ഞങ്ങളെ മൂക്കിൽ വലിക്കാനിരിക്കുന്ന ചേർത്തലയിൽ ‘ന്യൂസ്‌ഗിലി’ൻറെ പുതിയ ഓഫീസ് ഉദ്‌ഘാടനം നാളെ

ഞങ്ങളെ മൂക്കിൽ വലിക്കാനിരിക്കുന്ന ചേർത്തലയിൽ ‘ന്യൂസ്‌ഗിലി’ൻറെ പുതിയ ഓഫീസ് ഉദ്‌ഘാടനം നാളെ

ഞങ്ങളെ മൂക്കിൽ വലിക്കാനിരിക്കുന്ന ചേർത്തലയിൽ ‘ന്യൂസ്‌ഗിലി’ൻറെ പുതിയ ഓഫീസ് ഉദ്‌ഘാടനം നാളെ

Comments Off on ഞങ്ങളെ മൂക്കിൽ വലിക്കാനിരിക്കുന്ന ചേർത്തലയിൽ ‘ന്യൂസ്‌ഗിലി’ൻറെ പുതിയ ഓഫീസ് ഉദ്‌ഘാടനം നാളെ

ശബരിമലയിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ വിധിനടപ്പാക്കാൻ തയ്യാറായ സർക്കാരിനെയും ഭരണഘടനയെയും നിയമവ്യവസ്ഥയെയും പൊതുസമൂഹത്തെയും വെല്ലുവിളിച്ചുകൊണ്ട് നിയമം കയ്യിലെടുത്ത് അയ്യപ്പ ഭക്തർ എന്ന വ്യാജേനെ മത തീവ്രവാദികളും സാമൂഹ്യവിരുദ്ധരുമായ ബിജെപി- സംഘപരിവാർ- കോൺഗ്രസ് ഗുണ്ടകൾ പത്തനംതിട്ട ജില്ലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരുന്നപ്പോൾ അതിൽപ്രതിഷേധിച്ച്‌ ശബരിമല യാത്രക്ക് തയ്യാറായ ന്യൂസ്‌ഗിൽ എഡിറ്റർ ലിബിസിഎസ് ന് നേരെയുണ്ടായ ആക്രമണങ്ങളും തുടർന്നുണ്ടായ സംഭവങ്ങളും മാന്യവായനക്കാർക്ക് അറിവുള്ളതാണല്ലോ?

അതിനെ തുടർന്ന് ലിബിയുടെ ചേർത്തലയിലെ വീട്ടിലേക്കും ഓഫീസിലേക്കും ആർത്തവ ലഹളക്കാർ മാർച്ച് സംഘടിപ്പിക്കുകയും രാത്രി മാരകായുധങ്ങളുമായി ഓഫീസിൽ അതിക്രമിച്ചുകയറുകയും നാശനഷ്ടങ്ങൾവരുത്താൻ ശ്രമിക്കുകയും ചെയ്തത് പോലീസ് തുരത്തിയോടിക്കുകയും വാഹന നമ്പർ നോട്ട് ചെയ്ത് നാലുപേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.

ലിബിയെ ചേർത്തലയിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നുമൊക്കെ ഇവർ പരസ്യമായി വെല്ലുവിളിച്ചിരുന്നു. ഇവരുടെ ഭീഷണിയെത്തുടർന്ന് ഓഫീസായി പ്രവർത്തിച്ചിരുന്ന വീട് വീട്ടുടമസ്ഥൻ ഒഴിപ്പിച്ചു. എങ്കിൽപ്പിന്നെ വെല്ലുവിളി ഏറ്റെടുത്തേക്കാം എന്നുകരുതി തിരുവനന്തപുരത്തുനിന്ന് ലിബി ചേർത്തലയിലേക്ക് പോരുകയും ഒരാഴ്ചയായി സ്വന്തം വീട്ടിൽത്തന്നെ താമസിച്ചുവരികയും ആയിരുന്നു. ദേശസ്നേഹികളെയും ആർത്തവ ലഹളക്കാരെയും ഇപ്പോൾ കാണാനില്ല.

ശബരിമല സംഭവവുമായി ബന്ധപ്പെട്ടുകൊണ്ട് ഞങ്ങളുടെ മാധ്യമത്തിൻറെ പ്രവർത്തനം തടസപ്പെടുത്താൻ പലപരിപാടികളും സംഘപരിവാർ നടത്തിനോക്കി. എൻഎസ്എസ് കാരനായ ഹൗസ് ഓണറെ സ്വാധീനിച്ച് ഓഫീസ് ഒഴിപ്പിക്കുകയും ഓഫീസ് ആക്രമിച്ച കേസ് ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയും ലിബിയുടെ പേരിൽ രണ്ട് കേസ് കൊടുത്തത് കൂടാതെ ഞങ്ങളുടെ രണ്ട് സ്റ്റാഫിനെതിരെ വേറെയും കേസ് കൊടുത്തു. ഞങ്ങളുടെ സൈറ്റിൽ ഉണ്ടായിരുന്ന ‘നിറപറ’യുടെ പരസ്യം ആർ എസ് എസ് ഭീഷണിയെത്തുടർന്ന് പിൻവലിച്ചു. ഞങ്ങളുടെ രണ്ട് ലാപ് ടോപ്പ് ഉൾപ്പെടെ കുറെ സാമ്പത്തീക നഷ്ടവും ഉണ്ടാക്കി.

ഈ ഫാസിസ്റ്റുകൾ ഞങ്ങൾക്കെതിരെ ഇനി എന്തൊക്കെ ചെയ്താലും ജീവനോടെ ഉള്ളിടത്തോളം കാലം ധാബോൽക്കറെയും പൻസാരയെയും കൽബുർഗിയെയും ഗൗരീലങ്കേഷിനെയും കൊന്നുതള്ളിയ സവർണ്ണ ഹിന്ദു ഫാസിസത്തിനെതിരെയുള്ള ചെറുത്തുനിൽപ്പുകളോടൊപ്പം ഞങ്ങളാൽ കഴിയുന്ന എളിയ ശബ്ദമായി എന്നും ഉണ്ടാകുമെന്നതിൽ സംശയമൊന്നും വേണ്ട.

ചേർത്തല നങ്ങേലിയുടെ മുലയറുത്ത ഹിന്ദുരാജ്യക്കാരുടേത് മാത്രമല്ല. രണഭൂമിയില്‍ ഹൃദയരക്തംകൊണ്ട് വിപ്ലവ കേരളത്തിന് അടിത്തറയിട്ട ധീരരക്തസാക്ഷികളുടെ വീരസ്മരണകള്‍ അലയടിക്കുന്ന നാട് കൂടിയാണ് ആ ചേർത്തലയിൽ ഞങ്ങൾക്ക് ഊരുവിലക്കുണ്ടാക്കിക്കളയുമെന്ന ചൂദ്രൻറെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ചേർത്തലയിൽ ഞങ്ങളുടെ പുതിയ ഓഫീസ് നാളെ പ്രവർത്തനം ആരംഭിക്കുകയാണ്.

ഇതുവരെ ഞങ്ങൾക്ക് മുൻപരിചയം പോലുമില്ലാതിരുന്ന ഒരുപാട് ജനാധിപത്യവിശ്വാസികളും സംഘടനകളും എല്ലാം ഞങ്ങളെ സഹായിക്കാൻ മുന്നോട്ട് വന്നിരുന്നു എല്ലാവർക്കും നന്ദി. ആരെയും പേരെടുത്ത് പറയുന്നില്ല.എങ്കിലും ഞങ്ങളുടെ പഴയ ഓഫീസിൽ നടന്ന അക്രമങ്ങളിൽ ഞങ്ങളുടെ അസാന്നിധ്യത്തിലും ഇടപെടുകയും സംഘപരിവാറിന്റെ ഭീഷണികളെ അവഗണിച്ചുകൊണ്ട് ഓഫീസിൽ എത്തുകയും നിയമപരമായും അല്ലാതെയും വേണ്ട സഹായങ്ങൾ ചെയ്തുതരികയും ചെയ്ത ശാസ്ത്രസാഹിത്യ പരിഷത്തിൻറെ പ്രവർത്തകരോടുള്ള തീർത്താൽ തീരാത്ത നന്ദിയും ഞങ്ങൾ പ്രത്യേകം അറിയിച്ചുകൊള്ളുന്നു.

                                                                                                                                                            വിശ്വസ്തതയോടെ

തിരുവനന്തപുരം

30-10-2018

                                                                                                                              ഡോ.ഹരികുമാർ വിജയലക്ഷ്മി
                                                                                                                                           ചീഫ് എഡിറ്റർ ന്യൂസ്‌ഗിൽ

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913

news_reporter

Related Posts

11 വയസുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രായ പൂര്‍ത്തിയാകാത്ത 5 പേര്‍ അറസ്റ്റില്‍

Comments Off on 11 വയസുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രായ പൂര്‍ത്തിയാകാത്ത 5 പേര്‍ അറസ്റ്റില്‍

ശ്രീ നാരായണ ഗുരു നമ്മോട് ആവശ്യപ്പെടുന്നത് മതനിരപേക്ഷതക്കായുള്ള സാംസ്‌കാരിക പ്രതിരോധങ്ങള്‍

Comments Off on ശ്രീ നാരായണ ഗുരു നമ്മോട് ആവശ്യപ്പെടുന്നത് മതനിരപേക്ഷതക്കായുള്ള സാംസ്‌കാരിക പ്രതിരോധങ്ങള്‍

മോദിയെ വിട്ടു;പിണറായി വിജയന്‍ മുണ്ടുടുത്ത മുസ്സോളിനി എന്ന് ഒന്നുകൂടി ആഞ്ഞടിച്ച് സിപിഐ

Comments Off on മോദിയെ വിട്ടു;പിണറായി വിജയന്‍ മുണ്ടുടുത്ത മുസ്സോളിനി എന്ന് ഒന്നുകൂടി ആഞ്ഞടിച്ച് സിപിഐ

ഹര്‍ത്താല്‍ നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്; ദളിത് പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല; കാനം രാജേന്ദ്രന്‍

Comments Off on ഹര്‍ത്താല്‍ നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്; ദളിത് പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല; കാനം രാജേന്ദ്രന്‍

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്‌: രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ കാരാട്ട് പക്ഷത്തിന് മുന്‍തൂക്കം

Comments Off on സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്‌: രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ കാരാട്ട് പക്ഷത്തിന് മുന്‍തൂക്കം

മുൾമുനയിൽ ശബരിമല: 2000 ആർത്തവലഹളക്കാർ പ്രതിരോധിക്കാൻ രംഗത്ത്; പോലീസ് സേനയെ വിന്യസിച്ചു

Comments Off on മുൾമുനയിൽ ശബരിമല: 2000 ആർത്തവലഹളക്കാർ പ്രതിരോധിക്കാൻ രംഗത്ത്; പോലീസ് സേനയെ വിന്യസിച്ചു

ഭഗവദ് ഗീതയെ കുറിച്ച് ഇങ്ങനെ മേലാല്‍ എഴുതരുതെന്ന് പ്രഭാവര്‍മ്മയ്ക്കും സംഘപരിവാര്‍ ഭീഷണി

Comments Off on ഭഗവദ് ഗീതയെ കുറിച്ച് ഇങ്ങനെ മേലാല്‍ എഴുതരുതെന്ന് പ്രഭാവര്‍മ്മയ്ക്കും സംഘപരിവാര്‍ ഭീഷണി

ഇന്ധന വില കുതിക്കുന്നു; തിങ്കളാഴ്ച്ച കോൺഗ്രസിൻറെ ഭാരത് ബന്ദ്

Comments Off on ഇന്ധന വില കുതിക്കുന്നു; തിങ്കളാഴ്ച്ച കോൺഗ്രസിൻറെ ഭാരത് ബന്ദ്

ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയുമായി ‘വി ദി പീപ്പിൾ’ ഒത്തുചേരൽ തുടങ്ങി

Comments Off on ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയുമായി ‘വി ദി പീപ്പിൾ’ ഒത്തുചേരൽ തുടങ്ങി

സി.കെ ജാനു എല്‍.ഡി.എഫിലേക്ക്; മുന്നണി പ്രവേശനം ആവശ്യപ്പെട്ട് കത്ത് നല്‍കി

Comments Off on സി.കെ ജാനു എല്‍.ഡി.എഫിലേക്ക്; മുന്നണി പ്രവേശനം ആവശ്യപ്പെട്ട് കത്ത് നല്‍കി

ലൈംഗികത പൗരന്റെ മൗലീക അവകാശം; ഹര്‍ദീക് പട്ടേലിനെ പിന്തുണച്ച് ജിഗ്‌നേഷ് മേവാനി

Comments Off on ലൈംഗികത പൗരന്റെ മൗലീക അവകാശം; ഹര്‍ദീക് പട്ടേലിനെ പിന്തുണച്ച് ജിഗ്‌നേഷ് മേവാനി

ആർത്തവ ലഹള: പിടിയിലായവരുടെ എണ്ണം 2000 കടന്നു, അറസ്‌റ്റ് ഇന്നും തുടരും

Comments Off on ആർത്തവ ലഹള: പിടിയിലായവരുടെ എണ്ണം 2000 കടന്നു, അറസ്‌റ്റ് ഇന്നും തുടരും

Create AccountLog In Your Account