നവംബർ 21: ഇന്ത്യയുടെ ശാസ്ത്രഗവേഷണമേഖലയുടെ നായകൻ സി വി രാമൻ ദിനം

നവംബർ 21: ഇന്ത്യയുടെ ശാസ്ത്രഗവേഷണമേഖലയുടെ നായകൻ സി വി രാമൻ ദിനം

നവംബർ 21: ഇന്ത്യയുടെ ശാസ്ത്രഗവേഷണമേഖലയുടെ നായകൻ സി വി രാമൻ ദിനം

Comments Off on നവംബർ 21: ഇന്ത്യയുടെ ശാസ്ത്രഗവേഷണമേഖലയുടെ നായകൻ സി വി രാമൻ ദിനം

സുരേഷ്. സി ആർ

ഇന്ത്യയുടെ ശാസ്ത്ര ഗവേഷണ മുന്നേറ്റങ്ങൾക്ക് അടിത്തറയിടുകയും ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ആദ്യമായി ഇന്ത്യയിലെത്തിക്കുകയും ചെയ്ത അഭിമാനമാണ് സി വി രാമൻ.

ശബ്ദവും പ്രകാശവുമായിരുന്നു രാമന്റെ ഇഷ്ട മേഖലകൾ. പൂക്കളും മരങ്ങളും സംഗീതവും നിറങ്ങളുമെല്ലാം ആ ശാസ്ത്രജ്ഞന്റെ കലാഹൃദയത്തിൽ എന്നുമുണ്ടായിരുന്നു.

ഇന്ത്യൻ ശാസ്ത്ര പോഷണ സമിതി സ്ഥാപകൻ മഹേന്ദ്രലാൽ സർക്കാറും കൽക്കത്ത സർവകലാശാലാ വൈസ് ചാൻസലർ സർ അശുതോഷ് മുഖർജിയുമാണ് രാമന്റെ ശാസ്ത്ര അന്വേഷണങ്ങൾക്കു വേണ്ട സഹായം നൽകിയത്.

നേച്ചർ, ഫിലോസഫിക്കൽ മാഗസിൻ, ഫിസിക്കൽ റിവ്യൂ തുടങ്ങിയ വിഖ്യാത ജേണലുകളിൽ രാമൻ തയ്യാറാക്കിയ ഗവേഷണ പ്രബന്ധങ്ങൾ യുറോപ്പിലും അമേരിക്കയിലും പ്രശസ്തനാക്കി.

1921-ൽ ലണ്ടനിലെ ഓക്സ്ഫഡിൽ നടന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴിലുള്ള സർവകലാശാലകളുടെ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചുള്ള കപ്പൽ യാത്രയാണ് ചരിത്രമായത്.

കടലിന്റെ നീലനിറം രാമന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഈ നിറം എങ്ങനെ ഉണ്ടാകുന്നു എന്നതിനെ കുറിച്ചുള്ള ഗവേഷണം ആറ് വർഷം നീണ്ടു നിന്നു.

1928 മാർച്ച് ലക്കം നേച്ചറിൽ പുതിയ കണ്ടുപിടുത്തത്തെപ്പറ്റി ശിഷ്യൻ കെ.എസ്.കൃഷ്ണനും കൂടി എഴുതി.ഏകവർണപ്രകാശം സുതാര്യമായ ഏതെങ്കിലും പദാർത്ഥത്തിൽക്കൂടി കടത്തിവിട്ടാൽ വ്യത്യസ്ത നിറത്തോടു കൂടിയ രശ്മികളും പുറത്തു വരുന്ന പ്രതിഭാസമായിരുന്നു അത്. ഇതാണ് ‘രാമൻ പ്രഭാവം’.

രാമൻ പ്രഭാവം മൂലമുണ്ടാകുന്ന പുതിയ രശ്മികളുടെ വർണരാജിയെ രാമൻ വർണരാജിയെന്നും അതിലെ പുതിയ വരകളെ രാമൻ രേഖ എന്നും വിളിക്കുന്നു.

1930-ൽ ഈ കണ്ടുപിടുത്തത്തിന് ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

1922-ൽ കൽക്കത്ത സർവകലാശാലയുടെ ഡോക്ടർ ഓഫ് സയൻസ് ബിരുദം,
1924-ൽ റോയൽ സൊസൈറ്റി ഫെലോഷിപ്പ്,
1929-ൽ ബ്രിട്ടീഷ് സർക്കാരിന്റെ ‘സർ ‘ സ്ഥാനം,
1935-ൽ മൈസൂർ രാജാവിന്റെ രാജ്യസഭാഭൂഷൺ,
1941-ൽ അമേരിക്കയുടെ ഫ്രാങ്ക്ലിൻ മെഡൽ,
1954-ൽ രാജ്യത്തിന്റെ പരമോന്നത ബഹുമതി ഭാരതരത്ന,
1957-ൽ സോവിയറ്റ് യൂണിയന്റെ ലെനിൻ പുരസ്കാരം എന്നീ ബഹുമതികൾ ലഭിച്ചു. പല തവണ വിദേശ പര്യടനം നടത്തിയ രാമൻ കുറച്ചുകാലം കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ടിൽ വിസിറ്റിങ് പ്രൊഫസറായും പ്രവർത്തിച്ചു.

സി വി രാമന്റെ ഗവേഷണ പ്രബന്ധങ്ങളുടെ മൊത്തം എണ്ണം നാനൂറിലേറെ വരും. മികച്ച അധ്യാപകനായിരിന്ന രാമൻ എല്ലാവർഷവും ഗാന്ധിജയന്തി ദിനത്തിൽ നടത്തുന്ന ഗാന്ധി സ്മാരക പ്രഭാഷണം ഏറെ പ്രശസ്തമായിരുന്നു.

ഡോ.കെ എസ് കൃഷ്ണൻ, ഡോ.കെ ആർ രാമനാഥൻ, ഡോ. വിക്രം സാരാഭായി, ഡോ.എസ് ഭഗവന്തം തുടങ്ങിയവർ രാമന്റെ ശിഷ്യരായിരുന്നു. ഇവരാണ് പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങൾക്ക് ചുക്കാൻ പിടിച്ചത്.

news_reporter

Related Posts

മകനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത സംഭവത്തോടു ശക്തമായി പ്രതികരിച്ച് പെമ്പിളഒരുമ നേതാവ് ഗോമതി

Comments Off on മകനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത സംഭവത്തോടു ശക്തമായി പ്രതികരിച്ച് പെമ്പിളഒരുമ നേതാവ് ഗോമതി

വൈക്കത്തഷ്‌ടമിയ്‌ക്കിടെ ഡിവൈഎഫ‌്ഐ പ്രവർത്തകനെ തലയ്ക്കടിച്ച്‌ കൊന്ന ആർഎസ‌്എസ‌് മുഖ്യശിക്ഷക‌് പിടിയിൽ

Comments Off on വൈക്കത്തഷ്‌ടമിയ്‌ക്കിടെ ഡിവൈഎഫ‌്ഐ പ്രവർത്തകനെ തലയ്ക്കടിച്ച്‌ കൊന്ന ആർഎസ‌്എസ‌് മുഖ്യശിക്ഷക‌് പിടിയിൽ

സുഗതൻറെയും മധുവിൻറെയും ആൾക്കൂട്ട കൊലകൾക്ക് ഉത്തരവാദി ഇടതുപക്ഷം

Comments Off on സുഗതൻറെയും മധുവിൻറെയും ആൾക്കൂട്ട കൊലകൾക്ക് ഉത്തരവാദി ഇടതുപക്ഷം

സംവരണ സമ്പ്രദായം പൊളിച്ചെഴുതാൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി

Comments Off on സംവരണ സമ്പ്രദായം പൊളിച്ചെഴുതാൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി

തിരുമേനി ശമ്പളക്കാരന്‍; രാജഭരണക്കാലം കഴിഞ്ഞുപോയത് പന്തളം രാജകുടുംബം മറന്നു പോയോ?: എംഎംമണി

Comments Off on തിരുമേനി ശമ്പളക്കാരന്‍; രാജഭരണക്കാലം കഴിഞ്ഞുപോയത് പന്തളം രാജകുടുംബം മറന്നു പോയോ?: എംഎംമണി

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ബിരുദദാന ചടങ്ങിനിടെ കുഴഞ്ഞ് വീണു

Comments Off on കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ബിരുദദാന ചടങ്ങിനിടെ കുഴഞ്ഞ് വീണു

മൊയ്തീന്റെ പീഡനം: തീയേറ്റർ ഉടമയെ അറസ്‌റ്റ് ചെയ്തു; കള്ളക്കേസെന്ന് വനിതാകമ്മിഷൻ അദ്ധ്യക്ഷ

Comments Off on മൊയ്തീന്റെ പീഡനം: തീയേറ്റർ ഉടമയെ അറസ്‌റ്റ് ചെയ്തു; കള്ളക്കേസെന്ന് വനിതാകമ്മിഷൻ അദ്ധ്യക്ഷ

രണ്ടാമൂഴം: കേന്ദ്രകമ്മറ്റിയില്‍ നാല് പേര്‍ സീതാറാം യെച്ചൂരിയെ എതിര്‍ത്തു

Comments Off on രണ്ടാമൂഴം: കേന്ദ്രകമ്മറ്റിയില്‍ നാല് പേര്‍ സീതാറാം യെച്ചൂരിയെ എതിര്‍ത്തു

മദ്യപിക്കാനുള്ള പ്രായപരിധിക്കെതിരെ പൊതുതാത്പര്യ ഹര്‍ജി

Comments Off on മദ്യപിക്കാനുള്ള പ്രായപരിധിക്കെതിരെ പൊതുതാത്പര്യ ഹര്‍ജി

സിപിഎം നിലപാട് കടുപ്പിക്കുന്നു, മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടനെ

Comments Off on സിപിഎം നിലപാട് കടുപ്പിക്കുന്നു, മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടനെ

ലക്ഷ്മി നായരുടെ കാര്യം ശരിയാക്കി: ലോ അക്കാദമി ഭൂമി തിരിച്ചെടുക്കാനുള്ള റവന്യു മന്ത്രിയുടെ ശുപാർശ മുഖ്യമന്ത്രി തള്ളി

Comments Off on ലക്ഷ്മി നായരുടെ കാര്യം ശരിയാക്കി: ലോ അക്കാദമി ഭൂമി തിരിച്ചെടുക്കാനുള്ള റവന്യു മന്ത്രിയുടെ ശുപാർശ മുഖ്യമന്ത്രി തള്ളി

ആര്‍ക്കും ഞങ്ങളെ തടയാനാകില്ല; ബംഗാളില്‍ രഥയാത്ര നടത്തും; വെല്ലുവിളിയുമായി അമിത് ഷാ

Comments Off on ആര്‍ക്കും ഞങ്ങളെ തടയാനാകില്ല; ബംഗാളില്‍ രഥയാത്ര നടത്തും; വെല്ലുവിളിയുമായി അമിത് ഷാ

Create AccountLog In Your Account