അയ്യപ്പൻറെ ബ്രഹ്മചര്യം സംരക്ഷിക്കാൻ റോഡിലിറങ്ങിയ ചോകാത്തി പെണ്ണുങ്ങളോട് ചില സംശയങ്ങൾ

അയ്യപ്പൻറെ ബ്രഹ്മചര്യം സംരക്ഷിക്കാൻ റോഡിലിറങ്ങിയ ചോകാത്തി പെണ്ണുങ്ങളോട് ചില സംശയങ്ങൾ

അയ്യപ്പൻറെ ബ്രഹ്മചര്യം സംരക്ഷിക്കാൻ റോഡിലിറങ്ങിയ ചോകാത്തി പെണ്ണുങ്ങളോട് ചില സംശയങ്ങൾ

Comments Off on അയ്യപ്പൻറെ ബ്രഹ്മചര്യം സംരക്ഷിക്കാൻ റോഡിലിറങ്ങിയ ചോകാത്തി പെണ്ണുങ്ങളോട് ചില സംശയങ്ങൾ

ലിബി.സി.എസ്

ശബരിമലയും ക്ഷേത്രവും ഒരു വിവാദ ഭൂമിയാക്കി മാറ്റി കലാപങ്ങൾ സൃഷ്ടിച്ച് കൊണ്ട് രാഷ്ട്രീയ നേട്ടം ഉണ്ടാക്കിക്കളയാം എന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്.വിധി നടപ്പാക്കാൻ ഇവന്റെ സർക്കാർ തന്നെ ബാധ്യസ്ഥനാകുന്നത് നമുക്ക് വഴിയേ കാണാം.

ഇതു വരെ ഒരു ജനകീയ പ്രശ്നങ്ങളിലും കണ്ടിട്ടില്ലാത്ത ചില ശൂദ്രേച്ചികൾക്കൊപ്പം ബ്രാഹ്മണ്യത്തിന് ദാസ്യപണി ചെയ്യുക എന്നത് ശൂദ്രന്‍െറ/ശൂദ്രത്തികളുടെ ജാതി ധര്‍മ്മത്തില്‍ ആധിഷ്ഠിതമായ പാരമ്പര്യമാണല്ലോ?,എന്നും Ready to wait ആയിരുന്നല്ലോ? ഇതിൽ എന്തെങ്കിലും കുഴപ്പം ഉള്ളതായ് അവര്‍ക്ക് തോന്നില്ല ) അയ്യപ്പൻറെ ബ്രഹ്മചര്യം സംരക്ഷിക്കാൻ റോഡിൽ പ്രാർത്ഥനക്കിറങ്ങിയിട്ടുള്ള ചൊകാത്തിപെണ്ണുങ്ങളോട് ചില സംശയങ്ങൾ

‘ദൈവദശകം’ ചൊല്ലിയതിന് ചൊകാത്തി പെണ്ണിൻറെ ചെകിടടിച്ച് പൊട്ടിച്ചപ്പോൾ കൂടെ പ്രാർത്ഥിക്കാൻ എത്ര ശൂദ്രേച്ചിമാർ വന്നു? അപ്പോൾ ഈ ജന്തുവികാരം എവിടെയയായിരുന്നു? ചെട്ടികുളങ്ങരയിലെ അബ്രാഹ്മണശാന്തിയുടെ വീട്ടിൽ കയറി വെട്ടികൊല്ലുമെന്ന് കൊലവിളിയുമായി നടന്നത് മുസ്ലിങ്ങളും ക്രിസ്ത്യാനികളുമായിരുന്നോ? ഈ ജന്തുക്കൾ തന്നെയല്ലേ? ഈഴവനായ പറവൂർ ശ്രീധരൻ തന്ത്രിയുടെ മകൻ രാകേഷ് ദേവസ്വം ബോർഡ് നടത്തിയ എഴുത്തുപരീക്ഷയിലും വാചാ പരീക്ഷയിലും ഒന്നാം റാങ്ക് നേടിയിട്ടും രാകേഷിനെ നിയമിക്കാതെ രണ്ടാംറാങ്കുകാരനായ രാഹുൽ ഈശ്വറിന്റെ ജാതിക്കാരനെ നിയമിച്ചതിനെതിരെ രാകേഷ് കൊടുത്ത കേസിൽ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും എതിർകക്ഷികളായി ഈ ശൂദ്രൻമാരും ഉണ്ടായിരുന്നു എന്ന് മറക്കണ്ട.അന്ന് രാകേഷ് സുപ്രീം കോടതിയിൽ നിന്ന് സമ്പാദിച്ച വിധിയുടെ പിൻബലത്തിലാണ് ദേവസ്വം ബോർഡിൽ പിന്നീട് ചില അബ്രാഹ്മണ ശാന്തിമാരെ നിയമിക്കേണ്ടിവന്നത്.അന്ന് അബ്രാഹ്മണന്‌ പൂജിക്കാനാവകാശമില്ലെന്ന് ആദ്യം പറഞ്ഞത് നാരായണ പണിക്കാരായിരുന്നു.

സ്ത്രീകൾക്ക് ആർത്തവം ഉണ്ടെന്നും അത് “അശുദ്ധി” യാണെന്നും അതിനാൽ നൈഷ്ടീക ബ്രഹ്മചാരിയായ അയ്യപ്പ സന്നിധാനം സ്ത്രീകൾക്ക് നിഷിദ്ധമായിരിക്കണം എന്നുമാണ് പറയുന്നത്. എന്താണ് “അശുദ്ധി”എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്? അശുദ്ധിയും ആർത്തവവും തമ്മിൽ ബന്ധപ്പെടുന്നത് എങ്ങനെയാണ്? ആർത്തവകാലത്ത് സ്ത്രീകൾ ഈശ്വരനെ മനസ്സിൽ വിചാരിച്ചാൽ ഈശ്വരൻ ആശുദ്ധനാകുമോ? അഴുക്ക് എന്ന അർത്ഥത്തിലാണ് ഈ അശുദ്ധി എന്ന പദം ഉപയോഗിക്കുന്നതെങ്കിൽ മലവും മൂത്രവും പൊട്ടിയൊലിക്കുന്ന വൃണങ്ങളും രോഗങ്ങളും ആശുദ്ധിയാകില്ലേ? അവയുള്ള അവയവങ്ങളുമായി നമുക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാമോ? ആർത്തവം സ്ത്രീകൾക്ക് മാത്രമുള്ളതിനാൽ പുരുഷന്മാർക്കുള്ളതെല്ലാം അനുവദനീയവും സ്ത്രീകൾക്ക് വിലക്കുമായതാണോ?

മാളികപ്പുറത്തമ്മക്ക് ആർത്തവം ഉണ്ടാവുമ്പോൾ തൊട്ടടുത്തിരിക്കുന്ന അയ്യപ്പ ഭഗവാന് എന്ത് പറ്റും? അതോ രക്തസ്രാവം ഇല്ലാത്ത ആർത്തവം ആണോ ദേവിമാർക്കു ഉണ്ടാവുക? അറിയില്ല. സാക്ഷാൽ രാഹുൽ ഈശ്വറിനോട് തന്നെ ചോദിക്കേണ്ടി വരും. വെറും മനുഷ്യരായ നമ്മുടെ കണ്ണുകൾ മായ കൊണ്ട് മൂടപ്പെട്ടതുകൊണ്ടാവും നമുക്കിങ്ങനെ സംശയങ്ങൾ മാത്രം ഉണ്ടാവുന്നത്. ആ കണ്ണുകൾ കൊണ്ട് മകരജ്യോതി കാണാൻ പറ്റുന്നത് തന്നെ ഭാഗ്യം. വനം വകുപ്പിനും അറിയാം അതിൻറെ പ്രാധാന്യം എന്നതാണ് ആകെയുള്ള ആശ്വാസം. ഇക്കാര്യത്തിൽ അതുകൊണ്ടവർ ചതിക്കില്ല.

ഈശ്വരൻ ആണാണോ പെണ്ണാണോ അതോ മറ്റെന്തെങ്കിലും ആണോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ അയ്യപ്പന നൈശ്ചിക ബ്രഹ്മചാരി ആണെന്ന് താങ്കൾ ആണയിട്ടു പറയുന്നതുകൊണ്ട് ചോദിക്കുകയാണ് രാഹുൽ ഈശ്വർ, സുന്ദരികളായ യുവതികളുടെ സാമീപ്യം അയ്യപ്പ ഭഗവാനെ വഴി തെറ്റിക്കുമെന്നു താങ്കൾക്കു വല്ലാതെ ഭയം തോന്നുന്നുണ്ടോ? നമ്മുടെ പല ഈശ്വരന്മാർക്കും ഇങ്ങനെ പറ്റിയിട്ടുള്ളതിനാൽ ആ ഭയമാണോ ഈ വിലക്കിന് പിന്നിൽ?

നൈഷ്ടീക ബ്രഹ്മചാരി എന്നാൽ ആത്മീയതയുടെ വഴിയിൽ സഞ്ചരിക്കുന്നയാൾ എന്നല്ലേ ഡിക്ഷ്ണറിയിൽ കൊടുത്തിരിക്കുന്ന അർഥം? ജ്ഞാനത്തിൽ മാത്രം മനസൂന്നിയ ആളും, ഒരാകർഷണങ്ങൾക്കും വിധേയനാകത്തയാളും, എതു പ്രകോപനങ്ങളിലും സംയമനം വിടാത്തയാളും ആയിരിക്കണം ബ്രഹ്മചാരി എന്നാണു ഞാൻ ധരിച്ചു വെച്ചിരിക്കുന്നത്. അങ്ങനെയാണെങ്കിൽ ബ്രഹ്മചാരിക്കല്ലേ സംയമനം ആവശ്യം? അവിടെ പോകുന്ന സ്ത്രീകൾ എന്ത് പിഴച്ചു? ബ്രഹ്മചാരിക്കാവശ്യമായ അചഞ്ചലമായ മനസാണ് അയ്യപ്പ സ്വാമിക്ക് ഉള്ളതെങ്കിൽ പിന്നെ അവിടെ ആര് പോയാൽ എന്താണ്? രാഹുൽ ഈശ്വർ പറയുമ്പോലെ ബ്രഹ്മചാരിയാണ് അയ്യപ്പനെങ്കിൽ മറ്റ് അയ്യപ്പ ക്ഷേത്രങ്ങളിൽ ഇത്തരം ഒരു വിലക്ക് ഇല്ലാത്തത് എന്തുകൊണ്ടാണ്? എത്ര ചിന്തിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല. അവിടങ്ങളിലെ അയ്യപ്പ ഭഗവാൻ ബ്രഹ്മചാരി അല്ലെ? ആകർഷണം സ്ത്രീ ദർശനം എന്നിവ അവിടെ പാപം അല്ലേ ? ഇനി എവിടെ ആയാലും എന്തൊക്കെയാണ് സ്ത്രീകളെ അശുദ്ധരാക്കുന്ന അശുദ്ധികൾ? അവരുടെ അശുദ്ധി കൊണ്ട് അശുദ്ധം ആക്കപ്പെടുന്ന വസ്തുക്കൾ ഏതൊക്കെയാണ്? വായുവും വെള്ളവും മരവും മണ്ണും അതിൽ ഉൾപ്പെടുമോ? അവയും അശുദ്ധം ആകുമോ?

ആർത്തവ സമയം ആയാൽ സ്ത്രീകൾക്ക് ഇന്നത്തെ ആചാര പ്രകാരം അമ്പലത്തിനു എത്ര അടുത്തു വരെ പോകാം? പേടി കൊണ്ട് ചോദിക്കുകയാണ്. ക്ഷേത്രങ്ങൾ വലുതും ചെറുതും മതിൽ കെട്ടിയതും കേട്ടാത്തതും ഒക്കെയുണ്ടല്ലോ? കൂടാതെ വഴി വക്കത്തും ബസ്സ്റ്റോപ്പിലും മരചോട്ടിലും കൂണുകൾ പോലെ ക്ഷേത്രങ്ങൾ പൊട്ടി മുളക്കുന്ന ഇക്കാലത്ത് സ്ത്രീകൾ എങ്ങനെ അവയെ “അശുദ്ധം”ആക്കാതെ വഴി നടക്കും?

രാഹുൽ ഈശ്വറും കൂട്ടരും അജ്ഞാനികളായ പൊതുജനത്തിനു, പ്രത്യേകിച്ചും സ്ത്രീകൾക്ക് ഇത് പറഞ്ഞുതരണം. പരമ്പരാഗതമായ ആചാരങ്ങളെ എന്തുകൊണ്ട് ലംഘിക്കരുതെന്നു ഒരിക്കലും രാഹുൽ ഈശ്വറിനെ പോലുള്ളവർ പറഞ്ഞു തരാറും ഇല്ല. അതാണ്‌ വിഷമം. ആചാരം ആയാലും അടിസ്ഥാനം ഉണ്ടാവില്ലേ?ഉണ്ടാവണ്ടേ? ദൈവങ്ങൾ ആണെങ്കിൽ ഈ ബഹളങ്ങൾ ഒക്കെയുണ്ടായിട്ടും ഒന്നിനെ കുറിച്ചും ഒരക്ഷരം പറയാതെ മിണ്ടാതൊരു നിൽപ്പാണ്! മനുഷ്യൻ കാട്ടുന്ന ഈ കൊപ്രാണ്ടിത്തരങ്ങൾ കണ്ടു കണ്ടു” മൗനം വിദ്വാനു ഭൂഷണം”എന്ന് അവരും കരുതുന്നുണ്ടാവും. അല്ലെങ്കിൽ മലവിസർജനം പോലെ സ്വാഭാവികവും പ്രകൃത്യാ ഉള്ളതുമായ ആർത്തവത്തിനു ശുദ്ധ അശുദ്ധികളുമായി എന്ത് ബന്ധം എന്ന് ഒരു തവണയെങ്കിലും അവർ ചോദിക്കില്ലേ? എല്ലാവരിലും ഈശ്വരൻ ഉള്ളതിനാൽ ആർത്തവം ഉള്ള സ്ത്രീകൾക്ക് പിന്നെ എന്തശുദ്ധി എന്നവർ ആരായില്ലേ? ഇല്ല അവർ ഒന്നും ചോദിക്കില്ല. അത് തന്നെയാണ് രാഹുൽ ഈശ്വർമാരുടെ ധൈര്യവും. അതുകൊണ്ടാണ് ഇതൊക്കെ ചോദിക്കാൻ വെറും മനുഷ്യരായ നമുക്ക് തന്നെ ഇറങ്ങി തിരിക്കേണ്ടി വരുന്നത്. അധികാരി വർഗ്ഗം ബലഹീനർക്കെതിരെ ചുമത്തുന്ന വിലക്കുകളെ, പരിമിതപ്പെടുത്തലുകളെ, വേർതിരിക്കലുകളെയാണ് “പാരമ്പര്യം”എന്നും “ആചാരങ്ങൾ” എന്നും നാം പലപ്പോഴും അടയാളപ്പെടുത്തുന്നതെന്ന് വസ്തുനിഷ്ടമായി ചൂണ്ടി കാണിച്ചുകൊണ്ട് മുന്നേ ഒരുങ്ങി പുറപ്പെടേണ്ടി വരുന്നത്.

ഈ വിലക്കുകളുടെ നീതിയെന്തെന്നു, യുക്തിയെന്തെന്നു രാഹുൽ ഈശ്വർ നോട് ചോദിച്ചു നോക്കു അയാൾ ഉത്തരം പറയില്ല. പകരം ടി വി സ്ക്രീനിൽ തല ഒരു ഭാഗത്തേക്ക് വെട്ടിത്തിരിച്ച് ” അതാചാരമാണ് , അതാചാരമാണ് ‘എന്ന് ഉച്ചസ്ഥായിയിൽ അട്ടഹസിച്ചുകൊണ്ടിരിക്കും.

ആചാരങ്ങൾ ലംഘിച്ചാൽ എന്താണുണ്ടാവുക എന്ന ചോദ്യത്തിന് യുക്തിഭദ്രമോ നീതി യുക്തമോ അയ ഒരുത്തരം അദ്ദേഹം ഇന്നുവരെ പറഞ്ഞു കേട്ടിട്ടില്ല. അങ്ങനെയൊന്നില്ല എന്ന് ബോധ്യം ഉള്ളതുകൊണ്ട് കൂടിയാവണം “വിശ്വാസം ” പാരമ്പര്യം’ തുടങ്ങിയ വാക്കുകളിൽ അവസാനത്തെ വൈക്കോൽ കൊടിയിൽ എന്നപോലെ കടിച്ചു തൂങ്ങി നിൽക്കുന്നത്. പൊള്ളയായ ഈ കലമ്പൽ കേട്ടാൽ കേൾക്കുന്നവർക്ക് സഹതാപം അല്ലേ തോന്നു? എന്തേ നമ്മൾ പാരമ്പര്യങ്ങളും പഴയ ആചാരങ്ങളും ഇന്നുവരെ ലംഘിചിട്ടില്ലേ?പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയത് പാരമ്പര്യത്തിന് വിരുദ്ധമായിരുന്നില്ലേ?ബ്രാഹ്മണർ കടൽ കടന്നുകൂട എന്നത് രാഹുൽ ഈശ്വർ ലംഘിചിട്ടില്ലേ?കോണകം ഉപേക്ഷിച്ചു ഷഡ്ഡി ഇട്ടതും ഓലക്കുട മാറ്റി പോപ്പി കുട പിടിച്ചതും കുടുമ മുറിച്ചു മുടി ക്രോപ് ചെയ്തതും അന്തർ ജനങ്ങൾ സർക്കാർ ഉദ്ധ്യോഗം നേടിയതും മുലക്കച്ച മാറ്റി ബ്രയിസർ ഇട്ടതും ആചാര ലംഘനംഗൾ ആയിരുന്നില്ലേ? കുടുമ വെച്ച് ഷർട്ട് ഇടാതെ സഞ്ചരിക്കുന്ന ബ്രാഹ്മണൻ അല്ലല്ലോ രാഹുൽ ഈശ്വർ ? ചെരുപ്പ് ക്ഷേത്രത്തിൽ കയറ്റില്ല, പക്ഷെ പി.ടി.ഉഷ സ്വർണ്ണം കൊണ്ട് ചെരുപ്പുണ്ടാക്കി ഗുരുവായൂർ ക്ഷേത്രത്തിൽ കൊടുത്തപ്പോൾ അത് വളരെ ആർത്തിയോടെ ശ്രീകോവിലിനു ഉള്ളിലേക്ക് പോലും കടത്തി. ചെരുപ്പ് എന്നത് റബ്ബർ കൊണ്ട് ഉണ്ടാക്കിയാലും പ്ലാസ്റ്റിക്‌ കൊണ്ടുണ്ടാക്കിയാലും ലതർ കൊണ്ട് ഉണ്ടാക്കിയാലും സ്വർണ്ണം കൊണ്ടുണ്ടാക്കിയാലും തടി കൊണ്ടുണ്ടാക്കിയാലും അതിൻറെ ഫങ്ങ്ഷനൽ യൂട്ടിലിറ്റി കാലിൽ ഇടുക എന്നതല്ലേ? അപ്പോൾ ബ്രാഹ്മണന്റെ തോന്നിയവാസങ്ങൾക്ക് പറയുന്ന പേരാണോ ആചാരങ്ങൾ എന്നത്?

പന്തി ഭോജനവും ദളിതരുടെ ക്ഷേത്ര പ്രവേശനവും വേദ പഠനവും നാട്ടു നടപ്പിനെ,ആചാരങ്ങളെ തെറ്റിചായിരുന്നില്ലേ? പാശ്ചാത്യരുടെ പാൻറസും ഷർട്ടും, നമ്മുടെ കാലാവസ്ഥക്ക് തീരെ യോജിക്കാത്ത ടൈയും ഏതു പാരമ്പര്യത്തിന്റെ തുടർച്ചയായിരുന്നു? പിന്നെ പെണ്ണിൻറെ ക്ഷേത്ര പ്രവേശന കാര്യം വരുമ്പോൾ മാത്രം എന്തേ യുക്തി ഹീനമായ ഒരു പാരമ്പര്യ പ്രസംഗം? അതോ അതാണോ നിലനിൽക്കുന്ന രാഷ്ട്രീയ ശരി?

പക്ഷെ ഇതൊന്നും നിങ്ങൾ /നമ്മൾ രാഹുൽ ഈശ്വർ നോടും കൂട്ടരോടും ചോദിക്കരുത്. അവര്ക്ക് ക്ഷോഭം വരും…!

Online Advertisement Tariff for Newsgil media Phone: 6282485622

news_reporter

Related Posts

24 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിന് സാധ്യത; കടല്‍ പ്രക്ഷുബ്ധമാകും; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം

Comments Off on 24 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിന് സാധ്യത; കടല്‍ പ്രക്ഷുബ്ധമാകും; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം

കെ.ബാബുവിനെതിരായ അനധികൃത സ്വത്ത് കേസും അട്ടിമറിക്കപ്പെടുന്നു

Comments Off on കെ.ബാബുവിനെതിരായ അനധികൃത സ്വത്ത് കേസും അട്ടിമറിക്കപ്പെടുന്നു

ശബരിമലയില്‍ ദളിത് ആദിവാസി സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചെത്തും: സണ്ണി എം. കപിക്കാട്

Comments Off on ശബരിമലയില്‍ ദളിത് ആദിവാസി സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചെത്തും: സണ്ണി എം. കപിക്കാട്

സംഘപരിവാറിനെ പോലെ എതിർക്കപ്പെടേണ്ടതാണ് പൊളിറ്റിക്കൽ ഇസ്ളാമും: സുനിൽ പി ഇളയിടം

Comments Off on സംഘപരിവാറിനെ പോലെ എതിർക്കപ്പെടേണ്ടതാണ് പൊളിറ്റിക്കൽ ഇസ്ളാമും: സുനിൽ പി ഇളയിടം

ചട്ടങ്ങൾക്കും കീഴ്‌വഴക്കങ്ങൾക്കും മുകളിലാണ് ജനക്ഷേമം: വി.എസ്

Comments Off on ചട്ടങ്ങൾക്കും കീഴ്‌വഴക്കങ്ങൾക്കും മുകളിലാണ് ജനക്ഷേമം: വി.എസ്

781ാം ദിവസം ശ്രീജിത്ത് സമരം അവസാനിപ്പിച്ചു; സി.ബി.ഐ അന്വേഷണം തുടങ്ങി

Comments Off on 781ാം ദിവസം ശ്രീജിത്ത് സമരം അവസാനിപ്പിച്ചു; സി.ബി.ഐ അന്വേഷണം തുടങ്ങി

പതിനാല് വർഷത്തിനു ശേഷം സന്തോഷ് ട്രോഫി കേരളത്തിലേക്ക്

Comments Off on പതിനാല് വർഷത്തിനു ശേഷം സന്തോഷ് ട്രോഫി കേരളത്തിലേക്ക്

സര്‍ക്കാരിന് വീണ്ടും തിരിച്ചടി; ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി റദ്ദാക്കിയ വിധി സുപ്രീം കോടതി ശരിവച്ചു

Comments Off on സര്‍ക്കാരിന് വീണ്ടും തിരിച്ചടി; ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി റദ്ദാക്കിയ വിധി സുപ്രീം കോടതി ശരിവച്ചു

ടി.ജി. മോഹൻദാസിൻറെ പേരിൽ പ്രചരിക്കുന്നത് വ്യാജ ട്വീറ്റ്; ഇത് ആശയപ്രചാരണമല്ല തെണ്ടിത്തരം !

Comments Off on ടി.ജി. മോഹൻദാസിൻറെ പേരിൽ പ്രചരിക്കുന്നത് വ്യാജ ട്വീറ്റ്; ഇത് ആശയപ്രചാരണമല്ല തെണ്ടിത്തരം !

കത്വവ, ഉന്നാവ സംഭവങ്ങളില്‍ രാജ്യവ്യാപക പ്രതിഷേധം

Comments Off on കത്വവ, ഉന്നാവ സംഭവങ്ങളില്‍ രാജ്യവ്യാപക പ്രതിഷേധം

സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി ആത്മഹത്യ ചെയ്തതാണെന്ന് ക്രൈംബ്രാഞ്ച്

Comments Off on സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി ആത്മഹത്യ ചെയ്തതാണെന്ന് ക്രൈംബ്രാഞ്ച്

കണ്ണ് നിറയുന്നു ശ്ശൊ! തോൽപ്പിച്ചു കളഞ്ഞല്ലോ ഉണ്ണികളെ നിങ്ങൾ?(കവിയൂർ പൊന്നമ്മ ടോണിൽ വായിക്കണം)

Comments Off on കണ്ണ് നിറയുന്നു ശ്ശൊ! തോൽപ്പിച്ചു കളഞ്ഞല്ലോ ഉണ്ണികളെ നിങ്ങൾ?(കവിയൂർ പൊന്നമ്മ ടോണിൽ വായിക്കണം)

Create AccountLog In Your Account