പെരിയോർ പ്രതിമയ്‌ക്ക് നേരെ ബി.ജെ.പി ആക്രമണം; അഭിഭാഷകൻ അറസ്റ്റിൽ

പെരിയോർ പ്രതിമയ്‌ക്ക് നേരെ ബി.ജെ.പി ആക്രമണം; അഭിഭാഷകൻ അറസ്റ്റിൽ

പെരിയോർ പ്രതിമയ്‌ക്ക് നേരെ ബി.ജെ.പി ആക്രമണം; അഭിഭാഷകൻ അറസ്റ്റിൽ

Comments Off on പെരിയോർ പ്രതിമയ്‌ക്ക് നേരെ ബി.ജെ.പി ആക്രമണം; അഭിഭാഷകൻ അറസ്റ്റിൽ

നവോത്ഥാന നായകനും ആധുനിക തമിഴ്നാടിന്റെ ശിൽപിയും സാമൂഹിക പരിഷ്ക്കർത്താവുമായ പെരിയോർ ഇ.വി.രാമസ്വാമി നായ്ക്കരുടെ ചെന്നൈയിലെ പ്രതിമയ്ക്ക് നേരെ ചെരിപ്പെറിഞ്ഞ സംഭവത്തിൽ അഭിഭാഷകനെ പൊലീസ് പിടികൂടി. ഇയാൾ ബി.ജെ.പി നേതാവാണെന്നാണ് പോലീസ് നൽകുന്നവിവരം. ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡി.ജഗദീശൻ എന്ന അഭിഭാഷകനാണ് പിടിയിലായത്.

പെരിയാർ ജന്മവാർഷികത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ പ്രതിമയിൽ പ്രാർത്ഥനകൾ നടത്തുന്നതിനിടെയാണ് ആക്രമണം നടന്നത്. ഉടൻ തന്നെ ഇയാളെ പൊലീസ് പിടികൂടി. സംഭവത്തിൽ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി ഡി.ജയകുമാർ വ്യക്തമാക്കി. പെരിയാർ പ്രതിമയ്ക്ക് നേരെയുള്ള ആക്രമണം തമിഴ്ജനതയ്ക്ക് നേരെയുള്ള ആക്രമണത്തിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പെരിയാറിന്റെ 140ആമത് ജന്മദിന ആഘോഷങ്ങൾക്കിടെ തമിഴ്നാട്ടിൽ അദ്ദേഹത്തിന്റെ പ്രതിമയ്ക്ക് നേരെ വ്യാപക ആക്രമണം നടന്നതായാണ് റിപ്പോർട്ടുകൾ. അന്നാസാലൈയ്ക്ക് സമീപത്തുള്ള പെരിയാർ പ്രതിമയിൽ ആദരവ് അർപ്പിക്കുന്നതിനിടെ മോട്ടോർ ബൈക്കിലെത്തിയ സംഘം പ്രതിമയ്ക്ക് നേരെ ചെരിപ്പെറിഞ്ഞു. തിരുപ്പൂരിൽ പെരിയാർ പ്രതിമ ഒരു സംഘം തകർക്കുകയും ചെയ്തു.

അതേസമയം, തിരുപ്പൂരിലെ സംഭവത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് കണ്ടെത്തിയെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ചെന്നൈയിൽ നിന്ന് പിടിയിലായ അഭിഭാഷകനും താൻ ബി.ജെ.പി നേതാവാണെന്ന് മൊഴി നൽകിയിട്ടുണ്ട്. ഇയാളിൽ നിന്ന് കണ്ടെത്തിയ തിരിച്ചറിയൽ കാർഡിൽ നിന്നും ഇക്കാര്യം വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാട്ടിലെ ക്രമസമാധാന നില തകർക്കാൻ ചില ഹിന്ദു സംഘടനകൾ നടത്തുന്ന ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ ബി.ജെ.പി വക്താവ് ഇതുവരെ തയ്യാറായിട്ടില്ല.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 8301021642

news_reporter

Related Posts

രാമായണത്തിലെ സീത ‘ടെസ്റ്റ്യൂബ് ശിശു’ ആയിരുന്നുവെന്ന് യു പിയിലെ ഉപ മുഖ്യമന്ത്രി

Comments Off on രാമായണത്തിലെ സീത ‘ടെസ്റ്റ്യൂബ് ശിശു’ ആയിരുന്നുവെന്ന് യു പിയിലെ ഉപ മുഖ്യമന്ത്രി

ജീവിതം തിരിച്ചു പിടിക്കുന്ന ജനതയ്ക്ക്; ക്യാമ്പുകളിൽ ഇന്ന് സർക്കാരിൻറെ തിരുവോണ സദ്യ

Comments Off on ജീവിതം തിരിച്ചു പിടിക്കുന്ന ജനതയ്ക്ക്; ക്യാമ്പുകളിൽ ഇന്ന് സർക്കാരിൻറെ തിരുവോണ സദ്യ

വരാപ്പുഴയിൽ പൊലീസ് കസ്‌റ്റഡിയിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു

Comments Off on വരാപ്പുഴയിൽ പൊലീസ് കസ്‌റ്റഡിയിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു

SNDPയുടെ പരാതിയിൽ മുഖ്യമന്ത്രിയെ തെറിവിളിച്ച കൊലസ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു

Comments Off on SNDPയുടെ പരാതിയിൽ മുഖ്യമന്ത്രിയെ തെറിവിളിച്ച കൊലസ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു

ജാമിദ ടീച്ചർക്കൊരു കത്ത്…,സുഖമെന്ന് കരുതട്ടെ…!

Comments Off on ജാമിദ ടീച്ചർക്കൊരു കത്ത്…,സുഖമെന്ന് കരുതട്ടെ…!

ആധാർ ഉപേക്ഷിക്കാൻ വ്യക്തികൾക്ക് അവകാശം നൽകുന്ന തരത്തിൽ ആധാർ നിയമം ഭേദഗതി ചെയ്തേക്കും

Comments Off on ആധാർ ഉപേക്ഷിക്കാൻ വ്യക്തികൾക്ക് അവകാശം നൽകുന്ന തരത്തിൽ ആധാർ നിയമം ഭേദഗതി ചെയ്തേക്കും

ബിന്ദു ജോലിചെയ്യുന്ന യൂണിവേഴ്സിറ്റി കാമ്പസിലേക്ക് വൻപിച്ച ശൂദ്രമാർച്ച്; നാണംകെട്ട് ജനം ടിവി

Comments Off on ബിന്ദു ജോലിചെയ്യുന്ന യൂണിവേഴ്സിറ്റി കാമ്പസിലേക്ക് വൻപിച്ച ശൂദ്രമാർച്ച്; നാണംകെട്ട് ജനം ടിവി

പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ രാഹുൽ ഗാന്ധി കേരളത്തിൽ എത്തി; 20 വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള തുക ഇന്ന് കൈമാറും

Comments Off on പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ രാഹുൽ ഗാന്ധി കേരളത്തിൽ എത്തി; 20 വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള തുക ഇന്ന് കൈമാറും

പ്രളയപ്രതിസന്ധിയില്‍ കേരളത്തിന് നേരിയ ആശ്വാസം; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കാൻ തമിഴ്നാട് സമ്മതിച്ചു

Comments Off on പ്രളയപ്രതിസന്ധിയില്‍ കേരളത്തിന് നേരിയ ആശ്വാസം; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കാൻ തമിഴ്നാട് സമ്മതിച്ചു

മാണിയെ മുന്നണിയില്‍ ഉള്‍പെടുത്തിക്കൊണ്ട് മുന്നോട്ടു പോകാന്‍ സി.പി.ഐക്ക് ആവില്ലെന്ന് കാനം

Comments Off on മാണിയെ മുന്നണിയില്‍ ഉള്‍പെടുത്തിക്കൊണ്ട് മുന്നോട്ടു പോകാന്‍ സി.പി.ഐക്ക് ആവില്ലെന്ന് കാനം

ദേ ബ്രഹ്മണര്‍ ആക്കിയെന്ന്… മോഡിക്കും അംബേദ്കർക്കും പുതിയ ജാതി സർട്ടിഫിക്കറ്റുമായി ഗുജറാത്ത് സ്പീക്കര്‍

Comments Off on ദേ ബ്രഹ്മണര്‍ ആക്കിയെന്ന്… മോഡിക്കും അംബേദ്കർക്കും പുതിയ ജാതി സർട്ടിഫിക്കറ്റുമായി ഗുജറാത്ത് സ്പീക്കര്‍

കരുനാഗപ്പള്ളി കോടതിയുടെ മാധ്യമ വിലക്കിന് ഹൈക്കോടതി സ്റ്റേ; ഉത്തരവ് ഭരണഘടനാവിരുദ്ധം

Comments Off on കരുനാഗപ്പള്ളി കോടതിയുടെ മാധ്യമ വിലക്കിന് ഹൈക്കോടതി സ്റ്റേ; ഉത്തരവ് ഭരണഘടനാവിരുദ്ധം

Create AccountLog In Your Account