ഞങ്ങൾ മല കയറിയിരിക്കും കോൺഗ്രസും വർഗ്ഗീയ വാദികളും കരുതിയിരുന്നോളൂ: അന്വേഷിയും പെൺകൂട്ടും

ഞങ്ങൾ മല കയറിയിരിക്കും കോൺഗ്രസും വർഗ്ഗീയ വാദികളും കരുതിയിരുന്നോളൂ: അന്വേഷിയും പെൺകൂട്ടും

ഞങ്ങൾ മല കയറിയിരിക്കും കോൺഗ്രസും വർഗ്ഗീയ വാദികളും കരുതിയിരുന്നോളൂ: അന്വേഷിയും പെൺകൂട്ടും

നവോത്ഥാനകേരളത്തെ ലജ്ജിപ്പിക്കുന്ന പുനരുത്ഥാനവാദികൾക്ക് താക്കീത് ൽകാൻ ശബരിമലകയറാൻ ഉറച്ച് പെൺപട രംഗത്ത്. കേരളത്തെ പിന്നോട്ട് നടത്താൻ കച്ചകെട്ടിയ കോൺഗ്രസും വർഗ്ഗീയ വാദികളും കരുതിയിരുന്നോളൂ ഞങ്ങൾ മല കയറിയിരിക്കും എന്ന് ഉറച്ച തീരുമാനവുമായി കോഴിക്കോട് ‘അന്വേഷി “യും പെൺകൂട്ടും രംഗത്ത്.

ഇത് ജാനാധിപത്യ രാജ്യമാണ് ഇവിടെ കുറെ കൊലസ്ത്രീകളെ തെരുവിലിറക്കി മാടമ്പിത്തരമാകാമെന്ന് എൻഎസ്എസും കൂടെക്കൂരക്കുന്നവരും കരുത്തേണ്ടെന്ന് പെൺകൂട്ടായ്മ. ഈ സ്ത്രീകൾ അവരെ കാതലായി സ്പർശിക്കുന്ന വിഷയങ്ങളിലൊന്നും തെരുവിൽ വരാത്തവരാണ്. സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നിയമനിർമാണസഭകളിൽ ലഭിക്കുവാനുള്ള ബില്ലുകൾ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി രാജ്യസഭയിലും ലോകസഭയിലും പാറിക്കളിക്കുന്നത് നാം കാണുന്നുണ്ട്. എന്നാൽ അത് നടപ്പിലാക്കി കിട്ടണം എന്നുപറഞ്ഞുകൊണ്ട് ഇത്രയേറെ സ്ത്രീകൾ തെരുവിൽ വന്നിട്ടില്ല. മനുഷ്യ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന ബാല പീഡനങ്ങളും സ്ത്രീപീഡനങ്ങളും നടന്നപ്പോഴും ഈ സ്ത്രീകളെ നാം തെരുവിൽ കണ്ടിട്ടില്ല. ഇന്നും രാജ്യത്തെ പിടിച്ചുലയ്ക്കുന്ന വിലക്കയറ്റമുണ്ട്, പാചക വാതകങ്ങളുടെ വിലക്കയറ്റം സ്ത്രികളോളം അറിയുന്നവർ ഉണ്ടാവില്ല . ഒരു കുലസ്ത്രീയും പ്രതിഷേധവുമായി വരുന്നില്ല.

സ്ത്രീകൾ തെരുവിൽ വന്നിട്ടുണ്ട്. അതുപക്ഷേ അകത്തളങ്ങളിൽ ഒളിച്ചിരിക്കുന്ന അഭിജാത വർഗ്ഗം അല്ല. കർഷകത്തൊഴിലാളികൾ മുതൽ അധ്വാനത്തിന്റെ വില അറിയാവുന്ന സ്ത്രീ വർഗ്ഗം അടക്കമുള്ളവര്‍ അവരുടെ അവകാശങ്ങൾക്കും തൊഴിലാളിവർഗ്ഗത്തിന്റെ അവകാശങ്ങൾക്കും പലകുറി തെരുവിൽ വന്നിട്ടുണ്ട്. സ്വാശ്രയ കോളജുകളും മറ്റ് വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങളും തഴച്ചു വന്ന നാളുകളിൽ അവയ്ക്കെതിരെ ഗ്രനേഡുകളും ലാത്തികളും വകവയ്ക്കാതെ പെൺകുട്ടികൾ സമരമുഖത്ത് വന്നിട്ടുണ്ട്. അതിനുമുൻപ് കൂത്താട്ടുകുളം മേരി, കെ ആർ ഗൗരി, റോസമ്മ പുന്നൂസ് തുടങ്ങിയ ഉശിരുള്ള പെണ്ണുങ്ങൾ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക്, അതിന്റെ മർദ്ദന യന്ത്രങ്ങളുടെ മുന്നിലേക്ക് തലയുയർത്തിപ്പിടിച്ച് നടന്നു വന്നിട്ടുണ്ട്.

പക്ഷേ അന്നും ഈ കൊലസ്ത്രീകൾ അകത്തളങ്ങളിൽ തന്നെയായിരുന്നു. അവർ എന്നാണ് സമരമുഖങ്ങളിൽ എത്തിയത് എന്നു പരിശോധിക്കുന്നത് കൗതുകകരമായിരിക്കും. ഇതിനുമുമ്പ് കൊലസ്ത്രീകൾ സമരത്തിനിറങ്ങിയത് 1957ലെ കേരളത്തിലെ ഒന്നാം ജനകീയ സർക്കാരിനെതിരെ ആയിരുന്നു. ആ സമരത്തെയാണ് നാം വിമോചനസമരം എന്ന് വിളിച്ചു കേട്ടിട്ടുള്ളത്.

ജനസാമാന്യത്തിന് ഭൂമിയുടെ അവകാശം ഉറപ്പാക്കുവാൻ സർക്കാർ തീരുമാനിച്ചത് കാരണമാണ് ആ സമരം സൃഷ്ടിക്കപ്പെട്ടത്. സത്യത്തിൽ ഇന്ന് സർവ്വ ഭക്തർക്കും ലിംഗഭേദമില്ലാതെ ആരാധനാലയങ്ങളിൽ അനുവദിക്കണം എന്നാണ് ഞങ്ങളുടെ നിലപാട് എന്നും ആർഎസ്എസ് പറയുംപോലെ അന്നും ഒരു തമാശയുണ്ടായിരുന്നു.

ഭൂമിയുടെ നീതിപൂർവകമായ വിതരണം ഉറപ്പാക്കുന്ന ഭൂപരിഷ്കരണം നടപ്പാക്കണമെന്ന് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി പ്രമേയത്തിലൂടെ ഏറെക്കാലം മുമ്പുതന്നെ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും അത് നടപ്പാക്കുവാനുള്ള ശ്രമങ്ങൾ ഒന്നാമത്തെ സർക്കാർ ചെയ്തപ്പോൾ അതിനെതിരെ അട്ടിമറിയും ആയി കോൺഗ്രസ് ജാതി-മത ശക്തികളുടെ പിന്നിൽ അണിനിരന്നു. ഏറ്റവും ശക്തമായി സമരത്തിൽ പങ്കെടുത്തത് നായന്മാരും സവർണ്ണ ക്രിസ്ത്യാനികളും ആയിരുന്നു. എല്ലാത്തരത്തിലും സവർണ്ണതയുടെ താല്പര്യം സംരക്ഷിക്കുവാനുള്ള ഒരു പ്രഹസനമായിരുന്നു വിമോചന സമരം.

ഇന്നുണ്ടായ പോലെതന്നെ വലിയ തോതിൽ നുണപ്രചാരണങ്ങൾ അന്നും ഉണ്ടായിരുന്നു. കമ്യൂണിസ്റ്റുകാർ എല്ലാം പങ്കിടുന്നവരാണെന്നും അവർ സ്ത്രീകളെ പൊതുസ്വത്താക്കും എന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. കമ്മ്യൂൺ എന്ന വാക്കിനെ ദുർവ്യാഖ്യാനം ചെയ്ത് രാജ്മോഹൻ ഉണ്ണിത്താൻ ഒക്കെ സമാനമായ നുണകൾ ഈ കാലത്തും പടച്ചുവിടുന്നുണ്ട് എന്നത് അതുകൊണ്ട് തന്നെ അത്ഭുതപ്പെടുത്തുന്നില്ല.

മറ്റൊരു സമാനത രണ്ട് സമരങ്ങളിലും ഉണ്ടായ തെറിയുടെ അതിപ്രസരമാണ്. വിമോചന സമരകാലത്ത് അത് ദുർബല ജനവിഭാഗങ്ങളെ ഭയപ്പെടുത്താനുള്ള ആയുധമായിരുന്നു. ഇപ്പോൾ അത് സ്ത്രികളെ ഭയപ്പെടുത്താൻ ഉപയോഗിക്കുന്നു. ബഹിരാകാശത്ത് വരെ എത്തിയ സ്ത്രി സമൂഹത്തെ തിരക്കുള്ള ബസിൽ നിങ്ങൾക്കെതിരെ ഞങ്ങൾ നടത്തുന്ന ലൈംഗിക അതിക്രമം ശബരിമലയിലും ഉണ്ടാകും എന്ന് ഭയപ്പെടുത്താൻ ശ്രമിക്കുന്നു യുവകോൺഗ്രസ് നേതാവ് കെ പി അനിൽകുമാർ. സംഘപരിവാർ ഒരുപടി കൂടി കടന്നു നാമജപ ഘോഷയാത്രയുടെ സമാപനം കുറിക്കാനെന്ന പോലെ തുണി പൊക്കി കാണിക്കുന്നു. വിശേഷ ദിനങ്ങളിൽ തങ്ങളുടെ പക്കലുള്ള ആയുധം കാണിക്കുന്ന ഒരു പതിവ് ചില രാജ്യങ്ങൾക്കുള്ള പോലെ ഒരു ആചാരമായി ഇതും കണക്കാക്കേണ്ടതാണ്.

നായർപ്രമാണിത്തത്തിന്റെയും ജാതി കുശുമ്പിന്റെയും നേർക്കാഴ്ച മുഖ്യമന്തിയെ വരെ ജാതിപറഞ്ഞു തെറിവിളിക്കുന്നതിലേക്ക് വരെ എത്തിയത് നാം കണ്ടതാണ്. ഇനിയും ഇവർക്ക് കീഴടങ്ങാൻ ഭരണക്കൂടം തയാറാകരുത്. എന്തൊക്കെ സംഭവിച്ചാലും ഞങ്ങൾ ശബരിമല കയറിയിരിക്കും.ഒറ്റ രാത്രി താണ്ടി നേടിയതല്ല കേരളത്തിലെ നവോത്ഥാനം. ഇരുളിന്റെ മഹാഗുഹകളിൽ ശ്രീനാരായണ ഗുരുവും അയ്യൻകാളിയും തൊട്ട് അനേകർ ജീവിതം കൊണ്ട് കൊളുത്തിയ പന്തങ്ങളാണ് നമ്മെ നയിച്ചതും നയിക്കുന്നതും. ഏതുമേന്തി ഞങ്ങൾവരുന്നുണ്ട് ശബരിമലക്ക് കൊലസ്ത്രീകളും സാമൂഹ്യബോധമില്ലാത്ത കോൺഗ്രസുകാരും ഹിന്ദുവർഗ്ഗീയവാദികളും കരുതിയിരുന്നോളൂ കൊളസ്ത്രീകളുടെ ഘാഷയാത്രയുമായല്ല ഞങ്ങൾവരുന്നത് അന്വേഷി പ്രസിഡന്റ് കെ.അജിത പറഞ്ഞു.കോഴിക്കോട് അന്വേഷിയുടെയും പെൺകുട്ടിന്റെയും ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അജിത.

news_reporter

Related Posts

ഗതാഗത കുരുക്കില്‍പ്പെട്ട് ചികിത്സ കിട്ടാതെ പെണ്‍കുട്ടിയുടെ മരണം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Comments Off on ഗതാഗത കുരുക്കില്‍പ്പെട്ട് ചികിത്സ കിട്ടാതെ പെണ്‍കുട്ടിയുടെ മരണം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

സി.പി.ഐയുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ല; മുന്നണി വിപുലീകരണം അനിവാര്യമെന്ന് സി.പി.എം

Comments Off on സി.പി.ഐയുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ല; മുന്നണി വിപുലീകരണം അനിവാര്യമെന്ന് സി.പി.എം

പെട്രോള്‍ വില കുറയില്ല; എക്സൈസ് നികുതി കുറക്കില്ലെന്ന് കേന്ദ്രം

Comments Off on പെട്രോള്‍ വില കുറയില്ല; എക്സൈസ് നികുതി കുറക്കില്ലെന്ന് കേന്ദ്രം

വോട്ടര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമായും ആധാറുമായി ബന്ധിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Comments Off on വോട്ടര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമായും ആധാറുമായി ബന്ധിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ആത്മഹത്യാ പ്രവണതയ്‌ക്കെതിരെ മജീഷ്യന്‍ മുതുകാടിന്റെ വീഡിയോ വൈറലാകുന്നു

Comments Off on ആത്മഹത്യാ പ്രവണതയ്‌ക്കെതിരെ മജീഷ്യന്‍ മുതുകാടിന്റെ വീഡിയോ വൈറലാകുന്നു

ആലപ്പുഴയില്‍ മാല പൊട്ടിച്ചോടിയ മൂന്ന് നടോടിസ്ത്രീകളും മൂന്ന് യുവാക്കളും പിടിയിൽ

Comments Off on ആലപ്പുഴയില്‍ മാല പൊട്ടിച്ചോടിയ മൂന്ന് നടോടിസ്ത്രീകളും മൂന്ന് യുവാക്കളും പിടിയിൽ

മേരി പ്യാരി ദരിദ്ര വാസിയോം, ദേശ് കാ ഉന്നമൻ കേലിയേ പെട്രോൾ ക 77. .67 രൂപ ഡീസൽ ക 70.08 രൂപ കൂട്ടി ഹേ

Comments Off on മേരി പ്യാരി ദരിദ്ര വാസിയോം, ദേശ് കാ ഉന്നമൻ കേലിയേ പെട്രോൾ ക 77. .67 രൂപ ഡീസൽ ക 70.08 രൂപ കൂട്ടി ഹേ

‘മതഫാസിസത്തിനെതിരെ മാനവ സഖ്യം’; കേരള യുക്തിവാദി സംഘം ആലപ്പുഴ ജില്ലാ സമ്മേളനം

Comments Off on ‘മതഫാസിസത്തിനെതിരെ മാനവ സഖ്യം’; കേരള യുക്തിവാദി സംഘം ആലപ്പുഴ ജില്ലാ സമ്മേളനം

കരളിലെ മുറിവുണങ്ങി തുടങ്ങിയെങ്കിലും മനസിലെ മുറിവുണങ്ങാതെ അർജ്ജുൻ ആശുപത്രിവിട്ടു

Comments Off on കരളിലെ മുറിവുണങ്ങി തുടങ്ങിയെങ്കിലും മനസിലെ മുറിവുണങ്ങാതെ അർജ്ജുൻ ആശുപത്രിവിട്ടു

കമ്യൂണിസ്ററ് പുനരേകീകരണം യാഥാർഥ്യമായി; ഇന്ത്യയിൽ അല്ല; നേപ്പാളിൽ!

Comments Off on കമ്യൂണിസ്ററ് പുനരേകീകരണം യാഥാർഥ്യമായി; ഇന്ത്യയിൽ അല്ല; നേപ്പാളിൽ!

സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കാന്‍ കുമ്മനത്തിന് ധൈര്യമുണ്ടോ?; കുമ്മനേട്ടനെ പരിഹസിച്ച് സോഷ്യൽ മീഡിയ

Comments Off on സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കാന്‍ കുമ്മനത്തിന് ധൈര്യമുണ്ടോ?; കുമ്മനേട്ടനെ പരിഹസിച്ച് സോഷ്യൽ മീഡിയ

കത്വ പീഡനം: സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതികളുടെ ഹര്‍ജിയെ പിന്തുണച്ച് ബാര്‍ കൗണ്‍സില്‍

Comments Off on കത്വ പീഡനം: സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതികളുടെ ഹര്‍ജിയെ പിന്തുണച്ച് ബാര്‍ കൗണ്‍സില്‍

Create Account



Log In Your Account