ആലപ്പാട് സമരത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു; 16 ന് ഉന്നതല യോഗം വിളിക്കും

വിവാദമായ ആലപ്പാട് ഖനനവും ആരോപണങ്ങളും അവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങളും എന്താണെന്ന് പഠിക്കാന്‍ ഉന്നതല യോഗം വിളിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. തിരുവനന്തപുരത്ത് ഈ മാസം 16 നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. യോഗത്തില്‍ വ്യവസായ മന്ത്രിയും ഫിഷറീസ് മന്ത്രിയും കൊല്ലം കളക്ടറും പങ്കെടുക്കും.

എന്നാൽ സമരസമിതി പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. അശാസ്ത്രീയ ഖനനം പാടില്ലെന്നാണ്. സമരക്കാരുടെ നിലപാട്. നേരത്തെ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. അതാണ് സര്‍ക്കാര്‍ നിലപാട് എന്നും പ്രശ്‌നം ഉചിതമായ രീതിയില്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.