വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സോകുറോവിനെസമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കും. ഉദ്ഘാടന ദിവസം അദ്ദേഹത്തിന് എത്താന്‍ കഴിയാത്തതിനാല്‍
Complete Reading

സെൽഫ് പ്രമോഷൻ: മന്ത്രി തോമസ് ഐസക്കിനു മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം

Comments Off on സെൽഫ് പ്രമോഷൻ: മന്ത്രി തോമസ് ഐസക്കിനു മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം

കേരളം കമ്യൂണിസ്റ്റുകാരുടെ സ്വര്‍ഗ്ഗം എന്ന പേരില്‍ വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തില്‍ വന്ന ലേഖനത്തിന്‍റെ പേരിൽ മന്ത്രി തോമസ് ഐസക്കിനു മുഖ്യമന്ത്രി പിണറായിയുടെ രൂക്ഷ വിമര്‍ശനം വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തില്‍ ‘കേരളം കമ്യൂണിസ്റ്റുകാരുടെ സ്വര്‍ഗ്ഗം’ എന്ന പേരില്‍ വന്ന ലേഖനത്തിന്‍റെ പേരിൽ മന്ത്രി തോമസ് ഐസക്കിനു മുഖ്യമന്ത്രി പിണറായിയുടെ വിമര്‍ശനം. സിപിഎം സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി ധനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചത്. അതേ സമയം നിയമലംഘനത്തിന്‍റെ പേരിൽ തോമസ് ചാണ്ടി മന്ത്രിസ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന
Complete Reading

ആര്‍എസ്എസ് സീക്രട്ട് ഗ്രൂപ്പില്‍ മേജര്‍ രവിയുടെ കലാപാഹ്വാനം വീഡിയോ കാണാം

Comments Off on ആര്‍എസ്എസ് സീക്രട്ട് ഗ്രൂപ്പില്‍ മേജര്‍ രവിയുടെ കലാപാഹ്വാനം വീഡിയോ കാണാം

ആര്‍എസ്എസ് സീക്രട്ട് ഗ്രൂപ്പില്‍ മേജര്‍ രവിയുടെ കലാപാഹ്വാനം. ഹിന്ദു ഇനിയും ഉണരാന്‍ തയാറായില്ലെങ്കില്‍ ഇന്നവര്‍ നമ്മുടെ അമ്പലങ്ങളില്‍ കയറി, നാളെ നമ്മുടെ വീടുകളിലും വന്നു കയറുമെന്നും മേജര്‍ രവിയുടെ ശബ്ദ സന്ദേശം.രാവിലെ കുമ്മനം രാജശേഖരനുമായി സംസാരിച്ചുവെന്ന് പറഞ്ഞാണ് സന്ദേശം ആരംഭിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് ടിവി ചാനല്‍ അവതാരികയുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണമെന്ന് പറഞ്ഞതിന് എല്ലാവരും കൂടെ തന്റെ നെഞ്ചത്ത് പൊങ്കാലയിട്ടു. അന്ന് ഒരു ഹിന്ദുവിന്റെയും രക്തം തിളയ്ക്കുന്നത് കണ്ടില്ല. ഇന്നവര്‍ നിങ്ങള്‍ വിശ്വസിക്കുന്ന അമ്പലങ്ങളില്‍ കയറിക്കൂടിയിരിക്കുന്നു.
Complete Reading

മന്ത്രിക്ക് പ്രത്യേക പരിഗണനയുണ്ടോ? പാവപ്പെട്ടവനാണെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കയ്യേറ്റം ഒഴിപ്പിക്കില്ലേ?: ഹൈക്കോടതി

Comments Off on മന്ത്രിക്ക് പ്രത്യേക പരിഗണനയുണ്ടോ? പാവപ്പെട്ടവനാണെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കയ്യേറ്റം ഒഴിപ്പിക്കില്ലേ?: ഹൈക്കോടതി

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. . മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കയ്യേറ്റ വിഷയത്തില്‍ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് തുല്യനീതിയെ കുറിച്ച് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചത്. ഭൂമി കയ്യേറ്റത്തില്‍ മന്ത്രിക്ക് പ്രത്യേക പരിഗണനയുണ്ടോയെന്ന് ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. പാവപ്പെട്ടവനാണ് ഭൂമി കയ്യേറുന്നതെങ്കില്‍ ഈ നിലപാട് ആയിരിക്കുമോ എന്നും കോടതി വിമര്‍ശിച്ചു. സര്‍ക്കാരിന്റെയും റവന്യൂവകുപ്പിന്റെയും വിശദീകരണത്തിനായി ഹര്‍ജി മാറ്റി. തോമസ് ചാണ്ടിയുടെ രാജിക്ക് വേഗത വര്‍ദ്ധിപ്പിക്കുന്നതാണ് കോടതിയില്‍ നിന്നുള്ള
Complete Reading

ഗെയ്ല്‍ പദ്ധതി: രാഷ്ട്രീയപാര്‍ട്ടികള്‍ നിലപാട് മാറ്റികൊണ്ടിരിക്കുമ്പോഴും ജനങ്ങള്‍ അവരുടെ നിലപാട് മാറ്റുന്നില്ല

Comments Off on ഗെയ്ല്‍ പദ്ധതി: രാഷ്ട്രീയപാര്‍ട്ടികള്‍ നിലപാട് മാറ്റികൊണ്ടിരിക്കുമ്പോഴും ജനങ്ങള്‍ അവരുടെ നിലപാട് മാറ്റുന്നില്ല

ഗെയ്ല്‍ പൈപ്പ് ലൈന്‍ ആര്‍ക്കുവേണ്ടിയാണ്? ആരാണ് ഇതിന്റെ ഉപഭോക്താക്കള്‍? ആര്‍ക്ക് ഗ്യാസ് ലഭിക്കാനാണ് ഈ പദ്ധതി? വീടുകളില്‍ നേരിട്ട് ഗ്യാസ് എത്തിക്കാനാണ് പദ്ധതി എന്നാണ് പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്. തെറ്റായ ധാരണയാണ് പ്രചരിപ്പിക്കുന്നത്. കാരണം, ഈ പൈപ്പ് ലൈന്‍ വഴി കൊണ്ടുപോകാന്‍ ഉദ്ധേശിക്കുന്നത് എല്‍എന്‍ജിയാണ്. നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്നത് എല്‍പിജിയാണ്. ഇത് രണ്ടും രണ്ട് കെമിക്കലാണ്. ഈ ഗ്യാസ് വീടുകളിലേക്ക് കണക്ട് ചെയ്യാന്‍ പറ്റില്ല. ഈ പൈപ്പ് ലൈന്‍ മംഗലാപുരത്ത് എത്തുന്നതോടെ എല്ലാവര്‍ക്കു ഗ്യാസ് കിട്ടുമെന്ന തെറ്റിദ്ധാരണ ബോധപൂര്‍വ്വം
Complete Reading

തോമസ്ചാണ്ടിയുടെ കായൽ കയ്യേറ്റം: നാണം കേട്ട മൗനം പാലിക്കുന്ന എൽ ഡി എഫ്

Comments Off on തോമസ്ചാണ്ടിയുടെ കായൽ കയ്യേറ്റം: നാണം കേട്ട മൗനം പാലിക്കുന്ന എൽ ഡി എഫ്

മന്ത്രി തോമസ് ചാണ്ടി കായൽ കൈയേറി നിയമ ലംഘനം നടത്തിയെന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ട് ലഭിച്ചിട്ടും കേസെടുത്ത് നടപടിയിലേക്ക് നീങ്ങാനാവാത്ത പ്രതിസന്ധിയിലാണ് ഇടതുമുന്നണി.അഞ്ചു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റം ചെയ്തതായി ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയിട്ടും നാണം കേട്ട മൗനം പാലിക്കുന്ന എൽ ഡി എഫ് നും സി പി എം നും മുഖ്യമന്ത്രിക്കുമെതിരെ ശക്തമായ പ്രതിഷേധം പാർട്ടി അണികൾക്കിടയിൽ തന്നെ ഉയർന്നു വരുന്നുണ്ട്.വിജിലൻസ് കോടതി ത്വരിതാന്വേഷണം പ്രഖ്യാപിച്ചിട്ടും
Complete Reading

വനിതാ നേതാവിന് അശ്ലീല സന്ദേശം: ബി.ജെ.പി മധ്യമേഖലാ സംഘടനാ സെക്രട്ടറിയെ നീക്കി

Comments Off on വനിതാ നേതാവിന് അശ്ലീല സന്ദേശം: ബി.ജെ.പി മധ്യമേഖലാ സംഘടനാ സെക്രട്ടറിയെ നീക്കി

വനിതാ നേതാവിന് ദേശസ്നേഹിയുടെ അശ്ലീല സന്ദേശം .അശ്ലീല സമ്പർക്ക പ്രമുഖും ബി.ജെ.പി മധ്യമേഖലാ സംഘടനാ സെക്രട്ടറിയുമായ കാശിനാഥിനെ ചുമതലകളില്‍ നിന്ന് നീക്കി. യുവതിയുടെ ഭര്‍ത്താവ് ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ആലുവ സ്വദേശിയായ കാശിനാഥ് എ.ബി.വി.പി മുന്‍ സംസ്ഥാന നേതാവാണ്. പാര്‍ട്ടി തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ കാശിനാഥ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.ഇതേ തുടർന്നാണ് പാർട്ടിയുടെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിവാക്കിയത്. കഴിഞ്ഞ ആഴ്ച ആലപ്പുഴയില്‍ ചേര്‍ന്ന ബി.ജെ.പി സംസ്ഥാന കമ്മറ്റി യോഗത്തിലാണ് മധ്യഖേല സംഘടനാ സെക്രട്ടറി
Complete Reading

ആഡംബരമില്ലാത്ത കമ്യൂണിസ്റ്റ് വിവാഹം നടത്തിയ ഒരു മാതൃകാ കമ്യൂണിസ്റ്റ് നേതാവ് വിവാദത്തില്‍

Comments Off on ആഡംബരമില്ലാത്ത കമ്യൂണിസ്റ്റ് വിവാഹം നടത്തിയ ഒരു മാതൃകാ കമ്യൂണിസ്റ്റ് നേതാവ് വിവാദത്തില്‍

ആഡംബരമില്ലാത്ത കമ്യൂണിസ്റ്റ് വിവാഹം:2000 പേര്‍ക്ക് സദ്യ, നക്ഷത്രഹോട്ടലില്‍ കോക്‌ടെയില്‍പാര്‍ട്ടി; മുഖ്യ അതിഥിയായി മുഖ്യനും ആഡംബരമില്ലാത്ത കമ്യൂണിസ്റ്റ് വിവാഹം നടത്തിയ ഒരു മാതൃകാ കമ്യൂണിസ്റ്റ് നേതാവുകൂടി വിവാദത്തില്‍. സി.പി.എം. സംസ്ഥാനസമിതിയംഗം സി.എന്‍. മോഹനനാണു മകളുടെ വിവാഹം ആര്‍ഭാടപൂര്‍വം കൊണ്ടാടി, വിമര്‍ശനവിധേയനായത്. മകളുടെ വിവാഹം റിസോര്‍ട്ടില്‍ നടത്തി വിവാദത്തിലായ സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനു പിന്നാലെയാണു പാര്‍ട്ടി സംസ്ഥാനനേതാവിനെതിരേയും സമാനമായ ആരോപണമുയരുന്നത്. സി.പി.ഐയിലെ ഗീതാ ഗോപി എം.എല്‍.എയുടെ മകളുടെ വിവാഹവും ആര്‍ഭാടത്തിന്റെ പേരില്‍ സമീപകാലത്തു വിവാദമായിരുന്നു. എറണാകുളം
Complete Reading

ചുംബന സമര നായിക രശ്മി നായരുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ നഗ്ന വീഡിയോ പ്രചരിക്കുന്നു

Comments Off on ചുംബന സമര നായിക രശ്മി നായരുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ നഗ്ന വീഡിയോ പ്രചരിക്കുന്നു

ചുംബന സമര നായിക രശ്മി നായരുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയൊ പ്രചരിക്കുന്നു. ചുംബന സമരത്തിലൂടെ പ്രശസ്തിയാര്‍ജിച്ച ശേഷം ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ രശ്മി നായരും ഭര്‍ത്താവായ രാഹുല്‍ പശുപാലനും അറസ്റ്റിലായിരുന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം രശ്മിയും രാഹുലും കൊച്ചിയിലെ ഫ്‌ളാറ്റിലായിരുന്നു താമസം. ഇപ്പോഴിതാ രശ്മി നായരുടെ നഗ്നവീഡിയോ എന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്‌. ഒന്നര മിനിറ്റ് നീണ്ട വീഡിയോ ആരാണ് പോസ്റ്റ് ചെയ്തതെന്നോ എവിടെ നിന്നു വന്നെന്നോ വ്യക്തമല്ല. ഇതു രശ്മിയുടെ തന്നെയാണോ
Complete Reading

ദിലീപിനെതിരായ കുറ്റപത്രം രണ്ട് ദിവസത്തിനകം സമർപ്പിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ

Comments Off on ദിലീപിനെതിരായ കുറ്റപത്രം രണ്ട് ദിവസത്തിനകം സമർപ്പിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം രണ്ട് ദിവസിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണസംഘം കൈമാറിയ കുറ്റപത്രത്തിന്റെ കരട് ഇപ്പോള്‍ പരിശോധിച്ച് വരികയാണെന്നും ചില സാങ്കേതിക കാര്യങ്ങള്‍ കൂടി പരിഹരിക്കാനുണ്ടെന്നും തുടര്‍ന്ന് കുറ്റപത്രത്തിന്റെ പൂര്‍ണരൂപം കോടതിക്ക് മുന്‍പാകെ ഹാജരാക്കുമെന്നും ബെഹ്‌റ പറഞ്ഞു. പൊലീസിനു നല്‍കിയ മൊഴി ചില സാക്ഷികള്‍ കോടതിയില്‍ മാറ്റിപ്പറഞ്ഞത് അന്വേഷണസംഘത്തെ വലച്ചിരുന്നു. കേസിലെ മുഖ്യ സാക്ഷിയായിരുന്ന ലക്ഷ്യയിലെ ജീവനക്കാരന്‍ ദിലീപിന് അനുകൂലമായി കോടതിയില്‍ മൊഴി മാറ്റി പറഞ്ഞിരുന്നു. കേസിലെ
Complete Reading

Create Account



Log In Your Account