” അന്ന് നീ, ഈ കാഷായം അഴിച്ചുവെച്ച് ഇവിടെനിന്ന് ഇറങ്ങണം”

” അന്ന് നീ, ഈ കാഷായം അഴിച്ചുവെച്ച് ഇവിടെനിന്ന് ഇറങ്ങണം”

” അന്ന് നീ, ഈ കാഷായം അഴിച്ചുവെച്ച് ഇവിടെനിന്ന് ഇറങ്ങണം”

Comments Off on ” അന്ന് നീ, ഈ കാഷായം അഴിച്ചുവെച്ച് ഇവിടെനിന്ന് ഇറങ്ങണം”

കൊല്ലവര്‍ഷം 1101ല്‍ ശ്രീനാരായണ ഗുരു നാവായിക്കുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വർക്കല ശിവഗിരിമഠത്തിൽ താമസിക്കുന്ന തൻറെ ശിഷ്യൻ ബോധാനന്ദൻറെ പേരിൽ രജിസ്റ്റര്‍ ചെയ്ത 12ാം നമ്പര്‍ വില്‍പത്രം.

ഈ വിൽപത്രം നാവായിക്കുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റർ ചെയ്ത ശേഷം ശിവഗിരിമഠത്തിൽ തിരിച്ചുവന്ന ഗുരു ബോധാനന്ദനെ അടുത്ത് വിളിച്ച് ഇങ്ങനെ ചോദിക്കും “ഒരു സന്യാസിയാകാൻ വേണ്ട ഏറ്റവും വലിയ ഗുണം എന്താണ്?” എന്ന് ത്യാഗം” എന്ന് ബോധാനന്ദൻ ഉടൻ മറുപടി പറയും.”ശരി ഒരു ത്യാഗിയായി നിനക്കിവിടെ ജീവിക്കാൻ പറ്റിയില്ലെങ്കിൽ നീ എന്ത് ചെയ്യും?” എന്നതായിരുന്നു ഗുരുവിൻറെ അടുത്ത ചോദ്യം.അതിന് പക്ഷേ ബോധാനന്ദന് പെട്ടന്ന് ഉത്തരം കിട്ടിയില്ല. ഗുരു രണ്ടുതവണ കൂടി എടുത്തെടുത്ത് ചോദിക്കും ‘പറയൂ നീ എന്ത് ചെയ്യും?’ അപ്പോഴും ബോധാനന്ദൻ ഉത്തരം പറയായ്കയാൽ ഗുരു തന്നെ ഉത്തരവും പറഞ്ഞിരുന്നു എന്ത് ചെയ്യണമെന്ന്.

” അന്ന് നീ ഈ കാഷായം അഴിച്ചുവെച്ച് ഇവിടെനിന്ന് ഇറങ്ങണം” എന്നായിരുന്നു ഗുരു ബോധാനന്ദന് നൽകിയ ഉത്തരം.ഇത് ഗുരു കേവലം ബോധാനന്ദനോട് മാത്രം പറഞ്ഞതല്ല.അത് കേൾക്കാത്തതാണ് അതിന് ശേഷവും ഇന്നും ശിവഗിരിമഠത്തിലെ സകല പ്രശ്നങ്ങൾക്കും കാരണം.

ഗുരു ആദ്യം തൻറെ അനന്തരഗാമിയായി കണ്ടിരുന്ന ചിന്ന സ്വാമി (കുമാരൻ ആശാൻ) വിവാഹ ജീവിതത്തിലേക്കും പിന്നീട് മനസ്സിൽ കരുതിവെച്ച അയ്യപ്പൻ ബിഎ ബി എൽ (രണ്ടുപേരെയും ഗുരു സ്വന്തം പൈസമുടക്കി ഒരാളെ കൽക്കട്ടയിലും ഒരാളെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും അയച്ചു പഠിപ്പിച്ചതാണ്) പാർവതി അയ്യപ്പനുമായി പ്രണയത്തിലാവുകയും ചെയ്ത ശേഷം (ഗുരു തൻറെ ആഗ്രഹം പലരോടും സൂചിപ്പിച്ചിരുന്നതായും ഇതറിഞ്ഞ സഹോദരൻ അയ്യപ്പൻറെ സഹോദരി തൻറെ സുഹൃത്തായിരുന്ന അയ്യാക്കുട്ടി ജഡ്ജിയുടെ മകൾ പാർവതിയെക്കൊണ്ട് അയ്യപ്പൻ കൈവിട്ടുപോകുമോ എന്ന ഭയത്താൽ അയ്യപ്പനെ മനഃപൂർവം പ്രേമിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കിയതാണെന്നും ഇല്ലെങ്കിൽ അയ്യപ്പനെന്ന നാസ്തിക സന്യാസി ശിവഗിരി മഠഅധിപനായി കവിയും ഉടുത്തു നടക്കുന്നത് നമുക്ക് കാണേണ്ടി വന്നേനെ.അതിനുള്ള ഭാഗ്യം നമുക്ക് നഷ്ടപ്പെട്ടത് ഈ പ്രേമത്തിലൂടെയാണെന്ന് കുറ്റിപ്പുഴ സഹോദരൻറെ ഷഷ്ടിപൂർത്തി ചടങ്ങിൽ പ്രസംഗിച്ചിരുന്നു. കുറ്റിപ്പുഴയുടെ സമ്പൂർണ്ണകൃതികളിൽ ഈ പ്രഭാഷണം കാണാം)

അങ്ങനെ രണ്ടും പ്രേമിച്ചു പോയതിന് ശേഷം ഗുരുദേവൻ തന്റെ അനന്തരഗാമിയായി അഭിഷേകം ചെയ്തത് ബോധാനന്ദ സ്വാമിയെയായിരുന്നു.ഗുരുവിൽ സമർപ്പിച്ചതായിരുന്നു ആ ജീവിതം.

ഉത്തമനായ സന്യാസി എന്നതോടൊപ്പം ശിവഗിരി മഠത്തിന് നല്ല ഒരു മാനേജ്മെന്റ് വിദഗ്ദ്ധനും മികച്ച സംഘാടകനുമായിരുന്നു അദ്ദേഹം എന്ന് ഗുരു തിരിച്ചറിഞ്ഞിരുന്നു. കൊച്ചിൻ നാഷണൽ ബാങ്ക് സ്ഥാപിച്ചുകൊണ്ട് ആദ്യമായി ബാങ്കിംഗ് മേഖലയിൽ പ്രവേശിക്കുകയും സവർണ്ണരുടെ അക്രമങ്ങളെ നേരിടാൻ ധർമ്മഭടസംഘം രൂപീകരിക്കുകയും ചെയ്തത് ബോധാനന്ദ സ്വാമിയായിരുന്നു. 1922 കാലഘട്ടത്തിലാണ് 10 ലക്ഷം രൂപ സമാഹരിച്ച് കൊച്ചിൻ നാഷണൽ ബാങ്ക് സ്ഥാപിച്ച് ചരിത്രം സൃഷ്ടിച്ചത് അദ്ദേഹമായിരുന്നു .ശ്രീനാരായണീയർ ആരുടെയും ചവിട്ടടിയിൽ കഴിയാതെ സ്വതന്ത്റരായി നിൽക്കാൻ ഹിന്ദുമതം ഉപേക്ഷിച്ച് ശ്രീനാരായണമതം സ്ഥാപിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷേ ഗുരുദേവൻ മഹാസമാധി പ്രാപിച്ചതിന്റെ മൂന്നാം ദിവസം ബോധാനന്ദസ്വാമിയും സമാധി അടഞ്ഞു.

ശ്രീ ബോധാനന്ദ സ്വാമികൾ ജീവിത രേഖ

ദിവ്യശ്രീ ബോധനന്ദ സ്വാമികളുടെ സ്വദേശം തൃശൂർ ചിറയ്ക്കൽ ദേശത്ത് ഈഴവ പറമ്പ് തറവാട്.
ജനനം 28/O1/1885 പുണർതം നക്ഷത്രത്തിൽ .സമാധി 23, 09/1928 ശിവഗിരിയിൽ വച്ച്.

ശ്രീനാരായണ ഗുരുദേവൻ്റെ അനന്തര ഗാമിയാകുവാൻ പരമഭാഗ്യം ലഭിച്ച മഹാപുരുഷനാണ് ദിവ്യശ്രീ ബോധാനന്ദ സ്വാമികൾ. സ്വാമികൾ തൻ്റെ 17ാംവയസ്ലിൽ സർവ്വതും ഉപേക്ഷിച്ചു ഹിമാലയത്തിൽ പോയി തപസ്ലുചെയ്തു ജഞാനിയായി,ബോധാനന്ദ സ്വാമികളായിമാറി.
അവശജനോദ്ധാരണത്തിനായി സ്വാമികൾ സ്ഥാപിച്ച ധർമ്മഭട സംഘം ഒരു വിപ്ലവപ്രസ്ഥാനമായിരുന്നു.

അർദ്ധരാത്രി സമയത്ത് 7 തിരിയിട്ട് കത്തിച്ച നിലവിളക്കിന് മുന്നിൽ കുളിച്ച് തറ്റുടുത്ത് മിന്നിതിളങ്ങുന്ന കാഠാര കണ്ട് കൈമുറിച്ച് രക്തം തെട്ട്സ്വാമികൾ പ്രതിജ്ഞാ എടുപ്പിക്കുന്നു ”

“എന്നേക്കാൾ മീതെ ഒരു ജാതിഇല്ല . എന്നെക്കാൾ കീഴെ ഒരു ജാതില്ല .ജാതിയെ ഇല്ലാതാക്കാൻ എൻ്റെ ജീവനെ ബലിയർപ്പിക്കുന്നു.” (ഈ വാചകമാണ് സഹോദരൻറെ നിയമസഭാ പ്രസംഗത്തിലും ഉള്ളത് ) കൊച്ചിയിലും മലബാറിൻ്റ ചില ഭാഗങ്ങളിലും സഞ്ചാര സ്വാതന്ത്ര്യം നേടിയെടുത്തത് ഈ പ്രസ്ഥാനം വഴിയാണ് .

സംഘടനാബോധം, അനാചാര ധ്വംസനം എന്നി കാര്യങ്ങളിൽ മഹത്തായ സംഭാവന ചെയ്ത സ്വാമികളുടെ വിപ്ലവ പ്രസ്ഥാനം കൃഷ്ണാനന്ദ സ്വാമി ,ഹനുമാൻ ഗിരി സ്വാമികൾ വിദ്യാനന്ദ സ്വാമി തുടങ്ങിയ ശിഷ്ടർമാരോടൊപ്പം ശാരദ പ്രതിഷ്ഠനടന്ന ദിവസം ശ്രീ നാരായണ ഗുരുദേവ പ്രസ്ഥാനത്തിൽ വിലയം പ്രാപിച്ചു.

തൃശൂർ ശ്രീ നാരായണ ഭക്തി പരിപാലന യോഗം. കൊച്ചി തീയ മഹാജനസഭ, പിന്നീട് കൊച്ചി എസ് എൻ ഡി പി യോഗം കൊച്ചി നാഷണൽ ബാങ്ക് എന്നിവ സ്വാമികൾ സ്ഥാപിച്ച പ്രസ്ഥാനങ്ങളാണ്. “ബോധനന്ദ നോളം ത്യാഗം നമുക്കില്ലല്ലോ ” എന്ന ഗുരുദേവൻറെ വാക്കുകൾ ബോധനന്ദ സ്വാമി ക ളുടെ മാഹാത്മ്യം വിളിച്ചോതുന്നു.

1104 കന്നി 5 ന് ശ്രീനാരായണ ഗുരുദേവൻ മഹാസമാധി പ്രാപിച്ചപ്പോൾ ശിഷ്യൻ ജ്വരബാധിതനായി ചിറയൻകീഴ് ആശുപത്രിയിലായിരുന്നു. മഹാസമാധി വൃത്താന്തം അകാല തിമിരം ബാധിച്ച അനുഭവമാണ് സ്വാമിയിലുളവാക്കിയത് .കണ്ണടച്ച് അദ്ദേഹം കുറെ നേരം കിടന്നു . കന്നി 7 ന് ബോധനന്ദ സ്വാമിയുടെ നേതൃത്വത്തിൽ ഗുരുദേവൻ്റെ സമാധി ഇരുത്തൽ കർമ്മങ്ങൾ നടന്നു. കന്നി 8 സെപ്ത ബർ 23 ഞായറാഴ്ച്ച സായംകാലത്ത്ആ മഹാശിഷ്യൻ അല്ല – മഹാഗുരു ശിഷ്യൻമാരെയെല്ലാം വിളിച്ചു വരത്തി അനന്തര നടപടികൾ ഓരോന്നും ആലോചിച്ചുറപ്പിച്ചു. തന്നെ അനന്തര ഗാമിയായി അഭിഷേകം ചെയ്തപ്പോൾ തന്നെ ആയോഗിവര്യൻ പ്രവചിച്ചിരുന്നു. “ഗുരുവിൻ്റെ കാലശേഷം എനിക്കിവയെന്നും നോക്കാൻ സാധിക്കുകയില്ല എന്ന് “

1104 കന്നി 8 ഞായറാഴ്ച്ച രാത്രി 8.30. ന് പത്മാസനസ്ഥിതനായ ആ മഹാ സിദ്ധൻ കൂടി നിന്നവരോടായി മൃദുവായി പറഞ്ഞു .” അകലെ ചക്ര വാള സീമയിൽ നിന്നും സ്വാമി തൃപ്പാങ്ങൾ എൻ്റെ അടുത്തേക്ക് ഇതാ മന്ദം മന്ദം ഇറങ്ങി വരുന്നു.ആ തൃക്കരം എന്നെ മാടി മാടി വിളിക്കുന്നു .എനിക്ക് പോകാൻ സമയമായി.ഞാൻ പോകുന്നു. മഹാസമാധി കാര്യത്തിലും ശിഷ്യൻ ഗുരു പദത്തെ അന്വർത്ഥമാക്കി തീർത്തു ദിവ്യശ്രീ ബോധാനന്ദ സ്വാമികൾ മഹാ സമാധി പ്രാപിച്ചു.

“സാക്ഷാൽ ജ്ഞാനദയാ സിന്ധുവാകുമഗുരുമൂർത്തി തൻ അനഘം ഗുണ സജ്ഞാതം പകരും സ്വാമി അങ്ങയിൽ “
( എന്ന് സഹോദരനയ്യപ്പൻ ബോധാനന്ദ സ്വാമികളെ കുറിച്ച് എഴുതിയത് എത്രയോ ശരി.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622

news_reporter

Related Posts

സര്‍ക്കാര്‍ നിലപാടുകളോട് സമരസപ്പെടാത്തവരെ രാജ്യദ്രോഹികളായി മുദ്രകുത്താനാകില്ല: നിയമ കമ്മീഷന്‍

Comments Off on സര്‍ക്കാര്‍ നിലപാടുകളോട് സമരസപ്പെടാത്തവരെ രാജ്യദ്രോഹികളായി മുദ്രകുത്താനാകില്ല: നിയമ കമ്മീഷന്‍

നാരദ ന്യൂസിനെതിരെ തൊഴിൽ ചൂഷണത്തിന് വീണ്ടും പരാതിയുമായി രാജിവെച്ച മാധ്യമ പ്രവർത്തകർ

Comments Off on നാരദ ന്യൂസിനെതിരെ തൊഴിൽ ചൂഷണത്തിന് വീണ്ടും പരാതിയുമായി രാജിവെച്ച മാധ്യമ പ്രവർത്തകർ

എല്ലാവനും പനിക്കുന്നത് സർക്കാർ ഖജനാവ് കണ്ട്; മന്ത്രിമാര്‍ക്ക് പിന്നാലെ ചെന്നിത്തലയും വിവാദത്തില്‍; കൈപ്പറ്റിയത് 14.5 ലക്ഷം

Comments Off on എല്ലാവനും പനിക്കുന്നത് സർക്കാർ ഖജനാവ് കണ്ട്; മന്ത്രിമാര്‍ക്ക് പിന്നാലെ ചെന്നിത്തലയും വിവാദത്തില്‍; കൈപ്പറ്റിയത് 14.5 ലക്ഷം

അഭയ കേസിലെ ആദ്യ വിധി പറയുന്നത് ഈ മാസം ഒമ്പതിലേക്ക് മാറ്റി

Comments Off on അഭയ കേസിലെ ആദ്യ വിധി പറയുന്നത് ഈ മാസം ഒമ്പതിലേക്ക് മാറ്റി

“ആ കത്തോലിക്കരെ ലാ.. വെള്ളത്തിലോട്ട് തന്നെ കൊണ്ടെ വിട്ടേര്” എന്ന് തന്ത്രി കണ്ഠരര് ഫിലിപ്പരര് മൂഷികരര്

Comments Off on “ആ കത്തോലിക്കരെ ലാ.. വെള്ളത്തിലോട്ട് തന്നെ കൊണ്ടെ വിട്ടേര്” എന്ന് തന്ത്രി കണ്ഠരര് ഫിലിപ്പരര് മൂഷികരര്

കൈകൂപ്പി പറയുന്നു, സൈന്യത്തെ ആവശ്യപ്പെടൂ; സ്ഥിതി ഗുരുതരമായി തുടരുന്നു: സർക്കാരിനെതിരെ ചെന്നിത്തല

Comments Off on കൈകൂപ്പി പറയുന്നു, സൈന്യത്തെ ആവശ്യപ്പെടൂ; സ്ഥിതി ഗുരുതരമായി തുടരുന്നു: സർക്കാരിനെതിരെ ചെന്നിത്തല

മലയാള സിനിമ ‘വിശ്വഗുരു’ വിന് ഗിന്നസ് റെക്കോഡ്

Comments Off on മലയാള സിനിമ ‘വിശ്വഗുരു’ വിന് ഗിന്നസ് റെക്കോഡ്

പീഡനക്കേസിലെ കേസിലെ പ്രതിയെ കൊന്ന്‌ കൊക്കയില്‍ തള്ളി; നാല് പേർ തിരുവനന്തപുരത്ത് അറസ്റ്റിൽ

Comments Off on പീഡനക്കേസിലെ കേസിലെ പ്രതിയെ കൊന്ന്‌ കൊക്കയില്‍ തള്ളി; നാല് പേർ തിരുവനന്തപുരത്ത് അറസ്റ്റിൽ

യദാർത്ഥ ശാസ്ത്രജ്ഞൻറെ വിഡ്ഢിത്തങ്ങൾ ചൂണ്ടിക്കാട്ടി ശാസ്ത്രസാഹിത്യ പ രിഷത്ത് സംസ്ഥാന പ്രസിഡന്റ്

Comments Off on യദാർത്ഥ ശാസ്ത്രജ്ഞൻറെ വിഡ്ഢിത്തങ്ങൾ ചൂണ്ടിക്കാട്ടി ശാസ്ത്രസാഹിത്യ പ രിഷത്ത് സംസ്ഥാന പ്രസിഡന്റ്

എഡിജിപിയുടെ മകള്‍ സ്നിഗ്ധ മലയാളികളെ വിളിക്കുന്നത് ‘ബ്ലഡി മലയാളീസ്’

Comments Off on എഡിജിപിയുടെ മകള്‍ സ്നിഗ്ധ മലയാളികളെ വിളിക്കുന്നത് ‘ബ്ലഡി മലയാളീസ്’

കൊരട്ടി മുത്തിയുടെ കോടികളുമായി ഫാ. മാത്യു മണവാളന്‍ വീണ്ടും മുങ്ങി; പള്ളിയിലെ രണ്ടു വികാരിമാരെയും കാണാനില്ല

Comments Off on കൊരട്ടി മുത്തിയുടെ കോടികളുമായി ഫാ. മാത്യു മണവാളന്‍ വീണ്ടും മുങ്ങി; പള്ളിയിലെ രണ്ടു വികാരിമാരെയും കാണാനില്ല

ആർത്തവ ലഹള: പ്രതിഷേധം തിരിച്ചടിയാകില്ല; വിട്ടുവിഴ്ച വേണ്ട;ഉറച്ച നിലപാടുമായി പാർട്ടി

Comments Off on ആർത്തവ ലഹള: പ്രതിഷേധം തിരിച്ചടിയാകില്ല; വിട്ടുവിഴ്ച വേണ്ട;ഉറച്ച നിലപാടുമായി പാർട്ടി

Create AccountLog In Your Account