ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി പച്ചക്കള്ളം പറയുന്നു എന്ന് മുഖ്യമന്ത്രി

ശബരിമലയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അയ്യപ്പന്റെ പേര് പറയുന്നവരെ കേരളത്തില്‍ അറസ്റ്റ് ചെയ്യുന്നുവെന്ന മോദിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്.

ആര് തെറ്റ് ചെയ്താലും നടപടിയുണ്ടാകും. ശബരിമലയിലേക്കുള്ള കാണിക്ക തടസപ്പെടുത്താന്‍ ആഹ്വാനം ചെയ്തത് മോദിയുടെ അനുയായികളാണ്. ശബരിമലയില്‍ വിശ്വാസികളെ അക്രമിക്കാന്‍ ഇവര്‍ ആളുകളെ അയച്ചു. നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടത് കേന്ദ്ര സര്‍ക്കാറാണെന്നും പിണറായി പറഞ്ഞു.

പെരുമാറ്റച്ചട്ടം പ്രധാനമന്ത്രിക്കും ബാധകമാണ്. തെരഞ്ഞടുപ്പു കമ്മീഷനെ ഭീഷണിപ്പെടുത്തുകയാണ് മോഡി. ശബരിമലയില്‍ അക്രമികളെത്തിയത് മോഡിയുടെ അനുഗ്രഹാശിസുകളോടെയാണ് എന്നും പിണറായി പറഞ്ഞു മോഡി കള്ളം പറയുകയാണ്. കൊല്ലത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥി കെഎന്‍ ബാലഗോപാലിന്‍റെ തിരഞ്ഞെടുപ്പുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.