ഡിസംബർ 5: മലയാളത്തിന്റെ മഞ്ഞൾ പ്രസാദം, മോനിഷ ഓർമ്മയായിട്ട് 26 വർഷം

ഡിസംബർ 5: മലയാളത്തിന്റെ മഞ്ഞൾ പ്രസാദം, മോനിഷ ഓർമ്മയായിട്ട് 26 വർഷം

ഡിസംബർ 5: മലയാളത്തിന്റെ മഞ്ഞൾ പ്രസാദം, മോനിഷ ഓർമ്മയായിട്ട് 26 വർഷം

Comments Off on ഡിസംബർ 5: മലയാളത്തിന്റെ മഞ്ഞൾ പ്രസാദം, മോനിഷ ഓർമ്മയായിട്ട് 26 വർഷം

സി.ആർ.സുരേഷ്

ആദ്യ സിനിമയിലെ അഭിനയത്തിന് ഉർവശിപ്പട്ടം സ്വന്തമാക്കിയ മലയാളത്തിന്റെ മോനിഷ ഉണ്ണി ചേർത്തലയിൽ വെച്ച് ഉണ്ടായ വാഹനാപകടത്തിൽ ഓർമ്മയായിട്ട് 26 വർഷം.

21 വയസുവരെ അഭ്രപാളികളിൽ നിറഞ്ഞു നിന്ന, മോനിഷയെന്ന മോഹിപ്പിക്കുന്ന മലയാളിത്തനിമ മൺമറഞ്ഞിട്ട് ഡിസംബർ അഞ്ചിന് 26 വർഷം. തുളസിക്കതിരിന്റെ നൈർമല്യം പകർന്നവൾ. നഖക്ഷതങ്ങളിലൂടെ മോനിഷയെ സിനിമയിലേക്ക് കൈപിടിച്ചു കയറ്റിയ കഥാകാരൻ എം.ടി വാസുദേവൻനായരുടെ വാക്കുകളിൽ, ‘നമ്മെ മതിമറപ്പിക്കും വിധം പ്രതിഭ കൊണ്ടു ഭ്രമിപ്പിച്ച നക്ഷത്രക്കുഞ്ഞ്’.

നിമിഷ നേരം കൊണ്ട്‌ മാറി മറിയുന്ന ഭാവങ്ങൾ ഒളിപ്പിച്ച വിടർന്ന കണ്ണുകളുമായി മഞ്ഞൾ പ്രസാദവും ചൂടി മലയാളിയുടെ മനസ്സിലേക്ക്‌ കടന്നു വന്ന നടിയായിരുന്നു ഉർവ്വശി മോനിഷ.

അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല, നല്ല ഒരു നർത്തകി എന്ന നിലയിലും മോനിഷ പ്രസിദ്ധയായിരുന്നു. ഇന്ത്യക്കകത്തും പുറത്തുമായി അനവധി വേദികൾ അവർ തന്റെ നടന വൈഭവം കൊണ്ട്‌ കീഴടക്കി.

1986 ൽ ഹരിഹരൻ സംവിധാനംചെയ്ത ‘നഖക്ഷതങ്ങൾ’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ആദ്യ ചിത്രത്തിലൂടെ ഉർവ്വശി അവാർഡ് നേടിയ മോനിഷ ഈ അവാർഡ് നേടിയ ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ നടിയായിരുന്നു.

പെരുന്തച്ചനിലെ ഉണ്ണിമായ, കമലദളത്തിലെ മാളവിക, കടവിലെ ശ്രീദേവി ടീച്ചർ തുടങ്ങിയ വേഷങ്ങൾ ശ്രദ്ധേയം. കുടുംബസമേതം, ചമ്പക്കുളം തച്ചൻ, ആര്യൻ, അധിപൻ, തലസ്ഥാനം, ഋതുഭേദം തുടങ്ങി പതിനെട്ടോളം ചിത്രങ്ങളിൽ അഭിനയിച്ചു. നഖക്ഷതങ്ങളുടെ റീമേക്കായ പൂക്കൾ വിടും ഇതൾ, ദ്രാവിഡൻ എന്നീ തമിഴ് ചിത്രങ്ങളിലും കന്നടയിലെ സൂപ്പര്‍സ്റ്റാർ രാജ്കുമാറിനൊപ്പം ചിരഞ്ജീവി സുധാകർ എന്ന കന്നട ചിത്രത്തിലും അഭിനയിച്ചു.

1985 ൽ കർണാടക സംസ്ഥാനാടിസ്ഥാനത്തിൽ നടന്ന ഭരതനാട്യമത്സരത്തിൽ കൗശിക അവാർഡ് നേടി. ‘ചെപ്പടി വിദ്യ’ ആയിരുന്നു അവസാന ചിത്രം.

ബെംഗളൂരുവിൽ ലെതർ കയറ്റുമതി വ്യവസായിയായിരുന്ന അച്ഛൻ, പരേതനായ പി.എൻ ഉണ്ണിയുടെ പൂർണ പിന്തുണയുണ്ടായിരുന്നു മോനിഷയുടെ സിനിമാ പ്രവേശത്തിന്.നടിയും നൃത്താധ്യാപകയുമായ ശ്രീദേവി ഉണ്ണിയാണ് അമ്മ. ശ്രീദേവി നൃത്തം ചവിട്ടിയ വേദികളിൽ, മൂന്നു വയസു മുതൽക്കേ മോനിഷയും ചുവടുവച്ചു. പത്മിനി രാമചന്ദ്രൻ ഭരതനാട്യ ഗുരുവായി. നൃത്തം മാത്രമല്ല, മോണോ ആക്ടും ഫാൻസി ഡ്രസും പാട്ടുമൊക്കെ കൊച്ചുമിടുക്കിക്കു വഴങ്ങി. സമ്മാനമേറെ ലഭിച്ചു.

1992 ഡിസംബർ അഞ്ച്. ഗുരുവായൂരമ്പലത്തിൽ 18ന് നടക്കുന്ന നൃത്തപരിപാടിക്ക് ഒരു ദിവസത്തെ റിഹേഴ്സലിനായി ബെംഗളൂരൂവിലെത്തി മടങ്ങാൻ ഉദ്ദേശിച്ച യാത്ര. ഫ്ലൈറ്റ് പിടിക്കാൻ അംബാസഡർ കാറിൽ പുലർച്ചെ നാലോടെ തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്ക്. ഹോട്ടലിൽ നിന്നു ചോദിച്ചു വാങ്ങിയ തലയിണ നൽകി, പിൻസീറ്റിൽ കിടന്ന് ഉറങ്ങാൻ ആവശ്യപ്പെട്ടു അമ്മ. മകളുടെ കാലുകൾ തടവി കൊണ്ടിരിക്കുകയായിരുന്നു. കാറിനുള്ളിൽ ചേർത്തലയിൽ എത്തിയപ്പോൾ അപകടത്തിന് ഇടയാക്കിയ കെഎസ്ആർടിസി ബസ് എതിരെ വരുന്നതു കണ്ടിരുന്നു. ചേർത്തലയിലെ കെവിഎം ആശുപത്രിയിൽ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം പൊട്ടിയൊഴുകി അവൾ കിടന്നു.

മോനിഷയുടെ മൃതദേഹം ബെംഗളൂരുവിലേക്കു കൊണ്ടു വന്നപ്പോൾ, ചെന്നൈയിൽ നിന്നു മോഹൻലാലിന്റെ നേതൃത്വത്തിൽ സിനിമാ ലോകത്തെ സുഹൃത്തുക്കൾ ഒരു വിമാനം ചാർട്ടർ ചെയ്ത് എത്തിയിരുന്നു. മരിക്കുന്നതിനു ഒരാഴ്ച മുൻപ് കണ്ണു ദാനം ചെയ്യണമെന്ന ആഗ്രഹം മോനിഷ പറഞ്ഞപ്പോൾ അമ്മ ശാസിച്ചു. കാറിന്റെ ഡോറിലിടിച്ച് തലയോട്ടി തകർന്നുള്ള ആ മരണത്തിന്റെ ഭീകരതയിൽ പക്ഷേ, കണ്ണുകൾ ദാനം ചെയ്യാനായില്ല. പകരം 2013 ജനുവരിയിൽ പി.എൻ ഉണ്ണി മരിച്ചപ്പോൾ, കണ്ണുകൾ ദാനം ചെയ്ത് മോനിഷയുടെ ആഗ്രഹം നിറവേറ്റി.

news_reporter

Related Posts

ലഗ്നത്തിൽ വിഗ്നവും വ്യാഴം നീചസ്ഥാനത്തും നിന്നതിനാൽ ആണ് പറഞ്ഞതിൽ അല്പം തെറ്റ് സംഭവിച്ചത്

Comments Off on ലഗ്നത്തിൽ വിഗ്നവും വ്യാഴം നീചസ്ഥാനത്തും നിന്നതിനാൽ ആണ് പറഞ്ഞതിൽ അല്പം തെറ്റ് സംഭവിച്ചത്

ഈ മണ്ഡലമാസത്തില്‍ തന്നെ ശബരിമലയില്‍ എത്തുമെന്നും സമരം കോടതി അലക്ഷ്യമെന്നും തൃപ്തി ദേശായി

Comments Off on ഈ മണ്ഡലമാസത്തില്‍ തന്നെ ശബരിമലയില്‍ എത്തുമെന്നും സമരം കോടതി അലക്ഷ്യമെന്നും തൃപ്തി ദേശായി

കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ തടവുകാരനായി ശിക്ഷിക്കപ്പെട്ട മുഖ്യമന്ത്രി

Comments Off on കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ തടവുകാരനായി ശിക്ഷിക്കപ്പെട്ട മുഖ്യമന്ത്രി

ലിംഗനീതി എന്നാല്‍ ലിംഗമുള്ളവര്‍ക്കുള്ള നീതി എന്നായിരിക്കുമോ കവി ഉദ്ദേശിക്കുന്നത്?: സുഗതകുമാരിയെ ട്രോളി കെ ആര്‍ മീര

Comments Off on ലിംഗനീതി എന്നാല്‍ ലിംഗമുള്ളവര്‍ക്കുള്ള നീതി എന്നായിരിക്കുമോ കവി ഉദ്ദേശിക്കുന്നത്?: സുഗതകുമാരിയെ ട്രോളി കെ ആര്‍ മീര

ഗാന്ധിജിയെ കൊന്നവരില്‍ നിന്നും രാജ്യസ്‌നേഹത്തിന്റെ പാഠം ആവശ്യമില്ലെന്ന് മമതാ ബാനർജി

Comments Off on ഗാന്ധിജിയെ കൊന്നവരില്‍ നിന്നും രാജ്യസ്‌നേഹത്തിന്റെ പാഠം ആവശ്യമില്ലെന്ന് മമതാ ബാനർജി

‘ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് മാര്‍ക്‌സിസ്റ്റ് സമീപനമല്ല’: പിണറായിയുടെ ‘മാധ്യമനയത്തെ’ വിമര്‍ശിച്ച്: എം.എ ബേബി

Comments Off on ‘ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് മാര്‍ക്‌സിസ്റ്റ് സമീപനമല്ല’: പിണറായിയുടെ ‘മാധ്യമനയത്തെ’ വിമര്‍ശിച്ച്: എം.എ ബേബി

പടപ്പാട്ടുകളുടെ തോഴി സ: സി കെ ഓമന അന്തരിച്ചു

Comments Off on പടപ്പാട്ടുകളുടെ തോഴി സ: സി കെ ഓമന അന്തരിച്ചു

ചെങ്ങന്നൂരിൽ എം.മുരളി യു.ഡി.എഫ് സ്ഥാനാർത്ഥി

Comments Off on ചെങ്ങന്നൂരിൽ എം.മുരളി യു.ഡി.എഫ് സ്ഥാനാർത്ഥി

ദളിത് വിരുദ്ധ പരാമർശം സന്തോഷ് ഏച്ചിക്കാനം അറസ്‌റ്റിൽ

Comments Off on ദളിത് വിരുദ്ധ പരാമർശം സന്തോഷ് ഏച്ചിക്കാനം അറസ്‌റ്റിൽ

കാറിന് സൈഡ് കൊടുക്കാത്തതിന് യുവാവിനെ അമ്മയ്ക്ക് വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി ; കെ.ബി ഗണേഷ്‌കുമാറിനെതിരെ പരാതി

Comments Off on കാറിന് സൈഡ് കൊടുക്കാത്തതിന് യുവാവിനെ അമ്മയ്ക്ക് വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി ; കെ.ബി ഗണേഷ്‌കുമാറിനെതിരെ പരാതി

വസന്തകുമാറിന്റെ കുടുംബത്തെ സംസ്ഥാന സർക്കാർ സംരക്ഷിക്കും; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

Comments Off on വസന്തകുമാറിന്റെ കുടുംബത്തെ സംസ്ഥാന സർക്കാർ സംരക്ഷിക്കും; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

ആരെല്ലാം ഒറ്റപ്പെടുത്തിയാലും ഇത്തരം പ്രതിലോമകരമായ ആശയങ്ങളെ തുറന്ന് എതിർക്കുകതന്നെ വേണം : ഡോ.സി.വിശ്വനാഥൻ

Comments Off on ആരെല്ലാം ഒറ്റപ്പെടുത്തിയാലും ഇത്തരം പ്രതിലോമകരമായ ആശയങ്ങളെ തുറന്ന് എതിർക്കുകതന്നെ വേണം : ഡോ.സി.വിശ്വനാഥൻ

Create AccountLog In Your Account