സ്വവര്‍ഗരതിക്കാരായ വൈദികരെ വച്ച് പൊറുപ്പിക്കില്ലെന്ന് പോപ്പ്

സ്വവര്‍ഗരതിക്കാരായ വൈദികരെ വച്ച് പൊറുപ്പിക്കില്ലെന്ന് പോപ്പ്

സ്വവര്‍ഗരതിക്കാരായ വൈദികരെ വച്ച് പൊറുപ്പിക്കില്ലെന്ന് പോപ്പ്

Comments Off on സ്വവര്‍ഗരതിക്കാരായ വൈദികരെ വച്ച് പൊറുപ്പിക്കില്ലെന്ന് പോപ്പ്

READ IN ENGLISH: Pope Francis urges homosexual priests and nuns to be celibate, or leave

സ്വവര്‍ഗരതിക്കാരായ പുരോഹിതന്‍മാരെ വച്ച് പൊറുപ്പിക്കില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇതില്‍ നിന്ന് പിന്‍മാറാന്‍ കഴിയാത്തവര്‍ വൈദികവൃത്തി ഉപേക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സന്യാസത്തിലേക്ക് വരുന്നവരെ സൂക്ഷ്മ പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന് നേരത്തെ തന്നെ പോപ്പ് നിര്‍ദേശിച്ചിരുന്നു. ബ്രഹ്മചര്യം പാലിക്കാനാകാത്തവരെ കത്തോലിക്ക സഭയില്‍ വികാരിമാരായിരിക്കാന്‍ അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് പോപ്പ് നല്‍കുന്നത്.

ദ സ്ട്രങ്ത് ഓഫ് വൊക്കേഷന്‍ എന്ന് പേരില്‍ പുറത്തിറങ്ങിയ അഭിമുഖത്തിലാണ് പോപ്പ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സ്പാനിഷ് പുരോഹിതന്‍ ഫെര്‍ണാണ്ടോ പരേഡോയാണ് പോപ്പുമായി അഭിമുഖം നടത്തിയിരിക്കുന്നത്. പുരോഹിതന്‍മാരും കന്യാസ്ത്രീകളും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണ് ഇരുവരും സംസാരിച്ചത്. സഭയിലെ സ്വവര്‍ഗരതിക്കാരാണ് തന്നെ ഏറ്റവും അധികം വിഷമിപ്പിക്കുന്നതെന്ന് പോപ്പ് ഈ പുസ്തകത്തില്‍ വ്യക്തമാക്കുന്നു. വിവിധ ഭാഷകളില്‍ ഈ അഭിമുഖ പുസ്തകം ഉടന്‍ വിപണിയിലെത്തും. ഇതിന്റെ ഇറ്റാലിയന്‍ കോപ്പി ഇപ്പോള്‍ ലഭ്യമാണ്.

സന്യാസം സ്വീകരിക്കുന്നതിന് മുമ്പ് തന്നെ അതിനൊരുങ്ങുന്നവര്‍ മാനുഷികമായും വൈകാരികമായും പക്വത നേടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കത്തോലിക്ക സഭയിലേക്ക് വരുന്ന വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും എല്ലാം ഇത് ബാധകമാണ്. സ്വവര്‍ഗ പ്രവണതകള്‍ സ്വയം പാപമുളളവയല്ലെന്ന് പള്ളിപ്രമാണങ്ങള്‍ പറയുന്നു. എന്നാല്‍ സ്വവര്‍ഗ പ്രവൃത്തികള്‍ പാപമാണ്.

പോപ്പിനും വത്തിക്കാനുമെതിരെ ആര്‍ച്ച് ബിഷപ്പ് കാര്‍ലോ മരിയ വിഗാനോ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുമ്പാണ് ഈ അഭിമുഖം നടന്നത്. വത്തിക്കാനില്‍ സ്വവര്‍ഗരതിക്കാരുണ്ടെന്നായിരുന്നു കാര്‍ലോ മരിയയുടെ ആരോപണം. പള്ളിയുമായി ബന്ധപ്പെട്ട പദവികളില്‍ മുകളിലേക്ക് പോകുന്നതിന് ഇത് പലരെയും സഹായിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയിലെ ഒരു മുന്‍ കര്‍ദിനാള്‍ തിയോഡര്‍ മക് കാരിക്കിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍ പോപ്പ് വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി മാത്രമാണെന്നായിരുന്നു വത്തിക്കാന്റെ വിശദീകരണം.

ലോകമെമ്പാടുമായി പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗിക ചൂഷണം നടത്തുന്നുവെന്ന ആരോപണം പള്ളികള്‍ക്കെതിരെ രണ്ട് പതിറ്റാണ്ട് മുമ്പ് തന്നെ ഉയര്‍ന്നിട്ടുണ്ട്. അമേരിക്ക, ആസ്‌ട്രേലിയ, അയര്‍ലന്‍ഡ്, ബെല്‍ജിയം,ജര്‍മനി, ചിലി തുടങ്ങിയ രാജ്യങ്ങളിലെ പുരോഹിതന്‍മാര്‍ക്കെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുളളത്.

നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം സഭയില്‍ നിന്ന് രാജി വയ്ക്കുന്ന ആദ്യ കര്‍ദിനാല്‍ കൂടിയാണ് മക് കാരിക്ക്., ജൂലൈയിലാണ് ഇദ്ദേഹം രാജി വച്ചത്. അമ്പത് കൊല്ലം മുമ്പ് പതിനാറുകാരനെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ഇത്. ഇക്കാര്യം തനിക്ക് ഓര്‍മയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അതേസമയം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സെമിനാരിയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ മോശമായി പെരുമാറിയിട്ടുണ്ടെന്ന ആരോപണത്തില്‍ അദ്ദേഹം പ്രതികരിച്ചില്ല.

news_reporter

Related Posts

‘രജത മയൂരം’ മലയാള സിനിമയ്ക്ക് :ചെമ്പൻ വിനോദിനും ലിജോ ജോസിനും പുരസ്കാരം

Comments Off on ‘രജത മയൂരം’ മലയാള സിനിമയ്ക്ക് :ചെമ്പൻ വിനോദിനും ലിജോ ജോസിനും പുരസ്കാരം

കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ സ്വപ്‌ന ഭൂമി; കേരളത്തിന് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ പ്രശംസ

Comments Off on കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ സ്വപ്‌ന ഭൂമി; കേരളത്തിന് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ പ്രശംസ

സംസ്ഥാനത്ത് മാവോയിസ്റ്റ് ആക്രമണ സാധ്യത ഉള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

Comments Off on സംസ്ഥാനത്ത് മാവോയിസ്റ്റ് ആക്രമണ സാധ്യത ഉള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

അവനെ തല്ലിക്കൊന്നിട്ട് അവനോടൊപ്പം ചേരുകയാണ് നമ്മള്‍…!

Comments Off on അവനെ തല്ലിക്കൊന്നിട്ട് അവനോടൊപ്പം ചേരുകയാണ് നമ്മള്‍…!

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചയാൾക്ക് നിപ്പയില്ല; പ്രചരണം തെറ്റ്

Comments Off on ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചയാൾക്ക് നിപ്പയില്ല; പ്രചരണം തെറ്റ്

ബാർകോഴ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് വി.എസ്

Comments Off on ബാർകോഴ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് വി.എസ്

മലയാളികൾക്കെതിരായ പരാമർശം: അർണാബ് ഗോസ്വാമിക്ക് പൊങ്കാലയും പൂരപ്പാട്ടും

Comments Off on മലയാളികൾക്കെതിരായ പരാമർശം: അർണാബ് ഗോസ്വാമിക്ക് പൊങ്കാലയും പൂരപ്പാട്ടും

ജനങ്ങളെ വലച്ച സ്വകാര്യ ബസ് പണിമുടക്ക് രണ്ടാം ദിവസവും പൂർണം

Comments Off on ജനങ്ങളെ വലച്ച സ്വകാര്യ ബസ് പണിമുടക്ക് രണ്ടാം ദിവസവും പൂർണം

ഒന്നാകാൻ ഒന്നിക്കാം; പ്രണയികൾക്ക് ധൈര്യംപകരാൻ കൊച്ചിയിൽ കൂട്ടായ്മ ഒരുങ്ങുന്നു

Comments Off on ഒന്നാകാൻ ഒന്നിക്കാം; പ്രണയികൾക്ക് ധൈര്യംപകരാൻ കൊച്ചിയിൽ കൂട്ടായ്മ ഒരുങ്ങുന്നു

എ.കെ.ജി കറകളഞ്ഞ മനുഷ്യ സ്‌നേഹി’: എ.കെ. ആന്‍റണി

Comments Off on എ.കെ.ജി കറകളഞ്ഞ മനുഷ്യ സ്‌നേഹി’: എ.കെ. ആന്‍റണി

കൊല്ലത്ത് തുണി അലക്കുന്നതിനിടയില്‍ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

Comments Off on കൊല്ലത്ത് തുണി അലക്കുന്നതിനിടയില്‍ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

Create AccountLog In Your Account