കണ്ണൂരിൽ പതിനാറുകാരിയെ കൂട്ടബലാൽസംഗം ചെയ്തകേസിൽ ആദ്യം പീഡിപ്പിച്ചത് സ്വന്തം പിതാവ്

കണ്ണൂരിൽ പതിനാറുകാരിയെ കൂട്ടബലാൽസംഗം ചെയ്തകേസിൽ ആദ്യം പീഡിപ്പിച്ചത് സ്വന്തം പിതാവ്

കണ്ണൂരിൽ പതിനാറുകാരിയെ കൂട്ടബലാൽസംഗം ചെയ്തകേസിൽ ആദ്യം പീഡിപ്പിച്ചത് സ്വന്തം പിതാവ്

Comments Off on കണ്ണൂരിൽ പതിനാറുകാരിയെ കൂട്ടബലാൽസംഗം ചെയ്തകേസിൽ ആദ്യം പീഡിപ്പിച്ചത് സ്വന്തം പിതാവ്

READ IN ENGLISH:Minor gang-raped in Kannur lodge; 20 made accused in case under POCSO act

പറശിനിക്കടവിലെ ലോഡ്ജിൽ 16കാരിയെ കട്ടിലിനോട് ചേർത്ത് കെട്ടി കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിൽ ഇരുപതിലേറെ പേർക്കെതിരെ പോക്‌സോ ചുമത്തി കേസെടുക്കും. പെൺകുട്ടിയുടെ മൊഴിയെടുത്ത പൊലീസിന് ഇതുസംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അഞ്ചുപേർ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. തളിപ്പറമ്പ്, ശ്രീകണ്ഠപുരം ,കണ്ണൂർ, പഴയങ്ങാടി, വളപട്ടണം എന്നിവിടങ്ങളിലുള്ളവരാണ് പ്രതികൾ.

ഇന്നലെ രാവിലെ ഒൻപത് മുതൽ ഉച്ചക്ക്‌ശേഷം രണ്ടരവരെ നീണ്ടുനിന്ന മൊഴിയെടുക്കലിന് ശേഷം തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് വിധേയയാക്കിയ പെൺകുട്ടിയെ രാത്രി തളിപ്പറമ്പ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയാണ് മൊഴി രേഖപ്പെടുത്തിയത്.

നവംബർ 26 ന് പെൺകുട്ടിയുടെ സഹോദരന് വന്ന ഒരു ഫോൺകോളിൽ നിന്നായിരുന്നു സംഭവത്തിന്റെ തുടക്കം. സഹോദരിയുടെ നഗ്നവീഡിയോ കൈയിലുണ്ടെന്നും 50,000 രൂപ തന്നില്ലെങ്കിൽ അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി. ഫോണിൽ ആവശ്യപ്പെട്ടതനുസരിച്ച് 27 ന് രാത്രി ഷൊർണ്ണൂരിലെത്തിയ സഹോദരനെ മൂന്നംഗസംഘം മാരുതി സ്വിഫ്റ്റ് കാറിൽ കയറ്റി അജ്ഞാതകേന്ദ്രത്തിലെത്തിച്ചു. വീഡിയോ കാണിച്ചപ്പോൾ അവരോട് കയർത്ത സഹോദരനെ അവിടെയുണ്ടായിരുന്ന മൂന്നുപേരും കൂടി ചേർന്ന് മർദ്ദിച്ചശേഷം ഷൊർണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.

നാട്ടിലെത്തിയ യുവാവ് സഹോദരിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം കണ്ണൂർ വനിതാസെൽ സിഐക്ക് പരാതി നൽകുകയായിരുന്നു. സംഭവം നടന്നത് തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷൻ പരിധിയിലായതിനാൽ കേസ് തളിപ്പറമ്പ് പൊലീസിന് റഫർ ചെയ്യുകയുമായിരുന്നു.

ഡിവൈ.എസ്.പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ തന്ത്രപരമായ നീക്കങ്ങളാണ് പ്രതികളെ കുടുക്കിയത്. സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പ്രതികളുടെ ഇന്നോവ കാറിനെ പിന്തുടർന്നാണ് പൊലീസ് പറശിനിക്കടവ് പോളാരിസ് ഹോട്ടലിന് സമീപത്ത് വച്ച് പ്രതികളിൽ ചിലരെ കസ്റ്റഡിയിൽ എടുത്തത്.ഇവരുടെ അറസ്റ്റ് അടുത്തദിവസമുണ്ടാകുമെന്നാണ് വിവരം.

ആദ്യം പീഡിപ്പിച്ചത് സ്വന്തം പിതാവ്

പെൺകുട്ടിയെ രണ്ടുവർഷം മുമ്പ് പിതാവാണ് ആദ്യം പീഡിപ്പിച്ചതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തുന്നു. 20ഓളം പേർ പെൺകുട്ടിയെ പീഡിപ്പിച്ച വിവരമാണ് പുറത്തുവരുന്നത്.ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടവർ ചേർന്ന് പറശിനിക്കടവിലെത്തിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പിതാവാണ് തന്നെ ആദ്യം പീഡിപ്പിച്ചതെന്ന് കുട്ടി പൊലീസിന് മൊഴി നല്കി.

അഞ്ജന എന്ന സ്ത്രീയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ചു ഒരു യുവാവാണ് പെൺകുട്ടിയെ വലയിൽ വീഴ്ത്തുന്നത്. ലോഡ്ജ് ഉടമ പവിത്രൻ, കുട്ടിയെ പീഡിപ്പിച്ച മാട്ടൂൽ സ്വദേശി സന്ദീപ്, ശ്രീകണ്ഠപുരം സ്വദേശികളായ ഷംസുദ്ദീൻ, ഷബീർ, നടുവിൽ സ്വദേശി അയൂബ് എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലൻ കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ ഉണ്ടാകും. സംഭവത്തിൽ പെൺകുട്ടി ഇന്നലെ രാത്രി തളിപ്പറമ്പ് മുൻസിഫ് കോടതി മുമ്പാകെ മൊഴി നൽകി.

മൊഴിയുടെ പകർപ്പ് പൊലീസിന് ലഭിക്കുന്നതോടെ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുമെന്നാണ് അറിയുന്നത്. പ്രമുഖർ ഉൾപ്പെടെ കുട്ടിയെ പീഡിപ്പിച്ചവരിൽ ഉണ്ടെന്നാണ് വിവരം.

news_reporter

Related Posts

പോസ്റ്റുകള്‍ക്കു ലൈംഗീകധ്വനി: മാസ് റിപ്പോര്‍ട്ടിങ്ങ്, അപര്‍ണ്ണ പ്രശാന്തിനിക്ക് ഫേസ്ബുക്കില്‍ വിലക്ക്

Comments Off on പോസ്റ്റുകള്‍ക്കു ലൈംഗീകധ്വനി: മാസ് റിപ്പോര്‍ട്ടിങ്ങ്, അപര്‍ണ്ണ പ്രശാന്തിനിക്ക് ഫേസ്ബുക്കില്‍ വിലക്ക്

സംവരണ വിരുദ്ധരായ രവിമതക്കാരുടെ അസഹിഷ്ണുത: സണ്ണി എം കപിക്കാടിന്റെ യുട്യൂബ് വീഡിയോ പൂട്ടിച്ചു

Comments Off on സംവരണ വിരുദ്ധരായ രവിമതക്കാരുടെ അസഹിഷ്ണുത: സണ്ണി എം കപിക്കാടിന്റെ യുട്യൂബ് വീഡിയോ പൂട്ടിച്ചു

ബിനോയ് കോടിയേരി വിഷയം സഭയില്‍; പ്രതിപക്ഷം ഇറങ്ങിപ്പോയി, രാഷ്ട്രീയ മുതലെടുപ്പെന്ന് മുഖ്യമന്ത്രി

Comments Off on ബിനോയ് കോടിയേരി വിഷയം സഭയില്‍; പ്രതിപക്ഷം ഇറങ്ങിപ്പോയി, രാഷ്ട്രീയ മുതലെടുപ്പെന്ന് മുഖ്യമന്ത്രി

ദശമൂലാരിഷ്ടം സേവിച്ച് കരളുപോയ കേരളത്തിലെ കര്‍ഷകൻ അമേരിക്കന്‍ ജേര്‍ണലില്‍ വന്‍വാര്‍ത്തയായി

Comments Off on ദശമൂലാരിഷ്ടം സേവിച്ച് കരളുപോയ കേരളത്തിലെ കര്‍ഷകൻ അമേരിക്കന്‍ ജേര്‍ണലില്‍ വന്‍വാര്‍ത്തയായി

കെവിന്റെ കൊലപാതകം: കൈക്കൂലി വാങ്ങി പ്രതികളെ സഹായിച്ച എ.എസ്.ഐയെ പിരിച്ചുവിട്ടു

Comments Off on കെവിന്റെ കൊലപാതകം: കൈക്കൂലി വാങ്ങി പ്രതികളെ സഹായിച്ച എ.എസ്.ഐയെ പിരിച്ചുവിട്ടു

കമ്പിളിപ്പൊതപ്പേ…കമ്പിളിപ്പൊതപ്പേ…കടക്കൂ പുറത്തും കമ്പിളിപ്പൊതപ്പും; ഒരു മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പ്

Comments Off on കമ്പിളിപ്പൊതപ്പേ…കമ്പിളിപ്പൊതപ്പേ…കടക്കൂ പുറത്തും കമ്പിളിപ്പൊതപ്പും; ഒരു മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പ്

ഫക്ക് ഹ്യൂമനിസം…ലിബറേലോട് ലിബറൽ…മലപ്പുറം കത്തി…അമാനവ അനാര്‍ക്കിസ്റ്റുകള്‍ അപകടകാരികളെന്ന്  ഉണ്ണി.ആര്‍

Comments Off on ഫക്ക് ഹ്യൂമനിസം…ലിബറേലോട് ലിബറൽ…മലപ്പുറം കത്തി…അമാനവ അനാര്‍ക്കിസ്റ്റുകള്‍ അപകടകാരികളെന്ന്  ഉണ്ണി.ആര്‍

‘മമ്മൂട്ടി മാത്രമല്ല വിവരം കെട്ട ഫാനുകളെ പാലൂട്ടി വളര്‍ത്തുന്ന നടന്‍’: ശാരദക്കുട്ടി

Comments Off on ‘മമ്മൂട്ടി മാത്രമല്ല വിവരം കെട്ട ഫാനുകളെ പാലൂട്ടി വളര്‍ത്തുന്ന നടന്‍’: ശാരദക്കുട്ടി

കേരളത്തിലെ ക്രൈസ്തവ സഭകളും അതിന്റെ മേലധ്യക്ഷന്മാരുമാണ് ഈ കൊലപാതകത്തിന് ഉത്തരം പറയേണ്ടത്

Comments Off on കേരളത്തിലെ ക്രൈസ്തവ സഭകളും അതിന്റെ മേലധ്യക്ഷന്മാരുമാണ് ഈ കൊലപാതകത്തിന് ഉത്തരം പറയേണ്ടത്

ക്യാമറ തട്ടിയെടുത്ത് സെല്‍ഫിയെടുത്ത കുരങ്ങന് പെറ്റ ‘പേഴ്‌സണ്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം

Comments Off on ക്യാമറ തട്ടിയെടുത്ത് സെല്‍ഫിയെടുത്ത കുരങ്ങന് പെറ്റ ‘പേഴ്‌സണ്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം

വി മുരളീധരൻറെ രാജ്യസഭാംഗത്വം അർഹതയ്ക്കുള്ള അംഗീകാരം

Comments Off on വി മുരളീധരൻറെ രാജ്യസഭാംഗത്വം അർഹതയ്ക്കുള്ള അംഗീകാരം

Create AccountLog In Your Account