പഴയൊരു ശൂദ്രലഹളയിൽ പ്രസ്‌ തകർക്കപ്പെട്ട അവര്‍ണ്ണരുടെ ഇടയിലെ ആദ്യത്തെ പത്രാധിപർ

പഴയൊരു ശൂദ്രലഹളയിൽ പ്രസ്‌ തകർക്കപ്പെട്ട അവര്‍ണ്ണരുടെ ഇടയിലെ ആദ്യത്തെ പത്രാധിപർ

പഴയൊരു ശൂദ്രലഹളയിൽ പ്രസ്‌ തകർക്കപ്പെട്ട അവര്‍ണ്ണരുടെ ഇടയിലെ ആദ്യത്തെ പത്രാധിപർ

Comments Off on പഴയൊരു ശൂദ്രലഹളയിൽ പ്രസ്‌ തകർക്കപ്പെട്ട അവര്‍ണ്ണരുടെ ഇടയിലെ ആദ്യത്തെ പത്രാധിപർ

ജനുവരി 10: അവര്‍ണ്ണരുടെ ആദ്യത്തെ വര്‍ത്തമാനപത്രത്തിൻറെ പത്രാധിപർ പരവൂര്‍ വി. കേശവനാശാൻറെ ഓർമ്മദിനം

ലിബി. സി.എസ്

കേശവനാശാന്‍ ആരായിരുന്നുവെന്ന ഇന്നത്തെ തലമുറയുടെ ചോദ്യത്തിനുള്ള ഉത്തരം ആശാന്‍റെ സതീര്‍ത്ഥ്യനും പണ്ഡിതകവിയുമായ അഴകത്ത് പത്മനാഭക്കുറുപ്പ് നല്‍കുന്നു: “ആശാന്‍ ഒരു വൈയാകരണനോ, താര്‍ക്കികനോ, കവിയോ, പത്രാധിപരോ ആരായിരുന്നു എന്നൊരാള്‍ ചോദിക്കുന്നതായാല്‍ എല്ലാറ്റിനും ‘ആശാനാ’യിരുന്നു എന്ന് ഒറ്റവാക്കുകൊണ്ട് ഉത്തരം പറയത്തക്കവണ്ണം വേണ്ട കോപ്പും ശിഷ്യസമ്പത്തുമുള്ള ആളായിരുന്നു. പരവൂർ കേശവനാശാന്‍”

ശ്രീനാരായണ ഗുവിനോടൊപ്പം എസ്.എന്‍.ഡി.പി യോഗത്തിന്റെ ആദ്യ നയരൂപീകരണ സമിതിയില്‍ അംഗമായിരുന്നുകൊണ്ട് നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി പോരാടിയ ബഹുമുഖ പ്രതിഭയായിരുന്നു പരവൂര്‍ വി.കേശവനാശാൻ. കേരള നവോത്ഥാനശില്പികള്‍ക്കിടയിലെ അർഹിക്കുന്ന പരിഗണന ലഭിക്കാതെപോയ പലരിൽ ഒരു പ്രധാനിയും പണ്ഡിതനു’മായിരുന്നു അദ്ദേഹം “അപാരമായ പാണ്ഡിത്യത്തിനും പ്രതിഭാവിലാസത്തിനും അനുഗുണമായി ഉന്നതസംസ്കാരവും ആരാധ്യമായ സമുദായ സ്നേഹവും ഉറഞ്ഞു നിന്നിരുന്ന അപൂര്‍വ്വം ചില മഹാന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. സംസ്കൃതപണ്ഡിതന്‍, മാതൃകാധ്യാപകന്‍, ആയുർവേദ വൈദ്യന്‍, നിസ്വാര്‍ത്ഥനായ സമുദായ സേവകന്‍, നിര്‍ഭയനായ പത്രപ്രവര്‍ത്തകന്‍, എന്നിങ്ങനെവിവിധ നിലകളില്‍ അദ്ദേഹം സമാര്‍ജ്ജിച്ചിട്ടുള്ള സല്‍കീര്‍ത്തി അന്യാദൃശമാണ്.

അദ്ദേഹത്തിന്‍റെ അടങ്ങാത്ത സ്വാതന്ത്ര്യദാഹവും അന്വേഷണ ത്വരയും അസാധാരണ പ്രതിഭാശേഷിക്കൊപ്പം ചേര്‍ന്നപ്പോള്‍ കേരള നവോത്ഥാനത്തിനു ലഭിച്ച ‘ജ്ഞാനോദയ’മായിരുന്നു ‘സുജനാനന്ദിനി’ എന്ന പത്രം.ഭാരതീയ സമൂഹത്തില്‍ അര്‍ഹമായ സ്ഥാനം പിടിച്ചുപറ്റാന്‍ ശ്രമിച്ച ഈഴവരുടെയെന്നല്ല കേരളത്തിലെ മുഴുവന്‍ അവര്‍ണ്ണരുടെയുമിടയിലെ ആദ്യത്തെ വര്‍ത്തമാനപത്രമായിരുന്നു അത്. ശ്രീബുദ്ധനെയും ശ്രീനാരായണ ഗുരുവിനേയുമൊക്കെ അദ്ദേഹം മാനവികതയുടെ മുഖം നല്‍കി ‘സുജനാനന്ദിനി’ യിൽ അവതരിപ്പിച്ചു. ശൂദ്ര ലഹളക്കാർ അദ്ദേഹത്തിൻറെ പ്രസ് നശിപ്പിക്കുകയായിരുന്നു.

പരവൂരിലെ ആദ്യത്തെ ഭാഷാകവിയായിരുന്ന എഴിയത്ത് കൊച്ചമ്പാളി ആശാന്‍റെ അനന്തിരവനും പ്രശസ്ത ഭിഷഗ്വരനുമായിരുന്ന എഴിയത്ത് വൈരവന്‍ വൈദ്യന്‍റെയും തയ്യില്‍ കുഞ്ഞുക്കുറുമ്പയമ്മയുടെയും പുത്രനായി 1034 കുംഭം 17-ാം തീയതി (1859) കൊല്ലം പരവൂരില്‍ 160 വര്‍ഷങ്ങള്‍ക്കു മുന്‍പ് കേശവന്‍ ഭൂജാതനായി.

വി.കേശവനാശാനെന്ന സാമൂഹിക പരിഷ്കർത്താവിനു വേണ്ടത്ര ആദരവ് കേരള സമൂഹം നൽകിയിട്ടില്ല. നവോത്ഥാന പ്രസ്ഥാനത്തിന്റെ നായകന്മാരായ വേലുക്കുട്ടി അരയനെയും മഹാകവി കെ.സി.കേശവപിള്ളയെയും വാർത്തെടുക്കുന്നതിൽ കേശവനാശാന്റെ ഗുരുകുല കളരി വലിയ പങ്കാണു വഹിച്ചത്. കേശവനാശാൻറെ 102 ആം ചരമവാർഷികദിനമാണ്‌ ഇന്ന്. കേരളം നവോത്ഥാനമൂല്യങ്ങളുടെ കാലികപ്രസക്തി ചർച്ചചെയ്യുന്ന വർത്തമാന കാലഘട്ടത്തിൽ ഓർക്കാൻ വിസ്മരിക്കരുതാത്ത നാമമാണ് പത്രാധിപർ പരവൂര്‍ വി. കേശവനാശാന്റേത്.

news_reporter

Related Posts

മൂന്നുയുവതികളെ തിരിച്ചയച്ചു; വസുമതിയും സംഘവും സുരക്ഷ ആവശ്യപ്പെട്ട് നാളെ മുഖ്യമന്ത്രിയെ കാണും

Comments Off on മൂന്നുയുവതികളെ തിരിച്ചയച്ചു; വസുമതിയും സംഘവും സുരക്ഷ ആവശ്യപ്പെട്ട് നാളെ മുഖ്യമന്ത്രിയെ കാണും

ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തിനു തുടക്കം; പ്രതിനിധികള്‍ തലസ്ഥാനത്തെത്തി

Comments Off on ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തിനു തുടക്കം; പ്രതിനിധികള്‍ തലസ്ഥാനത്തെത്തി

കെ. സുരേന്ദ്രന് അയ്യപ്പഭക്തർക്ക് വേണ്ടി വേണമെങ്കിൽ ചപ്പാത്തി പരത്താം; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു

Comments Off on കെ. സുരേന്ദ്രന് അയ്യപ്പഭക്തർക്ക് വേണ്ടി വേണമെങ്കിൽ ചപ്പാത്തി പരത്താം; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു

നിശബ്ദദതയും പ്രതിരോധമാണെന്ന് എന്‍.എസ് മാധവന്‍

Comments Off on നിശബ്ദദതയും പ്രതിരോധമാണെന്ന് എന്‍.എസ് മാധവന്‍

മുലയുടെ പ്രധാന ധര്‍മ്മം മുലയൂട്ടുക എന്നതാകട്ടെ: എന്റെ അമ്മുക്കുട്ടി അമ്മയും കുട്ടിയുമായി

Comments Off on മുലയുടെ പ്രധാന ധര്‍മ്മം മുലയൂട്ടുക എന്നതാകട്ടെ: എന്റെ അമ്മുക്കുട്ടി അമ്മയും കുട്ടിയുമായി

കെവിന്റെ കൊലപാതകം: കൈക്കൂലി വാങ്ങി പ്രതികളെ സഹായിച്ച എ.എസ്.ഐയെ പിരിച്ചുവിട്ടു

Comments Off on കെവിന്റെ കൊലപാതകം: കൈക്കൂലി വാങ്ങി പ്രതികളെ സഹായിച്ച എ.എസ്.ഐയെ പിരിച്ചുവിട്ടു

പി.വി.അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങള്‍ അന്വേഷിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍

Comments Off on പി.വി.അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങള്‍ അന്വേഷിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍

കുമ്പസാരക്കെണി: പോലീസ് അന്വേഷിക്കണമെന്ന് ഡി.ജി.പിക്ക് വി.എസിന്റെ കത്ത്

Comments Off on കുമ്പസാരക്കെണി: പോലീസ് അന്വേഷിക്കണമെന്ന് ഡി.ജി.പിക്ക് വി.എസിന്റെ കത്ത്

കുരീപ്പുഴയെ ആക്രമിച്ച സംഭവം 15 പേർക്കെതിരെ കേസ്; ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

Comments Off on കുരീപ്പുഴയെ ആക്രമിച്ച സംഭവം 15 പേർക്കെതിരെ കേസ്; ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

ആറ് വയസുകാരാനായ മകന്‍ കിടന്ന കട്ടിലില്‍ വച്ചു പിതാവിനെ കൊലപ്പെടുത്തിയ സോഫിയയെ കാത്തിരിക്കുന്നതു കടുത്ത ശിക്ഷ എന്നു സൂചന

Comments Off on ആറ് വയസുകാരാനായ മകന്‍ കിടന്ന കട്ടിലില്‍ വച്ചു പിതാവിനെ കൊലപ്പെടുത്തിയ സോഫിയയെ കാത്തിരിക്കുന്നതു കടുത്ത ശിക്ഷ എന്നു സൂചന

മൊബൈലില്‍ സ്‌പൈ ആപ്പ് ഉപയോഗിച്ചു രഹസ്യങ്ങള്‍ ചോര്‍ത്തിയ അമ്പലപ്പുഴക്കാരൻ അറസ്റ്റിൽ

Comments Off on മൊബൈലില്‍ സ്‌പൈ ആപ്പ് ഉപയോഗിച്ചു രഹസ്യങ്ങള്‍ ചോര്‍ത്തിയ അമ്പലപ്പുഴക്കാരൻ അറസ്റ്റിൽ

എവിടെനിന്നോ കയറിവന്ന വട്ടനാണ് ദേവികുളം സബ് കളക്ടറെന്ന് മന്ത്രി എംഎം മണി

Comments Off on എവിടെനിന്നോ കയറിവന്ന വട്ടനാണ് ദേവികുളം സബ് കളക്ടറെന്ന് മന്ത്രി എംഎം മണി

Create AccountLog In Your Account