കാക്കിവേഷവും കഥകളിയും അലിഞ്ഞുചേർന്ന ചേർത്തലയുടെ സ്വന്തം ജഗന്നാഥവർമ്മയുടെ ഓർമ്മദിനം

കാക്കിവേഷവും കഥകളിയും അലിഞ്ഞുചേർന്ന ചേർത്തലയുടെ സ്വന്തം ജഗന്നാഥവർമ്മയുടെ ഓർമ്മദിനം

കാക്കിവേഷവും കഥകളിയും അലിഞ്ഞുചേർന്ന ചേർത്തലയുടെ സ്വന്തം ജഗന്നാഥവർമ്മയുടെ ഓർമ്മദിനം

Comments Off on കാക്കിവേഷവും കഥകളിയും അലിഞ്ഞുചേർന്ന ചേർത്തലയുടെ സ്വന്തം ജഗന്നാഥവർമ്മയുടെ ഓർമ്മദിനം

ചലച്ചിത്രങ്ങളിലും മിനിസ്ക്രീനിലും താരശോഭയോടെ തിളങ്ങുമ്പോഴും ചേർത്തലയെയും കഥകളിയെയും ഹൃദയത്തോട്‌ ചേർത്തതാണ്‌ ജഗന്നാഥവർമയുടെ ജീവിതം. പൊലീസ്‌ സേനയിൽ നിന്നും വിരമിച്ചശേഷം മേളവാദ്യം പഠിച്ച്‌ ചെണ്ടയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. വില്ലനായും പോലിസ് മേധാവിയായും അച്ഛനായും അമ്മാവനായും നമ്പൂതിരിയായും ഒക്കെ വേഷമിട്ട് മലയാളികളുടെ മനസിലിടം നേടിയ നടനാണ് ജഗനാഥ വർമ്മ. 1978 ൽ എ ഭീം സിംഗ് സംവിധാനം ചെയ്ത മാറ്റൊലി എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. നക്ഷത്രങ്ങളേ സാക്ഷി, അന്തഃപ്പുരം, ശ്രീകൃഷ്ണപ്പരുന്ത്, ന്യൂഡൽഹി, ആറാം തമ്പുരാൻ, പത്രം, ലേലം തുടങ്ങി 200ഓളം ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

തണ്ണീർമുക്കം പഞ്ചായത്ത്‌ ഒന്നാംവാർഡിലെ വാരനാട്‌ ഗ്രാമത്തിൽ കാട്ടുങ്കൽ കോവിലകത്ത്‌ പിറന്ന്‌ കലയിലൂടെ പേരുംപെരുമയും നേടിയ വർമ പിന്നിട്ട വഴികളെ ഓർമയിൽ സൂക്ഷിച്ചാണ്‌ സഞ്ചരിച്ചത്‌. കഥകളി ആചാര്യൻ പള്ളിപ്പുറം ഗോപാലൻ നായരുടെ ശിക്ഷണത്തിൽ കഥകളി അഭ്യസിച്ച്‌ കളിയരങ്ങിൽ കലാകേരളം അറിയുന്ന പ്രതിഭയായി വളർന്നു. പൊലീസ്‌ ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം വഴിമാറിയപ്പോഴും കലയെ കൈവിട്ടില്ല. തൃശൂർ കേന്ദ്രമായുള്ള സമിതികളുടെ നാടകങ്ങളിൽ അഭിനേതാവായി. പിന്നീടാണ്‌ വെള്ളിത്തിരയിൽ എത്തണമെന്ന മോഹം സഫലമായത്‌.

ഉയരങ്ങളിലേക്ക്‌ നടന്നുകയറുമ്പോഴും ജന്മനാടും കഥകളിയും അദ്ദേഹത്തിന്റെ മനസിൽ എന്നുമുണ്ടായിരുന്നു. കുടുംബാംഗങ്ങളുടെ ഏതൊരു ചടങ്ങിനും കൃത്യമായെത്തും. കഥകളിയിൽ വേഷമിടുകയും പതിവ്‌. കരപ്പുറം ക്ഷത്രിയസഭയുടെ പരിപാടികളിലും പതിവ്‌ തെറ്റാതെയെത്തും. യാത്രയിൽ ചേർത്തലയിലൂടെ കടന്നുപോയാൽ കോവിലകത്ത്‌ വരുകയും താമസിക്കുകയും ചെയ്യും. ഇഷ്ടവിഭവമായ ഗോതമ്പ്‌ പ്രഥമൻ സ്വയം തയ്യാറാക്കൽ പതിവായിരുന്നു. ഇതര വിഭവങ്ങളും തയ്യാറാക്കുന്ന നല്ലൊരു പാചകക്കാരൻ കൂടിയായിരുന്നു. കലാജീവിതം തന്നെയാണ്‌ പരമപ്രധാനമെന്ന്‌ കുടുംബാംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.കാട്ടുങ്കൽ കോവിലകത്ത്‌ സഹോദരി പ്രഭാവതി വർമ്മയും ഭർത്താവ്‌ വേണുഗോപാൽ വർമയുമാണ്‌ ഇപ്പോൾ താമസിക്കുന്നത്‌.

ചലച്ചിത്രാഭിനയത്തിൽ പ്രതിഭ തെളിയിച്ച ഇദ്ദേഹത്തിന്‌ കഥകളിവേഷമുള്ള ചിത്രങ്ങളിൽ അവസരം ലഭിക്കാത്തതിൽ പ്രയാസം ഉണ്ടായിരുന്നു. ചെണ്ടവാദനം അഭ്യസിക്കണമെന്ന കുട്ടിക്കാലം മുതലുള്ള ആഗ്രഹവും സഫലമാക്കിയാണ്‌ അദ്ദേഹം അരങ്ങൊഴിഞ്ഞത്‌. 75-ാ‍ം വയസിലാണ്‌ ചെണ്ടമേളം പഠിച്ച്‌ കാട്ടുങ്കൽ കോവിലകത്തിന്‌ സമീപത്തെ കുടുംബംവക വേട്ടയ്ക്കൊരുമകൻ ക്ഷേത്രനടയിൽ അരങ്ങേറ്റം കുറിച്ചത്‌.

news_reporter

Related Posts

നോവല്‍ പിന്‍വലിക്കേണ്ടി വന്ന സാഹചര്യത്തിനെതിരെ കടുത്ത വിമർശനവുമായി സാഹിത്യനായകർ

Comments Off on നോവല്‍ പിന്‍വലിക്കേണ്ടി വന്ന സാഹചര്യത്തിനെതിരെ കടുത്ത വിമർശനവുമായി സാഹിത്യനായകർ

സേലത്ത് വാഹനാപകടത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

Comments Off on സേലത്ത് വാഹനാപകടത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

ശബരിമല പുന:പരിശോധനാ ഹർജികളിൽ 22ന്‌ വാദം കേൾക്കില്ല

Comments Off on ശബരിമല പുന:പരിശോധനാ ഹർജികളിൽ 22ന്‌ വാദം കേൾക്കില്ല

ഒരു പേമാരിയിൽ ഒലിച്ച് പോകാനുള്ളതേയുള്ളു കേരളത്തിൻറെ വികസനം

Comments Off on ഒരു പേമാരിയിൽ ഒലിച്ച് പോകാനുള്ളതേയുള്ളു കേരളത്തിൻറെ വികസനം

പാവപ്പെട്ട കള്ളുകുടിയന്മാരുടെ ആശ്വാസം ‘ഓള്‍ഡ് മോങ്ക്’ ,ബ്രാൻഡിന്റെ സ്ഥാപകൻ കപില്‍ മോഹന്‍ അന്തരിച്ചു

Comments Off on പാവപ്പെട്ട കള്ളുകുടിയന്മാരുടെ ആശ്വാസം ‘ഓള്‍ഡ് മോങ്ക്’ ,ബ്രാൻഡിന്റെ സ്ഥാപകൻ കപില്‍ മോഹന്‍ അന്തരിച്ചു

ബസ് ചാർജ് കൂടും; ഓർഡിനറിക്ക് മിനിമം നിരക്ക് 8 രൂപയാകും

Comments Off on ബസ് ചാർജ് കൂടും; ഓർഡിനറിക്ക് മിനിമം നിരക്ക് 8 രൂപയാകും

ഇന്ത്യൻ ചിത്രകലയെ വീടുകളിലെത്തിച്ച വരയുടെ തമ്പുരാൻ,രാജാ രവിവർമയുടെ ഓർമ്മ ദിനം.

Comments Off on ഇന്ത്യൻ ചിത്രകലയെ വീടുകളിലെത്തിച്ച വരയുടെ തമ്പുരാൻ,രാജാ രവിവർമയുടെ ഓർമ്മ ദിനം.

പി എസ്‌ ശ്രീധരൻ പിളളയുടെ വക്കീൽ സന്നത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിലിൽ ഹർജി

Comments Off on പി എസ്‌ ശ്രീധരൻ പിളളയുടെ വക്കീൽ സന്നത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിലിൽ ഹർജി

ജസ്റ്റിസ് ഹര്‍കിഷന്‍ ലോയയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട കുടുംബാംഗങ്ങളെ കാണാതായി

Comments Off on ജസ്റ്റിസ് ഹര്‍കിഷന്‍ ലോയയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട കുടുംബാംഗങ്ങളെ കാണാതായി

കിം ജോങ് ഉന്‍ സിപിഎം സമ്മേളനത്തിലേക്ക് പ്രതിനിധിയെ അയക്കുമോയെന്ന് ആകാംക്ഷയോടെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം

Comments Off on കിം ജോങ് ഉന്‍ സിപിഎം സമ്മേളനത്തിലേക്ക് പ്രതിനിധിയെ അയക്കുമോയെന്ന് ആകാംക്ഷയോടെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം

യമുനാ തീരം നശിച്ചതിന് ഉത്തരവാദി ശ്രീ ശ്രീ രവിശങ്കര്‍ എന്ന് ഹരിത ട്രൈബ്യൂണല്‍

Comments Off on യമുനാ തീരം നശിച്ചതിന് ഉത്തരവാദി ശ്രീ ശ്രീ രവിശങ്കര്‍ എന്ന് ഹരിത ട്രൈബ്യൂണല്‍

ഒരു അസാധാരണ ഹർത്താൽ: സ്വന്തം സർക്കാരിനെതിരെ ജനകീയ സമിതിയുടെ മറവിൽ സിപിഎം ഹർത്താൽ

Comments Off on ഒരു അസാധാരണ ഹർത്താൽ: സ്വന്തം സർക്കാരിനെതിരെ ജനകീയ സമിതിയുടെ മറവിൽ സിപിഎം ഹർത്താൽ

Create AccountLog In Your Account