സോളാര്‍ തട്ടിപ്പ് കേസ്; നടി ശാലു മേനോന്റെ വീടും സ്ഥലവും ജപ്തി ചെയ്തു

സോളാര്‍ തട്ടിപ്പ് കേസ്; നടി ശാലു മേനോന്റെ വീടും സ്ഥലവും ജപ്തി ചെയ്തു

സോളാര്‍ തട്ടിപ്പ് കേസ്; നടി ശാലു മേനോന്റെ വീടും സ്ഥലവും ജപ്തി ചെയ്തു

സോളാര്‍ തട്ടിപ്പ് കേസ് രണ്ടാം പ്രതിയായ നടി ശാലു മേനോന്റെ വീടും സ്ഥലവും കോടതി ജപ്തി ചെയ്തു. കേസില്‍ അന്തിമ വിധി വരുന്നതുവരെയാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ ജപ്തി നടപടി. കേസില്‍ സാക്ഷികളെ ഡിസംബര്‍ 17 ന് ഹാജരാക്കാനും കോടതി ഉത്തരവിട്ടു. 2013ല്‍ ഡോക്ടര്‍ ദമ്പതികളെയും പ്രവാസിയെയും കബളിപ്പിച്ച കേസിലാണ് നടപടി. സ്വിസ് സോളാര്‍ ടെക്നോളജീസ് കമ്പനിയുടെ നടത്തിപ്പുകാരന്‍ ബിജു രാധാകൃഷ്ണനാണ് ഒന്നാം പ്രതി. ശാലു മേനോന്റെ അമ്മ കലാദേവി മൂന്നാം പ്രതിയുമാണ്.

വൈദ്യുത ബില്‍ ലാഭിക്കാന്‍ വീടുകളില്‍ സോളാര്‍ പാനലും തമിഴ്നാട്ടില്‍ കാറ്റാടി മില്ലുകളും സ്ഥാപിച്ചു നല്‍കുമെന്ന് കാണിച്ച് പത്രപ്പരസ്യം നല്‍കിയായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോ മാത്യു തോമസ്, ഭാര്യ അന്ന മാത്യു എന്നിവരില്‍നിന്ന് മുപ്പത് ലക്ഷത്തോളം രൂപയും പ്രവാസിയായ റാസിഖ് അലിയില്‍നിന്ന് ഒരു കോടിയിലധികം രൂപയും ഇവര്‍ തട്ടിയെടുത്തു.

പ്രവാസിയായ റാസിഖ് അലിയെ ബിജു രാധാകൃഷ്ണനും ശാലു മേനോനും ചേര്‍ന്നാണ് സമീപിച്ചത്. ബിജുവിന്റെ സാന്നിധ്യത്തില്‍ 20 ലക്ഷം രൂപ ശാലുവിന് കൈമാറിയതായി റാസിഖ് മൊഴി നല്‍കി. ഇങ്ങനെ തട്ടിയെടുത്ത തുകയുടെ ഭൂരിഭാഗവും ശാലു മേനോനാണ് ബിജു നല്‍കിയിരുന്നത്. ശാലു മേനോനുവേണ്ടി ബിജു രാധാകൃഷ്ണന്‍ 25 ലക്ഷം രൂപയുടെ സ്ഥലവും ആഢംബര വീടും നിര്‍മ്മിച്ച് നല്‍കിയെന്നും സ്ഥലമുടമയ്ക്ക് ചെക്ക് കൈമാറിയത് ഇയാള്‍തന്നെയാണെന്നും പ്രത്യേകാന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

 

news_reporter

Related Posts

ചേർത്തലയിൽ കൂറ്റൻ വാട്ടർ ടാങ്ക് കടപുഴകി വീണു; കാലവർഷം കലിതുള്ളുന്നു; ചിലയിടങ്ങളിൽ നാളെയും അവധി

Comments Off on ചേർത്തലയിൽ കൂറ്റൻ വാട്ടർ ടാങ്ക് കടപുഴകി വീണു; കാലവർഷം കലിതുള്ളുന്നു; ചിലയിടങ്ങളിൽ നാളെയും അവധി

അവയവദാനത്തിനെതിരെ മദ്രസയുടെ ഫത്വ‘ശരീരം അല്ലാഹുവിന്റെ ഉപകരണമാണ്, അത് ദാനം ചെയ്യാന്‍ പാടില്ല‘

Comments Off on അവയവദാനത്തിനെതിരെ മദ്രസയുടെ ഫത്വ‘ശരീരം അല്ലാഹുവിന്റെ ഉപകരണമാണ്, അത് ദാനം ചെയ്യാന്‍ പാടില്ല‘

ഇസ്മാഈലിനെതിരായ റിപ്പോര്‍ട്ടിന് സംസ്ഥാന സമ്മേളനത്തിന്റെ അംഗീകാരം

Comments Off on ഇസ്മാഈലിനെതിരായ റിപ്പോര്‍ട്ടിന് സംസ്ഥാന സമ്മേളനത്തിന്റെ അംഗീകാരം

ഫ്രീതിങ്കേർസ് മീറ്റ് 2018 ഇന്നും നാളെയും; പരിപാടികളിൽ മാറ്റമില്ല

Comments Off on ഫ്രീതിങ്കേർസ് മീറ്റ് 2018 ഇന്നും നാളെയും; പരിപാടികളിൽ മാറ്റമില്ല

ചോദ്യ ചോർച്ച: പ്ലസ്ടു ഫിസിക്‌സ് ചോദ്യം പുറത്തായത് തലേന്ന്?

Comments Off on ചോദ്യ ചോർച്ച: പ്ലസ്ടു ഫിസിക്‌സ് ചോദ്യം പുറത്തായത് തലേന്ന്?

തിരുവനന്തപുരത്ത്‌ ആറുകോടിയുടെ മയക്കുമരുന്നുമായി മൂന്നുപേര്‍ പിടിയില്‍

Comments Off on തിരുവനന്തപുരത്ത്‌ ആറുകോടിയുടെ മയക്കുമരുന്നുമായി മൂന്നുപേര്‍ പിടിയില്‍

തനിക്ക് വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടി

Comments Off on തനിക്ക് വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടി

നയപ്രഖ്യാപന പ്രസംഗ വിവാദം; കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന ഭാഗം ഗവര്‍ണര്‍ വിട്ടുകളഞ്ഞു

Comments Off on നയപ്രഖ്യാപന പ്രസംഗ വിവാദം; കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന ഭാഗം ഗവര്‍ണര്‍ വിട്ടുകളഞ്ഞു

രാജ്യാന്തര ചലച്ചിത്രമേളയെ സ്വീകരിക്കാന്‍ തലസ്ഥാന നഗരം ഒരുങ്ങി

Comments Off on രാജ്യാന്തര ചലച്ചിത്രമേളയെ സ്വീകരിക്കാന്‍ തലസ്ഥാന നഗരം ഒരുങ്ങി

മാഹി ഇരട്ടക്കൊലപാതകം: ഗവര്‍ണര്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടി

Comments Off on മാഹി ഇരട്ടക്കൊലപാതകം: ഗവര്‍ണര്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടി

മുഖ്യമന്ത്രിയാണ് കേരളത്തെ അപമാനിച്ചത്; മാധ്യമങ്ങളല്ല: രമേശ് ചെന്നിത്തല

Comments Off on മുഖ്യമന്ത്രിയാണ് കേരളത്തെ അപമാനിച്ചത്; മാധ്യമങ്ങളല്ല: രമേശ് ചെന്നിത്തല

മുലകൾ തുറന്ന് മലയാളി സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് തുടക്കം കുറിച്ചത് ആരതി

Comments Off on മുലകൾ തുറന്ന് മലയാളി സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് തുടക്കം കുറിച്ചത് ആരതി

Create AccountLog In Your Account