അക്രമികൾക്കെതിരെ രാഷ്ട്രീയം നോക്കാതെ ശക്തമായ നടപടിയെടുക്കുമെന്ന്: ഗവർണറോട് മുഖ്യമന്ത്രി

അക്രമികൾക്കെതിരെ രാഷ്ട്രീയം നോക്കാതെ ശക്തമായ നടപടിയെടുക്കുമെന്ന്: ഗവർണറോട് മുഖ്യമന്ത്രി

അക്രമികൾക്കെതിരെ രാഷ്ട്രീയം നോക്കാതെ ശക്തമായ നടപടിയെടുക്കുമെന്ന്: ഗവർണറോട് മുഖ്യമന്ത്രി

ശബരിമലയിലെ യുവതീപ്രവേശനത്തെ തുടർന്ന് അക്രമം കാട്ടിയവർക്കെതിരെ രാഷ്ട്രീയ ബന്ധം നോക്കാതെ ശക്തമായ നടപടിയെടുക്കുമെന്ന് ഗവർണർ പി.സദാശിവത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി.. ഇന്നലെ രാത്രി ഏഴരയ്‌ക്ക് രാജ്ഭവനിലെത്തി ഗവർണറെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി ഉറപ്പു നൽകിയത്. കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. സംസ്ഥാനത്തെ ക്രമസമാധാന നിലയും അക്രമം അമർച്ച ചെയ്യാൻ സ്വീകരിച്ച നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചതായി ഗവർണർ ട്വിറ്ററിലൂടെ അറിയിച്ചു.

അക്രമങ്ങളുടെ രീതിയും മുഖ്യമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ മൂന്നിന് മുഖ്യമന്ത്രിയോട് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. 4ന് ക്രമസമാധാന നിലയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന് ഗവർണർ പ്രാഥമിക വിശദീകരണം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവർണർ കേന്ദ്രത്തിന് വിശദമായ റിപ്പോർട്ട് നൽകും. പ്രളയബാധിതരുടെ പുനരധിവാസത്തിന്റെ പുരോഗതിയെക്കുറിച്ചും സംസ്ഥാനത്തെ മറ്റ് പ്രധാന സംഭവങ്ങളെക്കുറിച്ചും ഇരുവരും ചർച്ച നടത്തിയതായി രാജ്ഭവൻ അറിയിച്ചു.

അക്രമങ്ങളുടെ ദൃശ്യങ്ങളും പ്രതികളുടെ ചിത്രങ്ങളും അവരുടെ രാഷ്ട്രീയബന്ധവും സഹിതമുള്ള വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രി ഒപ്പിട്ട് രാജ്ഭവനിലേക്ക് കൊടുത്തയച്ചു. ഭരണപ്രതിസന്ധിയല്ല സംസ്ഥാനത്തുള്ളതെന്നും കലാപം ലക്ഷ്യമിട്ട് ബോധപൂർവ്വമായ ആക്രമണങ്ങളാണുണ്ടായതെന്നും രേഖകൾ സഹിതം മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്. കേസുകളിൽ 92 ശതമാനം പ്രതികളും ബി.ജെ.പി, ആർ.എസ്.എസ് ബന്ധമുള്ളവരാണെന്ന പൊലീസ് റിപ്പോർട്ടുകൾ സഹിതമാണ് സർക്കാർ റിപ്പോർട്ട്.

news_reporter

Related Posts

22-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക്‌ ഇന്ന് തിരശീല വീഴും

Comments Off on 22-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക്‌ ഇന്ന് തിരശീല വീഴും

ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക! നാളെ നിങ്ങളും ബി.ജെ.പിയില്‍ അംഗമായേക്കാം

Comments Off on ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക! നാളെ നിങ്ങളും ബി.ജെ.പിയില്‍ അംഗമായേക്കാം

ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാർട്ടിക്ക് ആവശ്യമില്ല: അധിക്ഷേപങ്ങളുമായി മാണി സി.കാപ്പൻ

Comments Off on ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാർട്ടിക്ക് ആവശ്യമില്ല: അധിക്ഷേപങ്ങളുമായി മാണി സി.കാപ്പൻ

ഇന്ന് അന്താരാഷ്ട്ര യോഗദിനം; യോഗ മാഹാത്മ്യം ഉദ്ഘോഷിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

Comments Off on ഇന്ന് അന്താരാഷ്ട്ര യോഗദിനം; യോഗ മാഹാത്മ്യം ഉദ്ഘോഷിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

ബിജെപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് 15ന്; കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ, യുദ്ധത്തിനൊരുങ്ങുന്നു

Comments Off on ബിജെപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് 15ന്; കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ, യുദ്ധത്തിനൊരുങ്ങുന്നു

തന്റെ വിവാഹം നേരത്തെ കഴിഞ്ഞെന്ന് തുറന്നുപറഞ്ഞ് എല്ലാവരെയും ഞെട്ടിച്ച് രാഹുല്‍ഗാന്ധി

Comments Off on തന്റെ വിവാഹം നേരത്തെ കഴിഞ്ഞെന്ന് തുറന്നുപറഞ്ഞ് എല്ലാവരെയും ഞെട്ടിച്ച് രാഹുല്‍ഗാന്ധി

ഡിസംബർ 25 ഇന്ത്യാ ചരിത്രത്തിൽ ഏറ്റവും സുപ്രധാനമായ ദിവസം

Comments Off on ഡിസംബർ 25 ഇന്ത്യാ ചരിത്രത്തിൽ ഏറ്റവും സുപ്രധാനമായ ദിവസം

മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെതിരെ കേസ് എടുത്തു

Comments Off on മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെതിരെ കേസ് എടുത്തു

കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി ജോർജിനെതിരെ നടപടി സ്വീകരിക്കുമെന്ന് ദേശീയ വനിതാ കമ്മിഷൻ

Comments Off on കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി ജോർജിനെതിരെ നടപടി സ്വീകരിക്കുമെന്ന് ദേശീയ വനിതാ കമ്മിഷൻ

മൊയ്തീൻറെ പീഡനം: എസ്‌ഐക്ക് എതിരെ പോക്‌സോ ചുമത്തി

Comments Off on മൊയ്തീൻറെ പീഡനം: എസ്‌ഐക്ക് എതിരെ പോക്‌സോ ചുമത്തി

ചെങ്ങന്നൂരിൽ രാത്രി മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയ 16കാരനെ അജ്ഞാത സംഘം കുത്തി പരിക്കേല്‍പ്പിച്ചു

Comments Off on ചെങ്ങന്നൂരിൽ രാത്രി മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയ 16കാരനെ അജ്ഞാത സംഘം കുത്തി പരിക്കേല്‍പ്പിച്ചു

ഈഴവ മെമ്മോറിയലിന് 122 വയസ്

Comments Off on ഈഴവ മെമ്മോറിയലിന് 122 വയസ്

Create AccountLog In Your Account