റിവ്യൂ ഹർജി: ആചാരസംരക്ഷണ വക്കീലിനോട് കോടതിയെ ഉപദേശിക്കേണ്ടന്ന് ചീഫ് ജസ്റ്റീസ്

റിവ്യൂ ഹർജി: ആചാരസംരക്ഷണ വക്കീലിനോട് കോടതിയെ ഉപദേശിക്കേണ്ടന്ന് ചീഫ് ജസ്റ്റീസ്

റിവ്യൂ ഹർജി: ആചാരസംരക്ഷണ വക്കീലിനോട് കോടതിയെ ഉപദേശിക്കേണ്ടന്ന് ചീഫ് ജസ്റ്റീസ്

Comments Off on റിവ്യൂ ഹർജി: ആചാരസംരക്ഷണ വക്കീലിനോട് കോടതിയെ ഉപദേശിക്കേണ്ടന്ന് ചീഫ് ജസ്റ്റീസ്

ശബരിമല സ്ത്രീ പ്രവേശന കേസിലെ റിവ്യൂ ഹർജികൾ, തുറന്ന കോടതിയിൽ കേൾക്കണമെന്ന സുപ്രീംകോടതിനടപടിക്രമങ്ങൾക്ക് വിരുദ്ധമായ ആചാര സംരക്ഷണ ഫോറത്തിന്റെ ആവശ്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തള്ളി. രാവിലെ റിട്ട് ഹര്‍ജികള്‍ പരിഗണിയ്ക്കുന്നതിനിടയില്‍ റിവ്യൂ ഹർജിയെക്കുറിച്ചുള്ള ഈ ആവശ്യം ഉന്നയിച്ച അഭിഭാഷകനെ കോടതി രൂക്ഷമായി വിമര്‍ശിയ്ക്കുകയും ചെയ്തു. ഫോറത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വി കെ ബിജുവാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇത്തരം കാര്യങ്ങളിൽ കോടതിയെ ഉപദേശിക്കേണ്ട കാര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 4 റിട്ട് ഹർജികളാണ് കോടതി പരിഗണിച്ചത്. 49 റിവ്യൂ ഹർജികൾ പകൽ 3 ന് ചേംബറിൽ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് പരിഗണിക്കും.

റിവ്യൂ ഹർജികൾ പരിഗണിക്കാമെന്ന് തീരുമാനിച്ചാൽ, തുറന്ന കോടതിയിൽ വാദം കേൾക്കുന്നത് ഉൾപ്പടെയുള്ള വിഷയങ്ങളിലും നിലപാട് വ്യക്തമാക്കി, കോടതി വൈകിട്ടോടെ ഉത്തരവിറക്കും. റിവ്യൂ ഹർജികൾ എല്ലാം തള്ളാനാണ് തീരുമാനം എങ്കിൽ, നാല് റിട്ടുകൾ പിന്നീട് വേറെ പരിഗണിക്കും

റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്തിട്ടുള്ളതിനാൽ, റിട്ട് നിലനിൽക്കില്ലന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ ജയ് ദീപ് ഗുപ്തയും വിജയ് ഹൻസാരിയയും ചൂണ്ടിക്കാണിച്ചു. റിട്ട് ഫയൽ ചെയ്തിട്ടുള്ളവർ റിവ്യൂ ഹർജികളും ഫയൽ ചെയ്തിട്ടുണ്ടെന്നും സംസ്ഥാനം കൂട്ടിച്ചേർത്തു.

ശബരിമല സ‌്ത്രീപ്രവേശവുമായി ബന്ധപ്പെട്ട നാല് റിട്ട‌് ഹർജികളും പരിഗണിയ്ക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചിരിയ്ക്കുകയാണ്. ചൊവ്വാഴ‌്ച രാവിലെ തന്നെ പരിഗണനയ്ക്കെടുത്ത കേസുകള്‍ എന്നേയ്ക്ക് എന്ന് വ്യക്തമാക്കാതെ മാറ്റുകയായിരുന്നു. റിവ്യു ഹര്‍ജികള്‍ പരിഗണിച്ച ശേഷമേ ഇനി ഇവയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ.ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച വിധിയ്ക്കെതിരെയുള്ള 49 റിവ്യു ഹര്‍ജികള്‍ ഉച്ച തിരിഞ്ഞു മൂന്നിന് കോടതി പരിഗണിയ്ക്കും.റിവ്യൂ പരിഗണിച്ച ശേഷം റിട്ട് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

news_reporter

Related Posts

കിടു തലവാചകങ്ങളുമായി മറുനാടനും യുക്തിവാദി എഡിറ്ററും വീണ്ടും പണി തുടങ്ങി

Comments Off on കിടു തലവാചകങ്ങളുമായി മറുനാടനും യുക്തിവാദി എഡിറ്ററും വീണ്ടും പണി തുടങ്ങി

പട്ടിക്ക് മീന്‍ വറുക്കാനെത്തിയ പൊലീസുകാരനെ എസ്എപി ക്യാമ്പില്‍ പൊലീസുകാര്‍ തടഞ്ഞു

Comments Off on പട്ടിക്ക് മീന്‍ വറുക്കാനെത്തിയ പൊലീസുകാരനെ എസ്എപി ക്യാമ്പില്‍ പൊലീസുകാര്‍ തടഞ്ഞു

ലിഗയുടേത് കൊലപാതകമെന്ന് സഹോദരി; മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്

Comments Off on ലിഗയുടേത് കൊലപാതകമെന്ന് സഹോദരി; മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്

മുൾമുനയിൽ ശബരിമല: 2000 ആർത്തവലഹളക്കാർ പ്രതിരോധിക്കാൻ രംഗത്ത്; പോലീസ് സേനയെ വിന്യസിച്ചു

Comments Off on മുൾമുനയിൽ ശബരിമല: 2000 ആർത്തവലഹളക്കാർ പ്രതിരോധിക്കാൻ രംഗത്ത്; പോലീസ് സേനയെ വിന്യസിച്ചു

പ്രിയനന്ദനന് നേരെയുണ്ടായ അക്രമം അപലപനീയം; കർശന നടപടിയെടുക്കും: മുഖ്യമന്ത്രി

Comments Off on പ്രിയനന്ദനന് നേരെയുണ്ടായ അക്രമം അപലപനീയം; കർശന നടപടിയെടുക്കും: മുഖ്യമന്ത്രി

മൊബൈലില്‍ സ്‌പൈ ആപ്പ് ഉപയോഗിച്ചു രഹസ്യങ്ങള്‍ ചോര്‍ത്തിയ അമ്പലപ്പുഴക്കാരൻ അറസ്റ്റിൽ

Comments Off on മൊബൈലില്‍ സ്‌പൈ ആപ്പ് ഉപയോഗിച്ചു രഹസ്യങ്ങള്‍ ചോര്‍ത്തിയ അമ്പലപ്പുഴക്കാരൻ അറസ്റ്റിൽ

ചേർത്തലയിൽ നാൽപ്പത്കാരിയായ അദ്ധ്യാപിക പത്താം ക്ലാസ് വിദ്യാർത്ഥിയെയും കൂട്ടി നാട് വിട്ടു

Comments Off on ചേർത്തലയിൽ നാൽപ്പത്കാരിയായ അദ്ധ്യാപിക പത്താം ക്ലാസ് വിദ്യാർത്ഥിയെയും കൂട്ടി നാട് വിട്ടു

ചേർത്തല പാണാവള്ളിയിലെ ശശിയുടെ ‘ചെത്ത്’പാട്ട് ഇപ്പോൾ നാട് മുഴുവൻ വൈറലോട് വൈറൽ

Comments Off on ചേർത്തല പാണാവള്ളിയിലെ ശശിയുടെ ‘ചെത്ത്’പാട്ട് ഇപ്പോൾ നാട് മുഴുവൻ വൈറലോട് വൈറൽ

ആരാണ് വർഗ്ഗീയയവാദികൾ? എസ്.എഫ്.ഐ ഏരിയ പ്രസിഡന്റിനെതിരെ ക്രിസ്ത്യൻ ഹെൽ പ്പ് ലൈൻ

Comments Off on ആരാണ് വർഗ്ഗീയയവാദികൾ? എസ്.എഫ്.ഐ ഏരിയ പ്രസിഡന്റിനെതിരെ ക്രിസ്ത്യൻ ഹെൽ പ്പ് ലൈൻ

സ്ത്രീധര്‍മം മറന്ന് കാമുകനോടൊപ്പം അപഥ സഞ്ചാരത്തിനിറങ്ങിയവളാണ് നിർഭയ എന്ന് മുജാഹിദ് ബാലുശേരി

Comments Off on സ്ത്രീധര്‍മം മറന്ന് കാമുകനോടൊപ്പം അപഥ സഞ്ചാരത്തിനിറങ്ങിയവളാണ് നിർഭയ എന്ന് മുജാഹിദ് ബാലുശേരി

അർത്തുങ്കൽ പെരുന്നാൾ: പള്ളിയിലേക്ക് ഹിന്ദുക്കൾ എത്താതിരിക്കാൻ സോഷ്യൽ മീഡിയയിൽ കാമ്പയിൻ!

Comments Off on അർത്തുങ്കൽ പെരുന്നാൾ: പള്ളിയിലേക്ക് ഹിന്ദുക്കൾ എത്താതിരിക്കാൻ സോഷ്യൽ മീഡിയയിൽ കാമ്പയിൻ!

ചക്കിയും ആദിയെ പോലെയോ?; ജയറാമിന്റെ മകള്‍ മാളവികയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു!

Comments Off on ചക്കിയും ആദിയെ പോലെയോ?; ജയറാമിന്റെ മകള്‍ മാളവികയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു!

Create AccountLog In Your Account