നവംബർ 14: നാടകാചാര്യൻ എൻ എൻ പിള്ളയുടെ ഓർമ്മ ദിനം

നവംബർ 14: നാടകാചാര്യൻ എൻ എൻ പിള്ളയുടെ ഓർമ്മ ദിനം

നവംബർ 14: നാടകാചാര്യൻ എൻ എൻ പിള്ളയുടെ ഓർമ്മ ദിനം

Comments Off on നവംബർ 14: നാടകാചാര്യൻ എൻ എൻ പിള്ളയുടെ ഓർമ്മ ദിനം

സി.ആർ.സുരേഷ്

സമൂഹത്തിലെ നെറിക്കേടുകൾക്കു നേരെ ആക്ഷേപഹാസ്യത്തിലൂടെ കുറിക്കുകൊള്ളുന്ന വിമർശനം നടത്തിയ നാടകാചാര്യനാണ് എൻ എൻ പിള്ള എന്ന നാരായണപിള്ള. ജീവിക്കാൻ ഒരു ഗതിയിയുമില്ലാത്ത ഒരുവന്റെ അവസാന അത്താണിയെന്ന നിലയിലാണ് താൻ നാടക രംഗത്തെത്തിയതെന്ന് അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. തോട്ടം ജീവനക്കാരൻ, കമ്പൗണ്ടർ, പട്ടാളക്കാരൻ, ഹോട്ടലുകാരൻ, അധ്യാപകൻ എന്നിങ്ങനെ പല വേഷങ്ങളും ജീവിക്കാൻ എടുത്തണിഞ്ഞിട്ടുണ്ട്. രണ്ടാം ലോകയുദ്ധകാലത്ത് നേതാജിയുടെ ഐഎൻഎയിൽ അംഗമായി.

1944-ൽ ബർമയിൽ ഐഎൻഎഭന്മാർക്കു വേണ്ടി ‘താന്തിയോതോപ്പി’ നാടകം അവതരിപ്പിച്ചു. 1952-ൽ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി ‘വിശ്വകേരള കലാസമിതി’ രൂപീകരിച്ചു.സ്വന്തമായി രചിച്ച നാടകങ്ങൾ മാത്രം അവതരിപ്പിക്കുകയും അവയിൽ കുടുംബാംഗങ്ങൾ അഭിനയിക്കുകയും ചെയ്തുവെന്നത് ‘വിശ്വകേരള കലാസമിതി’യുടെ പ്രത്യേകതയാണ്.

മനുഷ്യൻ, പുതിയ വെളിച്ചം, അലറുന്ന അസ്ഥികൂടം, അസലാമും അലെക്കും തുടങ്ങിയ ആദ്യകാല നാടകങ്ങൾ പരാജയങ്ങളായിരുന്നു. സാമൂഹിക ദുഷ്പ്രവണതകൾക്കെതിരെ ശക്തമായ താക്കീതായി മാറിയ ‘ക്രോസ്ബെൽറ്റ്’, ‘കാപാലിക’ എന്നീ നാടകങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ഏറ്റവുമധികം അവതരിപ്പിക്കപ്പെട്ടതും ഇതു തന്നെയാണ്‌.

ഈശ്വരൻ അറസ്റ്റിൽ, ടു ബി ഓർ നോട്ട് ടു ബി, വൈൻഗ്ലാസ്, പ്രേതലോകം, ദ ജഡ്ജ്മെന്റ്, കണക്കു ചെമ്പകരാമൻ, ദ ഡെവിൾ, ആത്മബലി, ഗർഭപാത്രത്തിന്റെ വില തുടങ്ങി 32 നാടകങ്ങളും 16 ഏകാംഗങ്ങളും അദ്ദേഹം രചിക്കുകയും ‘വിശ്വകേരള കലാസമിതി’യുടെ ബാനറിൽ കേരളമെങ്ങും അവതിരിപ്പിക്കുകയും ചെയ്തു.

‘കലാശാലാ ബാബു’വിനു വേണ്ടി ‘മലയും മനുഷ്യനും’, കെ പി എ സിക്കു വേണ്ടി ‘മന്വന്തരം, മനുഷ്യന്റെ മാനിഫെസ്റ്റോ’ എന്നീ നാടകങ്ങൾ രചിച്ചു കൊടുത്തിട്ടുണ്ട്. പുറമേനിന്നുള്ള രചയിതാവിന്റെ നാടകങ്ങൾ അവതരിപ്പിക്കാൻ തുടങ്ങിയതോടെ സമിതിയുടെ പേര് ‘കൈരളി നാടകവേദി’ എന്നാക്കി മാറ്റി.

നാടകദർപ്പണം, നാടകം വേണോ നാടകം, കർട്ടൻ തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികൾ നടക പഠിതാക്കൾക്കുള്ള ഉത്തമഗ്രന്ഥങ്ങളാണ്. ആത്മകഥയായ ‘ഞാൻ’ സത്യസന്ധമായ ജീവിതാവിഷ്കാരംകൊണ്ട് ശ്രദ്ദേയമാണ്.

സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ‘ഗോഡ്ഫാദർ’ സിനിമയിലെ ‘അഞ്ഞൂറാൻ’ എന്ന കഥാപാത്രം അനശ്വരമാണ്. നടൻ വിജയരാഘവൻ മകനും നാടകനടി ഓമന സഹോദരിയുമാണ്.

news_reporter

Related Posts

‘ദൈവവിശ്വാസം മനുഷ്യന്റെ ദൗര്‍ബല്യം; ബൈബിള്‍ പ്രാകൃത കഥകളുടെ സമാഹാരം’ ഐന്‍സ്റ്റീന്റെ കത്ത് വിറ്റുപോയത് 20 കോടിക്ക്

Comments Off on ‘ദൈവവിശ്വാസം മനുഷ്യന്റെ ദൗര്‍ബല്യം; ബൈബിള്‍ പ്രാകൃത കഥകളുടെ സമാഹാരം’ ഐന്‍സ്റ്റീന്റെ കത്ത് വിറ്റുപോയത് 20 കോടിക്ക്

‘ഞാന്‍ മുസ്ലീം, എനിക്ക് ജീവിക്കണം, ഭര്‍ത്താവിനൊപ്പം പോകണം ‘: ഹാദിയ

Comments Off on ‘ഞാന്‍ മുസ്ലീം, എനിക്ക് ജീവിക്കണം, ഭര്‍ത്താവിനൊപ്പം പോകണം ‘: ഹാദിയ

പരാതിക്കാരിക്കെതിരെ കൃത്രിമ രേഖകള്‍ തയ്യാറാക്കിയ മദര്‍ ജനറാളിനെ ചോദ്യം ചെയ്തു

Comments Off on പരാതിക്കാരിക്കെതിരെ കൃത്രിമ രേഖകള്‍ തയ്യാറാക്കിയ മദര്‍ ജനറാളിനെ ചോദ്യം ചെയ്തു

കമ്മ്യൂണിസ്റ്റ് പാർട്ടിയും കത്തോലിക്ക സഭയും ജനാധിപത്യവിരുദ്ധരും രക്തസാക്ഷി കച്ചവടക്കാരും: സി ടി തങ്കച്ചന്‍

Comments Off on കമ്മ്യൂണിസ്റ്റ് പാർട്ടിയും കത്തോലിക്ക സഭയും ജനാധിപത്യവിരുദ്ധരും രക്തസാക്ഷി കച്ചവടക്കാരും: സി ടി തങ്കച്ചന്‍

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Comments Off on ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

1013 ദിവസം പട്ടിണി കിടന്നിട്ടും കണ്ണുതുറക്കാത്തവരോട് മരണം കൊണ്ട് മറുപടി പറയിക്കാനുറച്ച് ശ്രീജിത്ത്

Comments Off on 1013 ദിവസം പട്ടിണി കിടന്നിട്ടും കണ്ണുതുറക്കാത്തവരോട് മരണം കൊണ്ട് മറുപടി പറയിക്കാനുറച്ച് ശ്രീജിത്ത്

ചെന്നിത്തലക്കും ഉമ്മൻചാണ്ടിക്കും റീത്ത് വെച്ച കേസിൽ കെ.എസ്.യു സംസ്ഥാന നേതാക്കൾ അറസ്റ്റിൽ

Comments Off on ചെന്നിത്തലക്കും ഉമ്മൻചാണ്ടിക്കും റീത്ത് വെച്ച കേസിൽ കെ.എസ്.യു സംസ്ഥാന നേതാക്കൾ അറസ്റ്റിൽ

നിഷ സാരംഗിന് പിന്നാലെ ‘ഉപ്പും മുളകും’ സംവിധായകനെതിരെ രചന നാരായണന്‍കുട്ടി; വനിതാ കമ്മീഷൻ കേസെടുത്തു

Comments Off on നിഷ സാരംഗിന് പിന്നാലെ ‘ഉപ്പും മുളകും’ സംവിധായകനെതിരെ രചന നാരായണന്‍കുട്ടി; വനിതാ കമ്മീഷൻ കേസെടുത്തു

ആസിഫയുടെ ഘാതകര്‍ക്ക് പിന്തുണ നല്‍കിയത് എഎന്‍ രാധാകൃഷ്ണന്റെ സഹോദര പുത്രന്‍

Comments Off on ആസിഫയുടെ ഘാതകര്‍ക്ക് പിന്തുണ നല്‍കിയത് എഎന്‍ രാധാകൃഷ്ണന്റെ സഹോദര പുത്രന്‍

ആലുവയിലെ പൊലീസ് മര്‍ദനം; യുവാവിന്‍റെ നില ഗുരുതരം; അഞ്ച് പൊലീസുകാർക്കെതിരെ കേസ്, നടപടിക്ക് ശുപാർശ

Comments Off on ആലുവയിലെ പൊലീസ് മര്‍ദനം; യുവാവിന്‍റെ നില ഗുരുതരം; അഞ്ച് പൊലീസുകാർക്കെതിരെ കേസ്, നടപടിക്ക് ശുപാർശ

malayalam news testആലപ്പുഴയിൽ കഞ്ചാവ് കടത്തിയ എസ്.ഡി.പി.ഐ ക്കാരെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി

Comments Off on malayalam news testആലപ്പുഴയിൽ കഞ്ചാവ് കടത്തിയ എസ്.ഡി.പി.ഐ ക്കാരെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി

തോന്നിയത് പോലെ എണ്ണവില ഉയർത്തരുതെന്ന് കമ്പനികൾക്ക് കേന്ദ്രനിർദ്ദേശം

Comments Off on തോന്നിയത് പോലെ എണ്ണവില ഉയർത്തരുതെന്ന് കമ്പനികൾക്ക് കേന്ദ്രനിർദ്ദേശം

Create AccountLog In Your Account