ഹനുമാന്‍ ദളിതനും ആദിവാസിയുമല്ല ജൈനമതക്കാരന്‍: ആചാര്യ നിര്‍ഭയ് സാഗര്‍ മഹാരാജ്

READ IN ENGLISH: Jain priest in Bhopal has claimed that Lord Hanuman was neither a Dalit nor a tribal, but a Jain

മനുഷ്യൻറെ പ്രശ്നങ്ങളൊന്നുമല്ല ഇന്ത്യക്കാരുടെ തിരഞ്ഞെടുപ്പ് ചർച്ചകൾ ഇപ്പോൾ ദാ രാമായണത്തിലെ കഥാപാത്രം ഹനുമാന്റെ ജാതിയും മതവും അന്വേഷിക്കുകയാണ് കുറെ മർക്കടന്മാർ.

ഹനുമാന്‍ ദളിതനോ ആദിവാസിയോ അല്ല, ജൈനമതക്കാരനാണെന്ന് ജൈനമത പുരോഹിതന്‍. മധ്യപ്രദേശിലെ ഭോപ്പാലിലെ സമസ്ഗഡില്‍ ജൈനക്ഷേത്രം മേധാവി ആചാര്യ നിര്‍ഭയ് സാഗര്‍ മഹാരാജ് ആണ് ഇത്തരത്തിലൊരു അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. ജൈനമതത്തില്‍ അറിയപ്പെടുന്ന 169 വിശിഷ്ട വ്യക്തികളില്‍ ഒരാളാണ് ഹനുമാന്‍ എന്നാണ് ആചാര്യയുടെ അവകാശവാദം.

ഹനുമാന്‍ ഒരു കാമദേവനായിരുന്നു. ജൈനമതത്തില്‍ 24 കാമദേവന്മാരാണ് ഉള്ളത്. ഹനുമാന്‍ ഒരു ക്ഷത്രിയന്‍ (യോദ്ധാവ്) ആയിരുന്നു. ഹനുമാന് ജൈന ഗ്രന്ഥങ്ങളില്‍ ധാരാളം പരാമര്‍ശങ്ങളുണ്ട്. മറ്റു ജൈനമതസ്ഥരെ പോലെ ഹനുമാന് ജാതി ഒന്നുമില്ല, ആചാര്യ പറയുന്നു.

എന്നാല്‍, ഹനുമാന്‍ ദളിതനാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവന നടത്തിയരുന്നു. രാജസ്ഥാനിലെ അല്‍വാറിലെ തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി. യോഗിയുടെ ഈ പ്രസ്താവന ചെറിയ കാര്യമായിരുന്നില്ല. ദളിതനായ ഹനുമാന്‍റെ ക്ഷേത്രങ്ങള്‍ തങ്ങള്‍ക്ക് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ലക്‌നൗവിലെ ദളിത് സംഘടനകള്‍ രംഗത്തിറങ്ങി. ഹനുമാന്‍ ക്ഷേത്രങ്ങളില്‍ ദളിതര്‍ മാത്രം പൂജയും ആചാരങ്ങളും നടത്തിയാല്‍ മതിയെന്നാണ് ഇവരുടെ നിലപാട്.

ഇതിന് ശേഷമാണ് ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ നന്ദ കുമാര്‍ സായി ഹനുമാന്‍ ദളിതനല്ല ആദിവാസിയായിരുന്നുവെന്ന് വിശദീകരിച്ചത്. ഇപ്പോള്‍ ജൈനരാണ് അദ്ദേഹത്തിന്‍റെ അവകാശം ആവശ്യപ്പെടുന്നത്.