ബി ജെ പി രാഷട്രീയം: ഒരു പൌരോഹിത്യ ‘താന്ത്രിക’ ജനാധിപത്യ രാഷട്രീയ സംവിധാനമാണ്

ബി ജെ പി രാഷട്രീയം: ഒരു പൌരോഹിത്യ ‘താന്ത്രിക’ ജനാധിപത്യ രാഷട്രീയ സംവിധാനമാണ്

ബി ജെ പി രാഷട്രീയം: ഒരു പൌരോഹിത്യ ‘താന്ത്രിക’ ജനാധിപത്യ രാഷട്രീയ സംവിധാനമാണ്

Comments Off on ബി ജെ പി രാഷട്രീയം: ഒരു പൌരോഹിത്യ ‘താന്ത്രിക’ ജനാധിപത്യ രാഷട്രീയ സംവിധാനമാണ്

ബി.ജെ.പി. ഒറിജിനലായ ബ്രാഹ്മണ റേസിസ്റ്റ് രാഷ്ട്രീയ ലക്ഷ്യം നേടാനായി രാഷ്ട്രീയ സ്വയം സേവക സംഘത്തിലൂടെ നിർമ്മിക്കപ്പെട്ട ഒരു പൌരോഹിത്യ ‘താന്ത്രിക’ ജനാധിപത്യ രാഷട്രീയ സംവിധാനമാണ്.ശക്തി പ്രാപിച്ചു കഴിഞ്ഞ ബ്രാഹ്മണ മന്ത്രവാദികളുടെ വംശീയ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെയും അനുബന്ധ സംഘപരിവാര സംഘടനകളുടെയും രാഷ്ടീയ ഇച്ഛാശക്തിയാണ് BJP എന്ന ജനാധിപത്യ രാഷ്ടീയ പാർട്ടി. മനുസ്മൃതിയാണ് അതിന്‍റെ നീതി ശാസ്ത്രം.

ടി. മുരളി

സത്യത്തിൽ സംഘി – ബി ജെ പി രാഷട്രീയത്തെ നാം അതർഹിക്കുന്ന പ്രാധാന്യത്തോടെയും ജാഗ്രതയോടെയും നോക്കിക്കാണാൻ ഇതുവരെ ശ്രമിച്ചിട്ടില്ല.

മുസ്ലീം ലീഗുപോലെ, കേരള കോണ്ഗ്രസ്സ് പോലെ ഒരു സാധാരണ വർഗ്ഗീയ രാഷ്ട്രീയ കക്ഷി എന്ന നിലക്കല്ലാതെ, എന്താണ് ബ്രാഹ്മണികമായ പൗരോഹിത്യ വംശീയ രാഷ്ട്രീയത്തിന്റെ കഴിഞ്ഞ 2000 വർഷക്കാലത്തെ ചരിത്രം എന്ന് പഠിക്കാൻ നാം തയ്യാറായിട്ടില്ല. നമ്മുടെ രാഷ്ട്രീയ കക്ഷികൾക്ക് അതിന്റെ ആവശ്യവും അറിയില്ല.

അതുകൊണ്ടുതന്നെ സമീപ ഭാവിയിൽ തന്നെ നമ്മുടെ ജനാധിപത്യ മൂല്യങ്ങൾ അടിയറ വെച്ചു കൊണ്ട് സംഘി രാഷ്ട്രീയത്തിന്റെ മേധവിത്വം അംഗീകരിച്ച് നാം തോറ്റു കൊടുക്കേണ്ടി വരും. നമുക്ക് ജയിക്കാനാകില്ല. അഥവ ജയിച്ചാൽ തന്നെ ആ ജയത്തിന് അൽപ്പായുസായിരിക്കും. വരാൻ പോകുന്നത് ‘ജനാധിപത്യ സംഘി യുഗം’ തന്നെയാണ്.

BJP ഒരു ജനാധിപത്യ രാഷ്ട്രീയ പാർട്ടിയാണെന്നാണ് നമ്മുടെയൊക്കെ നിഷ്ക്കളങ്ക വിശ്വാസം ! ആ വിശ്വാസം നമുക്ക് അലസമായിരിക്കാനും ഉറങ്ങാനുമുള്ള ലൈസൻസ് മാത്രമാണെന്ന് വേദനയോടെ പറയട്ടെ.

ബി.ജെ.പി. ഒറിജിനലായ ബ്രാഹ്മണ റേസിസ്റ്റ് രാഷ്ട്രീയ ലക്ഷ്യം നേടാനായി രാഷ്ട്രീയ സ്വയം സേവക സംഘത്തിലൂടെ നിർമ്മിക്കപ്പെട്ട ഒരു പൌരോഹിത്യ ‘താന്ത്രിക’ ജനാധിപത്യ രാഷട്രീയ സംവിധാനമാണ്.

നാം അതിനെ വെറുമൊരു രാഷ്ടീയ സംഘടനയായി കാണാൻ ശീലിപ്പിക്കപ്പെട്ട നിഷ്ക്കളങ്ക ജനതയാണ്. ജനാധിപത്യമായി, ഭരണമായി …. എല്ലാമായി എന്നു വിശ്വസിക്കുന്നവർ.. അണികളുടെയും അനുഭാവികളുടെയും അംഗ സംഖ്യ കൊണ്ട് ബി ജെ പി യെ നിശ്ചയമായും പിടിച്ചു നിർത്താം എന്നു കരുതി സുഖമായി ഉറങ്ങാൻ ധൈര്യപ്പെടുന്നവർ !

ശക്തി പ്രാപിച്ചു കഴിഞ്ഞ ബ്രാഹ്മണ മന്ത്രവാദികളുടെ വംശീയ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെയും അനുബന്ധ സംഘപരിവാര സംഘടനകളുടെയും രാഷ്ടീയ ഇച്ഛാശക്തിയാണ് BJP എന്ന ജനാധിപത്യ രാഷ്ടീയ പാർട്ടി. മനുസ്മൃതിയാണ് അതിന്‍റെ നീതി ശാസ്ത്രം.

അതിനെ തടഞ്ഞു നിർത്താനുള്ള മുന്നൊരുക്ക സമയമെല്ലാം നമ്മുടെ മുഖ്യധാരാ രാഷ്ടീയ പാർട്ടികൾ പാഴാക്കിക്കഴിഞ്ഞു.

ഇന്ത്യയുടെ ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ നേരിയ ഒരു ഭാഗം പോലും ഇല്ലാതിരുന്ന ബ്രാഹ്മണ മന്ത്രവാദികൾ 1700 വർഷം മുമ്പ് ഗുപ്ത സാമ്രാജ്യക്കാലം മുതൽ വെറും ബാലിശമായ കാൽപ്പനിക സാഹിത്യം മാത്രം കയ്യിലെന്തിക്കൊണ്ട് ഇന്ത്യ മുഴുവൻ നിറഞ്ഞു നിന്ന ബുദ്ധ ധർമ്മത്തെ നക്കിക്കൊല്ലാൻ ആരംഭിച്ചതെന്ന ചരിത്രം പരിശോധിക്കണം.

അതിനും മുന്‍പ് ….. വേദ കാലത്തെ ബ്രാഹ്മണര്‍ ആരായിരുന്നെന്നും, 2300 വര്‍ഷം മുന്‍പ് ബുദ്ധ ധര്‍മ്മത്തിന്‍റെ വിമത ഭിക്ഷു സംഘത്തില്‍ നിന്നും ജന്മം കൊണ്ട രണ്ടാം ഘട്ട ബ്രാഹ്മണരുടെ പ്രതികാരത്തിന്‍റെയും ഹിമ്സാത്മകതയുടെയും കാരണം എന്തെന്നും കണ്ടെത്തണം. ബുദ്ധ ധര്‍മ്മത്തിന്‍റെ ധാര്‍മ്മിക മൂല്യങ്ങളെ പ്രതീകാത്മകമായി വെട്ടി നുറുക്കി സംഘി വ്യാജ വാര്‍ത്തകള്‍ പോലെ മുപ്പത്തി മുക്കോടി ദൈവങ്ങളെ സൃഷ്ടിച്ച് ആ ദൈവങ്ങളെയെല്ലാം ആയുധം അണിയിച്ച് രാമാ രാവണ യുദ്ധവും, മഹാഭാരത യുദ്ധവും സാഹിത്യ നിര്‍മ്മാണത്തിലൂടെ നടത്തി ഇന്ത്യയുടെ പ്രബുദ്ധതയുടെ സൂര്യനെ ചരിത്രത്തില്‍ വിസ്മ്രുതമാക്കിയ താന്ത്രികതയുടെ നാടക ശാലയെക്കുരിച്ച് പഠിക്കണം.

ഇത് തമാശയല്ല. നമ്മുടെ ജനാധിപത്യത്തിന്‍റെ സ്വാതന്ത്ര്യം നില നിര്‍ത്താനുള്ള അവസാന ചാന്സിനെക്കുറിച്ച്… ഓര്‍മ്മപ്പെടുത്താലാണ്.

news_reporter

Related Posts

ധീരമായ സ്ത്രീശബ്ദങ്ങളെ ആക്രമിച്ചൊതുക്കാനുള്ള നീക്കങ്ങള്‍ സാംസ്‌കാരിക കേരളത്തിന് നാണക്കേട്: തോമസ് ഐസക്ക്

Comments Off on ധീരമായ സ്ത്രീശബ്ദങ്ങളെ ആക്രമിച്ചൊതുക്കാനുള്ള നീക്കങ്ങള്‍ സാംസ്‌കാരിക കേരളത്തിന് നാണക്കേട്: തോമസ് ഐസക്ക്

വത്തക്ക ന്യൂനപക്ഷാവകാശം ആണെന്ന്..‘വത്തക്ക’മാഷിന് പിന്തുണയുമായി യൂത്ത്‌ലീഗ്

Comments Off on വത്തക്ക ന്യൂനപക്ഷാവകാശം ആണെന്ന്..‘വത്തക്ക’മാഷിന് പിന്തുണയുമായി യൂത്ത്‌ലീഗ്

ദിവ്യഎസ് അയ്യരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സിപിഐഎം; വീഴ്ച പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി

Comments Off on ദിവ്യഎസ് അയ്യരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സിപിഐഎം; വീഴ്ച പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി

ബിഷപ്പിൻറെ ആലിംഗനം സഹിക്കാൻ പറ്റാതെ തിരുവസ്ത്രം ഉപേക്ഷിക്കേണ്ടിവന്നുവെന്ന് ഫ്രാങ്കോയ്ക്കെതിരെ കൂടുതല്‍ മൊഴികള്‍

Comments Off on ബിഷപ്പിൻറെ ആലിംഗനം സഹിക്കാൻ പറ്റാതെ തിരുവസ്ത്രം ഉപേക്ഷിക്കേണ്ടിവന്നുവെന്ന് ഫ്രാങ്കോയ്ക്കെതിരെ കൂടുതല്‍ മൊഴികള്‍

അച്ചന്മാർക്ക് കൂത്താടി രസിക്കാനും കൊന്നു തിന്നാനുമുള്ളതല്ല ക്രിസ്ത്യൻ പെൺകുട്ടികൾ: ബെന്യാമിൻ

Comments Off on അച്ചന്മാർക്ക് കൂത്താടി രസിക്കാനും കൊന്നു തിന്നാനുമുള്ളതല്ല ക്രിസ്ത്യൻ പെൺകുട്ടികൾ: ബെന്യാമിൻ

‘രണ്ടു വർഷം കഴിഞ്ഞു രാജി’ എന്ന് വീമ്പിളക്കിയ തോമസ് ചാണ്ടിയുടെ രാജിക്കത്തിന്റെ പൂര്‍ണരൂപം

Comments Off on ‘രണ്ടു വർഷം കഴിഞ്ഞു രാജി’ എന്ന് വീമ്പിളക്കിയ തോമസ് ചാണ്ടിയുടെ രാജിക്കത്തിന്റെ പൂര്‍ണരൂപം

മലയാളം ഒരു സ്ത്രീയുടെ സവിശേഷ വ്യവഹാര ഭാഷയെന്ന നിലയിൽ ശ്രേഷ്ഠത അശേഷവും അർഹിക്കുന്നില്ല

Comments Off on മലയാളം ഒരു സ്ത്രീയുടെ സവിശേഷ വ്യവഹാര ഭാഷയെന്ന നിലയിൽ ശ്രേഷ്ഠത അശേഷവും അർഹിക്കുന്നില്ല

അറുപത്തഞ്ചാമത്തെ പങ്കാളി ആര് ? ഈ പേരും പറയണമോ ?

Comments Off on അറുപത്തഞ്ചാമത്തെ പങ്കാളി ആര് ? ഈ പേരും പറയണമോ ?

അടിയില്ല കോപ്പിയടി മാത്രം: യദാർത്ഥ ശാസ്ത്രജ്ഞന്റെ കോപ്പിയടി വാവ സുരേഷിന്റെ അടുത്ത് നിന്നും

Comments Off on അടിയില്ല കോപ്പിയടി മാത്രം: യദാർത്ഥ ശാസ്ത്രജ്ഞന്റെ കോപ്പിയടി വാവ സുരേഷിന്റെ അടുത്ത് നിന്നും

771 ദിവസം നിണ്ട ഐതിഹാസിക സമരം വിജയത്തിലേക്ക്; അധികാരികള്‍ മുട്ടുകുത്തി

Comments Off on 771 ദിവസം നിണ്ട ഐതിഹാസിക സമരം വിജയത്തിലേക്ക്; അധികാരികള്‍ മുട്ടുകുത്തി

കീഴാറ്റൂര്‍ ബൈപാസ്; ബദലുകള്‍ പരിഗണിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്

Comments Off on കീഴാറ്റൂര്‍ ബൈപാസ്; ബദലുകള്‍ പരിഗണിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്

Create AccountLog In Your Account