കുറ്റാരോപിതനായ പി.സി ജോർജ്ജിനെ നിയമസഭാ എതിക്‌സ് കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണമെന്ന് എം.സി ജോസഫൈന്‍

കുറ്റാരോപിതനായ പി.സി ജോർജ്ജിനെ നിയമസഭാ എതിക്‌സ് കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണമെന്ന് എം.സി ജോസഫൈന്‍

കുറ്റാരോപിതനായ പി.സി ജോർജ്ജിനെ നിയമസഭാ എതിക്‌സ് കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണമെന്ന് എം.സി ജോസഫൈന്‍

Comments Off on കുറ്റാരോപിതനായ പി.സി ജോർജ്ജിനെ നിയമസഭാ എതിക്‌സ് കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണമെന്ന് എം.സി ജോസഫൈന്‍

കൊച്ചിയിൽ സമരം ചെയ്ത കന്യാസ്ത്രീകളെ അപമാനിച്ച പിസി ജോര്‍ജ്ജ് എംഎല്‍എയെ നിയമസഭാ എത്തിക്സ് കമ്മിറ്റിയില്‍ നിന്നും മാറ്റണമെന്ന് സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ എംസി ജോസഫൈൻ. നിയമസഭ എത്തിക്സ് കമ്മിറ്റി അംഗമായ പിസി ജോർജ്ജ് കേരളത്തിലെ സ്ത്രീകളെ തുടർച്ചയായി അവഹേളിച്ചു കൊണ്ടിരിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. വനിതാ കമ്മിഷൻ മെഗാ അദാലത്തിനെത്തിയപ്പോൾ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജോസഫൈൻ.

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ ലൈംഗിക പീഡനത്തിന് പരാതിനൽകിയ കന്യാസ്ത്രീക്കെതിരേയും കൊച്ചിയിൽ സമരം ചെയ്ത കന്യാസ്ത്രീകൾക്കെതിരെയും പി.സി.ജോര്‍ജ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ വളരെ മോശമായി സംസാരിക്കുകയും വേശ്യയെന്ന് വിളിക്കുകയുംചെയ്തതുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്ക് വനിതാ കമ്മീഷന്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി സ്പീക്കര്‍ എതിക്‌സ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ പി.സി.ജോര്‍ജ് ഈ കമ്മിറ്റിയിലെ അംഗമാണ്.കുറ്റാരോപിതനായ ഒരാള്‍ ഈ കമ്മിറ്റിയിലിരിക്കുന്നത് ശരിയായ രീതിയല്ലെന്നും അതേക്കുറിച്ച് തീരുമാനം ഉണ്ടാകണം എന്നും സംസ്ഥാന വനിതാകമ്മീഷൻ ചെയര്‍ പേഴ്‌സണ്‍ എം.സി ജോസഫൈന്‍ പറഞ്ഞു.

ഇപ്പോൾ കന്യാസ്ത്രീകൾക്കെതിരെയാണ് പി സി ജോർജ്ജിന്റെ അവഹേളനം. ഇവിടെ ആർക്കും സമരം ചെയ്യാം. ന്യായമായ ആവശ്യം ഉന്നയിച്ചാണ് കന്യാസ്ത്രീകൾ സമരം ചെയ്തത്. അതിൽ സമൂഹത്തിലെ പല ഭാഗത്തുനിന്നുമുള്ളവർ പങ്കെടുക്കുകയും ചെയ്തു.സമരത്തിൽ പങ്കെടുത്ത സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ജോസഫൈൻ പറഞ്ഞു.

ഏതൊരു ജനപ്രതിനിധി ആയാലും സംസാരിക്കുന്ന ഭാഷയും ചലനങ്ങളും വാക്പ്രയോഗങ്ങളും ശരിയല്ലെങ്കിൽ സ്ത്രീകൾ ചിലപ്പോൾ ‘കുരയ്ക്കും’ ചിലപ്പോൾ ‘അമറും’. ‘അവൾ പറയട്ടെ’ എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. സ്ത്രീകൾ‍ ഉറക്കെ സംസാരിക്കട്ടെ, ശക്തമായ ഭാഷയിൽ പ്രതികരിക്കട്ടെ. അങ്ങനെ പ്രതികരിക്കുന്നവരെ മോശം പദപ്രയോഗങ്ങളിലൂടെ നിശബ്ദരാക്കാൻ നോക്കേണ്ടെന്നും ജോസഫൈൻ കൂട്ടിച്ചേർത്തു.ഒരു നിയമസഭാ സാമാജികനാണെന്ന പ്രിവിലജ് കൊടുക്കുന്നതുകൊണ്ടുമാത്രമാണ് ‘അദ്ദേഹം’ എന്നു പറയുന്നത്. അല്ലെങ്കിൽ അതേ ഭാഷയിൽ മറുപടി നൽകാൻ അറിയാഞ്ഞിട്ടല്ല.പിസി ജോർജിന്റെ പ്രതികരണങ്ങൾ ശ്രദ്ധിച്ച്, ഉടൻ യോഗം ചേർന്ന് സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ജോസഫൈൻ അറിയിച്ചു.

എം സി ജോസഫൈന് തീട്ടം അയച്ച സംഭവത്തിലടക്കം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ട പി സി ജോർജ്ജിനെതിരെ കേസെടുക്കാൻ പിണറായി സർക്കാർ തയ്യാറായില്ല.നടൻ ദിലീപ് പ്രതിയായ കേസിൽ ഇരയാക്കപ്പെട്ട നടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പിസി ജോർജിനെതിരെ വനിതാ കമ്മീഷൻ കേസെടുത്തതിന് പിന്നാലെ ഇയാൾ എം.സി ജോസഫൈനെ അസഭ്യം പറഞ്ഞുകൊണ്ട് കത്തുകൾ അയക്കുകയും.രണ്ടുതവണ മനുഷ്യ വിസർജ്യം പോസ്റ്റലായി അയച്ചുകൊടുക്കുകയും ചെയ്തതായി വനിതാകമ്മീഷൻ അധ്യക്ഷ തന്നെ പരാതിപ്പെട്ടിട്ടും ഈ വിവരദോഷിയായ എംഎൽഎ ക്കെതിരെ നടപടി ഉണ്ടായില്ല.

അതേസമയം സ്ത്രീകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭാഷാപ്രയോഗങ്ങള്‍ മാനഭംഗത്തെക്കാള്‍ ഭീകരമാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.തന്നെ അധിക്ഷേപിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ വന്ന പോസ്റ്റുകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അവര്‍.

വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും അംഗീകരിക്കുന്ന ആളാണ് താന്‍. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് സഭ്യമായ ഭാഷ ഉപയോഗിക്കാം. എന്നാല്‍ മലയാള ഭാഷയില്‍ പോലുമില്ലാത്ത പദപ്രയോഗങ്ങള്‍ നടത്തി സാമുഹ്യ മാധ്യമങ്ങള്‍ വഴി നടത്തുന്ന സൈബര്‍ ആക്രമണങ്ങല്‍ സ്ത്രീ എന്ന നിലക്കു താങ്ങാവുന്നതിലും അപ്പുറമാണ്. തന്നെ അപമാനിച്ചവര്‍ക്കെതിരെ ഡി.ജി.പിക്കു പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622

news_reporter

Related Posts

ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Comments Off on ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ഫ്രാങ്കോയുടെ ബാലസംഗക്കേസിൽ സ്വീകരിച്ച നടപടികള്‍ വ്യാഴാഴ്ച്ച വിശദീകരിക്കണം: ഹൈക്കോടതി

Comments Off on ഫ്രാങ്കോയുടെ ബാലസംഗക്കേസിൽ സ്വീകരിച്ച നടപടികള്‍ വ്യാഴാഴ്ച്ച വിശദീകരിക്കണം: ഹൈക്കോടതി

അയ്യങ്കാളിയുടെ പോരാട്ടങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ പങ്കും അവയുടെ ചരിത്രപരമായ പ്രാധാന്യവും

Comments Off on അയ്യങ്കാളിയുടെ പോരാട്ടങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ പങ്കും അവയുടെ ചരിത്രപരമായ പ്രാധാന്യവും

ഇനി കസേര കളിക്ക് തയ്യാറല്ല: മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ല: കുമാരസ്വാമി

Comments Off on ഇനി കസേര കളിക്ക് തയ്യാറല്ല: മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ല: കുമാരസ്വാമി

കീഴാള രാഷ്ട്രീയത്തിന്റെ പേരില്‍ ലൈംഗിക മുതലെടുപ്പ്: ജീവൻ തോമസിനെതിരെയും ആരോപണം

Comments Off on കീഴാള രാഷ്ട്രീയത്തിന്റെ പേരില്‍ ലൈംഗിക മുതലെടുപ്പ്: ജീവൻ തോമസിനെതിരെയും ആരോപണം

ടി വി ആർ ഷേണായി എന്ന ബൈലൈൻ ചരിത്രത്തിൽ മായാതെ നിൽക്കും

Comments Off on ടി വി ആർ ഷേണായി എന്ന ബൈലൈൻ ചരിത്രത്തിൽ മായാതെ നിൽക്കും

ശുഹൈബ് വധം: സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാർ അപ്പീലുമായി കോടതിയിൽ

Comments Off on ശുഹൈബ് വധം: സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാർ അപ്പീലുമായി കോടതിയിൽ

ഒരു അഭിമന്യുവെ കൊല്ലപ്പെട്ടിട്ടുള്ളൂ; ജീവിച്ചിരിക്കുന്ന മറ്റു അഭിമന്യുമാർക്ക് മാർക്കറ്റില്ലേ?

Comments Off on ഒരു അഭിമന്യുവെ കൊല്ലപ്പെട്ടിട്ടുള്ളൂ; ജീവിച്ചിരിക്കുന്ന മറ്റു അഭിമന്യുമാർക്ക് മാർക്കറ്റില്ലേ?

malayalam news testആലപ്പുഴയിൽ കഞ്ചാവ് കടത്തിയ എസ്.ഡി.പി.ഐ ക്കാരെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി

Comments Off on malayalam news testആലപ്പുഴയിൽ കഞ്ചാവ് കടത്തിയ എസ്.ഡി.പി.ഐ ക്കാരെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി

സാഗര ഗര്‍ജ്ജനം നിലച്ചിട്ട് ആറ് വർഷം പിന്നിടുന്നു

Comments Off on സാഗര ഗര്‍ജ്ജനം നിലച്ചിട്ട് ആറ് വർഷം പിന്നിടുന്നു

അവതരിപ്പിക്കാൻ തയ്യാറെങ്കിൽ കിത്താബ് നാടകത്തിന് വേദിയൊരുക്കാന്‍ തയ്യാറാണെന്ന് എസ്.എഫ്.ഐ

Comments Off on അവതരിപ്പിക്കാൻ തയ്യാറെങ്കിൽ കിത്താബ് നാടകത്തിന് വേദിയൊരുക്കാന്‍ തയ്യാറാണെന്ന് എസ്.എഫ്.ഐ

Create AccountLog In Your Account