മേം ഹിന്ദി മാലൂം നഹീം …തര്‍ജമ ചെയ്ത വി മുരളീധരന്റെ മലക്കം മറിച്ചില്‍ പൊളിച്ചടുക്കി ഷാനി പ്രഭാകർ (വീഡിയോ)

മേം ഹിന്ദി മാലൂം നഹീം …തര്‍ജമ ചെയ്ത വി മുരളീധരന്റെ മലക്കം മറിച്ചില്‍ പൊളിച്ചടുക്കി ഷാനി പ്രഭാകർ (വീഡിയോ)

മേം ഹിന്ദി മാലൂം നഹീം …തര്‍ജമ ചെയ്ത വി മുരളീധരന്റെ മലക്കം മറിച്ചില്‍ പൊളിച്ചടുക്കി ഷാനി പ്രഭാകർ (വീഡിയോ)

Comments Off on മേം ഹിന്ദി മാലൂം നഹീം …തര്‍ജമ ചെയ്ത വി മുരളീധരന്റെ മലക്കം മറിച്ചില്‍ പൊളിച്ചടുക്കി ഷാനി പ്രഭാകർ (വീഡിയോ)

സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞിട്ടില്ലെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. വലിച്ച് താഴെയിടും എന്ന വാക്ക് താന്‍ ഉപയോഗിച്ചിട്ടില്ലെന്ന് മുരളീധരന്‍ . മനോരമ ന്യൂസിന്റെ ചാനല്‍ ചര്‍ച്ചയിലായിരുന്നു സംഭവം. സര്‍ക്കാരിനെ വലിച്ച് താഴെയിടും എന്ന് മലയാളത്തില്‍ തര്‍ജമ ചെയ്തത് താങ്കളാണ് അങ്ങനെ തന്നെയല്ലേ താങ്കള്‍ ഉദ്ദേശിച്ചത് എന്ന് ചര്‍ച്ചക്കിടെ അവതാരക ചോദിച്ചു. വലിച്ച് താഴെയിടും എന്ന വാക്ക് താന്‍ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു മുരളീധരന്റെ മറുപടി.

വലിച്ച് താഴെയിടും എന്ന പറഞ്ഞെന്നും വീഡിയോ കാണണോ എന്ന് അവതാരിക ചോദിക്കുകയും കാണണം എന്ന് വി മുരളീധരന്‍ മറുപടി പറയുകയും ചെയ്തു. തുടര്‍ന്ന് മുരളീധരന്റെ തര്‍ജമ സംപ്രേഷണം ചെയ്ത് അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് വീണ്ടും ചോദിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ ബിജെപി പ്രവര്‍ത്തകര്‍ നിങ്ങളുടെ സര്‍ക്കാരിനെ തുടച്ചുനീക്കും എന്നായിരുന്നു അമിത് ഷാ പ്രസംഗിച്ചത്.

ഇതിന്റെ തര്‍ജമയായി ‘1500 ല്‍ അധികം ഡിവൈഎഫ്ഐക്കാരെ വച്ച് ശബരിമലയിലെ അയ്യപ്പ ഭക്തന്‍മാരെ അടിച്ച് അമര്‍ത്താനുളള നീക്കങ്ങള്‍ നടത്തുന്ന കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് ഞാന് താക്കീത് നല്‍കാന്‍ ആഗ്രഹിക്കുകയാണ് ഈ മര്‍ദ്ദന സമീപനം, ഈ അടിച്ചമര്‍ത്തല്‍ സമീപനവുമായിട്ടാണ് പോകുന്നതെങ്കില്‍ ഈ സര്‍ക്കാരിനെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കുകയാണ്’.

തുടര്‍ന്ന് ഈ കാര്യത്തില്‍ തര്‍ക്കമില്ലല്ലോ എന്ന് ഷാനി പ്രഭാകറിന്റെ ചോദ്യത്തിന് തര്‍ക്കമുണ്ടല്ലോ മര്‍ദ്ദന സമീപനവുമായി മുന്നോട്ട് പോയാല്‍ ഈ സര്‍ക്കാരിനെ താഴെയിറെക്കും അതിലെന്താ തെറ്റ് വെറുതെയിരിക്കുന്ന സര്‍ക്കാരിനെയല്ല മര്‍ദ്ദന സമീപനവുമായി മുന്നോട്ട് പോകുന്ന സര്‍ക്കാരിനെ താഴെയിറക്കും അതിലെന്താണ് തെറ്റ് എന്നായി വാദം.

താഴെയിറക്കും എന്ന് പറഞ്ഞിട്ടുണ്ട് എന്ന് ഇപ്പോള്‍ തെളിഞ്ഞല്ലോ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ താഴെയിറക്കും എന്ന് പറഞ്ഞിട്ടില്ല എന്ന് മുരളീധരന്‍ ആവര്‍ത്തിച്ചു. പ്രേക്ഷകര്‍ ഇത് കാണുന്നുണ്ടെന്നും താങ്കള്‍ പ്രധാനപ്പെട്ട് ഒരു രാഷ്ട്രീയ നേതാവാണെന്നും അവതാരിക ഓര്‍മപ്പെടുത്തുന്നുമുണ്ട്.

news_reporter

Related Posts

മുൻ പഞ്ചായത്ത് പ്രസിഡന്റ് ബോട്ടിൽ നിന്നും കായലിൽ ചാടി; മരണത്തിന് ഉത്തരവാദി പാർട്ടിയെന്ന് കത്ത്

Comments Off on മുൻ പഞ്ചായത്ത് പ്രസിഡന്റ് ബോട്ടിൽ നിന്നും കായലിൽ ചാടി; മരണത്തിന് ഉത്തരവാദി പാർട്ടിയെന്ന് കത്ത്

എം.ജി.എസ് എഴുതിവിടുന്ന ഹിമാലയന്‍ കള്ളക്കഥകള്‍

Comments Off on എം.ജി.എസ് എഴുതിവിടുന്ന ഹിമാലയന്‍ കള്ളക്കഥകള്‍

തലശേരിയിൽ സംഘികൾ എറിഞ്ഞ രണ്ട് ബോംബുകളും പൊട്ടിയില്ല; കടകൾ വീണ്ടും തുറന്നു

Comments Off on തലശേരിയിൽ സംഘികൾ എറിഞ്ഞ രണ്ട് ബോംബുകളും പൊട്ടിയില്ല; കടകൾ വീണ്ടും തുറന്നു

സംഘികൾക്കൊരു സന്തോഷവാർത്ത: ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും 20 വനിതകളുടെ സംഘമെത്തുന്നു!!

Comments Off on സംഘികൾക്കൊരു സന്തോഷവാർത്ത: ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും 20 വനിതകളുടെ സംഘമെത്തുന്നു!!

പെരളശേരി അമ്പലത്തിലെ ആല്‍ത്തറയിലിരുന്ന് സവര്‍ണ മാടമ്പിമാരെ വെല്ലുവിളിച്ച വാഗ്ഭടാനന്ദൻ

Comments Off on പെരളശേരി അമ്പലത്തിലെ ആല്‍ത്തറയിലിരുന്ന് സവര്‍ണ മാടമ്പിമാരെ വെല്ലുവിളിച്ച വാഗ്ഭടാനന്ദൻ

‘എന്റെ ഉള്ളം അപമാനിതമാണ്’ലളിത കലാ അക്കാദമി എക്സിക്യൂട്ടീവ് അംഗം കവിതാ ബാലകൃഷ്ണന്‍

Comments Off on ‘എന്റെ ഉള്ളം അപമാനിതമാണ്’ലളിത കലാ അക്കാദമി എക്സിക്യൂട്ടീവ് അംഗം കവിതാ ബാലകൃഷ്ണന്‍

ഉള്ളൂർ സുബ്രമണ്യ ക്ഷേത്രത്തിലെ ആനയെ ക്രൂരമായി പീഡിപ്പിക്കുന്നതായി പരാതി

Comments Off on ഉള്ളൂർ സുബ്രമണ്യ ക്ഷേത്രത്തിലെ ആനയെ ക്രൂരമായി പീഡിപ്പിക്കുന്നതായി പരാതി

ബിന്ദുവിനും കനകയ്ക്കും മണ്ഡലകാലത്തു തന്നെ ശബരിമല പ്രവേശം സാധ്യമാക്കും എന്ന് സർക്കാർ ഉറപ്പ് നൽകി

Comments Off on ബിന്ദുവിനും കനകയ്ക്കും മണ്ഡലകാലത്തു തന്നെ ശബരിമല പ്രവേശം സാധ്യമാക്കും എന്ന് സർക്കാർ ഉറപ്പ് നൽകി

ദളിത് ആക്ടിവിസ്റ്റ് കെ. അമ്മിണിയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം ഇന്ന് തൃശൂരിൽ

Comments Off on ദളിത് ആക്ടിവിസ്റ്റ് കെ. അമ്മിണിയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം ഇന്ന് തൃശൂരിൽ

തിരുവനന്തപുരം PFA ഷെൽട്ടർ അടച്ചു പൂട്ടിക്കാനായി കോൺഗ്രസ്സ് നേതാവിൻറെ നേതൃത്വത്തിൽ സമരാഭാസം

Comments Off on തിരുവനന്തപുരം PFA ഷെൽട്ടർ അടച്ചു പൂട്ടിക്കാനായി കോൺഗ്രസ്സ് നേതാവിൻറെ നേതൃത്വത്തിൽ സമരാഭാസം

കാമുകന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ പോയ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍; കാമുകനെ അറസ്റ്റു ചെയ്തു

Comments Off on കാമുകന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ പോയ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍; കാമുകനെ അറസ്റ്റു ചെയ്തു

മാഹി ബാബു വധം: ആർ.എസ്.എസ് പ്രവർത്തകനായ ഇന്ന് വിവാഹിതനാകേണ്ട നവവരൻ പിടിയിൽ

Comments Off on മാഹി ബാബു വധം: ആർ.എസ്.എസ് പ്രവർത്തകനായ ഇന്ന് വിവാഹിതനാകേണ്ട നവവരൻ പിടിയിൽ

Create AccountLog In Your Account