ശബരിമലയിൽ നൂറുകണക്കിന് യുവതികൾ ദർശനം നടത്തി; ഇനിയും നടത്തുമെന്നും മന്ത്രി എം.എം. മണി

ശബരിമലയിൽ നൂറുകണക്കിന് യുവതികൾ ദർശനം നടത്തി; ഇനിയും നടത്തുമെന്നും മന്ത്രി എം.എം. മണി

ശബരിമലയിൽ നൂറുകണക്കിന് യുവതികൾ ദർശനം നടത്തി; ഇനിയും നടത്തുമെന്നും മന്ത്രി എം.എം. മണി

ശബരിമലയിൽ നൂറുകണക്കിനു യുവതികൾ ദർശനം നടത്തിയെന്നും ഇനിയും നടത്തുമെന്നും പൊലീസ് അവർക്ക് സംരക്ഷണം നൽകുമെന്നും മന്ത്രി എം.എം.മണി പറഞ്ഞു . കൊട്ടാരക്കരയിൽ അബ്ദുൽ മജീദ് രക്തസാക്ഷിത്വ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ പ്രായം അളക്കാനുള്ള യന്ത്രം ഉണ്ടെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നത്. താനും പി.അയിഷപോറ്റി എംഎൽഎ ഉൾ‌പ്പെടെയുള്ള ഹിന്ദു എംഎൽഎമാരും വോട്ട് ചെയ്തവരാണ് ദേവസ്വം ബോർഡ് തലപ്പത്തുള്ളതെന്നും മണി പറഞ്ഞു.

വേണമെങ്കിൽ അമ്പതിനായിരം യുവതികളെ കെട്ടുകെട്ടിച്ച് ശബരിമലയിൽ കൊണ്ടുപോകാൻ സിപിഎമ്മിന് കഴിയും. തടയാൻ ഒരുത്തനും വരില്ല. പക്ഷേ അതു സിപിഎമ്മിന്റെ പണിയല്ല. വേണ്ടവർ ശബരിമലയിൽ പോകട്ടെ. ശബരിമല അയ്യപ്പൻ നേരിട്ടു നിയമിച്ച ആളല്ല തന്ത്രി. ദേവസ്വം ബോർഡാണ് നിയമിച്ചത്. സ്ത്രീകൾ കയറിയാൽ അയ്യപ്പന്റെ ബ്രഹ്മചര്യം തകരുമെന്ന വിശ്വാസം വെറും തട്ടിപ്പാണ്. തന്ത്രി ലൗകിക ജീവിതം നയിക്കുന്നയാളാണ്. ഭാര്യയും മക്കളും ഉണ്ട്. എന്നിട്ട് അയ്യപ്പനു വല്ലതും സംഭവിച്ചോ? അയ്യപ്പൻ മാത്രമല്ല ശബരിമലയിൽ മാളികപ്പുറവും ഉണ്ട്. പന്തളം കൊട്ടാരത്തിന്റേതല്ല ശബരിമല എന്നും മന്ത്രി പറഞ്ഞു.

അഞ്ചംഗ ഭരണഘടനാ ‍ബഞ്ചിന്റെ വിധി നടപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. അതാണ് സർക്കാർ ചെയ്യുന്നത്. വിധി പാലിക്കാൻ തന്ത്രിക്കും ബാധ്യതയുണ്ട്. ജി.സുകുമാരൻനായർ വക്കീലിനെ വച്ച് വാദിച്ചിട്ടും വിധി എതിരായി. ലിംഗ സമത്വത്തിന്റെ പേരിൽ യുവതികൾ ദർശനം നടത്തണമെന്നാണ് സർക്കാരിന്റെ നയം. പക്ഷേ കോടതി തീരുമാനം അനുസരിക്കുമെന്നും മണി പറഞ്ഞു.

news_reporter

Related Posts

വാക്കാല്‍ പരാമര്‍ശം പോര; കെ.എം ഷാജിയെ ഉത്തരവില്ലാതെ നിയമസഭയില്‍ പങ്കെടുപ്പിക്കില്ലെന്ന് സ്പീക്കര്‍

Comments Off on വാക്കാല്‍ പരാമര്‍ശം പോര; കെ.എം ഷാജിയെ ഉത്തരവില്ലാതെ നിയമസഭയില്‍ പങ്കെടുപ്പിക്കില്ലെന്ന് സ്പീക്കര്‍

മദഗജമുഖനേ…ഗിരിജാ സുതനേ..ഗണപതി ഭഗവാനേ…ദൈവത്തിനെ ആന കൈകാര്യം ചെയ്യുന്ന വീഡിയോ കാണാം

Comments Off on മദഗജമുഖനേ…ഗിരിജാ സുതനേ..ഗണപതി ഭഗവാനേ…ദൈവത്തിനെ ആന കൈകാര്യം ചെയ്യുന്ന വീഡിയോ കാണാം

നാരദന്‍ ഗൂഗിള്‍ ആയിരുന്നു ദാ മറ്റൊരു മണ്ടന്‍ മുഖ്യമന്ത്രി

Comments Off on നാരദന്‍ ഗൂഗിള്‍ ആയിരുന്നു ദാ മറ്റൊരു മണ്ടന്‍ മുഖ്യമന്ത്രി

യഥാര്‍ഥ പുരുഷനോടൊപ്പമല്ലാതെ മനസ്സും ശരീരവും പങ്കിടുകയില്ലെന്ന് ശാരദക്കുട്ടി

Comments Off on യഥാര്‍ഥ പുരുഷനോടൊപ്പമല്ലാതെ മനസ്സും ശരീരവും പങ്കിടുകയില്ലെന്ന് ശാരദക്കുട്ടി

വസ്ത്രവ്യാപാരശാലകളിലെ സ്ത്രീജീവനക്കാരുടെ പ്രശ്‌നങ്ങളിൽ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

Comments Off on വസ്ത്രവ്യാപാരശാലകളിലെ സ്ത്രീജീവനക്കാരുടെ പ്രശ്‌നങ്ങളിൽ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മായാവതി

Comments Off on മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മായാവതി

ഭരണഘടനാ ലംഘനം നടത്തിയ മന്ത്രിയെ പട്ടുംവളയും നല്‍കി ആദരിക്കുന്നത് ശരിയല്ല: കാനം രാജേന്ദ്രന്‍

Comments Off on ഭരണഘടനാ ലംഘനം നടത്തിയ മന്ത്രിയെ പട്ടുംവളയും നല്‍കി ആദരിക്കുന്നത് ശരിയല്ല: കാനം രാജേന്ദ്രന്‍

ഇസ്മാഈലിനെതിരായ റിപ്പോര്‍ട്ടിന് സംസ്ഥാന സമ്മേളനത്തിന്റെ അംഗീകാരം

Comments Off on ഇസ്മാഈലിനെതിരായ റിപ്പോര്‍ട്ടിന് സംസ്ഥാന സമ്മേളനത്തിന്റെ അംഗീകാരം

ഉദയകുമാര്‍ കൊലക്കേസില്‍ ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനം നടന്നിരുന്നുവെന്ന് മുന്‍ ഫോറന്‍സിക് ഡയറക്ടര്‍

Comments Off on ഉദയകുമാര്‍ കൊലക്കേസില്‍ ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനം നടന്നിരുന്നുവെന്ന് മുന്‍ ഫോറന്‍സിക് ഡയറക്ടര്‍

എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി എം.പി. വിരേന്ദ്രകുമാര്‍ കേരളത്തിൽനിന്ന് രാജ്യസഭ എം.പി

Comments Off on എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി എം.പി. വിരേന്ദ്രകുമാര്‍ കേരളത്തിൽനിന്ന് രാജ്യസഭ എം.പി

ഒ.എല്‍.എക്സ് വഴി മോഷണ മുതല്‍ വില്‍പ്പന; ആപ്പിള്‍ ഫോണ്‍ മുതല്‍ ആഡംബര വാഹനം വരെ ചീപ്പ് റേറ്റിൽ

Comments Off on ഒ.എല്‍.എക്സ് വഴി മോഷണ മുതല്‍ വില്‍പ്പന; ആപ്പിള്‍ ഫോണ്‍ മുതല്‍ ആഡംബര വാഹനം വരെ ചീപ്പ് റേറ്റിൽ

കെവിനെ തട്ടിക്കൊണ്ടുപോയത് പൊലീസ് ഒത്താശയോടെ, എസ്.ഐയും എ.എസ്.ഐയും പ്രതികളാവും

Comments Off on കെവിനെ തട്ടിക്കൊണ്ടുപോയത് പൊലീസ് ഒത്താശയോടെ, എസ്.ഐയും എ.എസ്.ഐയും പ്രതികളാവും

Create AccountLog In Your Account