നിയമപ്പോരാട്ടങ്ങളും ആക്രമണങ്ങളും അതിജീവിച്ച് കാബോഡിസ്കേപ് ഇന്ന് തീയറ്ററിൽ എത്തും

നിയമപ്പോരാട്ടങ്ങളും ആക്രമണങ്ങളും അതിജീവിച്ച് കാബോഡിസ്കേപ് ഇന്ന് തീയറ്ററിൽ എത്തും

നിയമപ്പോരാട്ടങ്ങളും ആക്രമണങ്ങളും അതിജീവിച്ച് കാബോഡിസ്കേപ് ഇന്ന് തീയറ്ററിൽ എത്തും

Comments Off on നിയമപ്പോരാട്ടങ്ങളും ആക്രമണങ്ങളും അതിജീവിച്ച് കാബോഡിസ്കേപ് ഇന്ന് തീയറ്ററിൽ എത്തും

പപ്പിലീയോ ബുദ്ധയ്ക്ക് ശേഷം വളരെയധികം നിയമപ്പോരാട്ടങ്ങളും ആക്രമണങ്ങളും നേരിട്ട ജയൻ ചെറിയാന്റെ കാബോഡിസ്കേപ് എന്ന പ്രശസ്തമായ സിനിമ തീയേറററുകളിലെത്തുന്നു. സിനിമയുടെ പോസ്റററുകള്‍ പോലും തെരുവില്‍ ആക്രമിക്കപ്പെടുന്ന ഈ സാഹചര്യത്തിൽ ഈ സിനിമയെ പിന്തുണയ്ക്കാന്‍ ജനാധിപത്യത്തിലും സര്‍ഗാത്മക ആവിഷ്ക്കാര സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന പ്രേക്ഷകര്‍ തയ്യാറാവണം..കാവിക്കൊടിയും ഗോള്‍വാര്‍ക്കറുടെ ചിത്രവുമൊന്നും ഈ സിനിമയിൽ ഉപയോഗിക്കാന്‍ പാടില്ലെന്ന കര്‍ശന നിബന്ധനകളോടെയാണ് സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയിരുക്കുന്നത്. പല സ്ഥലങ്ങളിലും തീയേറ്റർ ലഭിച്ചിട്ടില്ല. ഒക്ടോബർ 5മുതൽ രാത്രി 7.30ന് തിരുവനത്തപുരം ഏരീസ്പ്ളസില്‍ ഒരു പ്രദര്‍ശനം ഉണ്ടാവും. മററു സ്ഥലങ്ങളില്‍ തീയേററര്‍ ലഭിക്കുന്നതിനനുസരിച്ച് റിലീസുണ്ടാവും..

ഇത്രയധികം ദീർഘമായ നിയമപോരാട്ടങ്ങൾക്കു ശേഷം ഒരു സിനിമ തീയേറ്ററിൽ എത്തുക എന്നതു തന്നെ മലയാളത്തിൽ അപൂർവമാണ്. സാധാരണഗതിയിൽ ഇത്തരം നിയമപോരാട്ടങ്ങളിലേക്ക് പോകുന്ന സിനിമകൾ പിന്നീട് വിസ്മൃതിയിലേക്ക് പോകുകയാണ് പതിവ്. നമ്മുടെ കേരളത്തിലെ എക്സിബിഷൻ സമ്പ്രദായവും ഡിസ്ട്രിബ്യൂഷൻ സംവിധാനവും ഇൻഡിപെൻഡഡ് ആയ എല്ലാ വോയ്സിനെയും നിശബ്ദമാക്കുന്ന തരത്തിലാണ് നിലനിൽക്കുന്നത്. എസ്റ്റാബ്ളിഷ്ഡ് ആയ വിതരണ സമ്പ്രദായത്തിന്റെ സപ്പോർട്ട് ഇല്ലാത്ത ഒരു സിനിമയും വെളിച്ചം കാണാറില്ല. ഈ സിനിമയുടെ കാര്യത്തിൽ അതിനെ മറികടക്കേണ്ടിയിരിക്കുന്നു. എന്ന് സംവിധായകൻ ജയൻ ചെറിയാൻ പറഞ്ഞു.

അനുനിമിഷം നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു ഫ്രീ സ്പെയ്സുണ്ടല്ലോ, ഇതൊരു പൊളിറ്റിക്കൽ ആക്ടാണ്. സിനിമ എന്നു പറയുന്ന ഈ മീഡിയം തന്നെ വളരെ പൊളിറ്റിക്കലായ ഒരു മീഡിയമാണ്. കമ്പോളസിനിമയായാലും, എന്തു തരം സിനിമയായാലും, അതിനൊരു ശക്തിയുണ്ട്. ഇന്ത്യ പോലുളള, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സമൂഹം എന്ന് നമ്മൾ വീമ്പിളക്കുന്ന ഒരു സമൂഹത്തിന് ഇൻഡിപെൻഡന്റ് ആയിട്ടുളള ഒരു എക്സ്പ്രഷൻ, ഒരു സിനിമയെ കുറിച്ചും സാധ്യമല്ല എന്നതാണ് വാസ്തവം. ഈ സിനിമക്കെതിരെ നിയമപ്രശ്നമായി ഉയർത്തിക്കൊണ്ടുവന്ന ഏറ്റവും വലിയ ആരോപണം, ഹോമോസെക്ഷ്വാലിറ്റിയെ പ്രചരിപ്പിക്കുന്നു എന്നതാണ്.

ഇന്ത്യൻ പീനൽ കോഡിൽ ക്രിമിനൽ കുറ്റമെന്ന് കല്പിക്കപ്പെട്ടിട്ടുളള ഒരു സെക്ഷ്വൽ ആക്ട് നമ്മൾ പ്രോത്സാഹിപ്പിക്കുന്നു, അതൊരു ക്രിമിനൽ കുറ്റമായി ഉയർത്തിക്കാട്ടി ഈ സിനിമയെ തടയിടാനും അവർ ശ്രമിച്ചു. പക്ഷെ, ആ തടസം ഇല്ലാതാക്കുന്ന ഒന്നാണ് ഈയടുത്ത് സെക്ഷൻ 377 റദ്ദാക്കിയ കോടതിവിധിയിലൂടെ ഉണ്ടായത്. അതിനുമപ്പുറം, എൽജിബിടി മൂവ്മാമെന്റുമായി ബന്ധപ്പെട്ട കേരളത്തിലെ പ്രധാനപ്പെട്ട ആക്ടിവിസ്റ്റുകളെല്ലാം ഈ സിനിമക്കൊപ്പമുണ്ടായിരുന്നു. ആ നിലയ്ക്ക്, ഇത് കേരളത്തിന്റെ എൽജിബിടി മൂവ്മെന്റിന്റെ സിനിമ കൂടിയാണ്. ഒരു കൊളോണിയൽ കരിനിയമം, വളരെ യുറോ സെൻട്രിക് ആയിട്ടുളള, വിക്ടോറിയൻ സദാചാരത്തിൽ അധിഷ്ഠിതമായ ഈ നിയമമായിരുന്നു കാലങ്ങളായി ഇന്ത്യയിലെ ലൈംഗികന്യൂനപക്ഷങ്ങളെ അടിച്ചമർത്താൻ ഉപയോഗിച്ചിരുന്നത്. അത് ഇല്ലാതാവുന്നത് ഒരു വലിയ സ്വാതന്ത്ര്യപ്രഖ്യാപനമാണ്.അതിന്റെ വെളിച്ചത്തിൽ കൂടിയാണ് നമ്മൾ ഈ സിനിമ റിലീസ് ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

Ka Bodyscapes (2016) official Trailer from Jayan on Vimeo.

news_reporter

Related Posts

ജാതിമതിലുകൾ അനവധി ഉയരുന്നു: സഖാക്കളെ നമ്മൾ NSS ന് ഒപ്പം !

Comments Off on ജാതിമതിലുകൾ അനവധി ഉയരുന്നു: സഖാക്കളെ നമ്മൾ NSS ന് ഒപ്പം !

നടനും സംഗീതജ്ഞനുമായ ഹരിനാരായണ്‍ അന്തരിച്ചു

Comments Off on നടനും സംഗീതജ്ഞനുമായ ഹരിനാരായണ്‍ അന്തരിച്ചു

ചിറ്റപ്പൻ ആത്മീയ പ്രഭാഷണത്തിലേക്ക് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ആധ്യാത്മിക പ്രഭാഷണം

Comments Off on ചിറ്റപ്പൻ ആത്മീയ പ്രഭാഷണത്തിലേക്ക് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ആധ്യാത്മിക പ്രഭാഷണം

പൊതുസമൂഹവും കോടതികളും ഇടപെട്ടില്ലെങ്കിൽ ബാക്കി പഴുതുകൾ കൂടി ഈ സർക്കാർ അടയ്ക്കും

Comments Off on പൊതുസമൂഹവും കോടതികളും ഇടപെട്ടില്ലെങ്കിൽ ബാക്കി പഴുതുകൾ കൂടി ഈ സർക്കാർ അടയ്ക്കും

മെട്രോയിലെ കന്നിയാത്ര ട്രാന്‍സ്ജന്‍ഡേഴ്‌സിനൊപ്പം: മേരിക്കുട്ടിയുടെ വിശേഷങ്ങള്‍ പങ്കിട്ട് ജയസൂര്യ

Comments Off on മെട്രോയിലെ കന്നിയാത്ര ട്രാന്‍സ്ജന്‍ഡേഴ്‌സിനൊപ്പം: മേരിക്കുട്ടിയുടെ വിശേഷങ്ങള്‍ പങ്കിട്ട് ജയസൂര്യ

‘മീശ’ വീണ്ടും സംഘപരിവാര്‍ ഭീഷണി; ഡിസി ബുക്സ് ഉടമ രവി ഡി.സി പൊലീസിന് പരാതി നൽകി

Comments Off on ‘മീശ’ വീണ്ടും സംഘപരിവാര്‍ ഭീഷണി; ഡിസി ബുക്സ് ഉടമ രവി ഡി.സി പൊലീസിന് പരാതി നൽകി

സംസ്ഥാന പുരസ്‌കാരം നിഷേധിച്ച അഭിജിത്ത് വിജയനെ തേടി അന്താരാഷ്ട്ര പുരസ്‌കാരമെത്തി

Comments Off on സംസ്ഥാന പുരസ്‌കാരം നിഷേധിച്ച അഭിജിത്ത് വിജയനെ തേടി അന്താരാഷ്ട്ര പുരസ്‌കാരമെത്തി

പുരുഷന്മാരെ നേര്‍വഴിക്ക് നയിക്കുന്ന പുനരധിവാസ കേന്ദ്രങ്ങളല്ല സ്ത്രീകളെന്ന് ഡോ. ജസീന ബക്കര്‍

Comments Off on പുരുഷന്മാരെ നേര്‍വഴിക്ക് നയിക്കുന്ന പുനരധിവാസ കേന്ദ്രങ്ങളല്ല സ്ത്രീകളെന്ന് ഡോ. ജസീന ബക്കര്‍

ഹനുമാന്‍ ദളിതനും ആദിവാസിയുമല്ല ജൈനമതക്കാരന്‍: ആചാര്യ നിര്‍ഭയ് സാഗര്‍ മഹാരാജ്

Comments Off on ഹനുമാന്‍ ദളിതനും ആദിവാസിയുമല്ല ജൈനമതക്കാരന്‍: ആചാര്യ നിര്‍ഭയ് സാഗര്‍ മഹാരാജ്

കീഴാറ്റൂരിൽ സ്വകാര്യ സ്‌കൂൾ ബസ് നാട്ടുകാർ തടഞ്ഞു; കുട്ടികൾ സർക്കാർ സ്‌കൂളിൽ,പഠിക്കട്ടെ

Comments Off on കീഴാറ്റൂരിൽ സ്വകാര്യ സ്‌കൂൾ ബസ് നാട്ടുകാർ തടഞ്ഞു; കുട്ടികൾ സർക്കാർ സ്‌കൂളിൽ,പഠിക്കട്ടെ

അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയതല്ല; കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് പോലീസ്

Comments Off on അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയതല്ല; കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് പോലീസ്

വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകളെ അവഹേളിക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ

Comments Off on വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകളെ അവഹേളിക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ

Create AccountLog In Your Account