നവംബർ 14 – ലോക പ്രമേഹ ദിനം; ഇൻസുലിൻ കണ്ടു പിടിച്ച സർ. ഫ്രെഡറിക്ക് ബാന്റിംഗിന്റെ ജന്മദിനം

നവംബർ 14 – ലോക പ്രമേഹ ദിനം; ഇൻസുലിൻ കണ്ടു പിടിച്ച സർ. ഫ്രെഡറിക്ക് ബാന്റിംഗിന്റെ ജന്മദിനം

നവംബർ 14 – ലോക പ്രമേഹ ദിനം; ഇൻസുലിൻ കണ്ടു പിടിച്ച സർ. ഫ്രെഡറിക്ക് ബാന്റിംഗിന്റെ ജന്മദിനം

Comments Off on നവംബർ 14 – ലോക പ്രമേഹ ദിനം; ഇൻസുലിൻ കണ്ടു പിടിച്ച സർ. ഫ്രെഡറിക്ക് ബാന്റിംഗിന്റെ ജന്മദിനം

ഇൻസുലിൻ കണ്ടു പിടിച്ച സർ. ഫ്രെഡറിക്ക് ബാന്റിംഗിന്റെ ജന്മദിനമാണ് ലോക പ്രമേഹ ദിനമായി ലോകമെമ്പാടും ആചരിക്കപ്പെടുന്നത്. 

ലോകത്ത് ആകമാനം 42.5 കോടി പ്രമേഹ രോഗികളുണ്ടെന്ന് ഇൻറർനാഷനൽ ഡയബെറ്റിസ് ഫെഡറേഷെൻറ ഏറ്റവും പുതിയ കണക്കുകൾ. ഇതിൽ 90% പേരും ടൈപ് 2 പ്രമേഹ വിഭാഗക്കാരാണ്. ചൈനയിലാണ് ഏറ്റവും കൂടുതല്‍ പ്രമേഹബാധിതരുള്ളത്. 7.3 കോടി രോഗികളുമായി ഇന്ത്യയ്ക്കാണ് രണ്ടാം സ്ഥാനം. അതിൽ 80% പേർക്കും ഭക്ഷണത്തിലെ ശ്രദ്ധയും വ്യായാമവും വഴി രോഗം പ്രതിരോധിക്കാൻ കഴിയും എന്നത് ഒരു വസ്തുതയാണ് . ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് 80% പേരുടെ പ്രമേഹം യഥാർഥത്തിൽ തടയാനാകുമായിരുന്നു എന്നത് ഈ ദുരവസ്ഥയുടെ നേർകാഴ്ചയാണ്.

ലോക പ്രമേഹ ദിനത്തിന്റെ ഈ വർഷത്തെ മുദ്രാവാക്യം പ്രമേഹവും കുടുംബവും എന്നതാണ്. പ്രമേഹ ചികിത്സക്കും നിയന്ത്രണത്തിനും കുടുംബം ഒപ്പമുണ്ടാകണം എന്ന ഒാർമപ്പെടുത്തലാണ് ഇക്കുറി ലോകാരോഗ്യ സംഘടനയും ഇൻറർനാഷനൽ ഡയബെറ്റിസ് ഫെഡറേഷനും (IDF) ഇതിലൂടെ ലക്ഷ്യമിടുന്നത്.

കോഴിക്കോട് ജില്ലയിൽ, വിശേഷിച്ച് നഗരത്തിൽ ആരോഗ്യപ്രവർത്തകർ എല്ലാ വർഷവും വിപുലമായ രീതിയിൽ പ്രമേഹദിനം ആചരിക്കാറുണ്ട്. കോഴിക്കോട് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് ഗ്രൂപ്പും (MERG) , കാലിക്കറ്റ് ഫോറം ഫോർ ഡയബറ്റിസും, കോഴിക്കോട് റെയിൽവേ അധികൃതരും ജീവനക്കാരുമായി കൈകോർത്താണ് ഈ വർഷത്തെ സംയുക്ത ബോധവൽക്കരണ പരിപാടി നടപ്പാക്കുന്നത്

വിഷയത്തിന്റെ പ്രസക്തി പൊതുജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് നവംബർ 14ന് “Diabetes Awareness on Wheels” എന്ന ഒരു പ്രഹേ ബോധവൽക്കരണ പരിപാടിയാണ് നടപ്പാക്കുന്നത്. പ്രമേഹരോഗത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി ‘മധുരയാത്ര’ എന്ന ഒരു പ.ത്രം തയാറാക്കി സൗജന്യമായി യാത്രികർക്ക് വിതരണം ചെയ്യും. പ്രമേഹചികിത്സാ രംഗത്തെ പ്രഗദ്ഭർ തയാറാക്കിയതാണ് കുറിപ്പുകൾ. നിരവധി മണിക്കൂറുകൾ തുടർച്ചയായി ട്രെയിനിൽ യാത്രചെയ്യുന്നവർക്കിടയിലാണ് ‘മധുരയാത്ര’ പ്രധാനമായും വിതരണം ചെയ്യുന്നത്. കൂടാതെ യാത്രക്കാർക്കും ജീവനക്കാർക്കം സൗജന്യ പ്രമേഹരോഗ പരിശോധന, ബോധവൽക്കരണ ക്ലാസ്സുകൾ ഇവയും സംഘടിപ്പിക്കും. NCC കേഡറ്റുകളും , JDT College of Nursing ലെ വിദ്യാത്ഥി വിദ്യാത്ഥിനികൾ, National Diabetes Educator program ട്രെയിനിസ് മുതലായവരും .ഈ പരിപാടിയിൽ പങ്കാളികളാകും.

ജില്ലയിൽ വളരെയധികം വർധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങളെ കുറിച്ച്അറിവുണ്ടായിട്ടും അലംഭാവത്തോടെ നോക്കി നിൽക്കുന്ന ഒരു ജനതയാണ് നമ്മൾ. ഭക്ഷണക്രമത്തിലോ ജീവിത ശൈലിയിലോ ഒരു മാറ്റവും വരുത്താൻ നമ്മൾ തയ്യാറാകുന്നില്ല. ഇതു കാരണം രോഗികളാകുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുന്നു. ഇതിനൊരു മാറ്റം ഈ കാമ്പയിൻ ലക്ഷ്യംവെക്കുന്നു.

പ്രമേഹ ദിനാചരണത്തിലും ബോധവൽക്കരണ പ്രവർത്തനങ്ങളിലും എല്ലാ മാധ്യമപ്രവർത്തകരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

Dr.S.K.Suresh Kumar
Secretary
MERG
9447470269

news_reporter

Related Posts

ജിഷാ വധക്കേസില്‍ വിചാരണ പൂർത്തിയായി; ചൊവ്വാഴ്ച വിധി പറയും

Comments Off on ജിഷാ വധക്കേസില്‍ വിചാരണ പൂർത്തിയായി; ചൊവ്വാഴ്ച വിധി പറയും

മലേറിയ: ശാസ്ത്ര സമൂഹത്തെ ഞെട്ടിച്ച പുതിയ കണ്ടെത്തല്‍

Comments Off on മലേറിയ: ശാസ്ത്ര സമൂഹത്തെ ഞെട്ടിച്ച പുതിയ കണ്ടെത്തല്‍

പെരിയാറിൽ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

Comments Off on പെരിയാറിൽ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

കറൻസി ക്ഷാമം: ബാങ്കുകൾക്ക് വിശ്വാസ്യത നഷ്‌ടപ്പെട്ടെന്ന് ധനമന്ത്രി തോമസ് എെസക്

Comments Off on കറൻസി ക്ഷാമം: ബാങ്കുകൾക്ക് വിശ്വാസ്യത നഷ്‌ടപ്പെട്ടെന്ന് ധനമന്ത്രി തോമസ് എെസക്

സംസ്ഥാനത്ത് കനത്തമഴ: തിരുവനന്തപുരത്ത് പൊട്ടി വീണ വൈദ്യുതി ലൈനില്‍ തട്ടി ഒരാള്‍മരിച്ചു

Comments Off on സംസ്ഥാനത്ത് കനത്തമഴ: തിരുവനന്തപുരത്ത് പൊട്ടി വീണ വൈദ്യുതി ലൈനില്‍ തട്ടി ഒരാള്‍മരിച്ചു

തോമസ് ചാണ്ടിമാരുടെ മുന്നിൽ ഇടതും വലതും വേർതിരിയുന്നില്ല കോടതി വിധി വരുംവരെ രാജിയില്ല

Comments Off on തോമസ് ചാണ്ടിമാരുടെ മുന്നിൽ ഇടതും വലതും വേർതിരിയുന്നില്ല കോടതി വിധി വരുംവരെ രാജിയില്ല

മത്സരിക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം; രാഷ്ട്രീയത്തിലേക്കില്ല: നിഷ ജോസ് കെ മാണി

Comments Off on മത്സരിക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം; രാഷ്ട്രീയത്തിലേക്കില്ല: നിഷ ജോസ് കെ മാണി

ഫ്രാങ്കോ ബിഷപ്പിനെ തള്ളി ലത്തീന്‍ സഭ; ഫ്രാങ്കോ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത

Comments Off on ഫ്രാങ്കോ ബിഷപ്പിനെ തള്ളി ലത്തീന്‍ സഭ; ഫ്രാങ്കോ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത

കസ്റ്റഡിഅപേക്ഷയും ജാമ്യ ഹർജിയും ഉച്ചകഴിഞ്ഞ് വിധി; കോടതിയ്ക്കുമുന്നിൽ ക്കൂക്കിവിളി

Comments Off on കസ്റ്റഡിഅപേക്ഷയും ജാമ്യ ഹർജിയും ഉച്ചകഴിഞ്ഞ് വിധി; കോടതിയ്ക്കുമുന്നിൽ ക്കൂക്കിവിളി

സന്യാസിനിമാരെ ആശ്രമത്തലവനായ സ്വാമിയും 12 സഹായികളും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി

Comments Off on സന്യാസിനിമാരെ ആശ്രമത്തലവനായ സ്വാമിയും 12 സഹായികളും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി

കമല്‍ ഹാസൻറെ തമിഴ്‌നാട് പര്യടനം 26 മുതല്‍

Comments Off on കമല്‍ ഹാസൻറെ തമിഴ്‌നാട് പര്യടനം 26 മുതല്‍

മനുഷ്യമലത്തിനു തുല്യമായ സ്ഥാനമെ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതക്കുള്ളൂയെന്ന് ജോൺ ടിറ്റോ

Comments Off on മനുഷ്യമലത്തിനു തുല്യമായ സ്ഥാനമെ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതക്കുള്ളൂയെന്ന് ജോൺ ടിറ്റോ

Create AccountLog In Your Account