യാത്രക്കാരുടെ മൂക്കില്‍ നിന്ന് ചോര; മസ്‌കറ്റിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം തിരിച്ചിറക്കി

യാത്രക്കാരുടെ മൂക്കില്‍ നിന്ന് ചോര; മസ്‌കറ്റിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം തിരിച്ചിറക്കി

യാത്രക്കാരുടെ മൂക്കില്‍ നിന്ന് ചോര; മസ്‌കറ്റിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം തിരിച്ചിറക്കി

യാത്രക്കാരുടെ മൂക്കില്‍ നിന്ന് രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കത്ത്- കോഴിക്കോട് വിമാനം അടിയന്തരമായി തിരിച്ചിറക്കി. തിങ്കളാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 3.19ന് (ഇന്ത്യന്‍ സമയം 4.49) മസ്‌കത്തില്‍ നിന്ന് പുറപ്പെട്ട ഐ.എക്‌സ് 350 വിമാനമാണ് തിരിച്ചിറക്കിയത്. നാല് യാത്രക്കാരുടെ മൂക്കില്‍ നിന്ന് രക്തം വരികയും ചിലര്‍ക്ക് കടുത്ത ചെവി വേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് വിമാനം മസ്‌കറ്റ് വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു.

യാത്രക്കാരെ വിമാനത്താവളത്തിലെ മെഡിക്കല്‍ ഏരിയയിലേക്ക് മാറ്റി പരിശോധന നടത്തി അപകടാവസ്ഥയില്ലെന്ന് ഉറപ്പാക്കി. വിമാനത്തിലെ മര്‍ദവ്യതിയാന സംവിധാനത്തിലെ പ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം പറന്നുയര്‍ന്ന് 12,000 അടി ഉയരത്തിലെത്തിയപ്പോഴാണ് യാത്രക്കാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ട് തുടങ്ങിയത്. തകരാര്‍ പരിഹരിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനം വൈകീട്ട് കോഴിക്കോട് വിമാനത്താവളത്തിലെത്തി.

മൂന്ന് കുഞ്ഞുങ്ങളടക്കം 185 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവം സിവില്‍ വ്യോമയാന ഡയറക്ടറേറ്റില്‍ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ ശ്യാം സുന്ദര്‍ പറഞ്ഞു.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622

news_reporter

Related Posts

കൽക്കട്ടയിൽ സിപിഐ (എം) പ്രവര്‍ത്തകയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു

Comments Off on കൽക്കട്ടയിൽ സിപിഐ (എം) പ്രവര്‍ത്തകയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു

പെൺകുട്ടികളുടെ കുരുതി തുടരുന്നു; യുപിയില്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്നു

Comments Off on പെൺകുട്ടികളുടെ കുരുതി തുടരുന്നു; യുപിയില്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്നു

മോദിക്കും യോഗിക്കും രക്തം കൊണ്ട് കത്തെഴുതി ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി

Comments Off on മോദിക്കും യോഗിക്കും രക്തം കൊണ്ട് കത്തെഴുതി ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി

സംസ്ഥാന സർക്കാരും, ദേവസ്വം ബോർഡും എന്ത് ഉണ്ട എഴുതിയിട്ടാണ് റിപ്പോർട്ട് കൊടുക്കേണ്ടത്?

Comments Off on സംസ്ഥാന സർക്കാരും, ദേവസ്വം ബോർഡും എന്ത് ഉണ്ട എഴുതിയിട്ടാണ് റിപ്പോർട്ട് കൊടുക്കേണ്ടത്?

ലോങ് മാര്‍ച്ച്: നാളെ മഹാരാഷ്ട്ര നിയമസഭ വളയും; കര്‍ഷക പ്രക്ഷോഭത്തില്‍ വിറച്ച് ബിജെപി സര്‍ക്കാര്‍

Comments Off on ലോങ് മാര്‍ച്ച്: നാളെ മഹാരാഷ്ട്ര നിയമസഭ വളയും; കര്‍ഷക പ്രക്ഷോഭത്തില്‍ വിറച്ച് ബിജെപി സര്‍ക്കാര്‍

ട്യൂമർ സ്പെഷ്യലിസ്റ്റ് ഷാന്താളമ്മയെ ഐ എം എ കേരള ഘടകം ഭാരവാഹി കൾ അറിയുമോ?

Comments Off on ട്യൂമർ സ്പെഷ്യലിസ്റ്റ് ഷാന്താളമ്മയെ ഐ എം എ കേരള ഘടകം ഭാരവാഹി കൾ അറിയുമോ?

ആശയമില്ലാത്തവര്‍ ആയുധമെടുക്കുമ്പോള്‍ പ്രതിരോധം തീര്‍ക്കു’: പവിത്രന്‍ തീക്കുനി

Comments Off on ആശയമില്ലാത്തവര്‍ ആയുധമെടുക്കുമ്പോള്‍ പ്രതിരോധം തീര്‍ക്കു’: പവിത്രന്‍ തീക്കുനി

ഐഎഫ്എഫ്‌കെ റിസര്‍വേഷന്‍ നാളെ മുതല്‍

Comments Off on ഐഎഫ്എഫ്‌കെ റിസര്‍വേഷന്‍ നാളെ മുതല്‍

വില്ലുവണ്ടി സമരത്തിന്‍റെ 125ാം വാര്‍ഷികം 20 മുതല്‍

Comments Off on വില്ലുവണ്ടി സമരത്തിന്‍റെ 125ാം വാര്‍ഷികം 20 മുതല്‍

പടപ്പാട്ടുകളുടെ തോഴി സ: സി കെ ഓമന അന്തരിച്ചു

Comments Off on പടപ്പാട്ടുകളുടെ തോഴി സ: സി കെ ഓമന അന്തരിച്ചു

വികാരം നോക്കി ഉത്തരവിറക്കണമെന്ന് സുപ്രീംകോടതിക്കെതിരെ ആര്‍എസ്എസ് മേധാവി

Comments Off on വികാരം നോക്കി ഉത്തരവിറക്കണമെന്ന് സുപ്രീംകോടതിക്കെതിരെ ആര്‍എസ്എസ് മേധാവി

Create AccountLog In Your Account