ചേർത്തലയിൽ 20 ലിറ്റര്‍ വാറ്റുചാരയവുമായി ഒരാള്‍ പിടിയില്‍

വിവാഹ സല്‍ക്കാരത്തിനായി ഉണ്ടാക്കിയ 20 ലിറ്റര്‍ വാറ്റുചാരയവുമായി ഒരാള്‍ പിടിയില്‍. സന്തോഷ് (44) എന്നയാളെയാണ് ചേര്‍ത്തല എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. കഞ്ഞിക്കുഴിയിലെ മറ്റത്തില്‍ വീട്ടില്‍ കമലാസനന്റെ മകന്റെ കല്യാണാവശ്യത്തിനായി ഉണ്ടാക്കിയതായിരുന്നു ചാരായം.

വീട്ടില്‍ ചാരായം വാറ്റുന്നുണ്ടെന്ന രഹസ്യ സന്ദേശത്തെ തുടര്‍ന്ന് പ്രദേശം കഴിഞ്ഞ 3 ദിവസമായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു.പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും..