യുപിയില്‍ എസ്പി- ബിഎസ്പി സഖ്യം; അഖിലേഷും മായാവതിയും ഔദ്യോഗിക പ്രഖ്യാപനം നടത്തി

യുപിയില്‍ എസ്പി- ബിഎസ്പി സഖ്യം; അഖിലേഷും മായാവതിയും ഔദ്യോഗിക പ്രഖ്യാപനം നടത്തി

യുപിയില്‍ എസ്പി- ബിഎസ്പി സഖ്യം; അഖിലേഷും മായാവതിയും ഔദ്യോഗിക പ്രഖ്യാപനം നടത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്പി- ബിഎസ്പി സഖ്യം രൂപവത്കരിച്ചു. ബിഎസ്പി നേതാവ് മായാവതിയും എസ് പിനേതാവ് അഖിലേഷ് യാദവും ലക്‌നോവില്‍ സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇരുപാര്‍ട്ടികളും യുപിയില്‍ 38 സീറ്റുകളില്‍ മത്സരിക്കും. രണ്ട് സീറ്റുകള്‍ മറ്റ് പാര്‍ട്ടികള്‍ക്കായി ഒഴിച്ചിട്ടു.

കോണ്‍ഗ്രുമായി സഖ്യമില്ലെന്ന് സ്ഥിരീകരിച്ച നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയിലും സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്ന് അറിയിച്ചു.

സഖ്യം പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കുമെന്ന് മായാവതി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കും ഇനി ഉറക്കം നഷ്ടമാകും. മോദിയുടേയും ബിജെപിയുടെ വിഷലിപ്തമായ രാഷ്ട്രീയത്തിനെതിരെയാണ് സഖ്യം. ബിജെപി നടപ്പാക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. അഴിമതിയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെയാണ്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ നഷ്ടം മാത്രമേ ഉണ്ടാകൂ. കോണ്‍ഗ്രസ് വോട്ടുകള്‍ പൂര്‍ണമായി സഖ്യത്തിന് ലഭിക്കില്ലെന്നാണ് അനുഭവം- മായാവതി കൂട്ടിച്ചേര്‍ത്തു.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ നിന്ന് 71 സീറ്റുകള്‍ ലഭിച്ചിരുന്നു. അന്ന് എസ്പിയും ബിഎസ്പിയും തനിച്ചാണ് മത്സരിച്ചത്. പല മണ്ഡലങ്ങളിലും ഇരു കക്ഷികളുടേയും വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചതിനേക്കാള്‍ കൂടുതലായിരുന്നു.
അടുത്തകാലത്തായി ഉത്തര്‍പ്രദേശില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഇരു പാര്‍ട്ടികളും സഖ്യമായാണ് മത്സരിച്ചത്. ഇത് വിജയം കണ്ടിരുന്നു.

news_reporter

Related Posts

‘വയറ്റാട്ടി’ കോളേജ് മാഗസിൻ വിവാദത്തിൽ: പളളീലച്ചന്‍റെ കുട്ടിയെക്കുറിച്ച് കവിത; പിന്‍വലിക്കില്ലെന്ന് മാഗസിന്‍ എഡിറ്റര്‍

Comments Off on ‘വയറ്റാട്ടി’ കോളേജ് മാഗസിൻ വിവാദത്തിൽ: പളളീലച്ചന്‍റെ കുട്ടിയെക്കുറിച്ച് കവിത; പിന്‍വലിക്കില്ലെന്ന് മാഗസിന്‍ എഡിറ്റര്‍

വനിതാ മതിൽ രാജ്യം കണ്ട സമാനതകളില്ലാത്ത സ്ത്രീ മുന്നേറ്റം; പിന്തുണച്ച എല്ലാവർക്കും അഭിവാദ്യം അർപ്പിച്ച് മുഖ്യമന്ത്രി

Comments Off on വനിതാ മതിൽ രാജ്യം കണ്ട സമാനതകളില്ലാത്ത സ്ത്രീ മുന്നേറ്റം; പിന്തുണച്ച എല്ലാവർക്കും അഭിവാദ്യം അർപ്പിച്ച് മുഖ്യമന്ത്രി

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി; ബി.സന്ധ്യയേയും പി.വിജയനേയും തല്‍സ്ഥാനത്ത് നിന്ന് മാറ്റി

Comments Off on പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി; ബി.സന്ധ്യയേയും പി.വിജയനേയും തല്‍സ്ഥാനത്ത് നിന്ന് മാറ്റി

കേരളത്തെ കലാപഭൂമിയാക്കാൻ അനുവദിക്കരുതെന്ന് തോമസ് ഐസക്

Comments Off on കേരളത്തെ കലാപഭൂമിയാക്കാൻ അനുവദിക്കരുതെന്ന് തോമസ് ഐസക്

ക്ഷേത്ര പൂജാരി മയക്കുമരുന്നു നല്‍കി ബോധം കെടുത്തി ബലാത്സംഗം ചെയ്തു; പീഡന ദൃശ്യങ്ങള്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചു കൊടുത്തു

Comments Off on ക്ഷേത്ര പൂജാരി മയക്കുമരുന്നു നല്‍കി ബോധം കെടുത്തി ബലാത്സംഗം ചെയ്തു; പീഡന ദൃശ്യങ്ങള്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചു കൊടുത്തു

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് ഇന്ന് നേട്ടത്തിന്റെ ദിനം; നീരജ് ചോപ്രയ്ക്ക് സ്വര്‍ണം, മലയാളി താരം നീനയ്ക്ക് വെള്ളി

Comments Off on ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് ഇന്ന് നേട്ടത്തിന്റെ ദിനം; നീരജ് ചോപ്രയ്ക്ക് സ്വര്‍ണം, മലയാളി താരം നീനയ്ക്ക് വെള്ളി

പറശിനിക്കടവ് കൂട്ടമാനഭംഗം കൂടുതൽ പെൺകുട്ടികൾ പീഡനത്തിനിരയായി വിവരം

Comments Off on പറശിനിക്കടവ് കൂട്ടമാനഭംഗം കൂടുതൽ പെൺകുട്ടികൾ പീഡനത്തിനിരയായി വിവരം

കരുണ വിഷയത്തില്‍ സര്‍ക്കാരിന് തിരിച്ചടി;180 വിദ്യാര്‍ഥികളെയും ഉടന്‍ പുറത്താക്കണമെന്ന് സുപ്രീം കോടതി

Comments Off on കരുണ വിഷയത്തില്‍ സര്‍ക്കാരിന് തിരിച്ചടി;180 വിദ്യാര്‍ഥികളെയും ഉടന്‍ പുറത്താക്കണമെന്ന് സുപ്രീം കോടതി

കഴിഞ്ഞ 4 വർഷമായി പീഡിപ്പിക്കപ്പെടുന്ന ദീപയുടെ ഗവേഷണ കാലാവധി 2019 മാർച്ചിൽ അവസാനിക്കും

Comments Off on കഴിഞ്ഞ 4 വർഷമായി പീഡിപ്പിക്കപ്പെടുന്ന ദീപയുടെ ഗവേഷണ കാലാവധി 2019 മാർച്ചിൽ അവസാനിക്കും

ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്

Comments Off on ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്

ഉമ്മൻചാണ്ടിയും ചെന്നിത്തലയും കോൺഗ്രസിലെ യൂദാസുമാർ, ശവപ്പെട്ടിയിലാക്കി റീത്ത് വച്ച് പ്രതിഷേധിച്ച് അണികൾ

Comments Off on ഉമ്മൻചാണ്ടിയും ചെന്നിത്തലയും കോൺഗ്രസിലെ യൂദാസുമാർ, ശവപ്പെട്ടിയിലാക്കി റീത്ത് വച്ച് പ്രതിഷേധിച്ച് അണികൾ

സാധാരണക്കാരന്റെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്ന് പ്രധാനമന്ത്രി

Comments Off on സാധാരണക്കാരന്റെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്ന് പ്രധാനമന്ത്രി

Create AccountLog In Your Account