അഹന്തയുടെ മയില്‍പ്പീലിയും ചൂടി ഞെളിഞ്ഞു നടക്കുന്നതിനു മുന്‍പ് ചരിത്രം പഠിക്കണം: ശാരദക്കുട്ടി

അഹന്തയുടെ മയില്‍പ്പീലിയും ചൂടി ഞെളിഞ്ഞു നടക്കുന്നതിനു മുന്‍പ് ചരിത്രം പഠിക്കണം: ശാരദക്കുട്ടി

അഹന്തയുടെ മയില്‍പ്പീലിയും ചൂടി ഞെളിഞ്ഞു നടക്കുന്നതിനു മുന്‍പ് ചരിത്രം പഠിക്കണം: ശാരദക്കുട്ടി

Comments Off on അഹന്തയുടെ മയില്‍പ്പീലിയും ചൂടി ഞെളിഞ്ഞു നടക്കുന്നതിനു മുന്‍പ് ചരിത്രം പഠിക്കണം: ശാരദക്കുട്ടി

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പി കെ ശ്രീമതി ടീച്ചര്‍ ഹിന്ദുത്വത്തെ ആക്ഷേപിച്ചുവെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരിയും സാമുഹ്യ പ്രവര്‍ത്തകയുമായ ഡോ. എസ്.ശാരദക്കുട്ടി. ശ്രീമതി ടീച്ചറുടെ എല്ലാ അഭിപ്രായങ്ങളോടും തനിക്ക് യോജിക്കാന്‍ കഴിയില്ല എന്നാല്‍ ചരിത്ര സൂചനകളുള്ള ഒരു പ്രസംഗത്തിലെ ഒറ്റവരി മാത്രം അടര്‍ത്തിയെടുത്ത് അത് ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്ന മട്ടില്‍ പ്രചരിപ്പിക്കരുതെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. അജ്ഞത ഒരു കിരീടമാക്കി അതില്‍ അഹന്തയുടെ മയില്‍പ്പീലിയും ചൂടി ഞെളിഞ്ഞു നടക്കുന്നതിനു മുന്‍പ് ചരിത്ര പുസ്തകങ്ങള്‍ വായിച്ചു പഠിക്കാന്‍ ശ്രമിക്കണമെന്നും ശാരദക്കുട്ടി കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

ശ്രീമതി ടീച്ചര്‍ പറയുന്ന എല്ലാ കാര്യങ്ങളുമായും യോജിപ്പുള്ള ആളല്ല ഞാന്‍. എന്നാല്‍ ശ്രീമതി ടീച്ചറുടെ ചരിത്ര സൂചനകളുള്ള ഒരു പ്രസംഗത്തിലെ ഒരൊറ്റ വരി മാത്രം അടര്‍ത്തിയെടുത്ത് അത് ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്ന മട്ടില്‍ നടക്കുന്ന പ്രചരണത്തെ നിന്ദ്യമെന്നല്ലാതെ പറയാന്‍ വാക്കില്ല.

ക്ഷേത്ര ദര്‍ശന സമയത്തു പോലും മാറുമറയ്ക്കാന്‍ അനുവാദമില്ലാതിരുന്ന ഒരു ചരിത്ര സന്ദര്‍ഭത്തെയാണവര്‍ കൃത്യമായി അടയാളപ്പെടുത്തിയത്. ഈറനുടുത്ത് ക്ഷേത്ര ദര്‍ശനത്തിനു പോകണമായിരുന്നു പണ്ട്. ക്ഷേത്രനടയില്‍ മാര്‍ച്ചേല വലിച്ചു കീറിയ സംഭവങ്ങളും ചരിത്രത്തിലുണ്ട്.അതു പറയുമ്പോള്‍, ചരിത്രം വായിച്ചിട്ടില്ലാത്തവരല്ലാതെ ആരും ഉറഞ്ഞു തുള്ളാന്‍ വരില്ല. അജ്ഞത ഒരു കിരീടമാക്കി അതില്‍ അഹന്തയുടെ മയില്‍പ്പീലിയും ചൂടി ഞെളിഞ്ഞു നടക്കുന്നതിനു മുന്‍പ് ചരിത്ര പുസ്തകങ്ങള്‍ വായിച്ചു പഠിക്കാന്‍ ശ്രമിക്കണം.

സ്വന്തം മുന്‍ഗാമികളുടെ ചെയ്തികള്‍ വെളിപ്പെട്ടു പോകുമ്പോഴുള്ള അങ്കലാപ്പാണ് ഇത്തരത്തിലുള്ള വൈകൃതങ്ങള്‍ക്ക് സംഘപരിവാറുകാരെ പ്രേരിപ്പിക്കുന്നത്. ചരിത്രത്തെ ഭയക്കുന്ന ഭീരുക്കളെന്നാകും നിങ്ങളെ കാലം അടയാളപ്പെടുത്തുക. അറിവില്ലായ്മകളുടെ മേല്‍ അടയിരുന്നു നുണകള്‍ വിരിയിച്ചെടുക്കുന്നതിന് കാലം നിങ്ങളോട് കണക്കു ചോദിക്കാതിരിക്കില്ല.

(ഈ പ്രസംഗം മുഴുവന്‍ കേള്‍ക്കാത്തവര്‍ കമന്റിടാന്‍ വരരുതെന്നഭ്യര്‍ഥിക്കുന്നു)

news_reporter

Related Posts

മാനിനെ കൊന്ന് ഗ്രന്ഥിയിലെ കസ്ത്രൂരി എടുത്ത് വിഗ്രഹത്തില്‍ പൂശി അനുഗ്രഹം ചൊരിയുന്ന ജഗന്നാഥനെ ഇനി കസ്തൂരി മണക്കില്ല!

Comments Off on മാനിനെ കൊന്ന് ഗ്രന്ഥിയിലെ കസ്ത്രൂരി എടുത്ത് വിഗ്രഹത്തില്‍ പൂശി അനുഗ്രഹം ചൊരിയുന്ന ജഗന്നാഥനെ ഇനി കസ്തൂരി മണക്കില്ല!

റേഡിയോ ജോക്കിയുടെ കൊല: മുഖ്യപ്രതി സാലിഹ് ബിൻ ജലാൽ, ക്വട്ടേഷൻ നൽകിയത് ഖത്തർ വ്യവസായി

Comments Off on റേഡിയോ ജോക്കിയുടെ കൊല: മുഖ്യപ്രതി സാലിഹ് ബിൻ ജലാൽ, ക്വട്ടേഷൻ നൽകിയത് ഖത്തർ വ്യവസായി

മാട്രിമോണിയൽ സൈറ്റിൽ വ്യാജ ഐഡി ഉണ്ടാക്കി നിരവധി യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ നടി അറസ്റ്റിൽ

Comments Off on മാട്രിമോണിയൽ സൈറ്റിൽ വ്യാജ ഐഡി ഉണ്ടാക്കി നിരവധി യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ നടി അറസ്റ്റിൽ

കൊല്ലത്ത് ചോരക്കുഞ്ഞിന്റെ മൃതദേഹം കവറിലാക്കി ഉപേക്ഷിച്ച നിലയിൽ

Comments Off on കൊല്ലത്ത് ചോരക്കുഞ്ഞിന്റെ മൃതദേഹം കവറിലാക്കി ഉപേക്ഷിച്ച നിലയിൽ

നടിയെ ആക്രമിച്ച കേസ്: മുഖ്യസാക്ഷി മൊഴിമാറ്റി

Comments Off on നടിയെ ആക്രമിച്ച കേസ്: മുഖ്യസാക്ഷി മൊഴിമാറ്റി

കഴക്കൂട്ടത്തെ മായാ മോഹനൻ റാണി ലക്ഷ്യമിട്ടത് നിര്‍ദ്ധനയായ പെണ്‍കുട്ടിയുടെ സ്ത്രീധനത്തുക

Comments Off on കഴക്കൂട്ടത്തെ മായാ മോഹനൻ റാണി ലക്ഷ്യമിട്ടത് നിര്‍ദ്ധനയായ പെണ്‍കുട്ടിയുടെ സ്ത്രീധനത്തുക

പിണറായി കൂട്ടക്കൊല കേസ് പ്രതി സൗമ്യ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ

Comments Off on പിണറായി കൂട്ടക്കൊല കേസ് പ്രതി സൗമ്യ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി; കേരളത്തില്‍ 271 രൂപ

Comments Off on തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി; കേരളത്തില്‍ 271 രൂപ

മാലയിട്ടപ്പോഴേ അനുഗ്രഹം; ഉദ്ധിഷ്ടകാര്യത്തിന് അയ്യപ്പ സ്വാമിക്ക് ഉപകാരസ്മരണയുമായി രഹ്‌ന ഫാത്തിമ

Comments Off on മാലയിട്ടപ്പോഴേ അനുഗ്രഹം; ഉദ്ധിഷ്ടകാര്യത്തിന് അയ്യപ്പ സ്വാമിക്ക് ഉപകാരസ്മരണയുമായി രഹ്‌ന ഫാത്തിമ

വനിത പൊലീസ് ഓഫീസറുടെ വീഡിയോ വൈറല്‍ ആയെങ്കിലും സസ്‌പെന്‍ഷനും കിട്ടി

Comments Off on വനിത പൊലീസ് ഓഫീസറുടെ വീഡിയോ വൈറല്‍ ആയെങ്കിലും സസ്‌പെന്‍ഷനും കിട്ടി

മു​ൻ​മ​ന്ത്രി ശ​ശീ​ന്ദ്ര​ൻറെഅ​ശ്ലീ​ല ഫോ​ണ്‍ സം​ഭാ​ഷ​ണം; ജു​ഡീ​ഷ​ൽ കമ്മീഷൻ റി​പ്പോ​ർ​ട്ട് ചൊ​വ്വാ​ഴ്ച സർക്കാരിന് കൈമാറും

Comments Off on മു​ൻ​മ​ന്ത്രി ശ​ശീ​ന്ദ്ര​ൻറെഅ​ശ്ലീ​ല ഫോ​ണ്‍ സം​ഭാ​ഷ​ണം; ജു​ഡീ​ഷ​ൽ കമ്മീഷൻ റി​പ്പോ​ർ​ട്ട് ചൊ​വ്വാ​ഴ്ച സർക്കാരിന് കൈമാറും

ചെന്നായ നീതിക്കാരുടെ പ്രത്യേക ശ്രദ്ധക്ക്, കെ.എ.എസ് ൽ സംവരണം പുനഃസ്ഥാപിച്ച് ചട്ടം വരുന്നു

Comments Off on ചെന്നായ നീതിക്കാരുടെ പ്രത്യേക ശ്രദ്ധക്ക്, കെ.എ.എസ് ൽ സംവരണം പുനഃസ്ഥാപിച്ച് ചട്ടം വരുന്നു

Create AccountLog In Your Account