നാടക, സീരിയല്‍ നടന്‍ കരകുളം ചന്ദ്രന്‍ അന്തരിച്ചു; സംസ്‌കാരം നാളെ ശാന്തികവാടത്തില്‍

നാടക, സീരിയല്‍ നടന്‍ കരകുളം ചന്ദ്രന്‍ അന്തരിച്ചു; സംസ്‌കാരം നാളെ ശാന്തികവാടത്തില്‍

നാടക, സീരിയല്‍ നടന്‍ കരകുളം ചന്ദ്രന്‍ അന്തരിച്ചു; സംസ്‌കാരം നാളെ ശാന്തികവാടത്തില്‍

READ IN ENGLISH: Mlayalam drama and serial actor Karakulam Chandran passes away

സംസ്ഥാന നാടക അവാർഡ് ജേതാവും നാടക, സീരിയല്‍ നടനും സംവിധായകനുമായ കരകുളം ചന്ദ്രൻ (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്​ ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം. ബൈപ്പാസ് സര്‍ജറിക്കുശേഷം ആറു മാസമായി വിശ്രമത്തിലായിരുന്നു.

നാടകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നിരവധി സീരിയലുകളിലും സിനിമകളും അഭിനയിച്ചിട്ടുണ്ട്. മൃതദേഹം കരകുളം കലാഗ്രാമത്തിനടുത്തുള്ള വസതിയായ ‘അജന്തയില്‍’ പൊതുദര്‍ശനത്തിനു വച്ചു. സംസ്കാരം നാളെ ശാന്തികവാടത്തില്‍.

തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാടിനടുത്തുള്ള കരകുളത്ത് നെല്ലിവിള വീട്ടില്‍ നാരായണപിള്ളയുടേയും വിശാലാക്ഷി അമ്മയുടേയും മകനായി 1950 ഏപ്രില്‍ 19 നാണ് ജനനം. നാലാം വയസില്‍ നാട്ടിന്‍പുറത്തെ വായനശാലയിലെ നാടകത്തില്‍ ബാലനടനായി തുടക്കം. പ്രഫ. ജി.ശങ്കരപിള്ളയുടെ നാടകകളരിയില്‍ വിദ്യാര്‍ഥിയായി 1968ല്‍ നാടകരംഗത്തു സജീവമായി. വയലാ വാസുദേവന്‍ പിള്ളയുടെ ‘തീര്‍ഥാടന’മാണ് ആദ്യ പ്രഫഷനല്‍ നാടകം.

1970 മുതല്‍ 1981 വരെ കെപിഎസിയില്‍ പ്രവര്‍ത്തിച്ചു. യന്ത്രം സുദര്‍ശനം, ഭരതക്ഷേത്രം, മന്വന്തരം, എനിക്കു മരണമില്ല, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, മുടിയനായ പുത്രന്‍, പുതിയ ആകാശം പുതിയ ഭൂമി, ലയനം, കൈയ്യും തലയും പുറത്തിടരുത് തുടങ്ങി കെപിഎസിയുടെ പത്തോളം നാടകങ്ങളില്‍ അഭിനയിച്ചു. കാമ്പിശേരി, ഒ.മാധവന്‍, കെ.എസ്.ജോര്‍ജ്, സുലോചന എന്നിവരോടൊപ്പം അഭിനയിച്ചു. 1985 ല്‍ കൊല്ലത്തുനിന്ന് ‘അജന്ത’ എന്ന നാടക പ്രസ്ഥാനത്തിനു രൂപം നല്‍കി. ഇരുപതോളം നാടകങ്ങള്‍ അജന്ത അവതരിപ്പിച്ചു.

ആറു പതിറ്റാണ്ടിനിടയില്‍ കെപിഎസിയുടേതുള്‍പ്പെടെ അന്‍പതോളം നാടകങ്ങളില്‍ അഭിനയിച്ചു. ‘അജന്ത’യുള്‍പ്പെടെ 118 നാടകങ്ങള്‍ സംവിധാനം ചെയ്തു. അഞ്ചു സിനിമകളിലും 88 സീരിയലുകളിലും അഭിനയിച്ചു. കേരള സര്‍ക്കാരിന്റെ നാലു സംസ്ഥാന അവാര്‍ഡുകള്‍ (1997, 1998, 1999, 2000) ലഭിച്ചിട്ടുണ്ട്.

ഏറ്റവും മികച്ച നാടക സംവിധായകനുള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡും (2008), മികച്ച സീരിയല്‍ നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്പെഷല്‍ ജൂറി പുരസ്കാരവും (2015), സമഗ്ര സംഭാവനയ്ക്കുള്ള രാമു കാര്യാട്ട് അവാര്‍ഡും (2008) നേടി. എന്‍പതിലേറെ സംസ്ഥാനതല പുരസ്കാരങ്ങൾക്കും അർഹനായി.

ഭാര്യ: സൂസൻ ചന്ദ്രന്‍. മക്കള്‍: നിതീഷ് ചന്ദ്രന്‍, നിതിന്‍ ചന്ദ്രന്‍

news_reporter

Related Posts

നമ്പർ.1 കേരളത്തിൽ നീതിക്കായി കന്യാസ്ത്രീകള്‍ നിരാഹാരമിരിക്കുമ്പോള്‍ ബിഷപ്പ് ഫ്രാങ്കോ രൂപതാദിനം ആഘോഷിക്കുന്നു

Comments Off on നമ്പർ.1 കേരളത്തിൽ നീതിക്കായി കന്യാസ്ത്രീകള്‍ നിരാഹാരമിരിക്കുമ്പോള്‍ ബിഷപ്പ് ഫ്രാങ്കോ രൂപതാദിനം ആഘോഷിക്കുന്നു

ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്

Comments Off on ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്

ഫ്രാങ്കോയുടെ ബലാത്സംഗ കേസിലെ നിര്‍ണ്ണായക സാക്ഷി മരിച്ച നിലയില്‍; മരണത്തിൽ ദുരൂഹതയുണ്ടെന്ന് വൈദികര്‍

Comments Off on ഫ്രാങ്കോയുടെ ബലാത്സംഗ കേസിലെ നിര്‍ണ്ണായക സാക്ഷി മരിച്ച നിലയില്‍; മരണത്തിൽ ദുരൂഹതയുണ്ടെന്ന് വൈദികര്‍

ജോയ് മാത്യു ഫേസ്ബുക്ക് പൂട്ടി; ഞാൻ ക്ലാസ് ഫോർ ജീവനക്കാരൻ – അമ്മ വിവാദത്തിൽ ജോയ് മാത്യു

Comments Off on ജോയ് മാത്യു ഫേസ്ബുക്ക് പൂട്ടി; ഞാൻ ക്ലാസ് ഫോർ ജീവനക്കാരൻ – അമ്മ വിവാദത്തിൽ ജോയ് മാത്യു

സംഘപരിവാറിന്‍റെ ഹൈന്ദവ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ വിവിധ ക്ഷേത്ര കമ്മിറ്റി പിടിക്കാന്‍ പാര്‍ട്ടി തീരുമാനം

Comments Off on സംഘപരിവാറിന്‍റെ ഹൈന്ദവ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ വിവിധ ക്ഷേത്ര കമ്മിറ്റി പിടിക്കാന്‍ പാര്‍ട്ടി തീരുമാനം

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ പ്രവേശിച്ചതിന് നടയടച്ച് ശുദ്ധികലശം ആരംഭിച്ചു

Comments Off on പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ പ്രവേശിച്ചതിന് നടയടച്ച് ശുദ്ധികലശം ആരംഭിച്ചു

പി.എൻ.ബി തട്ടിപ്പ്: കുറ്റവാളികളെ പിന്തുടർന്ന് പിടികൂടുമെന്ന് ജയ്‌റ്റ്‌ലി

Comments Off on പി.എൻ.ബി തട്ടിപ്പ്: കുറ്റവാളികളെ പിന്തുടർന്ന് പിടികൂടുമെന്ന് ജയ്‌റ്റ്‌ലി

അമൃതാനന്ദമയി മഠത്തിലെത്തിയ വിദേശവനിതയുടെ തിരോധാനം; ബന്ധുക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നൽകി

Comments Off on അമൃതാനന്ദമയി മഠത്തിലെത്തിയ വിദേശവനിതയുടെ തിരോധാനം; ബന്ധുക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നൽകി

കേരളത്തില്‍ കള്ളക്കഥകള്‍ പ്രചരിപ്പിച്ച് കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ഗൂഢാലോചന തിരിച്ചറിയണം: സി.പി.എം

Comments Off on കേരളത്തില്‍ കള്ളക്കഥകള്‍ പ്രചരിപ്പിച്ച് കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ഗൂഢാലോചന തിരിച്ചറിയണം: സി.പി.എം

ശബരിമല അവകാശതര്‍ക്കത്തിലേക്ക്: മലയരയന്‍ വിഭാഗത്തിനൊപ്പം മറ്റ് ദളിത് സംഘടനകളും

Comments Off on ശബരിമല അവകാശതര്‍ക്കത്തിലേക്ക്: മലയരയന്‍ വിഭാഗത്തിനൊപ്പം മറ്റ് ദളിത് സംഘടനകളും

ഹാരിസണിനെ സന്തോഷിപ്പിക്കുന്ന വിധി ആരുടെ താല്‍പര്യം സംരക്ഷിക്കാൻ എന്ന് എം സ്വരാജ് എംഎല്‍എ

Comments Off on ഹാരിസണിനെ സന്തോഷിപ്പിക്കുന്ന വിധി ആരുടെ താല്‍പര്യം സംരക്ഷിക്കാൻ എന്ന് എം സ്വരാജ് എംഎല്‍എ

കൊന്നിട്ടും തീരാത്ത വർഗ്ഗീയവാദികളുടെ അതിക്രമം: അഭിമന്യുവിന്‍റെ പേരില്‍ ഇറക്കിയ കോളേജ് മാഗസിന്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കത്തിച്ചു

Comments Off on കൊന്നിട്ടും തീരാത്ത വർഗ്ഗീയവാദികളുടെ അതിക്രമം: അഭിമന്യുവിന്‍റെ പേരില്‍ ഇറക്കിയ കോളേജ് മാഗസിന്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കത്തിച്ചു

Create AccountLog In Your Account