ആരാണ്ടൊക്കെയുണ്ടായിരുന്നെങ്കിൽ ഏതാണ്ടൊക്കെ ആക്കിയേനെ എന്നു പറയുന്നതു കേട്ടു!

ആരാണ്ടൊക്കെയുണ്ടായിരുന്നെങ്കിൽ ഏതാണ്ടൊക്കെ ആക്കിയേനെ എന്നു പറയുന്നതു കേട്ടു!

ആരാണ്ടൊക്കെയുണ്ടായിരുന്നെങ്കിൽ ഏതാണ്ടൊക്കെ ആക്കിയേനെ എന്നു പറയുന്നതു കേട്ടു!

ലിബി. സി.എസ്

 ദൃശ്യമാധ്യമങ്ങൾക്ക് ജട്ടിയൂരി തലയിലിട്ടാൽ അയ്യപ്പസേനക്കാരനും, ജട്ടി ഇടേണ്ട സ്ഥാനത്തിട്ടാൽ സാമൂഹ്യപ്രവർത്തകനുമാകുന്ന രാഹുലേശ്വരൻ കഴിഞ്ഞ ദിവസം ആരാണ്ടൊക്കെയുണ്ടായിരുന്നെങ്കിൽ എന്തൊക്കെയോ ആക്കിയേനെ എന്നു പറയുന്നതു കേട്ടു. പഠനം എന്നത് കാണാപ്പാഠം പഠിത്തമല്ല. ഒരുലിസ്റ്റ് നാലുമാസത്തോളമായി മലയാളി കേൾക്കുന്നു.

ചില സംശയങ്ങൾ

വൈക്കം സത്യാഗ്രഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് ‘ വേലികെട്ടിയാൽ ചാടി അകത്തു കടക്കണം, തിടപ്പള്ളിയിൽ കയറി പായസം കട്ടു കുടിക്കണം….’ എന്നെക്കെ സത്യാഗ്രഹികളോട് ഉദ്ബോധിപ്പിച്ചത് രാഹുൽ കാണാപ്പാഠം തട്ടുന്ന ഈ ലിസ്റ്റിൽ ഉള്ള ആള് തന്നെയല്ലേ?

സഞ്ചാരസ്വാതന്ത്ര്യം കിട്ടിക്കഴിയുമ്പോൾ ക്ഷേത്രത്തിൽ കയറണമെന്ന ആവശ്യം ഉന്നയിക്കരുതെന്ന് സത്യഗ്രഹികളോട് നാരായണഗുരു പറയണമെന്നു ഗാന്ധിജിയുടെ നിർദ്ദേശാനുസരണം ചട്ടംകെട്ടാനെത്തിയ വിനോഭാവയേയും ഗുരു പരിഹസിച്ച് വിടുകയായിരുന്നു. അതൃപ്തനായി തിരികെപ്പോയ വിനോഭാവയെ വർക്കല റെയിൽവെസ്റ്റേഷനിൽ കൊണ്ടുപോയി ഞാനാണ് ട്രെയിൻ കയറ്റിവിട്ടതെന്ന് നടരാജഗുരു തന്നെ എഴുതിയിട്ടുണ്ടല്ലോ ?

പിന്നെ നാരായണഗുരു ശബരിമലയിലേക്ക് എന്നല്ല ഒരു സവർണ്ണ ക്ഷേത്രത്തിലും മോക്ഷം അന്വേഷിച്ച് ചെന്നിട്ടില്ല. അത് അദ്ദേഹത്തിൻറെ മോക്ഷ സങ്കൽപ്പത്തിന്റെ പ്രശനം കൊണ്ടാണ്. അത് അദ്ദേഹം പലപ്പോഴും വ്യക്തമാക്കിയിട്ടമുണ്ട്.ഒരു ഇൻഡ്യൻ സന്യാസി എന്ന നിലയിൽ നാരായണ ഗുരുവിൻറെ ഏറ്റവും വലിയ സംഭാവനയും ഇന്ത്യൻ മോക്ഷ സങ്കൽപ്പത്തിലേക്ക് Is salvation individual or social?’ എന്ന വലിയ ചോദ്യം ഉന്നയിച്ചു എന്നതാണ്. അതിന് പിന്നീട് നൽകപ്പെട്ട ഉത്തരങ്ങൾ കൂടിയായിരുന്നു കേരളത്തിൻറെ നവോത്ഥാന ചരിത്രം.

അതെല്ലാം പോട്ടെ നാരായണ ഗുരു ശബരിമല തീർത്ഥാടനത്തെ പരിഹസിച്ചിട്ടുണ്ടോ എന്നറിയാൻ ഭാസ്കരൻ സാറിൻറെ ‘ഗുരുവൈഖരി’ വായിച്ചാൽ മാത്രം മതി. ഗുരു പലരോടായി നടത്തിയ ചെറിയ ചെറിയ സാധാരണ സംഭാഷണങ്ങളുടെ കറുത്ത ഫലിതങ്ങളാണ് അവ.

അതൊക്കെ പൊട്ടെ , കോമരം തുള്ളിയ വെളിച്ചപ്പാടിനെ പരിഹസിച്ചതു പോലെ നേരിട്ട് ആലുവയിൽ വച്ച് അയ്യപ്പന്മാരെ പരിഹസിച്ച സംഭവം ജീവചരിത്രങ്ങളിൽ തന്നെയുണ്ട്.

അതും പോട്ടെ, സവർണ്ണ ക്ഷേത്രങ്ങളിലെ പാവങ്ങളുടെ കീശ കൊള്ളയടിക്കുന്ന എന്തരര് മാരുടെ തീർത്ഥാടനത്തിന് റിബലായി ഒരുവർഷം മുഴുവൻ ജോലിചെയ്ത് അതെല്ലാം അങ്ങോട്ട് കൊണ്ടുപോയിക്കൊടുക്കുന്ന ഏർപ്പാട് നമുക്ക് വേണ്ടെന്ന് പ്രസ്താവിച്ചു തീർത്ഥാടകർക്ക് അവിടെനിന്ന് ഇങ്ങോട്ട് സ്വീകരിക്കാൻ പുതിയൊരു തീർത്ഥാടനമാരംഭിക്കുമ്പോൾ ഗുരുവിനോട് ചോദിക്കുന്ന സംശയങ്ങളോട് പോലും പരിഹാസ രൂപത്തിലാണ് മറുപടി പറയുന്നത്. തീർത്ഥാടകരുടെ ഡ്രസ്സ് കോഡിനോടും എന്തിന് മാലയിടലിനോടുപോലും ‘ മാലയിടണോ എന്നുചോദിക്കുമ്പോൾ, എന്തിന്? നിർബന്ധം ആണെങ്കിൽ രുദ്രാക്ഷം അരച്ച് കഴിച്ചാൽ നല്ലതാണെന്നായിരുന്നു ഗുരു ട്രോളിയത്.

വല്ലാത്തൊരു ചിരിയായിരുന്നു ആ കറുത്ത ചിരിക്കാരൻ അരുവിപ്പുറം പ്രതിഷ്ഠ കഴിഞ്ഞപ്പോൾ മുതൽ ചിരിച്ച്ത്. അത് രാഹുൽഈശ്വരൻമാരുടെ നമ്പൂതിരി ഫലിതമല്ല.തൻറെ കൂടപ്പിറപ്പുകളായ കീഴാളരുടെ സാമൂഹ്യാവസ്ഥയെക്കുറിച്ച് ഓർത്ത് പൊട്ടിക്കരഞ്ഞുകൊണ്ട്‌ പ്രതിഷ്ഠ നടത്തിയ ഗുരു ബ്രാഹ്മണ്യത്തോടും ചോദ്യംചെയ്യാനെത്തിയ അവരുടെ ചോറ്റുപട്ടികളോടും ‘ഇത് നിങ്ങളുടെ ശിവനല്ല’ എന്നുപറഞ്ഞു ചിരിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് അദ്ദേഹം അത്.

അദ്ദേഹത്തെയും നവോത്ഥാന നായകരെയുമാണ് അയ്യപ്പ കർമ്മസമിതി മെമ്പർഷിപ്പ് നൽകി തെറിനാമ ജപത്തിനും ശൂദ്രലഹളക്കും കൊണ്ടുപോകാൻ ഈ ബ്രാഹ്മണേശ്വരൻ ശ്രമിക്കുന്നത്

ഈ കോപ്രായങ്ങൾ കണ്ടും കേട്ടും ആ കറുത്ത ചിരിക്കാരൻ ഇപ്പോഴും ചിരിക്കുന്നുണ്ടാകും !

news_reporter

Related Posts

പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ട് എഴുതാതിരിക്കുന്നവരില്‍ നിന്ന് ഇനി പിഴ ഈടാക്കും

Comments Off on പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ട് എഴുതാതിരിക്കുന്നവരില്‍ നിന്ന് ഇനി പിഴ ഈടാക്കും

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള; ഞങ്ങള്‍ക്ക് വേറെ ബ്രാഞ്ചുകളില്ല, ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ

Comments Off on കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള; ഞങ്ങള്‍ക്ക് വേറെ ബ്രാഞ്ചുകളില്ല, ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ

ലോയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തി; പിന്നില്‍ ബിജെപി മന്ത്രിയുടെ ബന്ധുവായ ഡോക്ടർ

Comments Off on ലോയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തി; പിന്നില്‍ ബിജെപി മന്ത്രിയുടെ ബന്ധുവായ ഡോക്ടർ

തിരഞ്ഞെടുപ്പിന് മുമ്പേ പടലപ്പിണക്കം; ആര്‍എല്‍എസ്പി മുന്നണി വിട്ടു, കേന്ദ്ര മന്ത്രി രാജിവച്ചു

Comments Off on തിരഞ്ഞെടുപ്പിന് മുമ്പേ പടലപ്പിണക്കം; ആര്‍എല്‍എസ്പി മുന്നണി വിട്ടു, കേന്ദ്ര മന്ത്രി രാജിവച്ചു

പൂരപ്പാട്ടും പൊങ്കാലയും മുഖ്യമന്ത്രിയെ ഫെയ്‌സ്ബുക്കില്‍ നിര്‍ത്തിപ്പൊരിക്കുന്നു

Comments Off on പൂരപ്പാട്ടും പൊങ്കാലയും മുഖ്യമന്ത്രിയെ ഫെയ്‌സ്ബുക്കില്‍ നിര്‍ത്തിപ്പൊരിക്കുന്നു

മാനിനെ കൊന്ന് ഗ്രന്ഥിയിലെ കസ്ത്രൂരി എടുത്ത് വിഗ്രഹത്തില്‍ പൂശി അനുഗ്രഹം ചൊരിയുന്ന ജഗന്നാഥനെ ഇനി കസ്തൂരി മണക്കില്ല!

Comments Off on മാനിനെ കൊന്ന് ഗ്രന്ഥിയിലെ കസ്ത്രൂരി എടുത്ത് വിഗ്രഹത്തില്‍ പൂശി അനുഗ്രഹം ചൊരിയുന്ന ജഗന്നാഥനെ ഇനി കസ്തൂരി മണക്കില്ല!

വീണ്ടും നിരാശ സമ്മാനിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്; മത്സരം ഗോള്‍ രഹിത സമനിലയില്‍

Comments Off on വീണ്ടും നിരാശ സമ്മാനിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്; മത്സരം ഗോള്‍ രഹിത സമനിലയില്‍

കരുണാനിധിയുടെ അന്ത്യവിശ്രമം: തമിഴ്നാട്ടില്‍ സംഘര്‍ഷം

Comments Off on കരുണാനിധിയുടെ അന്ത്യവിശ്രമം: തമിഴ്നാട്ടില്‍ സംഘര്‍ഷം

സ്കൂൾ ബാഗുങ്ങളുടെ ഭാരം കുറക്കണമെന്നുള്ള ഉത്തരവ് അശാസ്ത്രീയവും അപ്രായോഗികമാണെന്ന് സ്‌കൂൾ മാനേജ്‌മെന്റുകൾ

Comments Off on സ്കൂൾ ബാഗുങ്ങളുടെ ഭാരം കുറക്കണമെന്നുള്ള ഉത്തരവ് അശാസ്ത്രീയവും അപ്രായോഗികമാണെന്ന് സ്‌കൂൾ മാനേജ്‌മെന്റുകൾ

ശബരിമല യാത്രക്ക് സന്നദ്ധയായി എരുമേലി സ്റ്റേഷനിൽ എത്തിയ SP. മഞ്ജുവിനെയും പോലീസ് തിരിച്ചയച്ചു

Comments Off on ശബരിമല യാത്രക്ക് സന്നദ്ധയായി എരുമേലി സ്റ്റേഷനിൽ എത്തിയ SP. മഞ്ജുവിനെയും പോലീസ് തിരിച്ചയച്ചു

ബ്ലൂവൈലിനു ശേഷം ഇതാ മറ്റൊരു കൊലയാളി ഗെയിം കൂടി

Comments Off on ബ്ലൂവൈലിനു ശേഷം ഇതാ മറ്റൊരു കൊലയാളി ഗെയിം കൂടി

പത്ത് രൂപ നാണയങ്ങള്‍ അസാധുവോ ?

Comments Off on പത്ത് രൂപ നാണയങ്ങള്‍ അസാധുവോ ?

Create AccountLog In Your Account