ഡിസംബർ 8: ജീവിത യാഥാർത്ഥ്യങ്ങളുടെ നാടകകൃത്ത്,തോപ്പിൽ ഭാസിയുടെ ഓർമ്മ ദിനം.

ഡിസംബർ 8: ജീവിത യാഥാർത്ഥ്യങ്ങളുടെ നാടകകൃത്ത്,തോപ്പിൽ ഭാസിയുടെ ഓർമ്മ ദിനം.

ഡിസംബർ 8: ജീവിത യാഥാർത്ഥ്യങ്ങളുടെ നാടകകൃത്ത്,തോപ്പിൽ ഭാസിയുടെ ഓർമ്മ ദിനം.

Comments Off on ഡിസംബർ 8: ജീവിത യാഥാർത്ഥ്യങ്ങളുടെ നാടകകൃത്ത്,തോപ്പിൽ ഭാസിയുടെ ഓർമ്മ ദിനം.

സി. ആർ. സുരേഷ്

മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്രസം‌വിധായകനുമായിരുന്നു തോപ്പിൽ ഭാസി. യദാർത്ഥനാമം ഭാസ്കരൻ പിള്ള. മലയാളനാടകപ്രസ്ഥാനത്തിന് മൗലിക സംഭാവന നല്കിയ അദ്ദേഹം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും 1954 ൽ വള്ളികുന്നത്തിന്റെ ആദ്യ പഞ്ചായത്ത് പ്രസിഡന്റും, 1954 ൽ തിരുക്കൊച്ചി നിയമസഭാംഗവും, 1957-ൽ ഐക്യകേരളത്തിലെ ആദ്യ നിയമസഭയിലും അംഗമായിരുന്നു.

1939 -ൽ തിരുവിതാംകൂർ ഉത്തരവാദ പ്രക്ഷോഭത്തിൽ പങ്കെടുത്തു. പൊലീസ് മർദനവും ലോക്കപ്പ് വാസവും വേണ്ടിവന്നു. വായനയും കാമ്പിശ്ശേരി കരുണാകരനുമായുള്ള അടുപ്പവുമാണു ഭാസിയെ കമ്യൂണിസത്തിലേക്കു നയിക്കുന്നത്. 1940 മുതൽ 1950 വരെയുള്ള കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം.

1950-ൽ ‘എന്റെ മകനാണ് ശരി’ എന്ന നാടകം അവതരിപ്പിച്ചുകൊണ്ട് രൂപംകൊണ്ട കെപിഎസി എന്ന നാടകസമിതിയും തോപ്പിൽ ഭാസിയും ചേർന്നുകൊണ്ടാണ് കേരളത്തിൽ നാടക വിപ്ലവത്തിന് തിരിക്കൊളുത്തിയത്. ഭാസിയുടെ “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന നാടകം മലയാള നാടക ചരിത്രത്തിൽ അവിസ്മരണീയമായ ഒന്നാണ്‌. 1952 ഡിസംബർ 6-ന്‌ കൊല്ലം ജില്ലയിലെ ചവറയിൽ അരങ്ങേറിയ ഈ നാടകം കേരള നാടകരംഗത്ത് ഒരു വൻ ചുവടുവെപ്പ് നടത്താൻ കെ.പി.എ.സിയെ സഹായിച്ചു. കൂടാതെ തമിഴ് നാടകവേദിയുടെ സ്വാധീനത്തിൽ നിന്ന് പൂർണ്ണമോചനം ലഭിച്ചു.

ഭൂവുടമകൾക്കെതിരെ കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ വിപ്ലവ സമരത്തിന്റെ ഫലമായി ഉണ്ടായ ശൂരനാട് കേസിൽ കുടുങ്ങി ഒളിവിലായിരുന്ന സമയത്താണ്‌ “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന നാടകം ഭാസി എഴുതുന്നത്. സോമൻ എന്ന അപര നാമത്തിലായിരുന്നു അദ്ദേഹം നാടകം എഴുതിയത്. ഒളിവുജീവിതത്തിന്റെ അനുഭവങ്ങൾ ഉൾപ്പെടുത്തി ‘വെളിച്ചത്തിലേക്ക്’ എന്ന കഥയാണ് ആദ്യമെഴുതിയത്. ‘വിശ്വകേരളം’ മാസികയിൽ ഇതു പ്രസിദ്ധീകരിച്ചു.

1945-ൽ ആദ്യ നാടകം അരങ്ങേറി- “മുന്നേറ്റം”. പിൽക്കാലത്തു കെപിഎസിയിലൂടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകമായി പരിണമിച്ചതിന്റെ ആദ്യരൂപമായിരുന്നു ‘മുന്നേറ്റം’.

ഒരു കമ്യൂണിസ്റ്റ് നേതാവിനു കുഷ്ഠരോഗം പിടിപെട്ടതിനെത്തുടർന്നു നൂറനാട്ടെ ലെപ്രസി സാനറ്റോറിയത്തിൽ സഹായിയായി പാർട്ടി ചുമതലപ്പെടുത്തിയതു ഭാസിയെയായിരുന്നു. അവിടത്തെ അനുഭവങ്ങളാണു ‘അശ്വമേധം’ എന്ന നാടകമെഴുതാൻ പ്രേരണയായത്.
ശൂദ്രകന്റെ ‘മൃച്ഛകടികം’ പുതിയ രീതിയിൽ സംവിധാനം ചെയ്ത് അവതരിപ്പിച്ചു. കാളിദാസന്റെ `അഭിജ്ഞാനശാകുന്തളം’ നാടകം ‘ശകുന്തള’ എന്ന പേരിൽ ഗദ്യ നാടകമായി അവതരിപ്പിച്ചു.

മുടിയനായ പുത്രൻ’ തിരക്കഥയാക്കിക്കൊണ്ട് 1961ലാണ് സിനിമയിലേക്കുള്ള കടന്നുവരവ്. അതു വിജയിച്ചതോടെ അദ്ദേഹത്തിന്റെ 11 നാടകങ്ങൾ തുടർച്ചയായി സിനിമയായി. 1970 ൽ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ സംവിധാനം ചെയ്തുകൊണ്ടു സിനിമാ സംവിധാനത്തിലും വിജയമുദ്ര പതിപ്പിച്ചു. 1979 ൽ പുറത്തുവന്ന ‘എന്റെ നീലാകാശം’ വരെ 14 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു. 1985 ലെ ‘മൗനനൊമ്പരങ്ങൾ’ ആണ് ഒടുവിൽ എഴുതിയ തിരക്കഥ.

രചനയ്ക്കും സംവിധാനത്തിനും നിരവധി സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്.
1968-ൽ അശ്വമേധത്തിനു ദേശീയ അവാർഡും  1981-ൽ ‘കേരള സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്, സോവിയറ്റ്ലാന്റ് നെഹ്റു അവാർഡ് എന്നിവ ലഭിച്ചു.

പ്രധാന നാടകങ്ങൾ: സർവ്വേക്കല്ല്, മൂലധനം, ശരശയ്യ, പുതിയ ആകാശം പുതിയ ഭൂമി, തുലാഭാരം, രജനി, കയ്യും തലയും പുറത്തിടരുത്, പാഞ്ചാലി, ഇന്നലെ ഇന്നു നാളെ, സൂക്ഷിക്കുക ഇടതു വശം ചേർന്ന് പോകുക.

ചെറുകഥാ സമാഹാരമായ ‘പ്രേമവും ത്യാഗവും’ ആത്മകഥയായ ‘ഒളിവിലെ ഓർമകൾ’, സ്മരണാ സമാഹാരമായ ‘ഒളിവിലെ ഓർമകൾക്കുശേഷം’ എന്നീ രചനകളിലൂടെയും തോപ്പിൽ ഭാസി മലയാളികളുടെ മനസ്സിൽ എന്നെന്നും നിലനിൽക്കും.

നാടകനടനായിരുന്ന തോപ്പിൽ കൃഷ്ണപിള്ള സഹോദരനാണ്. ചലച്ചിത്ര സംവിധായകൻ അജയൻ പുത്രനാണ്.

 

news_reporter

Related Posts

കൂട്ടമരണത്തിൻറെ കൊലപാതകിയെ കണ്ടെത്തിയ കൽപാത്തി ബേബി ചേച്ചി വൈറലായി

Comments Off on കൂട്ടമരണത്തിൻറെ കൊലപാതകിയെ കണ്ടെത്തിയ കൽപാത്തി ബേബി ചേച്ചി വൈറലായി

മുംബൈയില്‍ നിന്ന് സ്വര്‍ണവും വജ്രാഭരണങ്ങളും കവര്‍ന്ന് മുങ്ങിയ ഹോംനഴ്‌സ് മുന്നാറിൽ അറസ്റ്റിൽ

Comments Off on മുംബൈയില്‍ നിന്ന് സ്വര്‍ണവും വജ്രാഭരണങ്ങളും കവര്‍ന്ന് മുങ്ങിയ ഹോംനഴ്‌സ് മുന്നാറിൽ അറസ്റ്റിൽ

സാംസ്‌കാരിക നായകന്മാര്‍ കൂടുന്നതിന് അനുസരിച്ച് കേരളത്തില്‍ വര്‍ഗീയതയും കൂടുന്നു; 99%വും പുരസ്‌കാര മോഹികള്‍ : ജോയി മാത്യു

Comments Off on സാംസ്‌കാരിക നായകന്മാര്‍ കൂടുന്നതിന് അനുസരിച്ച് കേരളത്തില്‍ വര്‍ഗീയതയും കൂടുന്നു; 99%വും പുരസ്‌കാര മോഹികള്‍ : ജോയി മാത്യു

മീന്‍ കൊട്ട കൈയിലെടുത്ത ഹനാന്‍ ഇനി പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ

Comments Off on മീന്‍ കൊട്ട കൈയിലെടുത്ത ഹനാന്‍ ഇനി പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ

കെവിനെ കണ്ടെത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടും അന്വേഷണം വഴിതെറ്റിച്ചത് കോട്ടയം എസ്.പി; നീനുവിൻറെ അമ്മയുടെ ബന്ധു

Comments Off on കെവിനെ കണ്ടെത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടും അന്വേഷണം വഴിതെറ്റിച്ചത് കോട്ടയം എസ്.പി; നീനുവിൻറെ അമ്മയുടെ ബന്ധു

റേഡിയോ ജോക്കിയുടെ കൊല: മുഖ്യപ്രതി സാലിഹ് ബിൻ ജലാൽ, ക്വട്ടേഷൻ നൽകിയത് ഖത്തർ വ്യവസായി

Comments Off on റേഡിയോ ജോക്കിയുടെ കൊല: മുഖ്യപ്രതി സാലിഹ് ബിൻ ജലാൽ, ക്വട്ടേഷൻ നൽകിയത് ഖത്തർ വ്യവസായി

മുവാറ്റുപുഴയിൽ യുവാവിനെ ബസിനടിയിൽ കൊന്നുതള്ളിയ നിലയിൽ

Comments Off on മുവാറ്റുപുഴയിൽ യുവാവിനെ ബസിനടിയിൽ കൊന്നുതള്ളിയ നിലയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെെനയിലേക്ക് തിരിച്ചു, ഷീ ജിൻ പിംഗുമായി ചർച്ച നടത്തും

Comments Off on പ്രധാനമന്ത്രി നരേന്ദ്ര മോദി ചെെനയിലേക്ക് തിരിച്ചു, ഷീ ജിൻ പിംഗുമായി ചർച്ച നടത്തും

ദിലീപും കാവ്യയും തമ്മില്‍ അവിഹിതം ഉണ്ടായിരുന്നതായി മഞ്ജുവും സംയുക്ത വർമ്മയും

Comments Off on ദിലീപും കാവ്യയും തമ്മില്‍ അവിഹിതം ഉണ്ടായിരുന്നതായി മഞ്ജുവും സംയുക്ത വർമ്മയും

കേരളത്തിലെ കനത്ത മഴയ്ക്ക് കാരണം സൗരപ്രതിഭാസമെന്ന് ഡോ. രാജഗോപാല്‍ കമ്മത്ത്‌

Comments Off on കേരളത്തിലെ കനത്ത മഴയ്ക്ക് കാരണം സൗരപ്രതിഭാസമെന്ന് ഡോ. രാജഗോപാല്‍ കമ്മത്ത്‌

പന്മന രാമചന്ദ്രൻ നായര്‍ക്ക് സാംസ്കാരിക കേരളത്തിന്‍റെ ആദരാഞ്ജലി; സംസ്കാരം ഇന്ന് ശാന്തി കവാടത്തില്‍

Comments Off on പന്മന രാമചന്ദ്രൻ നായര്‍ക്ക് സാംസ്കാരിക കേരളത്തിന്‍റെ ആദരാഞ്ജലി; സംസ്കാരം ഇന്ന് ശാന്തി കവാടത്തില്‍

അന്ധവിശ്വാസ ചൂഷണ നിരോധന നിയമം നടപ്പിലാക്കണമെന്ന ആവശ്യവുമായി വീണ്ടും ശാസ്ത്ര സാഹിത്യ പരിഷത്ത്

Comments Off on അന്ധവിശ്വാസ ചൂഷണ നിരോധന നിയമം നടപ്പിലാക്കണമെന്ന ആവശ്യവുമായി വീണ്ടും ശാസ്ത്ര സാഹിത്യ പരിഷത്ത്

Create AccountLog In Your Account