ശബരിമല സ്ത്രീപ്രവേശന വിധി സമൂഹ്യമാറ്റത്തിനുള്ള പരമോന്നത കോടതിയുടെ ഇടപെടല്‍: ജസ്റ്റിസ് ചന്ദ്രചൂഢ്

ശബരിമല സ്ത്രീപ്രവേശന വിധി സമൂഹ്യമാറ്റത്തിനുള്ള പരമോന്നത കോടതിയുടെ ഇടപെടല്‍: ജസ്റ്റിസ് ചന്ദ്രചൂഢ്

ശബരിമല സ്ത്രീപ്രവേശന വിധി സമൂഹ്യമാറ്റത്തിനുള്ള പരമോന്നത കോടതിയുടെ ഇടപെടല്‍: ജസ്റ്റിസ് ചന്ദ്രചൂഢ്

ആചാരസംരക്ഷകർ നൽകിയ ശബരിമല പുനപരിശോധനാ ഹര്‍ജികളില്‍ വിധി പറയാനിരിക്കെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കൃത്യമായ നിലപാട് വ്യക്തമാക്കി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശിക്കാമെന്ന വിധി സമൂഹ്യമാറ്റത്തിനുള്ള രാജ്യത്തെ പരമോന്നത കോടതിയുടെ ഇടപെടലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ബോംബെ ഹൈക്കോടതിയില്‍ നടന്ന ജസ്റ്റിസ് ദേശായ് മെമ്മോറിയല്‍ ലക്ചറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള വിധികൊണ്ട് മാത്രം സമൂഹത്തില്‍ മാറ്റം സാധ്യമാകണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെച്ച് ചരിത്രപ്രധാന വിധി പ്രഖ്യാപിച്ച സുപ്രീം കോടി അഞ്ചംഗ ഭരണഘടാന ബെഞ്ചില്‍ ജസ്റ്റിസ് ചന്ദ്രചൂഢും അംഗമായിരുന്നു. ഈ വിധിക്കെതിരേ വന്ന പുനപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുകയും വിധി പറയുന്നത് മാറ്റിവെക്കുകയും ചെയ്ത പശ്ചാതലത്തില്‍ ജസ്റ്റിസ് ചന്ദ്രചൂഢിന്റെ പ്രസ്താവന ഏറെ പ്രധാന്യമുള്ളതാണ്.

കോടതിവിധികൊണ്ട് മാത്രം സമഹൂത്തില്‍ മാറ്റമുണ്ടാകില്ല. സമൂഹത്തിനുള്ള മുന്‍വിധികള്‍ നിയമത്തിലൂടെ ഉടനടി മാറുന്നതുമല്ല. നിയമങ്ങളിലൂടെ വരുന്ന മാറ്റങ്ങള്‍ കോടതിക്ക് പുറത്ത് ഉറപ്പിക്കാന്‍ സമൂഹത്തിന്റെ ഇടപെടല്‍ നിര്‍ണായകമാണ്. കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി പുറപ്പെടുവിച്ച ചരിത്ര വിധികളിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ശബരിമല സ്ത്രീപ്രവേശനം, എല്‍ജിബിടി വിധി തുടങ്ങിയ വിഷയങ്ങളെ മുന്‍നിര്‍ത്തിയാണ് ചന്ദ്രചൂഢ് തന്റെ പ്രഭാഷണത്തിൽ ഈ വാദം സ്ഥാപിച്ചത്.

കോടതി വിധികൊണ്ട് മാത്രം നിയമങ്ങള്‍ പ്രാവര്‍ത്തികമായി സമൂഹത്തില്‍ മാറ്റമുണ്ടാക്കില്ല. അതിന് സാമൂഹികമായ ഇടപെടലുകള്‍ തന്നെ ആവശ്യമാണ്. ഇത് ചുരുങ്ങിയ കാലംകൊണ്ട് നടക്കുന്നതല്ല. ദീര്‍ഘകാലമെടുക്കുന്ന പ്രകിയയായണെന്നും അദ്ദേഹം പറഞ്ഞു.

കഴിച്ച ഭക്ഷണത്തിന്റെ പേരില്‍ ഒരാള്‍ ആള്‍ക്കൂട്ട ആക്രമണത്തിനു ഇരയാകുമ്പോള്‍ രാജ്യത്തിന്റെ ഭരണഘടന തന്നെയാണ് തകരുന്നത്. ഒരു കാര്‍ട്ടൂണിസ്റ്റ് രാജ്യദ്രോഹം ചുമത്തപ്പെട്ട് ജയിലില്‍ കഴിയേണ്ടി വരുമ്പോള്‍ ഭരണഘടന പരാജയപ്പെടുന്നു. മതാധികാരത്തെ ചോദ്യം ചെയ്തുവെന്ന കുറ്റത്തിന് ഒരു ബ്ലോഗര്‍ക്ക് ജാമ്യത്തിനു പകരം ജയില്‍ശിക്ഷ വിധിക്കുമ്പോഴും ഭരണഘടന പരാജയപ്പെടുന്നു. ഒരു ദളിത് സമുദായത്തില്‍ പെട്ട വധു തന്റെ ജാതിയുടെ പേരില്‍ കുതിരപ്പുറത്തു നിന്നും ഇറക്കിവിടപ്പെടുമ്പോള്‍ ഭരണഘടന കരയുകയാണെന്നും ഡിവൈ ചന്ദ്രചൂഢ് പറഞ്ഞു.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622

news_reporter

Related Posts

ഇസ്മാഈലിനെതിരായ റിപ്പോര്‍ട്ടിന് സംസ്ഥാന സമ്മേളനത്തിന്റെ അംഗീകാരം

Comments Off on ഇസ്മാഈലിനെതിരായ റിപ്പോര്‍ട്ടിന് സംസ്ഥാന സമ്മേളനത്തിന്റെ അംഗീകാരം

പ്രളയത്തില്‍ അകപ്പെട്ട് ഹോസ്റ്റലില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിനികൾക്ക് നേരെ രക്ഷപ്പെടുന്നതിനിടെ അതിക്രമം

Comments Off on പ്രളയത്തില്‍ അകപ്പെട്ട് ഹോസ്റ്റലില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിനികൾക്ക് നേരെ രക്ഷപ്പെടുന്നതിനിടെ അതിക്രമം

അവതാരങ്ങളെക്കൊണ്ടുള്ള ശല്യം പിണറായിക്ക് മാത്രമല്ല; കേന്ദ്രമന്ത്രി മനേക ഗാന്ധിക്കും!

Comments Off on അവതാരങ്ങളെക്കൊണ്ടുള്ള ശല്യം പിണറായിക്ക് മാത്രമല്ല; കേന്ദ്രമന്ത്രി മനേക ഗാന്ധിക്കും!

‘ജയ്ഷായ്‌ക്കെതിരെ വാര്‍ത്തകള്‍ നല്‍കരുതെന്ന് ‘ദ് വയറി’നെ ഗുജറാത്ത് ഹൈക്കോടതി വിലക്കി

Comments Off on ‘ജയ്ഷായ്‌ക്കെതിരെ വാര്‍ത്തകള്‍ നല്‍കരുതെന്ന് ‘ദ് വയറി’നെ ഗുജറാത്ത് ഹൈക്കോടതി വിലക്കി

മഞ്ചേശ്വരത്ത് ട്രെയിന്‍ തട്ടി മൂന്നു പേര്‍ മരിച്ചു

Comments Off on മഞ്ചേശ്വരത്ത് ട്രെയിന്‍ തട്ടി മൂന്നു പേര്‍ മരിച്ചു

ജസ്റ്റീസ് ഡി.ശ്രീദേവിയുടെ സംസ്കാരം ഇന്നു വൈകിട്ട് അഞ്ചിന്

Comments Off on ജസ്റ്റീസ് ഡി.ശ്രീദേവിയുടെ സംസ്കാരം ഇന്നു വൈകിട്ട് അഞ്ചിന്

ബിന്ദുവിനെ ഉപദ്രവിക്കുന്ന മേലാളബോധത്തെ കണ്ടില്ലെന്നു നടിക്കരുത്: ശാരദക്കുട്ടി

Comments Off on ബിന്ദുവിനെ ഉപദ്രവിക്കുന്ന മേലാളബോധത്തെ കണ്ടില്ലെന്നു നടിക്കരുത്: ശാരദക്കുട്ടി

ശ്രീലങ്കന്‍ സ്വദേശി സന്നിധാനത്ത് എത്തിയത് 18-ാം പടി കയറി തന്നെ പോലീസ് സ്ഥിരീകരണം

Comments Off on ശ്രീലങ്കന്‍ സ്വദേശി സന്നിധാനത്ത് എത്തിയത് 18-ാം പടി കയറി തന്നെ പോലീസ് സ്ഥിരീകരണം

പ്രളയ ദുരന്തത്തിൽ ആദിവാസികളുടെ അന്നം മുടക്കികൾ ആയി ചിലർ മാറുന്നത് എന്ത് കൊണ്ട്?

Comments Off on പ്രളയ ദുരന്തത്തിൽ ആദിവാസികളുടെ അന്നം മുടക്കികൾ ആയി ചിലർ മാറുന്നത് എന്ത് കൊണ്ട്?

ഗൗരി ലങ്കേഷിനെ കൊന്നത് തന്‍റെ മതത്തെ രക്ഷിക്കാന്‍ വേണ്ടിയെന്ന് പ്രതി പരശുറാം വാഗ്മോര്‍

Comments Off on ഗൗരി ലങ്കേഷിനെ കൊന്നത് തന്‍റെ മതത്തെ രക്ഷിക്കാന്‍ വേണ്ടിയെന്ന് പ്രതി പരശുറാം വാഗ്മോര്‍

ചേർത്തലയിൽ നാൽപ്പത്കാരിയായ അദ്ധ്യാപിക പത്താം ക്ലാസ് വിദ്യാർത്ഥിയെയും കൂട്ടി നാട് വിട്ടു

Comments Off on ചേർത്തലയിൽ നാൽപ്പത്കാരിയായ അദ്ധ്യാപിക പത്താം ക്ലാസ് വിദ്യാർത്ഥിയെയും കൂട്ടി നാട് വിട്ടു

അഭിമാന നിമിഷം: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 6എ വിജയകരമായി വിക്ഷേപിച്ചു

Comments Off on അഭിമാന നിമിഷം: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 6എ വിജയകരമായി വിക്ഷേപിച്ചു

Create AccountLog In Your Account