കോണ്‍ഗ്രസ്-ബി.ജെ.പി രഥയാത്രകൾ എവിടെവച്ച് ഒന്നാവുമെന്ന് നോക്കിയാൽ മതിയെന്ന് പിണറായി

കോണ്‍ഗ്രസ്-ബി.ജെ.പി രഥയാത്രകൾ എവിടെവച്ച് ഒന്നാവുമെന്ന് നോക്കിയാൽ മതിയെന്ന് പിണറായി

കോണ്‍ഗ്രസ്-ബി.ജെ.പി രഥയാത്രകൾ എവിടെവച്ച് ഒന്നാവുമെന്ന് നോക്കിയാൽ മതിയെന്ന് പിണറായി

ശബരിമല വിഷയം ഉന്നയിച്ച് ബി.ജെ.പിയും കോണ്‍ഗ്രസും നടത്തുന്ന ജാഥകള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് രഥങ്ങളിലായി രണ്ട് കൂട്ടരും ജാഥ പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ എവിടെവച്ച് ഒന്നാകുമെന്ന് മാത്രം നോക്കിയാല്‍ മതിയെന്ന് പിണറായി പറഞ്ഞു. അങ്ങേയറ്റത്ത് നിന്ന് പുറപ്പെട്ട ജാഥ, ഏകദേശം അങ്ങോട്ടേക്ക് പോയി പെട്ടന്ന് ഇങ്ങോട്ടേക്ക് പോന്ന ആളാണ് നയിക്കുന്നതെന്നും കോൺഗ്രസിന് എന്തൊരു അധഃപതനമാണ് വന്നിരിക്കുന്നതെന്ന് നോക്കണമെന്നും കോൺഗ്രസ് ജാഥ നയിക്കുന്ന കെ. സുധാകരനെ പരിഹസിച്ച് പിണറായി പറഞ്ഞു. എല്‍.ഡി.എഫിന്റെ ബഹുജന റാലി തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഇവിടെ ഇല്ലാതാകുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞപ്പോള്‍ അതിനെതിരെ പറയാനുള്ള ആര്‍ജവം ഒരു കോണ്‍ഗ്രസുകാരനും കാണിച്ചില്ല. കോണ്‍ഗ്രസുകാരുടെ നേതാവ് രാഹുല്‍ ഗാന്ധിയല്ലെന്ന് ഇവര്‍ പ്രഖ്യാപിച്ചതാണ്. രാഹുല്‍ ഗാന്ധിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അമിത് ഷായുടെ അഭിപ്രായത്തിനൊപ്പമാണ് ഞങ്ങള്‍ നില്‍ക്കുന്നതെന്നുമാണ് കേരളത്തിലെ കോണ്‍ഗ്രസ നേതാക്കള്‍ പറഞ്ഞത്.

വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങളില്‍ പങ്കെടുത്തത് വഴി നടക്കാനും ക്ഷേത്രങ്ങളില്‍ കയറാനും അനുവാദമില്ലാത്തവര്‍ മാത്രമായിരുന്നില്ല. സവര്‍ണ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ കൂടിയാണ് ഈ പോരാട്ടങ്ങള്‍ നടത്തിയത്. ഇന്നത്തെ സാഹചര്യത്തില്‍ ചൂണ്ടിക്കാണിക്കാന്‍ പറ്റുന്നവരില്‍ പ്രധാനിയാണ് മന്നത്ത് പത്മനാഭന്‍. എ.കെ.ജിയും കേളപ്പനും കൃഷ്ണപിള്ളയുമൊക്കെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദമില്ലാത്തവരായിരുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.എസിന്റെ ഒരു ഘടന എന്താണെന്ന് കേരളത്തില്‍ എല്ലാവര്‍ക്കും അറിയാം. ഒരു അക്രമി സംഘം അവര്‍ക്കുണ്ട്. ആളുകളെ എങ്ങനെ എളുപ്പത്തില്‍ കൊല്ലാമെന്ന് അവര്‍ക്ക് പ്രത്യേക പരിശീലനമുണ്ട്. അവിടെ നിന്ന് പുറത്ത് വന്നവര്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സന്നിധാനത്ത് കലാപം നടക്കണമെന്നും അവിടെ ശാന്തിയും സമാധാനവും നഷ്ടപ്പെടണമെന്നുമാണ് അവരുടെ ഉദ്ദേശം. അത് കൊണ്ട് അവര്‍ക്കുണ്ടാകുന്ന നേട്ടം എന്താണെന്ന് ശ്രീധരന്‍പിള്ള തന്നെ പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

news_reporter

Related Posts

പ്രളയം കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ഏല്‍പ്പിച്ചത് കനത്ത ആഘാതം; നാം ഇതിനെ അതിജീവിക്കും: മുഖ്യമന്ത്രി

Comments Off on പ്രളയം കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ഏല്‍പ്പിച്ചത് കനത്ത ആഘാതം; നാം ഇതിനെ അതിജീവിക്കും: മുഖ്യമന്ത്രി

നടി ആക്രമിക്കപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം; വനിതാ ജഡ്ജിയെ ആവശ്യപ്പെട്ട് നടി ഹൈക്കോടതിയിലേക്ക്

Comments Off on നടി ആക്രമിക്കപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം; വനിതാ ജഡ്ജിയെ ആവശ്യപ്പെട്ട് നടി ഹൈക്കോടതിയിലേക്ക്

വിവാഹം അസാധുവാക്കുന്നത് നിയമവിരുദ്ധം; ഖാപ് പഞ്ചായത്തുകള്‍ക്കെതിരെ സുപ്രീം കോടതി

Comments Off on വിവാഹം അസാധുവാക്കുന്നത് നിയമവിരുദ്ധം; ഖാപ് പഞ്ചായത്തുകള്‍ക്കെതിരെ സുപ്രീം കോടതി

പിവി അന്‍വറിന്റെ പാര്‍ക്കിലെ കേടുപാടുകള്‍ തീര്‍ക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം

Comments Off on പിവി അന്‍വറിന്റെ പാര്‍ക്കിലെ കേടുപാടുകള്‍ തീര്‍ക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷൈനോജ് വെട്ടേറ്റ് മരിച്ചത് സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട് ഒരു മണിക്കൂര്‍ തികയും മുമ്പ്

Comments Off on ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷൈനോജ് വെട്ടേറ്റ് മരിച്ചത് സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട് ഒരു മണിക്കൂര്‍ തികയും മുമ്പ്

സ്മൃതി ഇറാനി… നിങ്ങള്‍ക്ക് മാപ്പില്ല, നിങ്ങളെ ഞാന്‍ ഒരിക്കലും മറക്കില്ല.: രാധിക വെമുല

Comments Off on സ്മൃതി ഇറാനി… നിങ്ങള്‍ക്ക് മാപ്പില്ല, നിങ്ങളെ ഞാന്‍ ഒരിക്കലും മറക്കില്ല.: രാധിക വെമുല

ജിഷയുടെ മരണശേഷം അമ്മ രാജേശ്വരിയുടെ അക്കൗണ്ടിലൂടെ നടന്നത് ലക്ഷങ്ങളുടെ കള്ളപ്പണ ഇടപാടുകള്‍…?

Comments Off on ജിഷയുടെ മരണശേഷം അമ്മ രാജേശ്വരിയുടെ അക്കൗണ്ടിലൂടെ നടന്നത് ലക്ഷങ്ങളുടെ കള്ളപ്പണ ഇടപാടുകള്‍…?

കണ്ണൂരിൽ എ ബി വി പി പ്രവർത്തകനായ വിദ്യാർത്ഥിയെ വെട്ടിക്കൊലപ്പെടുത്തി; പ്രദേശത്ത് സംഘര്‍ഷാവസ്ഥ

Comments Off on കണ്ണൂരിൽ എ ബി വി പി പ്രവർത്തകനായ വിദ്യാർത്ഥിയെ വെട്ടിക്കൊലപ്പെടുത്തി; പ്രദേശത്ത് സംഘര്‍ഷാവസ്ഥ

തോറ്റാലും ജയിച്ചാലും, ജയിക്കുന്ന ഒരു കൂട്ടർ ഉണ്ട്; തോൽക്കുന്നതിനു മുൻപേ അവർ വിജയിക്കുകയാണ്

Comments Off on തോറ്റാലും ജയിച്ചാലും, ജയിക്കുന്ന ഒരു കൂട്ടർ ഉണ്ട്; തോൽക്കുന്നതിനു മുൻപേ അവർ വിജയിക്കുകയാണ്

ഒ.എൻ.വി.കവിതകളുമായി കുട്ടികളും സബ്‌കളക്റ്ററും ഇന്ദീവരത്തിൽ എത്തി

Comments Off on ഒ.എൻ.വി.കവിതകളുമായി കുട്ടികളും സബ്‌കളക്റ്ററും ഇന്ദീവരത്തിൽ എത്തി

മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായി ചുമതലയേറ്റു; മുകേഷ് വൈസ് പ്രസിഡന്റ്

Comments Off on മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായി ചുമതലയേറ്റു; മുകേഷ് വൈസ് പ്രസിഡന്റ്

Create AccountLog In Your Account