അവ്‌നി എന്ന പെണ്‍കടുവയെ കൊന്നത് അനില്‍ അംബാനിക്ക് വേണ്ടിയെന്ന് രാജ് താക്കറെ

അവ്‌നി എന്ന പെണ്‍കടുവയെ കൊന്നത് അനില്‍ അംബാനിക്ക് വേണ്ടിയെന്ന് രാജ് താക്കറെ

അവ്‌നി എന്ന പെണ്‍കടുവയെ കൊന്നത് അനില്‍ അംബാനിക്ക് വേണ്ടിയെന്ന് രാജ് താക്കറെ

Comments Off on അവ്‌നി എന്ന പെണ്‍കടുവയെ കൊന്നത് അനില്‍ അംബാനിക്ക് വേണ്ടിയെന്ന് രാജ് താക്കറെ

READ IN ENGLISH:Tigress Avni was killed to ‘save’ Anil Ambani’s project: Raj Thackeray

മഹാരാഷ്ട്രയിലെ ബൊറാതി വനമേഖലയില്‍ ജനങ്ങള്‍ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് അവ്‌നി എന്ന പെണ്‍കടുവയെ വെടിവെച്ചു കൊന്ന സംഭവം ഏറെ വിവാദമായിരിക്കുകയാണ്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കൂടുതല്‍ ആരോപണവുമായി എത്തിയിരിക്കുകയാണ് മഹാരാഷ്ട്ര നവ് നിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ. വ്യവസായി ഭീമന്‍ അനില്‍ അംബാനിക്ക് വേണ്ടിയാണ് കടുവയെ കൊന്നതെന്ന് രാജ് താക്കറെ ആരോപിക്കുന്നു.

അനില്‍ അംബാനിയുടെ പുതിയ പദ്ധതി പ്രദേശത്താണ് കടുവ കൊല്ലപ്പെട്ടതെന്നും പദ്ധതി നടത്തിപ്പിനായി അവ്‌നിയെ കൊല്ലാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കൂട്ടുനിന്നെന്നും താക്കറെ ആരോപിച്ചു. എന്നാല്‍ യവത്മലില്‍ തങ്ങള്‍ക്ക് ഒരു പുതിയ പദ്ധതിയില്ലെന്ന് റിലയന്‍സ് പറഞ്ഞതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അനില്‍ അംബാനിയുടെ പ്രൊജക്ടിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ് അവ്‌നിയെ കൊലപ്പെടുത്തിയതെന്നാണ് താന്‍ മനസ്സിലാക്കുന്നത്. സര്‍ക്കാര്‍ മനഃസാക്ഷി അംബാനിക്ക് വിറ്റിരിക്കുകയാണെന്ന് താക്കറെ പറഞ്ഞു. ആളുകളെ കടുവ കൊന്നിട്ടുണ്ടെങ്കില്‍ ദൗര്‍ഭാഗ്യകരമാണ്. പക്ഷെ ലോകത്ത് എല്ലായിടത്തും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. കാടുകള്‍ മനുഷ്യര്‍ കൈയേറുമ്പോഴാണ് മൃഗങ്ങള്‍ ആക്രമിക്കുന്നത്. അതിന് കടുവയെ കൊല്ലേണ്ട കാര്യമില്ലായിരുന്നു. അതിനെ മയക്കി കിടത്തി കൊണ്ടു പോകാമായിരുന്നു. വനംവകുപ്പ് മന്ത്രി തന്റെ മന്ത്രിസ്ഥാനം അപകടത്തിലാക്കുന്ന പ്രസ്താവനകളാണ് നടത്തുന്നതെന്നും താക്കറെ വ്യക്തമാക്കി.

കടുവ കൊല്ലപ്പെട്ടതിന് വളരെ അകലെയായി റിലയന്‍സിന്റെ പുതിയ പദ്ധതി തുടങ്ങുന്നുണ്ടെന്ന് ജില്ലാ അധികാരികള്‍ വ്യക്തമാക്കി. എന്നാല്‍, കടുവ കൊല്ലപ്പെട്ടതിനും റിലയന്‍സിന്റെ പദ്ധതിയുമായി യാതൊരു ബന്ധവുമില്ലെന്നും ജില്ലാ അധികാരികള്‍ പറയുന്നുണ്ട്.

കടുവയെ വനംവകുപ്പ് വെടിവെച്ചു കൊന്ന സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്രമന്ത്രി മനേക ഗാന്ധിയും തമ്മില്‍ പൊരിഞ്ഞ തര്‍ക്കമാണ് നടക്കുന്നത്. കടുവയെ കൊന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്കു വരെ പരിഗണിക്കപ്പെട്ടിരുന്ന മുതിര്‍ന്ന ബിജെപി നേതാവും വനംമന്ത്രിയുമായ സുധീര്‍ മുന്‍ഗന്‍തിവാര്‍ രാജി വെയ്ക്കണമെന്നു മനേക ഗാന്ധി തുറന്നടിച്ചിരുന്നു.

എന്നാല്‍ കടുവയെ വെടിവെച്ചു കൊന്നതിന്റെ പേരില്‍ തന്റെ രാജി തേടിയ കേന്ദ്രമന്ത്രി മനേക ഗാന്ധിയാണ് ആദ്യം രാജിവെയ്‌ക്കേണ്ടതെന്നു മസുധീര്‍ മുന്‍ഗന്‍തിവാര്‍ തിരിച്ചടിച്ചിരുന്നു. പോഷകാഹാരക്കുറവു മൂലം കുട്ടികള്‍ മരിക്കുന്നതിന്റെ ഉത്തരവാദിത്വം കേന്ദ്ര വനിതശിശുക്ഷേമ മന്ത്രി മനേകയ്ക്കാണെന്നും അതിനാല്‍ രാജിവെയ്ക്കണമെന്നുമാണ് സുധീര്‍ മുന്‍ഗന്‍തിവാര്‍ ആവശ്യപ്പെട്ടത്.

news_reporter

Related Posts

ഇന്നലെ പിണറായിയെ കൊല്ലാന്‍ ഇറങ്ങിയ കേരള സവർക്കർ ഇന്ന് മാപ്പു പറഞ്ഞ് തടിതപ്പി

Comments Off on ഇന്നലെ പിണറായിയെ കൊല്ലാന്‍ ഇറങ്ങിയ കേരള സവർക്കർ ഇന്ന് മാപ്പു പറഞ്ഞ് തടിതപ്പി

അഞ്ജുവിന്റെ വീട്ടിലേക്കും ആർത്തവലഹളക്കാർ മാർച്ച് നടത്തി; അർത്തുങ്കൽ പോലീസ് തടഞ്ഞു

Comments Off on അഞ്ജുവിന്റെ വീട്ടിലേക്കും ആർത്തവലഹളക്കാർ മാർച്ച് നടത്തി; അർത്തുങ്കൽ പോലീസ് തടഞ്ഞു

ജഡ്ജിമാർക്കും ലോകായുക്തയ്ക്കുമെതിരെ ജേക്കബ് തോമസ്

Comments Off on ജഡ്ജിമാർക്കും ലോകായുക്തയ്ക്കുമെതിരെ ജേക്കബ് തോമസ്

ആറ്റിങ്ങലിൽ പാറമടയിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു

Comments Off on ആറ്റിങ്ങലിൽ പാറമടയിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു

പ്രശസ്‌ത നാടക-സിനിമാ നടന്‍ കെ എല്‍ ആന്റണിയുടെ സംസ്കാരം നാളെ രാവിലെ

Comments Off on പ്രശസ്‌ത നാടക-സിനിമാ നടന്‍ കെ എല്‍ ആന്റണിയുടെ സംസ്കാരം നാളെ രാവിലെ

സ്ത്രീകളുടെ പാന്റീസും ബ്രൈസറും മോഷണം; സന്യാസി സിസിടിവിയില്‍ കുടുങ്ങി 

Comments Off on സ്ത്രീകളുടെ പാന്റീസും ബ്രൈസറും മോഷണം; സന്യാസി സിസിടിവിയില്‍ കുടുങ്ങി 

വടയമ്പാടി സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദലിത് സംഗമം

Comments Off on വടയമ്പാടി സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദലിത് സംഗമം

സി.പി.ഐ.(എം) ഇടതുപക്ഷമല്ല; അവര്‍ക്ക് മാര്‍ക്‌സുമായി യാതൊരു ബന്ധവും ഇല്ല: ജിഗ്നേഷ് മെവാനി

Comments Off on സി.പി.ഐ.(എം) ഇടതുപക്ഷമല്ല; അവര്‍ക്ക് മാര്‍ക്‌സുമായി യാതൊരു ബന്ധവും ഇല്ല: ജിഗ്നേഷ് മെവാനി

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്ന് ഹൈക്കോടതി

Comments Off on നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്ന് ഹൈക്കോടതി

മീശക്കേസിൽ പുസ്തകത്തെ അനുകൂലിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ; പുസ‌്തകം നിരോധിക്കുന്നത‌് ശരിയല്ലെന്ന് സുപ്രീം കോടതി

Comments Off on മീശക്കേസിൽ പുസ്തകത്തെ അനുകൂലിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ; പുസ‌്തകം നിരോധിക്കുന്നത‌് ശരിയല്ലെന്ന് സുപ്രീം കോടതി

സത്യൻ കോമല്ലൂരിൻറെ ‘കൊച്ചോലക്കിളി’ ദുരന്തകേരളത്തിൽ തരംഗമാകുന്നു

Comments Off on സത്യൻ കോമല്ലൂരിൻറെ ‘കൊച്ചോലക്കിളി’ ദുരന്തകേരളത്തിൽ തരംഗമാകുന്നു

Create AccountLog In Your Account