ആദ്യമായി ഒരു നമ്പൂതിരി വിധവയെ, വിവാഹം കഴിക്കാന്‍ തയ്യാറായ ചരിത്രപുരുഷൻ എം.ആര്‍.ബി.

ആദ്യമായി ഒരു നമ്പൂതിരി വിധവയെ, വിവാഹം കഴിക്കാന്‍ തയ്യാറായ ചരിത്രപുരുഷൻ എം.ആര്‍.ബി.

ആദ്യമായി ഒരു നമ്പൂതിരി വിധവയെ, വിവാഹം കഴിക്കാന്‍ തയ്യാറായ ചരിത്രപുരുഷൻ എം.ആര്‍.ബി.

Comments Off on ആദ്യമായി ഒരു നമ്പൂതിരി വിധവയെ, വിവാഹം കഴിക്കാന്‍ തയ്യാറായ ചരിത്രപുരുഷൻ എം.ആര്‍.ബി.

ഒക്ടോബർ 8: മഹാനായ സാമൂഹ്യ പരിഷ്കർത്താവ്, മുല്ലമംഗലത്ത് രാമൻ ഭട്ടതിരിപ്പാട് 1908 – 2001) ദിനം.“ഒരു നമ്പൂതിരി വിധവയെ, വിവാഹം കഴിക്കാന്‍ ആരെങ്കില്‍ തയ്യാറുണ്ടോ?’ എന്ന ചോദ്യത്തിന് താനതിനു തയ്യാറാണ് എന്ന് ഉത്തരം പറഞ്ഞ എം.ആര്‍.ബി.

കേരളത്തിൽ ആദ്യമായി അന്ന് നിലവിലിരുന്ന ആചാരങ്ങൾക്ക് വിരുദ്ധമായി ഒരു നമ്പൂതിരി വിധവയെ, വിവാഹം കഴിക്കാന്‍ തയ്യാറായ ചരിത്രപുരുഷൻ എം.ആര്‍.ബി.യുടെ ഓർമ്മദിനമാണ് ഇന്ന്. വി.ടി.ഭട്ടതിരിപ്പാടിന്റെ അനുയായിയും, ഇ.എം.എസ്‌സിന്റെ സഹപ്രവര്‍ത്തകനും ആയിത്തീര്‍ന്ന അദ്ദേഹം, യോഗകേ്ഷമസഭ യുടെ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം മാറി, കേരളത്തിലെ പുരോഗമന ചിന്തയുടെ വക്താവുംപ്രയോക്താവും ആയി മാറി. നാലപ്പാട്ട്, മാരാര്‍, ജി, വൈലോപ്പിള്ളി തുടങ്ങിയവരും ആയുള്ള സൗഹൃദം അദ്ദേഹത്തെ മികച്ച സാഹിത്യകാരന്‍ ആക്കി. നമ്പൂതിരിയെമനുഷ്യനാക്കുന്നതില്‍ എം.ആര്‍.ബി. വഹിച്ച പങ്ക്, ചരിത്രത്തിന്റെ താളുകളില്‍ സ്വര്‍ണ്ണലിപികളില്‍ ആലേഖനം ചെയ്തു. തട്ടുയരം കുറഞ്ഞ നാലുകെട്ടുകളില്‍ തണുത്തുറഞ്ഞുപോകുന്ന അന്തര്‍ജ്ജനങ്ങള്‍ക്ക് പുതിയ ലോകത്തിന്റെ വെളിച്ചവും ചൂടും എത്തിച്ചുകൊടുക്കുന്നതില്‍, അദ്ദേഹം ചെയ്ത സേവനം അത്ഭുതാദരങ്ങളോടെ ആവുംവരും തലമുറകള്‍ കാണുക.

പത്രപ്രവര്‍ത്തനത്തിലൂടെ ആണ് എം.ആര്‍.ബി.യുടെ പൊതുജീവിതംവളര്‍ച്ചയുടെ പടവുകള്‍ കയറിയത്. യുവദീപം, ഉണ്ണിനമ്പൂതിരി, സാഹിത്യപരിഷത്ത്, ദേശാഭിമാനി, ഉദ്ബുദ്ധകേരളം, തിലകം, കേളീ എന്നീ ആനുകാലികങ്ങളുമായി അദ്ദേഹം ബന്ധപെ്പട്ടുപ്രവര്‍ത്തിച്ചു. ജീവല്‍ സാഹിത്യപ്രസ്ഥാനം കേരളത്തില്‍ വേരുറപ്പിച്ച കാലത്ത് അദ്ദേഹം സംഘാടകന്‍ ആയി. ദേശാഭിമാനി തുടങ്ങിയ കാലത്ത് അതിലും, പിന്നീട് നവലോകത്തിലും പ്രൂഫ് റീഡറായി. സംഗീത നാടക അക്കാദമിയുടെ ”കേളി’യിലാണ്, പത്രാധിപസമിതി അംഗം എന്ന നിലയില്‍ പതിനേഴു കൊല്ലം അദ്ദേഹംപ്രവര്‍ത്തിച്ചത്. നമ്പൂതിരി സമുദായത്തിലെ ഒന്നാമത്തെ വിധവാവിവാഹം ആയിരുന്നുഎം.ആര്‍.ബിയുടേത്.

ഒരു നമ്പൂതിരി വിധവയെ, വിവാഹം കഴിക്കാന്‍ ചെറുപ്പക്കാരായ നമ്പൂരിമാരില്‍ ആരെങ്കില്‍ തയ്യാറുണ്ടോ എന്ന് ഒരു പ്രസംഗത്തിനിടയില്‍ പാര്‍വ്വതി നെച്ചേരിമംഗലം ചോദിച്ചപ്പോള്‍, താനതിനു തയ്യാറാണ് എന്ന് എം.ആര്‍.ബി. അറിയിച്ചു. വി.ടി. ഭട്ടതിരിപ്പാടിന്റെ ഭാര്യാസഹോദരിയും വിധവയും ആയ ഉമാദേവി അന്തര്‍ജ്ജനത്തെ കൊല്ലവര്‍ഷം 1110 ചിങ്ങം 28ന് വിവാഹം ചെയ്തു. യാഥാസ്ഥിതികത്വത്തോടും സന്ധിയില്ലാത്ത സമരമായിരുന്നുഎം.ആര്‍.ബിയുടെ ജീവിതം. 2001 ഒകേ്ടാബര്‍ 8ന് അദ്ദേഹം അന്തരിച്ചു.

വി ടി .യാണ് എം ആർ ബി എന്ന് തെറ്റിദ്ധരിക്കുന്നവരും ഉണ്ട്. പാവങ്ങള്‍ എന്ന ഗ്രന്ഥമാണ് എം.ആര്‍.ബി.യെ ഏറെ സ്വാധീനിച്ച കൃതി. അതില്‍ ഉടനീളം പ്രസരിക്കുന്ന മനുഷ്യസ്‌നേഹവും കാരുണ്യവും എം.ആര്‍.ബിയേയും സ്വാധീനിച്ചു. എഴുത്തുകാരന്‍ എന്ന നിലയില്‍ 1930കളുടെ തുടക്കത്തില്‍ അദ്ദേഹം കുറച്ചു ചെറുകഥകള്‍ എഴുതി. കാവ്യാത്മകമായ ശൈലിയാണ് മുഖമുദ്ര. നമ്പൂതിരി സമുദായപരിഷ്‌കരണം ലക്ഷ്യവും.

ഉണ്ണിനമ്പൂതിരി മാസികയിലൂടെ വെളിച്ചം കണ്ട ”മറക്കുടയ്ക്കുള്ളിലെ മഹാനരകം’ യോഗകേ്ഷമസഭയുടെ വാര്‍ഷികത്തില്‍ നാടക രൂപത്തില്‍ അവതരിപ്പിക്കപെ്പട്ടു. കൊച്ചി ലജിസേ്‌ളറ്റീവ്കൗണ്‍സില്‍ അംഗങ്ങള്‍ ഈ നാടകം കണ്ടതിന്റെ പിറ്റേന്നാണ്, നമ്പൂതിരി കുടുംബബില്‍ നിയമ സഭയില്‍ പാസാക്കിയത്. ജി., ഒളപ്പമണ്ണ, വൈലോപ്പിള്ളി തുടങ്ങിയ എഴുത്തുകാരോടൊപ്പം സാംസ്‌കാരിക സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിന് കേരളത്തിലെ പല ഗ്രാമങ്ങളിലും എം.ആര്‍.ബി.നടത്തിയ ചെറുയാത്രകളുടെ കാവ്യാത്മക വിവരങ്ങളാണ് അദ്ദേഹത്തിന്റെ മികച്ച സംഭാവന.

നര്‍മ്മവും, കുറിക്കുകൊള്ളുന്ന നിരൂപണവും, സ്വ’ാവചിത്രങ്ങളും കവിതയും ചേര്‍ന്ന അവ സഹൃദയത്വത്തിന്റെ ഒരന്തരീക്ഷത്തെ അനായാസം ആനയിക്കുന്നു. മുളപൊട്ടിയ വിത്തുകള്‍, വളപെ്പാട്ടുകള്‍, താമരയിതളുകള്‍, അല്‌ളികള്‍ ഇതളുകള്‍, സൂര്യന്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ രചനകള്‍. വാല്‍ക്കണ്ണാടി കഥാസമാഹാരമാണ്. അദ്ദേഹത്തിന്റെ പ്രധാനപെ്പട്ട രചനകള്‍ സമാഹരിച്ച് മാതൃഭൂമി ”എം.ആര്‍.ബി.യുടെ ഉപന്യാസങ്ങള്‍’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം അദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്. സാഹിത്യത്തിനു നല്കിയ സമഗ്രസംഭവാനയുടെ പേരില്‍ 1992ല്‍ കേരളസാഹിത്യക്കാദമി പുരസ്‌കാരം അര്‍പ്പിച്ച് അദ്ദേഹത്തെആദരിക്കുകയുണ്ടായി.

കൃതികള്‍: മറക്കുടയ്ക്കുള്ളിലെ മഹാനരകം’, മുളപൊട്ടിയ വിത്തുകള്‍, വളപ്പൊ ട്ടുകള്‍, താമരയിതളുകള്‍, അല്‌ളികള്‍ ഇതളുകള്‍, സൂര്യന്‍ , വാല്‍ക്കണ്ണാടി, എം.ആര്‍.ബി.യുടെ ഉപന്യാസങ്ങള്‍.

 

news_reporter

Related Posts

കന്യാസ്ത്രീകളെ സ്വന്തം സഭ തള്ളിപ്പറഞ്ഞെങ്കിലും പിന്തുണയുമായി നിരണം ഭദ്രാസനാധിപൻ

Comments Off on കന്യാസ്ത്രീകളെ സ്വന്തം സഭ തള്ളിപ്പറഞ്ഞെങ്കിലും പിന്തുണയുമായി നിരണം ഭദ്രാസനാധിപൻ

സുധീരനെതിരായ വധശ്രമം: കേസെടുക്കാന്‍ വകുപ്പില്ലെന്ന് മെഡിക്കൽ കോളേജ് പൊലീസ്

Comments Off on സുധീരനെതിരായ വധശ്രമം: കേസെടുക്കാന്‍ വകുപ്പില്ലെന്ന് മെഡിക്കൽ കോളേജ് പൊലീസ്

സംവരണവിഷയത്തിൽ ഇടതുപക്ഷം നടപ്പിലാക്കാൻ ശ്രമിക്കുന്നത്, ആര്‍.എസ്.എസ് അജണ്ട: സണ്ണി എം കപീക്കാട്

Comments Off on സംവരണവിഷയത്തിൽ ഇടതുപക്ഷം നടപ്പിലാക്കാൻ ശ്രമിക്കുന്നത്, ആര്‍.എസ്.എസ് അജണ്ട: സണ്ണി എം കപീക്കാട്

‘പാകിസ്ഥാന്‍ ചെരിപ്പു കള്ളന്മാര്‍’ ഹാഷ് ടാഗില്‍ പ്രതിഷേധ കാമ്പയിനുമായി സമൂഹ മാധ്യമങ്ങൾ

Comments Off on ‘പാകിസ്ഥാന്‍ ചെരിപ്പു കള്ളന്മാര്‍’ ഹാഷ് ടാഗില്‍ പ്രതിഷേധ കാമ്പയിനുമായി സമൂഹ മാധ്യമങ്ങൾ

മാണിയുടെ കാര്യം കോമ്പ്ലിമെൻറ്സ് ആക്കി: ബാര്‍ കോഴക്കേസില്‍ മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്

Comments Off on മാണിയുടെ കാര്യം കോമ്പ്ലിമെൻറ്സ് ആക്കി: ബാര്‍ കോഴക്കേസില്‍ മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്

ഓഖി മുന്നറിയിപ്പ് ; സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തികഞ്ഞ അനാസ്ഥ ഉണ്ടായെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം

Comments Off on ഓഖി മുന്നറിയിപ്പ് ; സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തികഞ്ഞ അനാസ്ഥ ഉണ്ടായെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം

ഗ്രൂപ്പ് പൂട്ടിച്ചിട്ടും പാര്‍വതിയെ കൈവിടാതെ നടിക്ക് പിന്തുണയുമായി ഐസിയു

Comments Off on ഗ്രൂപ്പ് പൂട്ടിച്ചിട്ടും പാര്‍വതിയെ കൈവിടാതെ നടിക്ക് പിന്തുണയുമായി ഐസിയു

ന്യൂ ഇയർ സമ്മാനമായി മൈ സ്റ്റോറിയിലെ ആദ്യ ഗാനമെത്തി

Comments Off on ന്യൂ ഇയർ സമ്മാനമായി മൈ സ്റ്റോറിയിലെ ആദ്യ ഗാനമെത്തി

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട 42 കാരിയുമായി 17 കാരന്‍ നാടുവിട്ടു; കാമുകന് ജയിൽ വാസയോഗവും

Comments Off on സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട 42 കാരിയുമായി 17 കാരന്‍ നാടുവിട്ടു; കാമുകന് ജയിൽ വാസയോഗവും

ഋഷികുമാര്‍ ശുക്ല പുതിയ സിബിഐ ഡയറക്ടര്‍

Comments Off on ഋഷികുമാര്‍ ശുക്ല പുതിയ സിബിഐ ഡയറക്ടര്‍

കേരളത്തെ കലാപഭൂമിയാക്കാൻ അനുവദിക്കരുതെന്ന് തോമസ് ഐസക്

Comments Off on കേരളത്തെ കലാപഭൂമിയാക്കാൻ അനുവദിക്കരുതെന്ന് തോമസ് ഐസക്

ഒമ്പതാം ക്ളാസ് വിദ്യാർത്ഥിയുടെ ആത്മഹത്യ: എസ്.എഫ്.ഐ പ്രവർത്തകർ സ്‌കൂൾ അടിച്ചു തകർത്തു

Comments Off on ഒമ്പതാം ക്ളാസ് വിദ്യാർത്ഥിയുടെ ആത്മഹത്യ: എസ്.എഫ്.ഐ പ്രവർത്തകർ സ്‌കൂൾ അടിച്ചു തകർത്തു

Create AccountLog In Your Account