‘രണ്ടാമൂഴ’ത്തിന്റെ തിരക്കഥ തിരികെ വേണം; ചർച്ച വേണ്ട :വിട്ടുവീഴ്ചക്ക് തയ്യാറാകാതെ എം.ടി.

‘രണ്ടാമൂഴ’ത്തിന്റെ തിരക്കഥ തിരികെ വേണം; ചർച്ച വേണ്ട :വിട്ടുവീഴ്ചക്ക് തയ്യാറാകാതെ എം.ടി.

‘രണ്ടാമൂഴ’ത്തിന്റെ തിരക്കഥ തിരികെ വേണം; ചർച്ച വേണ്ട :വിട്ടുവീഴ്ചക്ക് തയ്യാറാകാതെ എം.ടി.

Comments Off on ‘രണ്ടാമൂഴ’ത്തിന്റെ തിരക്കഥ തിരികെ വേണം; ചർച്ച വേണ്ട :വിട്ടുവീഴ്ചക്ക് തയ്യാറാകാതെ എം.ടി.

READ IN ENGLISH: Randamoozham: M T adamant on his stand that script should be returned

‘രണ്ടാമൂഴം’ എന്ന ചിത്രത്തിന് വേണ്ടി താൻ എഴുതിയ തിരക്കഥ തിരികെ വേണമെന്ന നിലപാട് കടുപ്പിച്ച് എം.ടി. വാസുദേവൻ നായർ. ‘ചർച്ചയ്ക്ക് ഞാൻ തയ്യാറല്ല. സിനിമയുടെ ചിത്രീകരണം തുടങ്ങാത്ത വേളയിൽ ചർച്ച ചെയ്യുന്നതിന് പ്രസക്തിയില്ല.’- എം.ടി. കോടതിയിൽ അറിയിച്ചു.എം.ടി. നൽകിയ കേസ് പരിഗണിക്കുന്നത് കോഴിക്കോട് അഡിഷണൽ സെഷൻസ് കോടതി ഈ മാസം പതിനാലാം തീയതിയിലേക്ക് മാറ്റി.

താനുമായി ഉണ്ടാക്കിയ കരാർ ലംഘിച്ചതിനാലാണ്, സിനിമയുടെ ഹിന്ദി, ഇംഗ്ലീഷ് എന്നീ പതിപ്പുകൾ നിർമ്മിക്കാനായി താൻ എഴുതി നൽകിയ തിരക്കഥ തിരികെ ചോദിക്കുന്നതെന്നു എം.ടി. മുൻപ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോനും, നിർമ്മാതാക്കളായ എർത്ത് ആൻഡ് എയർ എന്റർടൈൻമെന്റുമാണ് തർക്കത്തിൽ എതിർകക്ഷികൾ. തിരക്കഥ തിരികെ വേണമെന്നും താൻ തിരക്കഥ എഴുതിയതിനു മുൻകൂറായി വാങ്ങിയ പണം തിരികെ നൽകാമെന്നും നേരത്തെതന്നെ എം.ടി. വ്യക്തമാക്കിയിരുന്നു. കേസിന്റെ വാദത്തിനിടെയാണ് ആർബിട്രേറ്ററെ വെച്ച് വിട്ടുവീഴ്ചക്ക് ശ്രമിക്കാം എന്ന നിർദ്ദേശം സംവിധായകൻ മുന്നോട്ട് വച്ചത്. ഇതിനെതിരെയുള്ള തന്റെ തീരുമാനമാണ് എം.ടി. ഇപ്പോൾ കോടതിയെ അറിയിച്ചിരിക്കുന്നത്.

‘പദ്ധതി തുടങ്ങാത്തതിനാൽ ആർബിട്രേറ്ററെ വെച്ച ചർച്ച ചെയ്യേണ്ട യാതൊരു കാര്യവുമില്ല. എനിക്ക് തന്ന കരാർ ഇപ്പോൾ ലംഘിച്ചിരിക്കുകയാണ്.’ തിരക്കഥ കൈമാറി 3 വർഷത്തിനുള്ളിൽ സിനിമയുടെ ചിത്രീകരണം തുടങ്ങും എന്നായിരുന്നു എം.ടിക്ക് നൽകിയ കരാർ. എന്നാൽ 4 വര്ഷം കഴിഞ്ഞിട്ടും ചിത്രീകരണം തുടങ്ങിയില്ല. അതിനാലാണ് തിരക്കഥ തിരികെ ആവശ്യപ്പെട്ടു കോടതിയിൽ കേസ് കൊടുക്കാൻ എം.ടി. തീരുമാനിക്കുന്നത്.

news_reporter

Related Posts

പ്രാഞ്ചിയുടെ മൊഴികളില്‍ നിറയെ വൈരുദ്ധ്യം; എന്നാലും അറസ്റ്റു ചെയ്യില്ലെന്ന് ലെ ഡി.ജി.പി

Comments Off on പ്രാഞ്ചിയുടെ മൊഴികളില്‍ നിറയെ വൈരുദ്ധ്യം; എന്നാലും അറസ്റ്റു ചെയ്യില്ലെന്ന് ലെ ഡി.ജി.പി

സഭയുടെ ദരിദ്രര്‍ക്കുളള ഭൂമിയും കര്‍ദിനാള്‍ ബന്ധുവിന് മറിച്ചു വിറ്റു; പണം സഭയുടെ അക്കൗണ്ടിലെത്തിയില്ല

Comments Off on സഭയുടെ ദരിദ്രര്‍ക്കുളള ഭൂമിയും കര്‍ദിനാള്‍ ബന്ധുവിന് മറിച്ചു വിറ്റു; പണം സഭയുടെ അക്കൗണ്ടിലെത്തിയില്ല

വിസമ്മത പത്രമെന്ന വിചിത്ര വ്യവസ്ഥയുമായി ജീവനക്കാരുടെ ശമ്പളം തട്ടിപ്പറിക്കുന്ന ‘സാലറി ചലഞ്ച്’

Comments Off on വിസമ്മത പത്രമെന്ന വിചിത്ര വ്യവസ്ഥയുമായി ജീവനക്കാരുടെ ശമ്പളം തട്ടിപ്പറിക്കുന്ന ‘സാലറി ചലഞ്ച്’

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം

Comments Off on എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം

വിശ്വാസത്തിലും ആചാരങ്ങളിലും ഇടപെട്ട കോടതിക്കും സർക്കാരിനും മാന്യതയില്ലെന്ന് ഗണേഷ് കുമാർ

Comments Off on വിശ്വാസത്തിലും ആചാരങ്ങളിലും ഇടപെട്ട കോടതിക്കും സർക്കാരിനും മാന്യതയില്ലെന്ന് ഗണേഷ് കുമാർ

ഉപദേശിമാർ വക ത്രിപുരക്കാർക്ക് ഒരു പണി; ഇടതു മുന്നണിയെ വിജയിപ്പിക്കണമെന്ന് ബംഗാളി ഭാഷയില്‍

Comments Off on ഉപദേശിമാർ വക ത്രിപുരക്കാർക്ക് ഒരു പണി; ഇടതു മുന്നണിയെ വിജയിപ്പിക്കണമെന്ന് ബംഗാളി ഭാഷയില്‍

ക്‌ളാസിക്കൽ ഡാൻസ് പഠിച്ചതിന് മഹലിൽ നിന്നും പുറത്താക്കിയ മൻസിയ ഫ്ലാഷ് മൊബ് വിവാദത്തിൽ പ്രതികരിക്കുന്നു

Comments Off on ക്‌ളാസിക്കൽ ഡാൻസ് പഠിച്ചതിന് മഹലിൽ നിന്നും പുറത്താക്കിയ മൻസിയ ഫ്ലാഷ് മൊബ് വിവാദത്തിൽ പ്രതികരിക്കുന്നു

ഇന്ദിരാ ഭവന്‍ വില്‍പനയ്ക്ക്; ഒഎല്‍എക്‌സില്‍ ചിത്രം സഹിതമുള്ള പരസ്യം; വില 10,000 രൂപ

Comments Off on ഇന്ദിരാ ഭവന്‍ വില്‍പനയ്ക്ക്; ഒഎല്‍എക്‌സില്‍ ചിത്രം സഹിതമുള്ള പരസ്യം; വില 10,000 രൂപ

നിപ്പാ വൈറസ്: സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

Comments Off on നിപ്പാ വൈറസ്: സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ജിഷ്‌ണു പ്രണോയ്‌ കേസിൽ മൊഴി നൽകിയ വിദ്യാർത്ഥികളെ തോൽപ്പിച്ച്‌ മാനേജ്‌മെന്റിന്റെ പ്രതികാരം

Comments Off on ജിഷ്‌ണു പ്രണോയ്‌ കേസിൽ മൊഴി നൽകിയ വിദ്യാർത്ഥികളെ തോൽപ്പിച്ച്‌ മാനേജ്‌മെന്റിന്റെ പ്രതികാരം

മാധ്യമങ്ങള്‍ വാര്‍ത്തകളില്‍ ദളിത് എന്ന പദം ഉപയോഗിക്കരുതെന്ന് മഹാരാഷ്ട്ര ഹൈക്കോടതി

Comments Off on മാധ്യമങ്ങള്‍ വാര്‍ത്തകളില്‍ ദളിത് എന്ന പദം ഉപയോഗിക്കരുതെന്ന് മഹാരാഷ്ട്ര ഹൈക്കോടതി

മധുവിൻറെ അരും കൊല: ഹൈക്കോടതി സ്വമേധയാ കേസെടുക്കും

Comments Off on മധുവിൻറെ അരും കൊല: ഹൈക്കോടതി സ്വമേധയാ കേസെടുക്കും

Create AccountLog In Your Account