കെവിന്റെ കൊലപാതകം: കൈക്കൂലി വാങ്ങി പ്രതികളെ സഹായിച്ച എ.എസ്.ഐയെ പിരിച്ചുവിട്ടു

കെവിന്റെ കൊലപാതകം: കൈക്കൂലി വാങ്ങി പ്രതികളെ സഹായിച്ച എ.എസ്.ഐയെ പിരിച്ചുവിട്ടു

കെവിന്റെ കൊലപാതകം: കൈക്കൂലി വാങ്ങി പ്രതികളെ സഹായിച്ച എ.എസ്.ഐയെ പിരിച്ചുവിട്ടു

ദളിത് യുവാവ് കെവിന്‍ ജോസഫിന്റെ ദുരഭിമാന കൊലപാതകത്തില്‍ എ.എസ്.ഐയെ പിരിച്ചുവിട്ടു. കോട്ടയം ജില്ലാ പോലീസ് മേധാവിയാണ് നടപടി സ്വീകരിച്ചത്. കെവിനെ കൊലപ്പെടുത്തിയ മുഖ്യപ്രതി ഷാനു ചാക്കോയില്‍ നിന്ന് കൈക്കൂലി വാങ്ങിയ എ.എസ്.ഐ ടി.എം ബിജുവിനെയാണ് പിരിച്ചുവിട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പോലീസ് ഡ്രൈവറുടെ മൂന്ന് വര്‍ഷത്തെ ആനുകൂല്യങ്ങള്‍ തടയാനും തീരുമാനമായി.

ഇക്കഴിഞ്ഞ മെയ് 27നാണ് കെവിനെ ഭാര്യ നീനുവിന്റെ സഹോദരനും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. ജാതി മാറി കെവിനെ വിവാഹം കഴിച്ചതാണ് നീനുവിന്റെ കുടുംബത്തെ പ്രകോപിപ്പിച്ചത്. വിദേശത്തായിരുന്ന ഷാനു ചാക്കോ ലീവ് എടുത്ത് നാട്ടില്‍ വന്നാണ് കൊലപാതകം നടത്തിയത്. കെവിനെ തട്ടിക്കൊണ്ട് പോയെന്ന് നീനുവും കെവിന്റെ പിതാവും പരാതി നല്‍കിയിട്ടും എ.എസ്.ഐ ബിജു അടക്കമുള്ള പോലീസുകാര്‍ ഷാനുവില്‍ നിന്ന് കൈക്കൂലി വാങ്ങി അന്വേഷണം പ്രതികള്‍ക്ക് ഒത്താശ ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 21നാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഷാനു ചാക്കോ അടക്കം 12 പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. നീനുവിന്റെ പിതാവ് ചാക്കോയ്‌ക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.ഷാനു ചാക്കോയും സുഹൃത്തുക്കളും ചേര്‍ന്ന് കെവിനെ ഓടിച്ചു പുഴയില്‍ ചാടിക്കുകയും തുടര്‍ന്ന് മുങ്ങി മരണം സംഭവിക്കുകയും ചെയ്തുവെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. ബലമായി പുഴയില്‍ ചാടിച്ചതിനാല്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം നിലനില്‍ക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ഷാനു ചാക്കോയാണ് മുഖ്യ സൂത്രധാരന്‍. കെവിന്‍ കൊലക്കേസില്‍ പ്രതികള്‍ അറസ്റ്റിലായി 58-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

അതിനിടെ ദുരഭിമാനക്കൊല തന്നെയാണെന്ന് കോട്ടയം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി-4 ഇന്നലെ നിരീക്ഷിച്ചിരുന്നു. ആറു മാസത്തിനകം അതിവേഗ കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. സുപ്രീം കോടതി വിധി പരിഗണിച്ച് കെവിന്റെ കൊലപാതകത്തെ ദുരഭിമാന കൊലയായി കണക്കാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് സെഷന്‍സ് കോടതി ഉത്തരവ്.

news_reporter

Related Posts

ഈ മണ്ഡലമാസത്തില്‍ തന്നെ ശബരിമലയില്‍ എത്തുമെന്നും സമരം കോടതി അലക്ഷ്യമെന്നും തൃപ്തി ദേശായി

Comments Off on ഈ മണ്ഡലമാസത്തില്‍ തന്നെ ശബരിമലയില്‍ എത്തുമെന്നും സമരം കോടതി അലക്ഷ്യമെന്നും തൃപ്തി ദേശായി

ഇനി സിനിമയില്ല, രാഷ്ട്രീയം മാത്രമെന്ന് കമലഹാസന്‍

Comments Off on ഇനി സിനിമയില്ല, രാഷ്ട്രീയം മാത്രമെന്ന് കമലഹാസന്‍

ബലാത്സംഗികൾക്കെതിരെ ഒഞ്ചിയത്ത് ‘വിചാരധാര’ കത്തിച്ച് റവല്യൂഷണറി യൂത്ത്

Comments Off on ബലാത്സംഗികൾക്കെതിരെ ഒഞ്ചിയത്ത് ‘വിചാരധാര’ കത്തിച്ച് റവല്യൂഷണറി യൂത്ത്

ആലഞ്ചേരിയുടെ വിവാദ ഭൂമി ഇടപാട്: സിറോ മലബാർ സഭ വൈദിക സമ്മേളനം നാളെ

Comments Off on ആലഞ്ചേരിയുടെ വിവാദ ഭൂമി ഇടപാട്: സിറോ മലബാർ സഭ വൈദിക സമ്മേളനം നാളെ

പൊടിയാത്ത ചില പപ്പടങ്ങള്‍

Comments Off on പൊടിയാത്ത ചില പപ്പടങ്ങള്‍

‘രാവണമാസാചരണം’ സുമനൻ സാറിന് നേരെ കൊലവിളിയും സൈബർ ആക്രമണവും

Comments Off on ‘രാവണമാസാചരണം’ സുമനൻ സാറിന് നേരെ കൊലവിളിയും സൈബർ ആക്രമണവും

ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യയ്ക്ക് 6 റൺസിന്റെ വിജയം

Comments Off on ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യയ്ക്ക് 6 റൺസിന്റെ വിജയം

മെഡിക്കല്‍ കോളജിലെ ഡോക്ടറാണെന്നു പറഞ്ഞ് വയോധികയുടെ കമ്മലും വളകളും തട്ടിയെടുത്ത ബീ​നാ​കു​മാ​രി

Comments Off on മെഡിക്കല്‍ കോളജിലെ ഡോക്ടറാണെന്നു പറഞ്ഞ് വയോധികയുടെ കമ്മലും വളകളും തട്ടിയെടുത്ത ബീ​നാ​കു​മാ​രി

ഇച്ചിരി സോഡ കിട്ടുവോ!?: അനുപമ ആനമങ്ങാട്

Comments Off on ഇച്ചിരി സോഡ കിട്ടുവോ!?: അനുപമ ആനമങ്ങാട്

ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാർട്ടിക്ക് ആവശ്യമില്ല: അധിക്ഷേപങ്ങളുമായി മാണി സി.കാപ്പൻ

Comments Off on ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാർട്ടിക്ക് ആവശ്യമില്ല: അധിക്ഷേപങ്ങളുമായി മാണി സി.കാപ്പൻ

ഹണിട്രാപ്പ്: ലാപ് ടോപ്പ് ക്ലിപ്പുകള്‍ പോലീസ് കണ്ടെടുത്തു, കെണിയില്‍ കുടുക്കാന്‍ കൂട്ടുനിന്ന യുവതി പിടിയില്‍

Comments Off on ഹണിട്രാപ്പ്: ലാപ് ടോപ്പ് ക്ലിപ്പുകള്‍ പോലീസ് കണ്ടെടുത്തു, കെണിയില്‍ കുടുക്കാന്‍ കൂട്ടുനിന്ന യുവതി പിടിയില്‍

തൃശൂരിൽ ദുരിതാശ്വാസ ക്യാമ്പിൽ പതിനൊന്നുകാരിക്ക് പീഡനം, 46കാരൻ അറസ്റ്റിൽ

Comments Off on തൃശൂരിൽ ദുരിതാശ്വാസ ക്യാമ്പിൽ പതിനൊന്നുകാരിക്ക് പീഡനം, 46കാരൻ അറസ്റ്റിൽ

Create AccountLog In Your Account