രണ്ടാമൂഴം സിനിമയാകില്ല?; തിരക്കഥ തിരിച്ചു കിട്ടാന്‍ എംടി കേസ് ഫയൽ ചെയ്തു

രണ്ടാമൂഴം സിനിമയാകില്ല?; തിരക്കഥ തിരിച്ചു കിട്ടാന്‍ എംടി കേസ് ഫയൽ ചെയ്തു

രണ്ടാമൂഴം സിനിമയാകില്ല?; തിരക്കഥ തിരിച്ചു കിട്ടാന്‍ എംടി കേസ് ഫയൽ ചെയ്തു

Comments Off on രണ്ടാമൂഴം സിനിമയാകില്ല?; തിരക്കഥ തിരിച്ചു കിട്ടാന്‍ എംടി കേസ് ഫയൽ ചെയ്തു

ബ്രഹ്മാണ്ഡ ചിത്രമെന്ന സൂചനകള്‍ നല്‍കി ഇന്ത്യന്‍ സിനിമയ്ക്ക് മലയാളം നല്‍കിയ പ്രതീക്ഷയാണ് രണ്ടാമൂഴം. ഇന്ത്യന്‍ സിനിമയില്‍ ആയിരം കോടി ബജറ്റിലൊരുങ്ങുന്ന ആദ്യ ചിത്രം. സിനിമാ പ്രഖ്യാപന വേളയില്‍ ഇങ്ങനെയൊരു പ്രോജക്ട് നടക്കുമോ എന്ന സംശയങ്ങള്‍ വളരെ വലുതായിരുന്നു. എന്നാല്‍ പ്രധാനകഥാപാത്രമായ ഭീമനായെത്തുന്ന മോഹന്‍ലാലും, നിര്‍മ്മാതാവ് ബിആര്‍ ഷെട്ടിയും, സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമൊക്കെ സംശയങ്ങള്‍ മാറ്റി ചിത്രം ബ്രഹ്മാണ്ഡമായിതന്നെ എത്തുമെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരുന്നു. എന്നാലിപ്പോള്‍ എല്ലാവരെയും ഞെട്ടിച്ച് തിരക്കഥാകൃത്ത് എംടി വാസുദേവന്‍ നായര്‍ ചിത്രത്തില്‍ നിന്നു പിന്മാറിയിരിക്കുകയാണ്. തന്റെ തിരക്കഥ തിരികെ ലഭിക്കാന്‍ അദ്ദേഹം നിയമനടപടികള്‍ തുടങ്ങി കഴിഞ്ഞു.

സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതാണ് തിരക്കഥാകൃത്തുകൂടിയായ എം ടിയെ പിന്തിരിപ്പിച്ചതെന്നറിയുന്നു. സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് എം ടി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചു. തിരക്കഥ കൈമാറുമ്പോള്‍ മുന്‍കൂറായി കൈപ്പറ്റിയ പണം തിരിച്ചുനല്‍കാമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി  കോഴിക്കോട് മുന്‍സിഫ് കോടതി ഇന്ന് പരിഗണിക്കും.

വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനും ഗവേഷണത്തിനും ഒടുവിലാണ് താന്‍ തിരക്കഥ ഒരുക്കിയത് എന്നാല്‍ തന്റെ ആത്മാര്‍ത്ഥതയുടെ ഒരു അംശം പോലും അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടായില്ലെന്ന തോന്നലാണ് പിന്‍മാറ്റത്തിന് കാരണമായത്. നാലുവര്‍ഷം മുമ്പാണ് ശ്രീകുമാര്‍ മേനോനുമായി കരാര്‍ ഉണ്ടാക്കിയത്. തുടര്‍ന്ന് മലയാളം, ഇംഗ്ലീഷ് തിരക്കഥകള്‍ നല്‍കി. മൂന്നുവര്‍ഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കരാര്‍ പ്രകാരം ചിത്രീകരണം തുടങ്ങാനായില്ല. ഒരു വര്‍ഷം കൂടി സമയം നീട്ടിനല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും എംടി ആരോപിക്കുന്നു.

ചിത്രത്തില്‍ ഭീമന്റെ റോളില്‍ മോഹന്‍ലാലിനെ പ്രഖ്യാപിച്ചിരുന്നു. മഹാഭാരത്’ എന്ന പേരില്‍ രണ്ട് ഭാഗങ്ങളായി 1000 കോടി രൂപ ചെലവിടുന്ന സിനിമ ഇന്ത്യയിലെതന്നെ ഏറ്റവും ചെലവേറിയതാകുമെന്നാണ് കരുതിയിരുന്നത്.

2019 ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഏഷ്യയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ആയിരിക്കും ചിത്രമെന്നും നിര്‍മാതാവ് ഷെട്ടി ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും ആഘോഷിക്കപ്പെട്ട നിരവധി പേരുകള്‍ മോഹന്‍ലാലിനൊപ്പം ചിത്രത്തിലുണ്ടാകുമെന്നും. പ്രിപ്രൊഡക്ഷന്‍ ജോലികളൊക്കെ അവസാനഘട്ടത്തിലാണെന്നും പ്രഖ്യാപനം നടത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞുവെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളില്‍ പുരോഗതിയുണ്ടായില്ല. ആദ്യഭാഗം പുറത്തിറങ്ങി നാല് മാസത്തിന് ശേഷം രണ്ടാംഭാഗം പുറത്തെത്തുമെന്നാണ് അണിയറക്കാര്‍ നേരത്തേ അറിയിച്ചിരുന്നത്.

 

news_reporter

Related Posts

ബോണക്കാട് കുരിശുമല സന്ദര്‍ശനത്തിനിടെ സംഘര്‍ഷം; പൊലീസ് ലാത്തിചാര്‍ജ്

Comments Off on ബോണക്കാട് കുരിശുമല സന്ദര്‍ശനത്തിനിടെ സംഘര്‍ഷം; പൊലീസ് ലാത്തിചാര്‍ജ്

നാക്കില്‍ ശൂലം കുത്തി അമ്മന്‍കോവിലമ്മയുടെ പേരിൽ പിരിച്ച് തട്ടിപ്പ്;രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു

Comments Off on നാക്കില്‍ ശൂലം കുത്തി അമ്മന്‍കോവിലമ്മയുടെ പേരിൽ പിരിച്ച് തട്ടിപ്പ്;രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു

ചിന്താ ജെറോമിന് അധികാരത്തിന്റെ മതിഭ്രമം ബാധിച്ചുവെന്ന് സൈമൺ ബ്രിട്ടോയുടെ ഭാര്യ

Comments Off on ചിന്താ ജെറോമിന് അധികാരത്തിന്റെ മതിഭ്രമം ബാധിച്ചുവെന്ന് സൈമൺ ബ്രിട്ടോയുടെ ഭാര്യ

മാതൃഭൂമിയുടെ മാറിടം കാട്ടിയുള്ള മാര്‍ക്കറ്റിങ്ങ് തന്ത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

Comments Off on മാതൃഭൂമിയുടെ മാറിടം കാട്ടിയുള്ള മാര്‍ക്കറ്റിങ്ങ് തന്ത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

ബല്‍റാമിനെ പിന്തുണച്ച സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു

Comments Off on ബല്‍റാമിനെ പിന്തുണച്ച സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു

കൈരളി ടിവി യേയും ശ്രീരാമനെയും വേറെയുതേ വിടൂ എന്ന് പി.പി. സുമനൻ

Comments Off on കൈരളി ടിവി യേയും ശ്രീരാമനെയും വേറെയുതേ വിടൂ എന്ന് പി.പി. സുമനൻ

കേരള യുക്തിവാദി സംഘം 30-മത് സംസ്ഥാന സമ്മേളനം തൊടുപുഴയിൽ സമാപിച്ചു.

Comments Off on കേരള യുക്തിവാദി സംഘം 30-മത് സംസ്ഥാന സമ്മേളനം തൊടുപുഴയിൽ സമാപിച്ചു.

കോട്ടയത്ത് കലക്ടറേറ്റിന് സമീപമുള്ള കണ്ടത്തില്‍ റസിഡന്‍സിയിലെ ഒരു നില പൂര്‍ണ്ണമായും കത്തിനശിച്ചു

Comments Off on കോട്ടയത്ത് കലക്ടറേറ്റിന് സമീപമുള്ള കണ്ടത്തില്‍ റസിഡന്‍സിയിലെ ഒരു നില പൂര്‍ണ്ണമായും കത്തിനശിച്ചു

ആറ്റുകാല്‍ കുത്തിയോട്ടത്തിനെതിരെ കേസെടുത്തു; നിലപാടില്‍ മാറ്റമില്ലെന്ന് ആര്‍. ശ്രീലേഖ

Comments Off on ആറ്റുകാല്‍ കുത്തിയോട്ടത്തിനെതിരെ കേസെടുത്തു; നിലപാടില്‍ മാറ്റമില്ലെന്ന് ആര്‍. ശ്രീലേഖ

നടി ഭാവന ബിജെപിയില്‍ ചേർന്നു

Comments Off on നടി ഭാവന ബിജെപിയില്‍ ചേർന്നു

പാലക്കാട് ‘നീറ്റ്’ പരീക്ഷാ പീഡനം: അടിവസ്ത്രം അഴിച്ചുമാറ്റിച്ചു, മാറിടത്തിൽ അധ്യാപകന്റെ തുറിച്ച് നോട്ടം

Comments Off on പാലക്കാട് ‘നീറ്റ്’ പരീക്ഷാ പീഡനം: അടിവസ്ത്രം അഴിച്ചുമാറ്റിച്ചു, മാറിടത്തിൽ അധ്യാപകന്റെ തുറിച്ച് നോട്ടം

മറ്റെന്തൊക്കെ കുറവുണ്ടെങ്കിലും കേരള സര്‍ക്കാരിനും നിയമസഭയ്ക്കും ‘കരുണ’യുണ്ട്: അഡ്വ.ജയശങ്കര്‍

Comments Off on മറ്റെന്തൊക്കെ കുറവുണ്ടെങ്കിലും കേരള സര്‍ക്കാരിനും നിയമസഭയ്ക്കും ‘കരുണ’യുണ്ട്: അഡ്വ.ജയശങ്കര്‍

Create AccountLog In Your Account