ജയിലില്‍ സ്ഥലമില്ലാത്തതുകൊണ്ടാണോ വെടിവെച്ച് കൊല്ലുന്നത്?; സംഘപരിവാറിന് കമല്‍ഹാസൻറെ ചുട്ട മറുപടി

ജയിലില്‍ സ്ഥലമില്ലാത്തതുകൊണ്ടാണോ വെടിവെച്ച് കൊല്ലുന്നത്?; സംഘപരിവാറിന് കമല്‍ഹാസൻറെ ചുട്ട മറുപടി

Comments Off on ജയിലില്‍ സ്ഥലമില്ലാത്തതുകൊണ്ടാണോ വെടിവെച്ച് കൊല്ലുന്നത്?; സംഘപരിവാറിന് കമല്‍ഹാസൻറെ ചുട്ട മറുപടി

വെടിവെച്ചു കൊല്ലണമെന്ന അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ആഹ്വാനത്തിനെതിരെ രൂക്ഷ പരിഹാസവുമായി കമല്‍ഹാസന്‍. ജയിലില്‍ സ്ഥലമില്ലാത്തതുകൊണ്ടാണോ വെടിവെച്ച് കൊല്ലാന്‍ മുതിരുന്നതെന്ന് കമല്‍ പരിഹസിച്ചു. വിമര്‍ശനങ്ങളെ പ്രവര്‍ത്തനംകൊണ്ട് പ്രതിരോധിക്കാന്‍ കഴിയാത്തവരാണ് കൊലവിളി നടത്തുന്നത്. ഹിന്ദുതീവ്രവാദത്തെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി ജയിലിലടക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അഭിപ്രായം വ്യക്തമാക്കുമ്പോള്‍ ഉണ്ടാകുന്ന അസഹിഷ്ണുത തന്റെ നിലപാടുകള്‍ക്കുള്ള ബഹുമതിയാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. നടന്‍ കമല്‍ഹാസനുനേരെയുള്ള വധഭീഷണി മത നിരപേക്ഷതയ്‌ക്കെതിരായ കൊലവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഭീഷണി മുഴക്കിയ വര്‍ഗീയ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍
Complete Reading

കമല്‍ ഹാസനെ വെടിവെച്ച് കൊല്ലണമെന്ന് ഹിന്ദുമഹാസഭാ നേതാവ് അശോക് ശര്‍മ

Comments Off on കമല്‍ ഹാസനെ വെടിവെച്ച് കൊല്ലണമെന്ന് ഹിന്ദുമഹാസഭാ നേതാവ് അശോക് ശര്‍മ

കമൽഹാസന്റെ സിനിമകൾ കാണരുതെന്നും കമലിനെ വെടിവെച്ചു കൊല്ലണമെന്നും ആഹ്വാനം ചെയ്തു ഹിന്ദു മഹാസഭ രംഗത്ത് രംഗത്ത്..രാജ്യത്ത് ഹിന്ദു തീവ്രവാദം നടക്കുന്നുവെന്ന് പരാമര്‍ശം നടത്തിയ കമല്‍ ഹാസനെ വെടിവെച്ച് കൊല്ലണമെന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭാ നേതാവ് പണ്ഡിറ്റ്‌ അശോക് ശര്‍മ പറഞ്ഞു.ഹൈന്ദവനേയും ഹൈന്ദവ വിശ്വാസങ്ങളേയും അപമാനിച്ച കമല്‍ ഹാസനു ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നും ശര്‍മ്മ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കമല്‍ഹാസന്‍ തമിഴ് വാര്‍ത്താ വാരികയിലെ പംക്തിയിലൂടെ രാജ്യത്ത് ഹിന്ദു തീവ്രവാദം നടക്കുന്നുവെന്ന പ്രസ്താവന നടത്തിയത്. രാജ്യത്ത് ഹിന്ദു തീവ്രവാദം
Complete Reading

ജിഗ്‌നേഷ് മേവാനിയും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തി; മഹാസഖ്യത്തിന് വീണ്ടും കളമൊരുങ്ങുന്നു

Comments Off on ജിഗ്‌നേഷ് മേവാനിയും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തി; മഹാസഖ്യത്തിന് വീണ്ടും കളമൊരുങ്ങുന്നു

ഗുജറാത്ത് തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ദളിത് സമര നായകന്‍ ജിഗ്‌നേഷ് മേവാനിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധിയുടെ നവസര്‍ജന്‍ പ്രചരണ യാത്രയില്‍ മേവാനി പങ്കെടുത്തു. ഗുജറാത്തില്‍ ദലിതരുടെ ആവശ്യങ്ങള്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുന്നുമെന്ന് രാഹുല്‍ ഗാന്ധി മേവാനിക്ക് ഉറപ്പു നല്‍കി. ഗുജറാത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ ബിജെപി തള്ളിയെന്നും മേവാനി വ്യക്തമാക്കി. കോണ്‍കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടികളിലും ചേരില്ലെന്ന് കഴിഞ്ഞ ദിവസം ജിഗ്‌നേഷ് മേവാനി പറഞ്ഞിരുന്നു. എന്നാല്‍, രാഹുലുമായി കൂടിക്കാഴ്ച നടത്തിയാല്‍
Complete Reading

ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്

Comments Off on ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്

അമ്പത്തിമൂന്നാമത് ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്കാണ് പുരസ്‌കാരം. 11 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് ബഹുമതി. ഡോ. നംവാര്‍ സിങ് അധ്യക്ഷനായ അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയാണ് ജ്ഞാനപീഠ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 92കാരിയായ കൃഷ്ണ സോബ്തി സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഹഷ്മത് എന്ന പേരിലും കവിതകള്‍ എഴുതിയിട്ടുണ്ട്. 2010ല്‍ പത്മഭൂഷന്‍ നല്‍കി രാജ്യം ആദരിക്കാന്‍ തയാറായെങ്കിലും അവര്‍ വിസമ്മതിച്ചു. പാക്കിസ്ഥാനിലെ പഞ്ചാബിലെ ഗുജ്‌റാത്തില്‍ ജനിച്ച സോബ്തി, ഡല്‍ഹിയിലും
Complete Reading

 ആധാര്‍ ബന്ധിപ്പിക്കല്‍  റദ്ദാക്കിയില്ല; വിഷയം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

Comments Off on  ആധാര്‍ ബന്ധിപ്പിക്കല്‍  റദ്ദാക്കിയില്ല; വിഷയം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വിഷയം ഭരണഘടനാ ബെഞ്ചിന് വിടുകയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൗണ്ട് റദ്ദാകുമെന്ന് ഉപയോക്താക്കളില്‍ ഭീതി പരത്തിയ മൊബൈല്‍ സേവന ദാതാക്കളെയും ബാങ്കുകളേയും സുപ്രീം കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. അതേസമയം ഉപയോക്താക്കളില്‍ ഭീതി പരത്തുന്ന സന്ദേശങ്ങള്‍ അയച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ തനിക്ക് തന്നെ
Complete Reading

പൊലീസുകാർ നോക്കിനിൽക്കെ യുവാവിനെ മരത്തിൽ തലകീഴായി കെട്ടിയിട്ട് തല്ലിക്കൊന്നു

Comments Off on പൊലീസുകാർ നോക്കിനിൽക്കെ യുവാവിനെ മരത്തിൽ തലകീഴായി കെട്ടിയിട്ട് തല്ലിക്കൊന്നു

പൊലീസുകാർ നോക്കിനിൽക്കെ മ​ര​ത്തി​ൽ ത​ല​കീ​ഴാ​യി കെ​ട്ടി​യി​ട്ട് ഗ്രാ​മ​വാ​സി​ക​ൾ മ​ർ​ദി​ച്ച ഇ​രു​പ​ത്തി​യെ​ട്ടു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. മും​ബൈ​യി​ലെ താ​ന​യി​ലാ​ണ് രാജ്യത്തിനാകെ അ​പ​മാ​ന​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ദൃ​ക്സാ​ക്ഷി​ക​ളാ​യി ര​ണ്ട് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വസ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​വ​ർ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെട്ടി​ല്ല. ഇ​രു​മ്പു ക​മ്പി, മൂ​ർ​ച്ച​യേ​റി​യ ആ​യു​ധ​ങ്ങ​ൾ എ​ന്നി​വ​യു​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. അടിയേറ്റ് വേ​ദ​ന കൊ​ണ്ട് ഇ​യാ​ൾ അ​ല​റി നി​ല​വി​ളി​ച്ചെ​ങ്കി​ലും നാട്ടുകാർ മ​ർ​ദ​നം തു​ട​ർ​ന്നു. കൊ​ല്ല​പ്പെ​ട്ട യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. സം​ഭ​വ​ത്തി​ന്‍റെ കാ​ര​ണ​വും വ്യ​ക്ത​മ​ല്ല.ഇയാൾ സ​മീ​പ​ത്തെ ക​ട​ക​ളി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യ​താണ് സംഭവങ്ങൾക്ക് കാ​ര​ണ​മെന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. യുപി സ്വദേശിയായ ഇയാൾ മാ​ന​സി​കാസ്വാസ്ഥ്യമുള്ളയാളാണെ​ന്നാ​ണ്
Complete Reading

രാജ്യത്ത് ഹിന്ദു തീവ്രവാദം; വലതുപക്ഷത്തിന് ഭീകരസംഘങ്ങളെ എതിര്‍ക്കാനാകില്ല; ചെറുക്കുന്നത് കേരളം മാത്രം: കമൽ

Comments Off on രാജ്യത്ത് ഹിന്ദു തീവ്രവാദം; വലതുപക്ഷത്തിന് ഭീകരസംഘങ്ങളെ എതിര്‍ക്കാനാകില്ല; ചെറുക്കുന്നത് കേരളം മാത്രം: കമൽ

രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് തുറന്നു പറഞ്ഞും അതിനെ ചെറുത്ത് തോല്‍പ്പിക്കുന്ന കേരളത്തെ അഭിനന്ദിച്ചും നടന്‍ കമല്‍ഹാസന്‍ രംഗത്ത്.ഹിന്ദുത്വവാദം ദ്രാവിഡ രാഷ്ട്രീയത്തിന് കോട്ടം തട്ടിക്കുമോ എന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനു മറുപടിയായാണ് കമല്‍ഹാസന്‍ തന്റെനിലപാട് വ്യക്തമാക്കിയത്.ആനന്ദവികടന്‍ മാസികയിലെ പ്രതിവാര പംക്തിയിലാണ് കമലിന്റെ തുറന്നുപറച്ചില്‍. ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്തു തോല്‍പിക്കുന്നതില്‍ കേരളം മാതൃകയാണെന്നും, മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നതെന്നും, ഹിന്ദു തീവ്രവാദി എവിടെയെന്ന ചോദ്യത്തിന് അവര്‍തന്നെ ഉത്തരം നല്‍കിയിരിക്കുകയാണെന്നും താരം
Complete Reading

ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുകയാണ് ലക്ഷ്യം; ഇന്ത്യാ ടുഡേ നടത്തിയ ഒളിക്യാമറ ഓപറേഷനില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ്‌ എ.എസ് സൈനബ

Comments Off on ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുകയാണ് ലക്ഷ്യം; ഇന്ത്യാ ടുഡേ നടത്തിയ ഒളിക്യാമറ ഓപറേഷനില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ്‌ എ.എസ് സൈനബ

സംഘടിതമായി മതപരിവര്‍ത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നുമുള്ള പോപ്പുലര്‍ നേതാക്കളുടെ വെളിപ്പെടുത്തല്‍ ഒളിക്യാമറയില്‍. സംഘടനയുടെ ലക്ഷ്യം രാജ്യത്തും പിന്നീട് മറ്റ് സ്ഥലങ്ങളിലും ഇസ്ലാമിക് രാജ്യം സ്ഥാപിക്കുകയാണെന്നും ഇന്ത്യാടുഡേ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപറേഷനില്‍ നേതാക്കള്‍ സമ്മതിക്കുന്നുണ്ട്. ഹാദിയയുടെ മതംമാറ്റവും വിവാഹവും തുടര്‍ന്നുള്ള വിവാദങ്ങളിലും സുപ്രീം കോടതി നിര്‍ണ്ണായകമായ തീരുമാനമെടുത്തതിന് പിന്നാലെയാണ് നേതാക്കളുടെ സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പ് ഇന്ത്യ റ്റുഡേ ചാനല്‍ ചൊവ്വാഴ്ച രാത്രി പുറത്തുവിട്ടത്. പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വിമണ്‍സ്
Complete Reading

‘താൽപര്യമില്ലെങ്കിൽ ഇട്ടേച്ച് പോടൊ’, ബിജെപിയെ പുച്ഛിച്ചുതള്ളി ശിവസേന

Comments Off on ‘താൽപര്യമില്ലെങ്കിൽ ഇട്ടേച്ച് പോടൊ’, ബിജെപിയെ പുച്ഛിച്ചുതള്ളി ശിവസേന

സഖ്യത്തിൽ താൽപര്യമില്ലെങ്കിൽ ബിജെപിക്ക് പോകാമെന്ന് ശിവസേന. മുന്നണി ബന്ധത്തിൽ താൽപര്യമില്ലെങ്കിൽ ബന്ധം ബിജെപിക്ക് അവസാനിപ്പിക്കാമെന്ന് ശിവസേന മുഖപത്രമായ സാംമയിലാണ് പാർട്ടി വ്യക്തമാക്കിയത്. ബി​ജെ​പി​യു​മാ​യു​ള്ള മു​ന്ന​ണി ബ​ന്ധ​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന്‍റെ മു​ന്ന​റി​യി​പ്പി​നു മ​റു​പ​ടി​യായിട്ടാണ് ശിവസേന തിരിച്ചടിച്ചത്. ശി​വ​സേ​ന​യെ ബു​ദ്ധി​മു​ട്ടേ​റി​യ പ​ങ്കാ​ളി​യാ​യാ​ണു ബി​ജെ​പി കാ​ണു​ന്ന​തെ​ങ്കി​ൽ പോ​കു​ന്ന​തി​ൽ​നി​ന്ന് ആ​രും ത​ട​ഞ്ഞു​വ​ച്ചി​ട്ടി​ല്ലെ​ന്നും എ​ഡി​റ്റോ​റി​യലിൽ പ​റ​യു​ന്നു. ബിജെപിയെ അപമാനിച്ച് ശിവസേന നേതാക്കള്‍ കുറച്ച് മാസങ്ങളായി ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ ദേവേന്ദ്ര ഫഡ്നാവിസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയായാണ് ശിവസേന ബിജെപിയെ പുച്ഛിച്ചത്.
Complete Reading

സംഘ പരിവാർ മരണ വാറണ്ട് പുറപ്പെടുവിച്ച ഡോ. കെ എസ് ഭഗവാൻ സംസാരിക്കുന്നു

Comments Off on സംഘ പരിവാർ മരണ വാറണ്ട് പുറപ്പെടുവിച്ച ഡോ. കെ എസ് ഭഗവാൻ സംസാരിക്കുന്നു

സംഘ പരിവാർ മരണ വാറണ്ട് പുറപ്പെടുവിച്ച പ്രമുഖ കന്നഡ സാഹിത്യകാരനും മുൻ മൈസൂർ യൂണിവേഴ്സിറ്റി പ്രൊഫസറും യുക്തിവാദിയുമായ ഡോ. കെ എസ് ഭഗവാനുമായി കേരള യുക്തിവാദി സംഘം മുൻ സംസ്ഥാന കമ്മറ്റി അംഗം ലിബി.സി എസ് നടത്തിയ അഭിമുഖം. ?) ഭഗവദ്ഗീതയെയും രാമായണത്തെയും കുറിച്ചുള്ള താങ്കളുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും തീവ്രഹിന്ദുത്വ ഗ്രൂപ്പുകളെ പ്രകോപിപ്പിക്കുകയും അവര്‍ വധഭീഷണി മുഴക്കുകയും ചെയ്തിരിക്കുന്നു. തീവ്രനിലപാടുള്ള ഒരുവിഭാഗത്തില്‍നിന്ന് ഇത്തരം എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തില്‍ ഗീതയെയും രാമായണത്തെയും കുറിച്ച് നേരത്തെ നടത്തിയ പരാമര്‍ശങ്ങളില്‍ താങ്കള്‍ക്ക് പിന്നീട്
Complete Reading

Create Account



Log In Your Account