ബ്രഹ്മചര്യവ്രതം പാലിക്കാതെ ദുഷ്‌പേരുണ്ടാക്കിയ പുരോഹിതരെ സഭ ആദ്യം പുറത്താക്കട്ടെ; സിസ്‌റ്റർ ലൂസി കളപ്പുര

ബ്രഹ്മചര്യവ്രതം പാലിക്കാതെ ദുഷ്‌പേരുണ്ടാക്കിയ പുരോഹിതരെ സഭ ആദ്യം പുറത്താക്കട്ടെ; സിസ്‌റ്റർ ലൂസി കളപ്പുര

ബ്രഹ്മചര്യവ്രതം പാലിക്കാതെ ദുഷ്‌പേരുണ്ടാക്കിയ പുരോഹിതരെ സഭ ആദ്യം പുറത്താക്കട്ടെ; സിസ്‌റ്റർ ലൂസി കളപ്പുര

Comments Off on ബ്രഹ്മചര്യവ്രതം പാലിക്കാതെ ദുഷ്‌പേരുണ്ടാക്കിയ പുരോഹിതരെ സഭ ആദ്യം പുറത്താക്കട്ടെ; സിസ്‌റ്റർ ലൂസി കളപ്പുര

സഭയിലെ പൗരോഹ്യത്തിന്‍റെ തെറ്റുകള്‍ മറച്ച് വെക്കാന്‍ തന്നെ കരുവാക്കുകയാണെന്ന രൂക്ഷ വിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി കളപ്പുര. ക്രൈസ്തവസഭയിൽ പുരുഷമേധാവിത്വമാണ് നിലനിൽക്കുന്നത്. താൻ ചെയ്തത് ശരി എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുഎന്നും സിസ്‌റ്റർ.ലൂസി കളപ്പുര

സഭയില്‍ താന്‍ കണ്ടുമുട്ടിയതില്‍ വളരെ കുറച്ച് പുരോഹിതരെ ബ്രഹ്മചര്യവ്രതം പാലിക്കുന്നൊള്ളൂ. റോബിനെ രക്ഷിക്കാന്‍ അമ്മയുടെ അടുത്ത് നിന്ന് റോബിന്‍റെ കുഞ്ഞിനെ കന്യാസ്ത്രീ മഠത്തിലെ വണ്ടിയിലാണ് കടത്തിക്കൊണ്ട് പോയത്. ഇവയൊന്നും സഭയ്ക്ക് പ്രശ്നമല്ല. ഇങ്ങനെയുള്ള വലിയ തെറ്റുകളെ പുതപ്പിച്ചുറക്കിയിട്ട്, താന്‍ കന്യാസ്ത്രീകള്‍ക്കെതിരാണെന്ന് പറഞ്ഞാല്‍ പറഞ്ഞയാള്‍ അവിടെതന്നെ ഇരിക്കുകയേയുള്ളൂ. ഒരു കാരണവശാലും അതെന്നെ തളര്‍ത്തില്ലെന്നും സിസ്റ്റര്‍ പറഞ്ഞു. താന്‍ മൂന്ന് വ്രതങ്ങളും പാലിച്ചുകൊണ്ടാണ് ജീവിക്കുന്നത്. ഒന്നല്ല പത്ത് പുസ്തകമെങ്കിലും എനിക്ക് എഴുതണം. അതിനുള്ള കഴിവും എനിക്കുണ്ട്. കന്യാസ്ത്രീ സമരത്തിൽ പങ്കെടുക്കുകയും ചുരിദാർ ധരിക്കുകയും ചെയ്തത് അച്ചടക്ക ലംഘനമാണെന്നാണ്‌ ചിലരുടെ കണ്ടുപിടുത്തം . സിസ്‌റ്റർ പറഞ്ഞു.

താന്‍ അച്ചടക്കലംഘനം നടത്തിയിട്ടില്ല. ദീപികയില്‍ തനിക്കെതിരെ മുഖപ്രസംഗമെഴുതിയ ലേഖകന്‍ നോബിള്‍ പാറയ്ക്കല്‍ എന്ന പുരോഹിതന്‍ കുറച്ച് കാലങ്ങളായി തനിക്കെതിരെ സമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തിപരമായ അപമാനം നടത്തിക്കൊണ്ടിരിക്കുകയാണ്. താന്‍ സ്വീകരിച്ചിരിക്കുന്ന സന്യാസം അതിന്‍റെ ധാര്‍മ്മികമായ നിലപാടുകളോടുകൂടിയാണ് മുന്നോട്ട് പോകുന്നത്. അത് കത്തോലിക്കാസഭയ്ക്ക് ഒരു അപമാനമല്ലെന്നും സിസ്റ്റര്‍ പറഞ്ഞു.

സഭയ്ക്കും സഭയുടെ പൗരോഹിത്യത്തിനും സന്യാസത്തിനും എതിരായ തെറ്റുകള്‍ ചെയ്തുകൊണ്ട് ജീവിക്കുന്ന കന്യാസ്ത്രീകളും പുരോഹിതരും നമ്മുടെ സഭയിലുണ്ട്. സമൂഹത്തിന്‌ അത്‌ അറിയാം. അവരെയൊക്കെ പരിക്കേൽപ്പിക്കാതെ സംരക്ഷിച്ച്‌ ഒരു ക്രൈസ്തവ പുസ്തകം പ്രസിദ്ധീകരിച്ചതിന്‍റെ പേരിലോ, യാത്രാസൗകര്യത്തിനായി ഒരു വണ്ടിയെടുത്തതിന്‍റെ പേരിലോ തന്നെ ക്രൂശിക്കാനാണ്‌ ശ്രമം.

ഞാന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വാസിക്കുന്നു. പെട്ടെന്ന് മദര്‍ ജനറാളിന് മറുപടികൊടുക്കാന്‍ ശരീരിക പ്രശ്നങ്ങള്‍ അനുവദിക്കുന്നില്ല. സഭയില്‍ തെറ്റുകളൊരുപാട് നടക്കുന്നുണ്ട്. ബ്രഹ്മചര്യം വേണ്ടെന്ന് പറയുന്ന പുരോഹിതര്‍ക്ക് ചുരിദാര്‍ ഇടുന്നത് തെറ്റാണ്. ഒരു പ്രോവിന്‍സ് മുഴുവനും സാരിയുടുക്കുമ്പോഴാണിതെന്ന് ഒര്‍ക്കണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.

news_reporter

Related Posts

പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഷൂട്ടിംഗില്‍: രണ്‍ദീപ് സുര്‍ജേവാല

Comments Off on പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഷൂട്ടിംഗില്‍: രണ്‍ദീപ് സുര്‍ജേവാല

കൊല്ലം മുഖത്തലയിൽനിന്ന് മൂന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി

Comments Off on കൊല്ലം മുഖത്തലയിൽനിന്ന് മൂന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി

ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു; മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു

Comments Off on ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു; മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു

കുഞ്ഞിൻറെ ചോറൂണിനെത്തിയ സ്ത്രീകളെ ആർത്തവ ലഹളക്കാർ പമ്പയില്‍ തടഞ്ഞു

Comments Off on കുഞ്ഞിൻറെ ചോറൂണിനെത്തിയ സ്ത്രീകളെ ആർത്തവ ലഹളക്കാർ പമ്പയില്‍ തടഞ്ഞു

സാമ്പത്തിക സംവരണം; പാവപ്പെട്ടവരുടെ ഐക്യമാണെന്ന് കോടിയേരി

Comments Off on സാമ്പത്തിക സംവരണം; പാവപ്പെട്ടവരുടെ ഐക്യമാണെന്ന് കോടിയേരി

ആഭ്യന്തര വകുപ്പ് ഭരിക്കാൻ അറിയില്ലെന്ന് പിണറായി ഇനിയും തെളിയിക്കരുത്: ചെന്നിത്തല

Comments Off on ആഭ്യന്തര വകുപ്പ് ഭരിക്കാൻ അറിയില്ലെന്ന് പിണറായി ഇനിയും തെളിയിക്കരുത്: ചെന്നിത്തല

സ്മൃതി ഇറാനിക്ക് വേണ്ടി കേന്ദ്രം രാഷ്ട്രപതിയെ അപമാനിച്ചെന്ന് പിണറായി

Comments Off on സ്മൃതി ഇറാനിക്ക് വേണ്ടി കേന്ദ്രം രാഷ്ട്രപതിയെ അപമാനിച്ചെന്ന് പിണറായി

സംവിധായകനും നടനുമായ ഒ.രാമദാസ് അന്തരിച്ചു

Comments Off on സംവിധായകനും നടനുമായ ഒ.രാമദാസ് അന്തരിച്ചു

കണ്ണൂരിൽ പതിനാറുകാരിയെ കൂട്ടബലാൽസംഗം ചെയ്തകേസിൽ ആദ്യം പീഡിപ്പിച്ചത് സ്വന്തം പിതാവ്

Comments Off on കണ്ണൂരിൽ പതിനാറുകാരിയെ കൂട്ടബലാൽസംഗം ചെയ്തകേസിൽ ആദ്യം പീഡിപ്പിച്ചത് സ്വന്തം പിതാവ്

പ്രാഞ്ചിയുടെ മൊഴികളില്‍ നിറയെ വൈരുദ്ധ്യം; എന്നാലും അറസ്റ്റു ചെയ്യില്ലെന്ന് ലെ ഡി.ജി.പി

Comments Off on പ്രാഞ്ചിയുടെ മൊഴികളില്‍ നിറയെ വൈരുദ്ധ്യം; എന്നാലും അറസ്റ്റു ചെയ്യില്ലെന്ന് ലെ ഡി.ജി.പി

വേശ്യാവൃത്തി വിദഗ്ദ്ധ തൊഴില്‍; സെക്കന്ററി വിദ്യാഭ്യാസവും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും നിര്‍ബ്ബന്ധം

Comments Off on വേശ്യാവൃത്തി വിദഗ്ദ്ധ തൊഴില്‍; സെക്കന്ററി വിദ്യാഭ്യാസവും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും നിര്‍ബ്ബന്ധം

കസ്റ്റഡിയില്‍ എടുത്തവരാണ് മര്‍ദ്ദിച്ചതെന്ന് ശ്രീജിത്ത് മരിക്കുന്നതിന് മുന്‍പ് മൊഴി നല്‍കിയെന്ന്

Comments Off on കസ്റ്റഡിയില്‍ എടുത്തവരാണ് മര്‍ദ്ദിച്ചതെന്ന് ശ്രീജിത്ത് മരിക്കുന്നതിന് മുന്‍പ് മൊഴി നല്‍കിയെന്ന്

Create AccountLog In Your Account