ബോംബ് ഭീഷണിയെ തുടർന്ന് ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു

ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി. മെന്‍ലോ പാര്‍ക്കിലെ ആസ്ഥാനത്താണ് ഭീഷണിയുണ്ടായത്. തുടര്‍ന്ന് ജീവനക്കാരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡുകള്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ടെന്ന് മന്‍ലോ പാര്‍ക്ക് പൊലീസ് അറിയിച്ചു.

ഏത് ഫെയ്‌സ്ബുക്ക് കെട്ടിടത്തിലാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന കാര്യം പൊലീസ് പുറത്ത് വിട്ടിട്ടില്ല. എവിടെ നിന്നാണ് ബോംബ് ഭീഷണി ലഭിച്ചതെന്നും വ്യക്തമല്ല. സിലിക്കണ്‍ വാലിയില്‍ സുരക്ഷാ ഭീഷണി നേരിട്ട മറ്റൊരു സ്ഥാപനം യുട്യൂബ് ആയിരുന്നു. മെയിലാണ് ഒരു സത്രീ യുട്യൂബ് ആസ്ഥാനത്തേക്ക് വെടിയുതിര്‍ത്തത്. മൂന്ന് പേരെ വെടിയുതിര്‍ത്ത് പരിക്കേല്‍പിച്ച ശേഷം അവര്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു.