ഈ മതിലിന്റെ വലിയൊരു അശ്ലീലത, രഹന ജയിലിൽ കിടക്കുന്നതാണ്: അഡ്വ. കുക്കു ദേവകി

അഡ്വ. കുക്കു ദേവകി

ഞങ്ങൾ ആണുങ്ങൾ തീരുമാനിക്കും നിങ്ങൾ പെണ്ണുങ്ങൾ അതങ്ങ് ഏറ്റെടുക്കുക… ഞാൻ പറഞ്ഞു വന്നത് പെണ്ണുങ്ങളുടെ നവോത്ഥാന മതിലിനെപ്പറ്റിയാണ്… ഏതേലും പെണ്ണുണ്ടായിരുന്നോ തീരുമാനമെടുക്കാൻ? രഹന ഫാത്തിമ സ്വന്തമായി തീരുമാനിച്ച് മലക്ക് പോയത്… ഒരുത്തനും സഹിക്കാൻ പറ്റാതെ ഇന്നലെ വരെ കീറി മുറിച്ചിട്ടുണ്ട്…

നുണ പറയുന്നതിൽ ആരും ഒട്ടും മോശമല്ല… സി പി എം ക്കാർ പറയുന്നത് രഹന.. സുരേന്ദ്രന്റെ ഫ്രണ്ടാണെന്നാണ്…ബിജെപിക്കാർ പിണറായിയുടെ ഫ്രണ്ട് ആക്കുന്നുണ്ട്….

ഒരു നവോത്ഥാന നായകൻറെ കവിത കൊടുപ്പു കാരണം ഒരുത്തീടെ കിളി പോയ അവസ്ഥയാണ്…എത്രമേൽ അയാളെ വിശ്വസിച്ചാണ് ആ കവിത അവർ വാങ്ങിയിട്ടുണ്ടാവുക?
നവോത്ഥാന നായികക്കും തെറ്റ് പറ്റിയിട്ടുണ്ട്.. എഴുത്തിടത്തിൽ എത്താനുള്ള ആക്രാന്തം മൂത്ത് എത്തിയതോ അത്യുഗ്രൻ ട്രാപ്പിൽ…

ഞാൻ പറഞ്ഞു വന്നത് ഇത്തരം നവോത്ഥാന ജാഡകളെ മൈക്കു കൊടുത്തും പ്രോത്സാഹിപ്പിച്ചും ഇരിക്കും…രഹനയെ പോലുള്ളവർക്ക് ജയിലും പീഢനവും നുണ കൊണ്ട് അഭിഷേകവും…..

ഇതിനിടയിലേക്കാണ് ഇവന്മാരുടെയൊരു ‘നവോത്ഥാന മതിൽ “മതിൽ മാത്രമാക്കേണ്ട… നവോത്ഥാന കൈകൊട്ടിക്കളി, ഒപ്പന, മാർഗ്ഗംകളി…. എന്തേ പോരേ പെണ്ണുങ്ങളേ….?

ഈ മതിലിന്റെ വലിയൊരു അശ്ലീലത… രഹന ജയിലിൽ കിടക്കുന്നതാണ്…കഴിഞ്ഞ ദിവസവും കോടതിയിൽ സർക്കാർ വക്കീൽ റിവിഷൻ ഫയൽ ചെയ്തതേയുള്ളൂ.. എത്രമാത്രം കഷ്ടപ്പെടുത്താം അത്ര മാത്രം രഹനയെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

ഒറ്റക്ക് നവോത്ഥാനം ഉണ്ടാക്കാനായി ഇറങ്ങിയവളാണ്…കേൾക്കാത്ത തെറികളില്ല നുണകളില്ല…
മതിലു കൊണ്ട് വനിതകളിലെ നവോത്ഥാനമാണോ ഉദ്ദേശിക്കുന്നത്?

അതിന് ഞങ്ങൾക്ക് ഇപ്പോൾ വല്ല്യ കൊഴപ്പമൊന്നുമില്ലാതെ ജീവിക്കാമല്ലോ…? അതിന് നല്ലോണ്ണം ബാലൻസ് ചെയ്ത് ഞങ്ങൾ ഒരു വിധപ്പെട്ട നവോത്ഥാനമൊക്കെ ഉണ്ടാക്കുന്നുണ്ടല്ലോ….!

മലക്ക് വരുന്ന പെണ്ണുങ്ങളുടെ തലയിൽ മുണ്ടിട്ട് ഉപദേശിച്ച് പോലീസ് കൊണ്ടു പോകുമ്പോൾ ഞങ്ങൾ നവോത്ഥാനപ്പെടുന്നുണ്ടല്ലോ…!

ഒരു തെറ്റുകാരിയെ പോലെ അവൾ നിൽക്കുമ്പോൾ തുല്യ അവകാശമല്ലേ നേടുന്നത്…!?

നവോത്ഥാനം പേറി നടന്ന ആ പെണ്ണുങ്ങളുണ്ടല്ലോ ബിന്ദു, രഹ്ന, ലിബി,മഞ്ജു വെറുതെയായി പോയില്ലേ നിങ്ങടെ ചെയ്തികൾ…?