3000 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ‘തു​യ’ എന്ന മ​മ്മി പ​ര്യ​വേ​ഷ​ണ​ങ്ങ​ള്‍​ക്കായി തുറ​ന്നു

READ IN ENGLISH: Mummified woman dating back 3,000 years unveiled in Luxor, Egypt

തെ​ക്ക​ന്‍ ഈ​ജി​പ്തി​ലെ ല​ക്‌​സോ​റി​ല്‍ 3000 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള മ​മ്മി തു​റ​ന്നു. ‘തു​യ’ എന്ന് പേ​രി​ട്ടി​രി​ക്കു​ന്ന മ​മ്മി​യാ​ണ് പ​ര്യ​വേ​ഷ​ണ​ങ്ങ​ള്‍​ക്ക് വേ​ണ്ടി തു​റ​ന്ന​ത്. സ്ത്രീ​യു​ടെ മൃതദേഹമാണ് ഇ​തി​ല്‍ സം​സ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്ലാ​സ്റ്റ​റോ​ടുകൂ​ടെ പ​ഞ്ഞി​നൂ​ലി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഫ്രാ​ന്‍​സി​ല്‍​ നി​ന്നു​ള്ള ഗ​വേ​ഷ​ക​രു​ടെ സം​ഘം ആ​ഴ്ച​ക​ള്‍​ക്കു മു​മ്പാ​ണ് ര​ണ്ട് മ​മ്മി​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ചു മാ​സം​നീ​ണ്ട പ​ര്യ​വേ​ക്ഷ​ണ​ത്തി​ല്‍ 300 മീ​റ്റ​ര്‍ മ​ണ്ണ് നീ​ക്കം ചെ​യ്താ​ണ് മ​മ്മി​ക​ള്‍ പു​റ​ത്തെ​ടു​ത്ത​ത്. ആ​ദ്യ​ത്തെ മ​മ്മി നേ​ര​ത്തേ തു​റ​ന്ന് പ​രി​ശോ​ധി​ച്ചി​രു​ന്നു.

ചി​ത്ര​പ്പ​ണി​ക​ളോ​ടു​കൂ​ടി​യ ക​ല്ലു​പെ​ട്ടി​യു​ടെ അ​ക​ത്ത് കൊ​ത്തു​പ​ണി ചെ​യ്ത ശി​ല്‍​പ​ങ്ങ​ളും രൂ​പ​ങ്ങ​ളു​മു​ണ്ട്. ബിസി 13-ാം നൂ​റ്റാ​ണ്ടി​ലെ ഫ​റോ​വ​മാ​രു​ടെ കാ​ല​ഘ​ട്ട​ത്തി​ലെ മ​മ്മി​യാ​ണി​തെ​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം.