ചൊവ്വയുടെ ശബ്ദം റെക്കോഡ് ചെയ്ത് നാസ ( വീഡിയോ)

READ IN ENGLISH: New NASA lander captures first sounds of Martian wind

ചൊവ്വാഗ്രഹത്തില്‍ നിന്നുള്ള ശബ്ദം റെക്കോഡ് ചെയ്ത് ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ടു. ലാന്ററിന്റെ സോളാര്‍ പാനലിന് മുകളില്‍കൂടി മണിക്കൂറില്‍ 10 മുതല്‍ 15 മൈല്‍ വേഗത്തില്‍ വീശുന്ന കാറ്റിന്റെ ശബ്ദം നാസയുടെ ഇന്‍സൈറ്റ് ലാന്ററാണ് റെക്കോഡ് ചെയ്തത്.

പകര്‍ത്തിയ ശബ്ദം നാസ വെള്ളിയാഴ്ചയാണ് പുറത്തിറക്കിയത്. കാറ്റ് 10 മണിക്കൂറും 15 മൈല്‍ വീതമുള്ളതായി കണക്കാക്കാം (16 കിലോമീറ്റര്‍ മുതല്‍ 24 കിലോമീറ്റര്‍ വരെ). ചൊവ്വയില്‍ നിന്നും റെക്കോഡ് ചെയ്യപ്പെടുന്ന ആദ്യത്തെ ശബ്ദമാണിതെന്ന് ഗവേഷകര്‍ പറഞ്ഞു.