ദേവസ്വം ബോർഡിൻറെ തന്ത്രവിദ്യാപീഠം പൂട്ടിച്ചതും ബ്രാഹ്മണരും ചൂദ്രരും ചേർന്ന്

ദേവസ്വം ബോർഡിൻറെ തന്ത്രവിദ്യാപീഠം പൂട്ടിച്ചതും ബ്രാഹ്മണരും ചൂദ്രരും ചേർന്ന്

ദേവസ്വം ബോർഡിൻറെ തന്ത്രവിദ്യാപീഠം പൂട്ടിച്ചതും ബ്രാഹ്മണരും ചൂദ്രരും ചേർന്ന്

Comments Off on ദേവസ്വം ബോർഡിൻറെ തന്ത്രവിദ്യാപീഠം പൂട്ടിച്ചതും ബ്രാഹ്മണരും ചൂദ്രരും ചേർന്ന്

1967 ലെ രണ്ടാമത്തെ ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് 1968 ൽ പ്രാക്കുളം ഭാസി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് ആയിരിക്കുമ്പോൾ ക്ഷേത്ര കലാപീഠം പോലെ തന്ത്രവിദ്യാപീഠവും ആരംഭിച്ചിരുന്നു.എസ്എസ്എൽസി പാസായ ഹിന്ദുക്കളായ ഏതുജാതിക്കാർക്കും അഡ്മിഷൻ നൽകിയിരുന്നു പക്ഷേ ഒരു ബാച്ച് മാത്രമേ അത് നടത്താൻ ബ്രാഹ്മണരും ചില ഉത്ഭവ ദോഷികളായ ചൂദ്രരും അനുവദിച്ചുള്ളൂ

അപേക്ഷകർക്ക് ദേവസ്വം ബോർഡി​െൻറ ചെലവിൽ തിരുവല്ല തുകലശ്ശേരി ശ്രീരാമകൃഷ്ണ ആശ്രമത്തിൽ രണ്ട് വർഷത്തെ പരിശീലനം നൽകിയിരുന്നു.അഡ്മിഷൻ ലഭിച്ച എല്ലാവരുടെയും പേരിനോടൊപ്പം ശർമ എന്ന പേര് ചേർത്ത് ഉപനയനവും നടത്തിയാണ് ആണ് അഡ്മിഷൻ നൽകിയത്.ആബാച്ചിലേ 10 പട്ടികജാതിക്കാർ ഉൾപ്പെടെ 49 അബ്രാഹ്മണരെ 1969ൽ കീഴ്ശാന്തിക്കാരായി നിയമിച്ചിരുന്നു.

ആർ.എസ്.പിയിലെ പ്രാക്കുളം ഭാസി പ്രസിഡൻറും സി.പി.എമ്മിലെ പി.കെ. ചന്ദ്രാനന്ദൻ, പി.എസ്.പിയുടെ ബി. മാധവൻനായർ എന്നിവർ അംഗങ്ങളായ ദേവസ്വം ബോർഡാണ് അന്ന് നായർ-, ഈഴവ ഉൾപ്പെടെയുള്ള അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിച്ചത്. 1969ൽ ഇ എം എസ് മന്ത്രിസഭ പോയി.തന്ത്രവിദ്യാപീഠവും പോയി.

തുടർന്ന്, നമ്പൂതിരിമാരിലെ ഒരു വിഭാഗവും അവരുടെ സിൽബന്ദികളായ ചില ചൂദ്രരും അവർക്കെതിരെ ദുഷ്പ്രചാരണം അഴിച്ചുവിട്ടു. ഇതോടൊപ്പം, ദേവസ്വം ബോർഡിലെ ട്രേഡ് യൂണിയനുകളുടെയും രാഷ്ട്രീയപാർട്ടികളുടെയും നിശ്ശബ്ദതയും കൂടിയായപ്പോൾ അവർക്ക് 10 വർഷത്തോളം മാത്രമേ പിടിച്ചുനിൽക്കാൻ കഴിഞ്ഞുള്ളൂ. രാകേഷിനെപ്പോലെ സുപ്രീംകോടതി വരെപോകാനുള്ള സാമ്പത്തീകശേഷി ഇല്ലാതിരുന്ന അവർക്ക് എന്തെങ്കിലും തൊഴിൽകിട്ടിയാൽ മതി എന്ന നിലപാട് സ്വീകരിക്കേണ്ടി വന്നു.അങ്ങനെ ശർമ്മമാരെല്ലാം എൽഡി ക്ലർക്കുമാരായി.

അന്ന് ശർമ്മയായ ചേർത്തല സ്വദേശി (ഇപ്പോൾ തലയോലപ്പറമ്പ് വടയാർ താമസം) ഈഴവനായ അരൂക്കുറ്റി പെരുമ്പളം അമ്പാട്ട് വീട്ടിൽ മോഹനൻ ആണ് പിന്നീട് വൈക്കം സബ്ഗ്രൂപ്പ് ഓഫീസർ ആയി വിരമിച്ച മോഹനശർമ്മ. അദ്ദേഹം കീഴ് ശാന്തിക്കാരനായി ജോലിചെയ്ത പത്തുവർഷത്തെ തിക്താനുഭവങ്ങളെക്കുറിച്ച് ‘യോഗനാദ’ത്തിലും ‘ശിവഗിരി’മാസികയിലും കവർസ്റോറിതന്നെ വന്നിട്ടുള്ളതാണ്.

അദ്ദേഹത്തെ ആദ്യം നിയമിച്ചത് തൃപ്പൂണിത്തുറ പുതിയകാവ് പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ ആയിരുന്നു. അവിടെ കീഴ്ശാന്തിക്കാരനായ അദ്ദേഹത്തെ പുറത്തുചാടിക്കാൻ മേൽശാന്തിയും കഴകക്കാരും ചേർന്ന് ജിവിതവസാനംവരെ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിട്ടില്ലാത്ത അദ്ദേഹം ക്ഷേത്രത്തിൽ ബീഡിവലിക്കുമെന്നും വൃത്തിയില്ലെന്നും ആരോപിച്ച് അത് പ്രൂവ് ചെയ്യാൻ പായസത്തിൽ ബീഡിക്കുറ്റിയിടുകയും പോസ്റ്ററുകൾ എഴുതിവെക്കുകയും ശൂദ്രന്മാരെ സംഘടിപ്പിച്ച് പ്രക്ഷോഭമാരംഭിക്കുകയും ചെയ്തു.സഹികെട്ട് ദേവസ്വംബോർഡ് അദ്ദേഹത്തെ അവിടെനിന്ന് സ്ഥലം മാറ്റി.

പിന്നീട് നിയമിച്ചത് ഒരുമനുഷ്യനും തിരിഞ്ഞുനോക്കാത്ത പണ്ട് ടികെ മാധവനും ആമചാടി തേവനും വൈക്കം സത്യാഗ്രഹത്തിന്റെ ട്രയൽ നടത്തിയ എറണാകുളം ജില്ലയിലെ പൂത്തോട്ട ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ്.അന്ന് ഈഴവനായ ടികെമാധവനും പുലയനായ ആമചാടി തേവനും കൂടി പ്രസ്തുത ക്ഷേത്രത്തിൽ അതിക്രമിച്ച് കടന്നപ്പോൾ ബ്രാഹ്മണ പൂജാരിമാർ ശ്രീകൃഷ്ണൻറെ വിഗ്രഹവും ഇളക്കിക്കൊണ്ട് ഓടുകയായിരുന്നു അതിനടുത്തുഅതന്നെയാണ് ശ്രീനാരായണ ഗുരു പ്രതിഷ്ഠിച്ച മറ്റൊരുശിവക്ഷേത്രം ഉള്ളത്.ഈഴവരുടെ പാക്കിസ്ഥാൻ എന്നറിയപ്പെടുന്ന സമ്പത്തിൻറെ കാര്യത്തിൽ കേരളത്തിലെ രണ്ടാമത്തെ ശാഖയായ പൂത്തോട്ട ഈഴവ മെജോറിറ്റി ഉള്ള സ്ഥലമായതിനാൽ എല്ലാവരും ശ്രീനാരായണ ഗുരു പ്രതിഷ്ഠിച്ച ക്ഷേത്രത്തിലാണ് പോകാറ് മറ്റേ ദേവസ്വം ബോർഡ് ക്ഷേത്രത്തിലേക്ക് ആരും അന്ന് തിരിഞ്ഞുനോക്കാറില്ലായിരുന്നു. ഇപ്പോൾ പുതിയ ഹൈന്ദവ നവോത്ഥാനക്കാരും ശോഭിപ്പിക്കൽകാരും ഈ ക്ഷേത്രം ഏറ്റെടുത്ത് സവർണ്ണരുടെ ഒരു കേന്ദ്രമാക്കി മാറ്റുന്നുണ്ടെങ്കിലും അന്ന് ഒരു പട്ടിപോലും തിരിഞ്ഞുനോക്കാറില്ലായിരുന്ന ആക്ഷേത്രത്തിലാണ് മോഹനശർമ്മയെ നിയമിച്ചത്.

എനിട്ടുകൂടി അവിടെയും അദ്ദേഹത്തിനെതിരെ പരാതികളും ആരോപണങ്ങളുമായിബ്രാഹ്മണരും ചൂദ്രരും രംഗത്തുവരികയും പഴയ പായസ ബീഡിക്കുറ്റി ആരോപണങ്ങൾക്കൊപ്പം കാണിപ്പാത്രം മോഷ്ടിച്ചു എന്നുവരെ ആരോപണമുന്നയിക്കുകയും കേസാക്കുകയും ചെയ്തു.പത്തുപൈസപോലും ആരും കാണിക്കപാത്രത്തിൽ ഇടാൻ ചെല്ലാത്ത ഒരുക്ഷേത്രത്തിലെ കാണിക്കപാത്രം മോഷ്ടിച്ചെന്നാണ് അദ്ദേഹത്തിനെതിരെ കേസുണ്ടാക്കിയത്.പക്ഷെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ദേവസ്വംബോർഡിന് മനസിലായെങ്കിലും സഹികെട്ട് അദ്ദേഹത്ത എൽഡിക്ലർക്കായി നിയമിച്ചാണ് ദേവസ്വം ബോർഡ് പ്രശ്നം പരിഹരിച്ചത്.പിന്നീട് സർവീസിൽ ഇരുന്ന് ഡിഗ്രി എടുത്ത അദ്ദേഹത്തിന് പ്രമോഷൻ ലഭിക്കുകയായിരുന്നു.

ഇതുതന്നെയായിരുന്നു മറ്റ് നാൽപ്പത്തെട്ടു ഈഴവ ,പുലയ, പറയ ശർമ്മമാരുടെയും അവസ്ഥ. ഇത്തരത്തിൽ ഈഴവരാദി പിന്നോക്കജനവിഭാഗങ്ങളെ ചവിട്ടിത്തേച്ച ചരിത്രമുള്ള ജന്തുക്കളുടെ പിന്നാലെ കോടതിയലക്ഷ്യ റോഡ്‌ഷോയ്ക്കിറങ്ങുമ്പോൾ ഇതാർക്കുവേണ്ടിയെന്നും ഇവന്മാർ ആരെന്നും തിരിച്ചറിവ് ഉണ്ടാകുന്നത് നല്ലതാണ് ‘അനുഭവമാണ് ഏറ്റവും വലിയ ഗുരു’ ഇന്നലെയോളം എന്തെന്നറിഞ്ഞാലേ ഇനി നാളെയും എന്തെന്ന് അറിയാൻ പറ്റൂ ..!

Online Advertisement Tariff for Newsgil media Phone: 6282485622

news_reporter

Related Posts

മഞ്ജുവിനെ കൊല്ലുമെന്ന് സംഘപരിവാർ വധഭീഷണി; ‘കൊല്ലെടാ ചെറ്റകളെ’ മഞ്ജു നാമജപ പന്തലിലേക്ക്

Comments Off on മഞ്ജുവിനെ കൊല്ലുമെന്ന് സംഘപരിവാർ വധഭീഷണി; ‘കൊല്ലെടാ ചെറ്റകളെ’ മഞ്ജു നാമജപ പന്തലിലേക്ക്

സോഫിയക്കും അരുണിനും സംയുക്ത ബാങ്ക് അക്കൗണ്ട്; സാം വധക്കേസിൽ കൂടുതൽ തെളിവുമായി പ്രോസിക്യൂഷൻ

Comments Off on സോഫിയക്കും അരുണിനും സംയുക്ത ബാങ്ക് അക്കൗണ്ട്; സാം വധക്കേസിൽ കൂടുതൽ തെളിവുമായി പ്രോസിക്യൂഷൻ

രാജസ്ഥാന്‍ ആംബുലന്‍സ് അഴിമതി; വയലാര്‍ രവിയുടെ മകനെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

Comments Off on രാജസ്ഥാന്‍ ആംബുലന്‍സ് അഴിമതി; വയലാര്‍ രവിയുടെ മകനെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

സണ്ണിയ്ക്ക് പിന്നാലെ കാവ്യാ മാധവന്‍!

Comments Off on സണ്ണിയ്ക്ക് പിന്നാലെ കാവ്യാ മാധവന്‍!

സർക്കാർ ഇരയ്ക്കൊപ്പം; കോടിയേരിയെ തള്ളി മന്ത്രി ജയരാജൻ

Comments Off on സർക്കാർ ഇരയ്ക്കൊപ്പം; കോടിയേരിയെ തള്ളി മന്ത്രി ജയരാജൻ

ബി എസ് എൻ എൽ ജീവനക്കാർക്ക് സ്വാകാര്യ നെറ്റ് വർക്ക് കമ്പനിക്കാരുടെ വക പ്രത്യേക പാക്കേജ് !

Comments Off on ബി എസ് എൻ എൽ ജീവനക്കാർക്ക് സ്വാകാര്യ നെറ്റ് വർക്ക് കമ്പനിക്കാരുടെ വക പ്രത്യേക പാക്കേജ് !

ജനനേന്ദ്രിയത്തില്‍ ഈര്‍ക്കില്‍ കയറ്റി; മുറിവില്‍ സ്‌പ്രേയടിച്ചു, ഗരുഡന്‍തൂക്കം നടത്തി പോലീസിൻറെ വിനോദം

Comments Off on ജനനേന്ദ്രിയത്തില്‍ ഈര്‍ക്കില്‍ കയറ്റി; മുറിവില്‍ സ്‌പ്രേയടിച്ചു, ഗരുഡന്‍തൂക്കം നടത്തി പോലീസിൻറെ വിനോദം

നിപ്പ ഭീതി: പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു

Comments Off on നിപ്പ ഭീതി: പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു

നിയമ വിദ്യാർത്ഥിയായ പ്രിയയും ബിരുദധാരിയായ മനീഷയും പഠനച്ചെലവിനായി മീൻ കച്ചവടത്തിനിറങ്ങി

Comments Off on നിയമ വിദ്യാർത്ഥിയായ പ്രിയയും ബിരുദധാരിയായ മനീഷയും പഠനച്ചെലവിനായി മീൻ കച്ചവടത്തിനിറങ്ങി

സിനിമകള്‍ കാണുന്നതിന് മുമ്പ് അത് നിരോധിക്കണമെന്ന് പറയുന്നത് അതിവൈകാരികത: കമല്‍ഹാസന്‍.

Comments Off on സിനിമകള്‍ കാണുന്നതിന് മുമ്പ് അത് നിരോധിക്കണമെന്ന് പറയുന്നത് അതിവൈകാരികത: കമല്‍ഹാസന്‍.

ഉറയും ഗുളികയും ഉപയോഗിക്കുന്നുണ്ടോ എന്നതിന് ബദൽ സര്‍വ്വേയുമായി ഫാദര്‍ ജോസ് വള്ളിക്കാട്ടിൽ

Comments Off on ഉറയും ഗുളികയും ഉപയോഗിക്കുന്നുണ്ടോ എന്നതിന് ബദൽ സര്‍വ്വേയുമായി ഫാദര്‍ ജോസ് വള്ളിക്കാട്ടിൽ

Create AccountLog In Your Account