പി. ജയരാജനെതിരെയുള്ള കുറ്റപത്രം: ബിജെപിയുടേയും കോണ്‍ഗ്രസ്സിന്റേയും യോജിച്ച രാഷ്ട്രീയനീക്കത്തിന്റെ ഭാഗമെന്ന് കോടിയേരി

പി. ജയരാജനെതിരെയുള്ള കുറ്റപത്രം: ബിജെപിയുടേയും കോണ്‍ഗ്രസ്സിന്റേയും യോജിച്ച രാഷ്ട്രീയനീക്കത്തിന്റെ ഭാഗമെന്ന് കോടിയേരി

പി. ജയരാജനെതിരെയുള്ള കുറ്റപത്രം: ബിജെപിയുടേയും കോണ്‍ഗ്രസ്സിന്റേയും യോജിച്ച രാഷ്ട്രീയനീക്കത്തിന്റെ ഭാഗമെന്ന് കോടിയേരി

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും, ടി വി രാജേഷ് എം എല്‍ എയ്ക്കുമെതിരെ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച സി ബി ഐ നടപടി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ബി ജെ പിയുടേയും കോണ്‍ഗ്രസ്സിന്റേയും യോജിച്ച രാഷ്ട്രീയനീക്കത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ കാലത്ത് ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തിയാണ് പി ജയരാജനേയും ടി വി രാജേഷിനേയും കള്ളക്കേസില്‍ കുടുക്കി പ്രതികളാക്കിയത്. 2012 ല്‍ കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ 73 സാക്ഷി പട്ടികയടക്കം 33 പ്രതികള്‍ അടങ്ങുന്ന കുറ്റപത്രമാണ് ലോക്കല്‍ പോലീസ് സമര്‍പ്പിച്ചത്. പിന്നീട് ഷുക്കൂറിന്റെ ഉമ്മ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയെ തുടര്‍ന്നാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവുണ്ടാകുന്നത്.

ലോക്കല്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒരിടത്തും പി ജയരാജനും, ടി വി രാജേഷും ഗൂഢാലോചന നടത്തിയതായി ആക്ഷേപമില്ല. ഗൂഢാലോചന ആരോപണം സംസ്ഥാന പോലീസ് തള്ളിയതാണ്. പഴയ സാക്ഷി മൊഴികളെ തന്നെ അടിസ്ഥാനമാക്കിയാണ് പുതിയ വകുപ്പ് ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. ഗൂഢാലോചന ആരോപണം തെളിയിക്കുന്ന പുതിയൊരു തെളിവും പുറത്തുകൊണ്ടുവരാന്‍ സി ബി ഐ യ്ക്ക് കഴിഞ്ഞിട്ടില്ല. ഇതില്‍ നിന്നും വ്യക്തമാകുന്നത് സിപിഐ എംനെ വേട്ടയാടാന്‍ സി ബി ഐ യെ കരുവാക്കുന്നുവെന്നാണ്. ഈ രാഷ്ട്രീയ ഗൂഢാലോചനയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും കോടിയേരി പറഞ്ഞു.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622

news_reporter

Related Posts

ജി.എസ്.ടി ചതിച്ചു, സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് തോമസ് ഐസക്

Comments Off on ജി.എസ്.ടി ചതിച്ചു, സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് തോമസ് ഐസക്

‘ഇനി ഞാന്‍ കമല്‍ സി നജ്മല്‍’: സെക്രട്ടേറിയേറ്റിനു മുന്നില്‍ കലിമ ചൊല്ലി മുസ്‌ലിമാകുന്നു

Comments Off on ‘ഇനി ഞാന്‍ കമല്‍ സി നജ്മല്‍’: സെക്രട്ടേറിയേറ്റിനു മുന്നില്‍ കലിമ ചൊല്ലി മുസ്‌ലിമാകുന്നു

അമ്മയെ തലയ്ക്കടിയേറ്റ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത മാറുംമുമ്പ് മകളും

Comments Off on അമ്മയെ തലയ്ക്കടിയേറ്റ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത മാറുംമുമ്പ് മകളും

കാസർഗോഡ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രിൻസിപ്പലിനെ നാട്ടുകാർ കൈകാര്യം ചെയ്തു

Comments Off on കാസർഗോഡ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രിൻസിപ്പലിനെ നാട്ടുകാർ കൈകാര്യം ചെയ്തു

സഭ വെട്ടിലായി: യുവതിയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന് വൈദികന്‍ സുപ്രീംകോടതിയിൽ

Comments Off on സഭ വെട്ടിലായി: യുവതിയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന് വൈദികന്‍ സുപ്രീംകോടതിയിൽ

നാക്കുപിഴച്ചെങ്കിലും മലയാളം പറഞ്ഞ് ഞെട്ടിച്ചും തെരേസിനെ ചേർത്ത് നിറുത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തും ഉപരാഷ്ട്രപതി

Comments Off on നാക്കുപിഴച്ചെങ്കിലും മലയാളം പറഞ്ഞ് ഞെട്ടിച്ചും തെരേസിനെ ചേർത്ത് നിറുത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തും ഉപരാഷ്ട്രപതി

കൊലസ്ത്രീ സമരം: ആസൂത്രണം ചെയ്തവരുടെ ഉള്ളിലിരിപ്പാണ് ആ നാവില്‍ നിന്നു പുറത്തു വന്നത് ; തോമസ് ഐസക്

Comments Off on കൊലസ്ത്രീ സമരം: ആസൂത്രണം ചെയ്തവരുടെ ഉള്ളിലിരിപ്പാണ് ആ നാവില്‍ നിന്നു പുറത്തു വന്നത് ; തോമസ് ഐസക്

തീർത്ഥ പ്രയാണം: അറിയുമോ സനാതനികൾ തല്ലിക്കൊന്ന പയ്യന്നൂരിലെ അനന്ദ ഷേണായിയെ?

Comments Off on തീർത്ഥ പ്രയാണം: അറിയുമോ സനാതനികൾ തല്ലിക്കൊന്ന പയ്യന്നൂരിലെ അനന്ദ ഷേണായിയെ?

നിഷ ജോസിനെതിരെ ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതി പോലീസ് തള്ളി

Comments Off on നിഷ ജോസിനെതിരെ ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതി പോലീസ് തള്ളി

മറൈന്‍ ഡ്രൈവിൽ നാടു റോഡില്‍ പരസ്യമായി ലൈംഗിക ബന്ധം; ദൃശ്യം ക്യാമറയില്‍ പകര്‍ത്തി ജനക്കൂട്ടം

Comments Off on മറൈന്‍ ഡ്രൈവിൽ നാടു റോഡില്‍ പരസ്യമായി ലൈംഗിക ബന്ധം; ദൃശ്യം ക്യാമറയില്‍ പകര്‍ത്തി ജനക്കൂട്ടം

ഇന്ത്യയില്‍ ഹൈന്ദവത നിലനിന്നാല്‍ മാത്രമേ മതേതരത്വവും നിലനിൽക്കൂ എന്ന് കെ.ജാമിദ

Comments Off on ഇന്ത്യയില്‍ ഹൈന്ദവത നിലനിന്നാല്‍ മാത്രമേ മതേതരത്വവും നിലനിൽക്കൂ എന്ന് കെ.ജാമിദ

Create AccountLog In Your Account