ആലപ്പാട് ഖനനമേഖലയിലെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി

ആലപ്പാട് ഖനനമേഖലയിലെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി

ആലപ്പാട് ഖനനമേഖലയിലെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി

ആലപ്പാട് ഖനനമേഖലയിലെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയതായി ആര്‍ രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. ഖനനമേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയേയും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജനെയും എംഎല്‍എ നേരില്‍ കണ്ട് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് ഉറപ്പ് ലഭിച്ചത്.

ഖനനം മൂലം ആലപ്പാട് പ്രദേശത്ത് ആപല്‍ക്കരമായ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നു എന്നത് വസ്തുതയാണ്. അശാസ്ത്രീയമായ ഖനനം മൂലം ഇവിടുത്തെ 81.5 ഏക്കര്‍ സ്ഥലം കടലെടുത്തുകഴിഞ്ഞു. ഖനനത്തെ തുടര്‍ന്നുണ്ടായ പാരിസ്ഥിതിക പ്രശ്‌നം മൂലം മത്സ്യസമ്പത്തിനും ഗണ്യമായി കുറവുണ്ടായി. ഇതൂമൂലം അവരുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുന്നു. ഈ പ്രദേശവുമായി ബന്ധപ്പെട്ട വിഷയങ്ങളിന്മേല്‍ ഐആര്‍ഇ മാനേജ്‌മെന്റും ജനപ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ അഞ്ച് പുലിമുട്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു പാക്കേജ് തീരുമാനിച്ചു. എന്നാല്‍ നാളിതുവരെ ഈ വിഷയത്തില്‍ നടപടിയുണ്ടായില്ല. നിലവിലുള്ള സ്ഥിതി തുടര്‍ന്നാല്‍ തീരഭൂമി മുഴുവന്‍ നഷ്ടപ്പെടും.

തീരസംരക്ഷണ പദ്ധതിയൊന്നും കാര്യമായി നടക്കുന്നില്ല. ഐആര്‍ഇ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ധാതുമണല്‍ ഖനനം ചെയ്യുമ്പോള്‍ തീരദേശത്തിന് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന ശക്തമായ പരാതിയുണ്ട്. അതിനാല്‍ ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം വിളിച്ച് പ്രശ്‌നപരിഹാരമുണ്ടാക്കണമെന്ന് രാമചന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. അശാസ്ത്രീയമായ ഖനനരീതി അവസാനിപ്പിക്കണം. സി വാഷിംഗ് പൂര്‍ണമായി നിര്‍ത്തലാക്കണം. ഡ്രജിംഗിലൂടെ ഖനനം നടത്തിയശേഷം നിശ്ചിത സമയത്തിനുള്ളില്‍ ആ പ്രദേശം മണ്ണിട്ട് നികത്തി പൂര്‍വസ്ഥിതിയിലാക്കി ഉടമകള്‍ക്ക് തിരികെ നല്‍കുന്ന സാഹചര്യമുണ്ടാകണം. അങ്ങനെ വന്നാല്‍ കുടിയൊഴിഞ്ഞുപോകേണ്ട അവസ്ഥ ഉണ്ടാകുന്നുവെന്ന ഭീതിക്ക് പരിഹാരമുണ്ടാകും. ഖനനം മൂലം ആലപ്പാടിന്റെ ഭൂപ്രദേശം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതെ കുറിച്ച് ശാസ്ത്രീയമായ പഠനം നടത്താന്‍ നടപടിയുണ്ടാകണം.

ആലപ്പാട് ഗ്രാമത്തില്‍ നടക്കുന്ന ഖനനം മൂലം ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ആശങ്കകളുടെ പശ്ചാത്തലത്തില്‍ ‘സേവ് ആലപ്പാട്’ എന്ന പേരില്‍ ഒരു സമിതി രൂപീകരിച്ച് 2018 നവംബര്‍ ഒന്ന് മുതല്‍ ഒരു വിഭാഗം തുടര്‍ച്ചയായി സമരം ആരംഭിച്ചിരിക്കുകയാണ്. സമരത്തിലൂടെ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പൊതുവേ സ്വീകാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആ നാട് നേരിടുന്ന പ്രശ്‌നങ്ങളാണ് സമരത്തില്‍ ഉന്നയിച്ചിട്ടുള്ളത്. തീരദേശവുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി സമരം നടക്കുന്നു. കരിമണല്‍ ഖനനം മൂലം സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് ആദ്യമായി പൊതുജനമദ്ധ്യത്തില്‍ ഉന്നയിക്കുകയും തീരസംരക്ഷണസമിതി രൂപീകരിച്ച് പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തത് ഡോ. വേലുക്കുട്ടി അരയനായിരുന്നു. ഇതിനകം നടന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ളത് കമ്മ്യൂണിസ്റ്റുകാരാണെന്നുള്ളതും ചരിത്രം പരിശോധിച്ചാല്‍ ബോദ്ധ്യമാകും. ആലപ്പാട് ഭൂപ്രദേശം സംരക്ഷിക്കുക എന്നത് പൊതു ആവശ്യമാണ്. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് അതീതമായ സാമൂഹ്യപ്രശ്‌നംകൂടിയാണിത്. ആ വിധത്തില്‍ പ്രശ്‌നത്തെ സര്‍ക്കാരും ബന്ധപ്പെട്ടവരും സമീപിക്കണമെന്നും രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

news_reporter

Related Posts

‘തുട’ കാണിച്ചതിന് അറസ്റ്റ്: ലോകരാജ്യങ്ങളില്‍ നാണം കെട്ട് ഇന്ത്യ; സായിപ്പ് ‘കുണ്ടി’ പൊക്കി കാണിക്കാൻ സാധ്യത

Comments Off on ‘തുട’ കാണിച്ചതിന് അറസ്റ്റ്: ലോകരാജ്യങ്ങളില്‍ നാണം കെട്ട് ഇന്ത്യ; സായിപ്പ് ‘കുണ്ടി’ പൊക്കി കാണിക്കാൻ സാധ്യത

പരാതിക്കാരനായ സിപിഐഎം നേതാവിന് പിഴ; ടിപി സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

Comments Off on പരാതിക്കാരനായ സിപിഐഎം നേതാവിന് പിഴ; ടിപി സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

കോൺഗ്രസുമായി സഖ്യത്തിനില്ല; സ്വതന്ത്രനായി മത്സരിക്കുമെന്ന് ജിഗ്നേഷ് മേവാനി

Comments Off on കോൺഗ്രസുമായി സഖ്യത്തിനില്ല; സ്വതന്ത്രനായി മത്സരിക്കുമെന്ന് ജിഗ്നേഷ് മേവാനി

ആരോഗ്യമില്ലാത്ത, ഗര്‍ഭിണിയായ കാലികളുടെ വില്‍പ്പനയ്ക്ക് വിലക്ക്; കശാപ്പിന് വില്‍പന പാടില്ലെന്ന വ്യവസ്ഥ ഒഴിവാക്കി

Comments Off on ആരോഗ്യമില്ലാത്ത, ഗര്‍ഭിണിയായ കാലികളുടെ വില്‍പ്പനയ്ക്ക് വിലക്ക്; കശാപ്പിന് വില്‍പന പാടില്ലെന്ന വ്യവസ്ഥ ഒഴിവാക്കി

പെണ്ണ്കെട്ട് യന്ത്ര പരിശോധനയ്ക്ക് ശേഷം കോട്ടയത്തേക്ക് പോകുമ്പോൾ ഫ്രാങ്കോയ്ക്ക് നെഞ്ചുവേദന

Comments Off on പെണ്ണ്കെട്ട് യന്ത്ര പരിശോധനയ്ക്ക് ശേഷം കോട്ടയത്തേക്ക് പോകുമ്പോൾ ഫ്രാങ്കോയ്ക്ക് നെഞ്ചുവേദന

ദയയുടെ സാരഥികളായ രമേഷ് പുളിക്കനും കുടുംബവും 27 നായ്ക്കളും ടെറസിന് മുകളിൽത്തന്നെ

Comments Off on ദയയുടെ സാരഥികളായ രമേഷ് പുളിക്കനും കുടുംബവും 27 നായ്ക്കളും ടെറസിന് മുകളിൽത്തന്നെ

‘ഉടൽ മണ്ണുക്ക്, ഉയിർ തമിഴുക്ക്’: ദ്രാവിഡ മനസുകളിൽ ആത്മാഭിമാനത്തിന്റെ ജ്വാല പകർന്ന വിപ്ലവ സൂര്യൻ ഇനി ഓർമ്മ

Comments Off on ‘ഉടൽ മണ്ണുക്ക്, ഉയിർ തമിഴുക്ക്’: ദ്രാവിഡ മനസുകളിൽ ആത്മാഭിമാനത്തിന്റെ ജ്വാല പകർന്ന വിപ്ലവ സൂര്യൻ ഇനി ഓർമ്മ

പതഞ്ജലിയുട ശങ്കരി ജീൻസ് ധരിക്കു…വിവാഹിതരാകി ല്ലെന്നു ശപിച്ച കേന്ദ്ര മന്ത്രിയുടെ ശാപത്തിൽ നിന്നും രക്ഷ നേടൂ

Comments Off on പതഞ്ജലിയുട ശങ്കരി ജീൻസ് ധരിക്കു…വിവാഹിതരാകി ല്ലെന്നു ശപിച്ച കേന്ദ്ര മന്ത്രിയുടെ ശാപത്തിൽ നിന്നും രക്ഷ നേടൂ

ഫണ്ടിങ്ങിനു വേണ്ടിയുള്ള ഉഡായിപ്പല്ല സേവനം ; കേരളത്തിലെ ഏക പട്ടിപിടുത്തക്കാരി ജേർണലിസം ഫസ്റ്റ് ക്ലാസ്

Comments Off on ഫണ്ടിങ്ങിനു വേണ്ടിയുള്ള ഉഡായിപ്പല്ല സേവനം ; കേരളത്തിലെ ഏക പട്ടിപിടുത്തക്കാരി ജേർണലിസം ഫസ്റ്റ് ക്ലാസ്

ഷുഹൈബ് വധം: നിയമസഭയില്‍ ഇന്നും ബഹളം; പ്രതിഷേധം സ്പീക്കറുടെ ഡയസിന് മുന്നില്‍

Comments Off on ഷുഹൈബ് വധം: നിയമസഭയില്‍ ഇന്നും ബഹളം; പ്രതിഷേധം സ്പീക്കറുടെ ഡയസിന് മുന്നില്‍

ബിഷപ്പിൻറെ പീഡനം: കേരളത്തിലെ ഭരണകൂടം ആർക്കൊപ്പമാണെന്ന് അറിയണമെന്ന് ദീപ നിശാന്ത്

Comments Off on ബിഷപ്പിൻറെ പീഡനം: കേരളത്തിലെ ഭരണകൂടം ആർക്കൊപ്പമാണെന്ന് അറിയണമെന്ന് ദീപ നിശാന്ത്

മലബാര്‍ സിമന്റ്‌സ് അഴിമതി കേസിലും അട്ടിമറി; കുറ്റപത്രം സമര്‍പ്പിക്കാതെ വിജിലന്‍സ്

Comments Off on മലബാര്‍ സിമന്റ്‌സ് അഴിമതി കേസിലും അട്ടിമറി; കുറ്റപത്രം സമര്‍പ്പിക്കാതെ വിജിലന്‍സ്

Create AccountLog In Your Account