അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐയുടെ കുറ്റപത്രം: പി.ജയരാജനെതിരെ

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐയുടെ കുറ്റപത്രം: പി.ജയരാജനെതിരെ

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐയുടെ കുറ്റപത്രം: പി.ജയരാജനെതിരെ

READ IN ENGLISH: CBI slaps murder, conspiracy charges against CPI(M) leader P Jayarajan in Kerala

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐയുടെ കുറ്റപത്രം. 02, 120 ബി എന്നീ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങള്‍ ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്. കല്ല്യാശേരി എംഎല്‍എ ടി.വി രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം നല്‍കിയത്.

കേസിന്റെ ആദ്യ ഘട്ടത്തില്‍ 118 വകുപ്പ് പ്രകാരം ഷുക്കൂറിനെ പാര്‍ട്ടിക്കാര്‍ പിടികൂടിയ വിവരം അറിഞ്ഞിട്ടും കൊലപാതകം നടത്തുന്നത് തടയാന്‍ ശ്രമിച്ചില്ല എന്ന കുറ്റമായിരുന്നു ജയരാജനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍, തുടരന്വേഷണത്തൊടുവിലാണ് ജയരാജനെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരില്‍ നിന്നും സിബിഐ മൊഴി എടുത്തിരുന്നു. 2016 ലാണ് ഷുക്കൂര്‍ വധക്കേസ് സിബിഐക്ക് വിട്ടത്. കൊലപാതകം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

പി.ജയരാജനും ടി.വി രാജേഷും സഞ്ചരിച്ച കാറിന് നേരെ ആക്രമണം ഉണ്ടായി. അതിന് പിന്നാലെ ചെറിയ കലാപങ്ങള്‍ പലയിടങ്ങളിലായി നടന്നു. അതിനിടയിലാണ് എംഎസ്എഫ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. ഷുക്കൂറിനെ പിടികൂടുകയും അദ്ദേഹത്തിന്റെ ഫോട്ടോ മൊബൈലില്‍ കൂടി അയച്ച് നല്‍കി ആക്രമിച്ച സംഘത്തിലുണ്ടായിരുന്നു എന്ന് ഉറപ്പാക്കി കൊലനടത്തി എന്നാണ് കേസ്. ആശുപത്രിയില്‍ വച്ച് ഗൂഢാലോചന നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എമ്മിന് പങ്കുണ്ടെന്ന പരാമര്‍ശവുമായി എ.എന്‍ ഷംസീര്‍ എം.എല്‍.എ നേരത്തെ ചാനല്‍ ചര്‍ച്ചയില്‍ സമ്മതിച്ചിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലില്‍ നടത്തിയ ചര്‍ച്ചയിലാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതില്‍ സി.പി.എമ്മിന് പങ്കുണ്ടെന്ന തരത്തില്‍ പ്രസ്താവന നടത്തിയത്.

ഇതു സംബദ്ധിച്ച് ഷംസീര്‍ നടത്തിയ പ്രസ്താവന ദൃശ്യങ്ങളില്‍ വൃക്തമാണ്. കോണ്‍ഗ്രസാണോ മുസ്ലീം ലീഗാണോ സി.പി.എമ്മിന്റെ മുഖ്യശത്രു എന്ന് ചാനല്‍ അവതാരകന്‍ ചോദിച്ച ചോദ്യത്തിന് മറുപടി നല്‍കുന്ന വേളയിലാണ് ഷംസീര്‍ വിവാദ പരാമര്‍ശം നടത്തിയത്. അരിയില്‍ ഷുക്കൂറിനെ കൊന്ന കേസില്‍ ബന്ധമില്ലെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ലല്ലോ എന്ന് ഷംസീര്‍ പറയുന്നത് ദൃശ്യങ്ങളില്‍ കാണാം.

ഞങ്ങളത് ന്യായീകരിക്കാന്‍ വന്നിട്ടില്ലല്ലോ? ഞങ്ങളാ സംഭവം ഇല്ലെന്ന് പറഞ്ഞിട്ടില്ല. ഞങ്ങടെ പാര്‍ട്ടിക്ക് ബന്ധമില്ലെന്നും പറഞ്ഞിട്ടില്ല’- ഷംസീര്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രതിനിധിയായി കെ.സുധാകരനും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. പ്രസ്ഥാവന വിവാദമായതോടെ ഷംസീറിനെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എം.എസ്.എഫ് സംസ്ഥാന ഘടകവം രംഗത്തുവന്നിരുന്നു.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622

news_reporter

Related Posts

കോട്ടയത്ത് നവവരനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി

Comments Off on കോട്ടയത്ത് നവവരനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി

ജോലി തട്ടിപ്പ്: സി.പി.എം മുൻ ജില്ലാ സെക്രട്ടറി പി. ശശിയുടെ സഹോദരൻ അറസ്‌റ്റിൽ

Comments Off on ജോലി തട്ടിപ്പ്: സി.പി.എം മുൻ ജില്ലാ സെക്രട്ടറി പി. ശശിയുടെ സഹോദരൻ അറസ്‌റ്റിൽ

അഭിമന്യുവിന്റെ കൊലപാതകം: എസ്.‌ഡി.പി.ഐ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്

Comments Off on അഭിമന്യുവിന്റെ കൊലപാതകം: എസ്.‌ഡി.പി.ഐ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്

കന്യാസ്ത്രീകളുടെ സമരത്തിനു പിന്നില്‍ വര്‍ഗീയ ശക്തികളില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ

Comments Off on കന്യാസ്ത്രീകളുടെ സമരത്തിനു പിന്നില്‍ വര്‍ഗീയ ശക്തികളില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ

അച്ഛാ ദിൻ ആയേഗാ: മോദിക്ക് അടി തെറ്റി; അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിക്ക് കനത്ത തിരിച്ചടി

Comments Off on അച്ഛാ ദിൻ ആയേഗാ: മോദിക്ക് അടി തെറ്റി; അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിക്ക് കനത്ത തിരിച്ചടി

വീപ്പയിൽ കോൺക്രീറ്റ് ഇട്ട് നിറച്ച നിലയിൽ കണ്ടെത്തിയ ജഡം ശകുന്തളയുടേത് തന്നെ, കൊലപാതകം പണത്തിന് വേണ്ടി

Comments Off on വീപ്പയിൽ കോൺക്രീറ്റ് ഇട്ട് നിറച്ച നിലയിൽ കണ്ടെത്തിയ ജഡം ശകുന്തളയുടേത് തന്നെ, കൊലപാതകം പണത്തിന് വേണ്ടി

ഇപ്പോള്‍ നടക്കുന്നത് പ്രാകൃതമായ കാലാവസ്ഥാ പ്രവചനമെന്ന് ശാസ്ത്രനിരീക്ഷകന്‍ ഡോ.എ.രാജഗോപാല്‍ കമ്മത്ത്

Comments Off on ഇപ്പോള്‍ നടക്കുന്നത് പ്രാകൃതമായ കാലാവസ്ഥാ പ്രവചനമെന്ന് ശാസ്ത്രനിരീക്ഷകന്‍ ഡോ.എ.രാജഗോപാല്‍ കമ്മത്ത്

കെഎസ്ആര്‍ടിസിയില്‍ കൂട്ട പിരിച്ചുവിടല്‍; 250 എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു

Comments Off on കെഎസ്ആര്‍ടിസിയില്‍ കൂട്ട പിരിച്ചുവിടല്‍; 250 എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു

ചാന്തുപൊട്ടെന്ന സിനിമ നെഞ്ചു തകര്‍ത്തു! ഉനൈസ് എന്ന യുവാവിന്റെ ഫെസ്ബുക്ക് പോസ്റ്റിനു മറുപടിയുമായി പാര്‍വതി

Comments Off on ചാന്തുപൊട്ടെന്ന സിനിമ നെഞ്ചു തകര്‍ത്തു! ഉനൈസ് എന്ന യുവാവിന്റെ ഫെസ്ബുക്ക് പോസ്റ്റിനു മറുപടിയുമായി പാര്‍വതി

ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

Comments Off on ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

പത്തനംതിട്ടയിൽ കാമുകിയു മായി സംഗമിക്കാൻ വീട്ടിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

Comments Off on പത്തനംതിട്ടയിൽ കാമുകിയു മായി സംഗമിക്കാൻ വീട്ടിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

മകനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത സംഭവത്തോടു ശക്തമായി പ്രതികരിച്ച് പെമ്പിളഒരുമ നേതാവ് ഗോമതി

Comments Off on മകനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത സംഭവത്തോടു ശക്തമായി പ്രതികരിച്ച് പെമ്പിളഒരുമ നേതാവ് ഗോമതി

Create AccountLog In Your Account